ബിനുക്കഥകള്‍ | [vinuxavier]™

തറയാവരുതേ എന്ന പ്രാര്‍ത്ഥനയോടെ..!

ഇന്‍സെപ്ഷം!


NH 17 : West Coast HighWay
Mumbai – Goa – Mangalore – Cochin
Sunday 26th Feb 2012.
Time : 8:20am

ഇതുവരെ പിന്നിട്ട വഴികള്‍ വിജനമായിരുന്നതിനാലാവാം, ഫെബ്രുവരിമാസത്തിലെ നനുത്ത പ്രഭാതങ്ങളില്‍ മൂടല്‍മഞ്ഞ് തീര്‍ക്കുന്ന ഒരു അവ്യക്തതയെ
110kmph സ്പീഡില്‍ പിന്നിലാക്കിക്കൊണ്ടിരുന്നപ്പോഴും ബിനു മറ്റെന്തൊക്കെയോ ചിന്തകളില്‍ ആയിരുന്നു. അങ്ങകലെയായി ഇരുവശങ്ങളിലും സോഡിയംവേപ്പര്‍ ലാമ്പുകള്‍ തോരണംതീര്‍ത്ത പോലെ ഇടപ്പള്ളി റെയില്‍വേ ഓവര്‍ബ്രിഡ്ജ് . ഒറ്റയ്ക്കുള്ള ദൂരയാത്രകളെ അവന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. ബിനൂന്റെ Hyundai i20. Vehicle Spec : 1396cc Common Rail Diesel Injection 220Nm @2000rpm . അവനേറ്റവും പ്രിയപ്പെട്ടതായി ഇനിയും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അവന്‍ തന്റെ പ്രണയിനിയായി കണ്ടിരുന്ന ഏകാന്തത ,പിന്നെ അവന്റെ ഫേവറേറ്റ് Play-list.

ഇതിനേക്കാളുമെല്ലാം അവന്‍ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന മറ്റൊന്ന് എന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്,അന്ന്..

NH 47 : National HighWay
Salem- Cochin- Trivandrum – Kanyakumari
Sunday 26th Feb 2012.
Time : 8:35am

നൌ പ്ലേയിങ്ങ് ::
“.ഈ രാവിലേതു മൌനം. നിന്‍ ജാലകത്തില്‍ വന്നു.
പൊന്‍ താരകങ്ങള്‍ നിറയേ ..നിന്‍ നിസ്വനങ്ങള്‍ മറയേ..
എന്‍ നെഞ്ചിരുന്നു മുറിയുന്നു..”
വരികള്‍ക്ക് പൊള്ളലുണ്ടായിരുന്നതുപോലെ അവനു തോന്നി.

ഇടപ്പള്ളി മുതല്‍ ചേര്‍ത്തലവരെയുള്ള നാലു വരിപ്പാതയില്‍ അരൂര്‍ ടോള്‍ മുതല്‍ ഒരു ബ്ളാക്ക് കളര്‍ സുസുകി സ്വിഫ്റ്റ് ഒപ്പം ഉണ്ടായിരുന്നു.
Suzuki Swift ZDi Vehicle Spec :1248 cc DDis Diesel,CRDI. ബിനുന്റെ ഡ്രൈവിങ്ങ് സ്റ്റൈല്‍പോലെ തന്നെ ,മുന്നിലുള്ള എല്ലാത്തിനെയും പിന്നിലാക്കാനുള്ള വാശി നിറഞ്ഞ കുതിപ്പിലായിരുന്നു അതും. പലപ്പോഴും അത് തന്റെ മുന്നില്‍ കയറിയിരുന്നുവെങ്കിലും ഒരിക്കലും അകന്നുപോകുന്നില്ല എന്ന് ബിനു ശ്രദ്ധിച്ചു. ഒരു ഇരുപതുതവണ തങ്ങള്‍ പരസ്പരം ഓവര്‍ടേക്ക് ചെയ്തിട്ടുണ്ടാവണം.

ചേര്‍ത്തലയില്‍ ഒരു ട്രാഫിക് ജക്ഷനില്‍ വെച്ച് i20 ഒരു റെഡ് സിഗ്നലില്‍ നിര്‍ത്തേണ്ടി വന്നു. സ്വിഫ്റ്റ് അതിനുമുന്നേ ജംക്ഷന്‍ ക്രോസ് ചെയ്തു കടന്നുപോയിരുന്നു. ബിനൂന് ഒരല്‍പ്പം വിഷമമായി. താന്‍ തോറ്റുപോയതിനല്ല ആ സ്വിഫ്റ്റും ഒരുമിച്ചുള്ള ആ യാത്ര ബിനു ആസ്വദിക്കുകയായിരുന്നു. ഗ്രീന്‍ സിഗ്നല്‍ കിട്ടി ഏകദേശം അരക്കിലോമീറ്റര്‍ കൂടി ഓടിച്ചപ്പോള്‍ ആ സ്വിഫ്റ്റ് അവിടെ വഴിയരികില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടു. ഒരുപക്ഷേ ബിനുന്റെ i20യോട് ഒരുമിച്ചുള്ള യാത്ര ആ സ്വിഫ്റ്റും ആസ്വദിച്ചെന്നിരിക്കണം.
ആലപ്പുഴയില്‍ എത്തിയിട്ടാണ് പിന്നീട് ഞങ്ങള്‍ പിരിഞ്ഞത്.
എനിക്ക് പോകേണ്ടിയിരുന്നത് ചങ്ങനാശ്ശേരിക്കാണ്.


SH 11 : State Highway
Alappuzha – Changanassery
Sunday 26th Feb 2012.
Time : 10.00am

നൌ പ്ലേയിങ്ങ് ::
“താളമയഞ്ഞു ഗാനമപൂര്‍ണ്ണം ..തരളലയം താഴും..രാഗധാര..”
ആലപ്പുഴ ചങ്ങനാശ്ശേരി കനാലിനരികിലൂടെയുള്ള ഒരു യാത്ര. പച്ച പുതച്ച നെല്‍പ്പാടങ്ങളും പിന്നെ നിരനിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും.. കേരളത്തിന്റെ ടൂറിസത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ബാക്ക് വാട്ടേഴ്സ്..ഹൌസ് ബോട്ട്സ്. രണ്ടിടത്ത് സ്പീഡ് ഡിക്റ്റകര്‍ ഉള്ള ക്യാമറകളുമായി പോലീസ് നിന്നിരുന്നത് ഇടയ്ക്ക് ഒരു രസം കൊല്ലിയായി.
യാത്ര ചങ്ങനാശ്ശേരി സെന്‍ മേരീസ് ഫെറോനാ പള്ളിയിലേക്കാണ്.
അവളുടെ വിവാഹമാണിന്ന്..

St: Mary’s Forane Cathedral Church, Changanassery
Changanassery
Sunday 26th Feb 2012.
Time : 10.30am

പള്ളിമുറ്റത്ത് ഒരു
BMW 320i 1995 cc കിടന്നിരുന്നു.. അവളുടെ പേരെഴുതി മഞ്ഞ ഡെയ്സിപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ ബൊക്കെകള്‍കൊണ്ട് അലങ്കരിച്ച ഒന്ന്. അനവധി ഹാലോജന്‍ ലാമ്പുകളുടെ പ്രകാശത്തിനു നടുവില്‍ വിശുദ്ധ അള്‍ത്താരയ്ക്കുമുന്നില്‍ ഒരു തൂവെള്ള ബ്രൈഡല്‍ ഗൌണില്‍ അവള്‍ അവളുടെ വരനോടൊപ്പം നില്‍ക്കുന്നത് കണ്ടു. അവന്‍ അവളുടെ കയ്യ് ചേര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു.

ബിനു തന്റെ ഉള്ളം കയ്യിലേക്ക് നോക്കി. ആദ്യമായി കാണുമ്പോള്‍ അവള്‍ തന്റെ കൈവെള്ളയില്‍ അവളുടെ പേരെഴുതി വെയ്ക്കുമെന്ന് പറഞ്ഞത് ബിനു ഓര്‍ത്തു..
ബിനു ഇതുവരെ അവളെ നേരില്‍ കണ്ടിട്ടില്ല. അവളോടൊത്ത് ഒരുമിച്ചിരുന്നുള്ള ഒരു കോഫി,ഈവനിങ്ങ് വാക്ക്, ഒരു ലോങ്ങ് ഡ്രൈവ് ..ഈ സ്വപ്നങ്ങളൊന്നും ഇനിയില്ല..
പള്ളിയുടെ അകം നിറയെ ഇളം റോസ് നിര്‍ത്തിലുള്ള ജെര്‍ബെറ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു..

“ഇന്നു മുതല്‍ മരണം ഞങ്ങളെ വേര്‍പെടുത്തുന്ന വരേയ്ക്കും സന്തോഷത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്രത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ ഏകമനസ്സായി ജീവിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു..”
അവളുടെ വരന്‍ അവളെ മന്ത്രകോടി പുതപ്പിച്ചു. അവള് അതിനുമുന്നില്‍ കൈകൂപ്പി ശിരസ്സുനമിച്ച് നില്‍ക്കുന്നുണ്ടായിരുന്നു..
ബിനു പള്ളിയില്‍ നിന്നിറങ്ങി തിരിച്ചുനടന്നു.

SH 11 : State Highway
Changanassery – Alappuzha
Sunday 26th Feb 2012.
Time : 11.30am

ഒരു തിരിച്ചുവരവ്.. അല്‍പ്പം മുന്നേ കടന്നുപോയ അതേ വഴികള്‍.. പട്ടിജീവിതമായിരുന്നു ഇത്രയും നാള്‍..അര്‍ഹിക്കാത്തത് എന്തോ സ്വന്തമാക്കാനായി നടത്തിയ പരക്കംപാച്ചിലുകള്ക്കിടയിലെപ്പഴോ പേയിളകിയ ഒരു തെരുവുപട്ടി. തെണ്ടിത്തിന്നു ജീവിച്ചു.. പലരുടെയും മുന്നേ നിന്ന് കുരച്ചു.. തീറ്റ തരുന്നവരുടെ കൈയ്ക്ക് കടിച്ചു. തന്റെ നേരെ എറിയുന്ന കല്ലുകള്‍ ഒന്നുവിടാതെ മേടിച്ചുകൂട്ടി മോങ്ങിക്കൊണ്ടുള്ള ഓട്ടമായിരുന്നു. ഒരു ഭ്രാന്തന്‍ തെരുവുനായുടെ ഓലിയിടലുകള്‍..

എങ്കിലും..എനിക്കെന്നും ഈ പട്ടിജീവിതം തന്നെ മതി..എന്റെ വീടിന്റെ കാവല്‍പ്പട്ടി..!

“എന്താ ഈ ബിനുച്ചേട്ടന്‍..കാലത്തെ സ്വപ്നം കണ്ട് സംസാരിക്കുന്നത്?”

“ങ്ങേ, നീയെന്താ ഇവിടെ?”

“എന്തുപറ്റി ഉസ്ക്രൂ ലൂസായാ? ഞാന്‍ പിന്നെ ഇവിടെ അല്ലാതെ എവിടെപ്പോകാനാ?”

“അശ്ശോ! ഡീ പെണ്ണേ! നിന്നെ കെട്ടുന്നതിനു മുന്നേ ഞാന്‍ സ്ഥിരം കാണാറുണ്ടായിരുന്ന ഒരു സ്വപ്നം ഉണ്ടായിരുന്നില്ലേ? അത്..ഞാന്‍ ആ സ്വപ്നം പിന്നേം കണ്ടു.. ചങ്ങനാശ്ശേരിയില്‍ നിന്റെ കല്യാണത്തിന്റെ അന്ന് കാറോടിച്ച് വരുന്ന സ്വപ്നം. ഗിഹി!

“ബെസ്റ്റ്! പല്ലു തേച്ചോണ്ട് വാ..കട്ടന്‍ചായ തരാം.
ചിക്കന്‍ ബിരിയാണി വെജ് ബിരിയാണി ചപ്പാത്തി..
ചിക്കന്‍ ബിരിയാണി വെജ് ബിരിയാണി ചപ്പാത്തി..”

“പെണ്ണേ നിന്റെ ശബ്ദമെന്താ ഇങ്ങനെ..?”

ട്രെയിന്റെ ന്യൂമാറ്റിക് ബ്രേക്കുകളില്‍ കാര്‍ബണ്‍ ഗ്രാഫൈറ്റ് കൊണ്ടുണ്ടാക്കിയ ബ്രേക്ക്പാഡുകള്‍ അമരുമ്പോഴുണ്ടാകുന്ന ഹൈഫ്രീക്വന്സി ശബ്ദവും കാര്‍ബണ്‍ ഗ്രാഫറ്റ് ഉരുകിയ മണവും.
വണ്ടി സേലം സ്റ്റേഷനിലേക്ക് പ്രവേശിച്ചു.


download_pdf

Follow

Get every new post delivered to your Inbox.

Join 81 other followers