ഇന്‍സെപ്ഷം!NH 17 : West Coast HighWay
Mumbai – Goa – Mangalore – Cochin
Sunday 26th Feb 2012.
Time : 8:20am

ഇതുവരെ പിന്നിട്ട വഴികള്‍ വിജനമായിരുന്നതിനാലാവാം, ഫെബ്രുവരിമാസത്തിലെ നനുത്ത പ്രഭാതങ്ങളില്‍ മൂടല്‍മഞ്ഞ് തീര്‍ക്കുന്ന ഒരു അവ്യക്തതയെ
110kmph സ്പീഡില്‍ പിന്നിലാക്കിക്കൊണ്ടിരുന്നപ്പോഴും ബിനു മറ്റെന്തൊക്കെയോ ചിന്തകളില്‍ ആയിരുന്നു. അങ്ങകലെയായി ഇരുവശങ്ങളിലും സോഡിയംവേപ്പര്‍ ലാമ്പുകള്‍ തോരണംതീര്‍ത്ത പോലെ ഇടപ്പള്ളി റെയില്‍വേ ഓവര്‍ബ്രിഡ്ജ് . ഒറ്റയ്ക്കുള്ള ദൂരയാത്രകളെ അവന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു. ബിനൂന്റെ Hyundai i20. Vehicle Spec : 1396cc Common Rail Diesel Injection 220Nm @2000rpm . അവനേറ്റവും പ്രിയപ്പെട്ടതായി ഇനിയും ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അവന്‍ തന്റെ പ്രണയിനിയായി കണ്ടിരുന്ന ഏകാന്തത ,പിന്നെ അവന്റെ ഫേവറേറ്റ് Play-list.

ഇതിനേക്കാളുമെല്ലാം അവന്‍ ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന മറ്റൊന്ന് എന്നേയ്ക്കുമായി നഷ്ടപ്പെടുകയാണ്,അന്ന്..

NH 47 : National HighWay
Salem- Cochin- Trivandrum – Kanyakumari
Sunday 26th Feb 2012.
Time : 8:35am

നൌ പ്ലേയിങ്ങ് ::
“.ഈ രാവിലേതു മൌനം. നിന്‍ ജാലകത്തില്‍ വന്നു.
പൊന്‍ താരകങ്ങള്‍ നിറയേ ..നിന്‍ നിസ്വനങ്ങള്‍ മറയേ..
എന്‍ നെഞ്ചിരുന്നു മുറിയുന്നു..”
വരികള്‍ക്ക് പൊള്ളലുണ്ടായിരുന്നതുപോലെ അവനു തോന്നി.

ഇടപ്പള്ളി മുതല്‍ ചേര്‍ത്തലവരെയുള്ള നാലു വരിപ്പാതയില്‍ അരൂര്‍ ടോള്‍ മുതല്‍ ഒരു ബ്ളാക്ക് കളര്‍ സുസുകി സ്വിഫ്റ്റ് ഒപ്പം ഉണ്ടായിരുന്നു.
Suzuki Swift ZDi Vehicle Spec :1248 cc DDis Diesel,CRDI. ബിനുന്റെ ഡ്രൈവിങ്ങ് സ്റ്റൈല്‍പോലെ തന്നെ ,മുന്നിലുള്ള എല്ലാത്തിനെയും പിന്നിലാക്കാനുള്ള വാശി നിറഞ്ഞ കുതിപ്പിലായിരുന്നു അതും. പലപ്പോഴും അത് തന്റെ മുന്നില്‍ കയറിയിരുന്നുവെങ്കിലും ഒരിക്കലും അകന്നുപോകുന്നില്ല എന്ന് ബിനു ശ്രദ്ധിച്ചു. ഒരു ഇരുപതുതവണ തങ്ങള്‍ പരസ്പരം ഓവര്‍ടേക്ക് ചെയ്തിട്ടുണ്ടാവണം.

ചേര്‍ത്തലയില്‍ ഒരു ട്രാഫിക് ജക്ഷനില്‍ വെച്ച് i20 ഒരു റെഡ് സിഗ്നലില്‍ നിര്‍ത്തേണ്ടി വന്നു. സ്വിഫ്റ്റ് അതിനുമുന്നേ ജംക്ഷന്‍ ക്രോസ് ചെയ്തു കടന്നുപോയിരുന്നു. ബിനൂന് ഒരല്‍പ്പം വിഷമമായി. താന്‍ തോറ്റുപോയതിനല്ല ആ സ്വിഫ്റ്റും ഒരുമിച്ചുള്ള ആ യാത്ര ബിനു ആസ്വദിക്കുകയായിരുന്നു. ഗ്രീന്‍ സിഗ്നല്‍ കിട്ടി ഏകദേശം അരക്കിലോമീറ്റര്‍ കൂടി ഓടിച്ചപ്പോള്‍ ആ സ്വിഫ്റ്റ് അവിടെ വഴിയരികില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടു. ഒരുപക്ഷേ ബിനുന്റെ i20യോട് ഒരുമിച്ചുള്ള യാത്ര ആ സ്വിഫ്റ്റും ആസ്വദിച്ചെന്നിരിക്കണം.
ആലപ്പുഴയില്‍ എത്തിയിട്ടാണ് പിന്നീട് ഞങ്ങള്‍ പിരിഞ്ഞത്.
എനിക്ക് പോകേണ്ടിയിരുന്നത് ചങ്ങനാശ്ശേരിക്കാണ്.


SH 11 : State Highway
Alappuzha – Changanassery
Sunday 26th Feb 2012.
Time : 10.00am

നൌ പ്ലേയിങ്ങ് ::
“താളമയഞ്ഞു ഗാനമപൂര്‍ണ്ണം ..തരളലയം താഴും..രാഗധാര..”
ആലപ്പുഴ ചങ്ങനാശ്ശേരി കനാലിനരികിലൂടെയുള്ള ഒരു യാത്ര. പച്ച പുതച്ച നെല്‍പ്പാടങ്ങളും പിന്നെ നിരനിരയായി നില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും.. കേരളത്തിന്റെ ടൂറിസത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ബാക്ക് വാട്ടേഴ്സ്..ഹൌസ് ബോട്ട്സ്. രണ്ടിടത്ത് സ്പീഡ് ഡിക്റ്റകര്‍ ഉള്ള ക്യാമറകളുമായി പോലീസ് നിന്നിരുന്നത് ഇടയ്ക്ക് ഒരു രസം കൊല്ലിയായി.
യാത്ര ചങ്ങനാശ്ശേരി സെന്‍ മേരീസ് ഫെറോനാ പള്ളിയിലേക്കാണ്.
അവളുടെ വിവാഹമാണിന്ന്..

St: Mary’s Forane Cathedral Church, Changanassery
Changanassery
Sunday 26th Feb 2012.
Time : 10.30am

പള്ളിമുറ്റത്ത് ഒരു
BMW 320i 1995 cc കിടന്നിരുന്നു.. അവളുടെ പേരെഴുതി മഞ്ഞ ഡെയ്സിപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ ബൊക്കെകള്‍കൊണ്ട് അലങ്കരിച്ച ഒന്ന്. അനവധി ഹാലോജന്‍ ലാമ്പുകളുടെ പ്രകാശത്തിനു നടുവില്‍ വിശുദ്ധ അള്‍ത്താരയ്ക്കുമുന്നില്‍ ഒരു തൂവെള്ള ബ്രൈഡല്‍ ഗൌണില്‍ അവള്‍ അവളുടെ വരനോടൊപ്പം നില്‍ക്കുന്നത് കണ്ടു. അവന്‍ അവളുടെ കയ്യ് ചേര്‍ത്തുപിടിച്ചിട്ടുണ്ടായിരുന്നു.

ബിനു തന്റെ ഉള്ളം കയ്യിലേക്ക് നോക്കി. ആദ്യമായി കാണുമ്പോള്‍ അവള്‍ തന്റെ കൈവെള്ളയില്‍ അവളുടെ പേരെഴുതി വെയ്ക്കുമെന്ന് പറഞ്ഞത് ബിനു ഓര്‍ത്തു..
ബിനു ഇതുവരെ അവളെ നേരില്‍ കണ്ടിട്ടില്ല. അവളോടൊത്ത് ഒരുമിച്ചിരുന്നുള്ള ഒരു കോഫി,ഈവനിങ്ങ് വാക്ക്, ഒരു ലോങ്ങ് ഡ്രൈവ് ..ഈ സ്വപ്നങ്ങളൊന്നും ഇനിയില്ല..
പള്ളിയുടെ അകം നിറയെ ഇളം റോസ് നിര്‍ത്തിലുള്ള ജെര്‍ബെറ പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു..

“ഇന്നു മുതല്‍ മരണം ഞങ്ങളെ വേര്‍പെടുത്തുന്ന വരേയ്ക്കും സന്തോഷത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്രത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ ഏകമനസ്സായി ജീവിച്ചുകൊള്ളാമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു..”
അവളുടെ വരന്‍ അവളെ മന്ത്രകോടി പുതപ്പിച്ചു. അവള് അതിനുമുന്നില്‍ കൈകൂപ്പി ശിരസ്സുനമിച്ച് നില്‍ക്കുന്നുണ്ടായിരുന്നു..
ബിനു പള്ളിയില്‍ നിന്നിറങ്ങി തിരിച്ചുനടന്നു.

SH 11 : State Highway
Changanassery – Alappuzha
Sunday 26th Feb 2012.
Time : 11.30am

ഒരു തിരിച്ചുവരവ്.. അല്‍പ്പം മുന്നേ കടന്നുപോയ അതേ വഴികള്‍.. പട്ടിജീവിതമായിരുന്നു ഇത്രയും നാള്‍..അര്‍ഹിക്കാത്തത് എന്തോ സ്വന്തമാക്കാനായി നടത്തിയ പരക്കംപാച്ചിലുകള്ക്കിടയിലെപ്പഴോ പേയിളകിയ ഒരു തെരുവുപട്ടി. തെണ്ടിത്തിന്നു ജീവിച്ചു.. പലരുടെയും മുന്നേ നിന്ന് കുരച്ചു.. തീറ്റ തരുന്നവരുടെ കൈയ്ക്ക് കടിച്ചു. തന്റെ നേരെ എറിയുന്ന കല്ലുകള്‍ ഒന്നുവിടാതെ മേടിച്ചുകൂട്ടി മോങ്ങിക്കൊണ്ടുള്ള ഓട്ടമായിരുന്നു. ഒരു ഭ്രാന്തന്‍ തെരുവുനായുടെ ഓലിയിടലുകള്‍..

എങ്കിലും..എനിക്കെന്നും ഈ പട്ടിജീവിതം തന്നെ മതി..എന്റെ വീടിന്റെ കാവല്‍പ്പട്ടി..!

“എന്താ ഈ ബിനുച്ചേട്ടന്‍..കാലത്തെ സ്വപ്നം കണ്ട് സംസാരിക്കുന്നത്?”

“ങ്ങേ, നീയെന്താ ഇവിടെ?”

“എന്തുപറ്റി ഉസ്ക്രൂ ലൂസായാ? ഞാന്‍ പിന്നെ ഇവിടെ അല്ലാതെ എവിടെപ്പോകാനാ?”

“അശ്ശോ! ഡീ പെണ്ണേ! നിന്നെ കെട്ടുന്നതിനു മുന്നേ ഞാന്‍ സ്ഥിരം കാണാറുണ്ടായിരുന്ന ഒരു സ്വപ്നം ഉണ്ടായിരുന്നില്ലേ? അത്..ഞാന്‍ ആ സ്വപ്നം പിന്നേം കണ്ടു.. ചങ്ങനാശ്ശേരിയില്‍ നിന്റെ കല്യാണത്തിന്റെ അന്ന് കാറോടിച്ച് വരുന്ന സ്വപ്നം. ഗിഹി!

“ബെസ്റ്റ്! പല്ലു തേച്ചോണ്ട് വാ..കട്ടന്‍ചായ തരാം.
ചിക്കന്‍ ബിരിയാണി വെജ് ബിരിയാണി ചപ്പാത്തി..
ചിക്കന്‍ ബിരിയാണി വെജ് ബിരിയാണി ചപ്പാത്തി..”

“പെണ്ണേ നിന്റെ ശബ്ദമെന്താ ഇങ്ങനെ..?”

ട്രെയിന്റെ ന്യൂമാറ്റിക് ബ്രേക്കുകളില്‍ കാര്‍ബണ്‍ ഗ്രാഫൈറ്റ് കൊണ്ടുണ്ടാക്കിയ ബ്രേക്ക്പാഡുകള്‍ അമരുമ്പോഴുണ്ടാകുന്ന ഹൈഫ്രീക്വന്സി ശബ്ദവും കാര്‍ബണ്‍ ഗ്രാഫറ്റ് ഉരുകിയ മണവും.
വണ്ടി സേലം സ്റ്റേഷനിലേക്ക് പ്രവേശിച്ചു.


download_pdf

Advertisements

49 thoughts on “ഇന്‍സെപ്ഷം!

 1. ആധുനികം !! ഏയ്‌ അത്യന്ത്യാധുനികം ആയിരിക്കണം.
  എന്തായാലും ഞാന്‍ തേങ്ങ ഉടയ്ക്കുന്നു .

  “ഈ രാവില്‍ ഏതു മൌനം ……..”, പിന്നെ ‘ബി എം ഡബ്ലിയു’വും…. എന്റെ കൂടി സ്വപ്നങ്ങളിലെക്കാണ് ബിനു നീ ഐ20 ഓടിച്ചു കേറ്റിയത്.

 2. കൊള്ളാം ബിനു .. നീയും ആധുനീകന് ആവുന്നുണ്ട്‌ .. കീപ്‌ ഇറ്റ്‌ അപ്പു …
  BMW 320i 1995 cc ..അതിന്ടെ സ്പെക് കൂടെ കൊടുക്കാഞ്ഞത്‌ മോശമായിപ്പോയി ..

 3. Super 🙂

  ഈ ബ്രേക്കൊരു പോസ്റ്റാകട്ടെ.അല്ല ഈ പോസ്റ്റൊരു ബ്രേക്കാകട്ടെ.

  ആ ബ്രേക്കല്ല മറ്റേ ബ്രേക്ക്.

 4. ഇത് സ്വപ്നത്തിനുള്ളിലെ സ്വപനം മാത്രല്ലേ ആയുള്ളൂ, ഇന്‍സേപ്ഷന്‍ എവിടെ

  അതായത് രമണാ, ഞാന്‍ ബിനുവിനോട് പറയുന്നു നീനുവിനെക്കുറിച്ച് ചിന്തിക്കരുതെന്ന്.
  അപ്പൊ ബിനു എന്തിനെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്?… നീനുവിനെക്കുറിച്ച്.
  ശെരിക്കും ആ ചിന്ത ബിനുവിന്‍റേതല്ല, ഞാന്‍ കൊടുത്തതാണ്

  അത്രേയുള്ളൂ ഇന്‍സേപ്ഷന്‍, അധികം ചിന്തിച്ച് പ്രാന്താവരുത്

  1. നീനുവോ. ഏത് നീനു എവിടത്തെ നീനു ആരുടെ നീനു? നജികേദസ് മൂന്നാല് ലെവലില്‍ സ്വപ്നം കണ്ടുന്ന് തോന്നുന്ന്.!

 5. സേലം സ്റ്റേഷന്‍ എത്തിയതേ ഉള്ളൂ എന്ന് കരുതി തിരിഞ്ഞു കിടക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ബ്രേക്കിന്റെ ശബ്ദം..
  നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിന്‍ പിന്നേം ബ്രേക്ക് പിടിക്കുന്നോ എന്ന് കരുതി ഒന്നൂടെ ഉണര്‍ന്നു നോക്കി..

  സേലം സ്റ്റേഷന്‍ അല്ല, സേലം കാരന്‍ മാനേജര്‍ വെങ്കിടസേഷന്‍ പിന്നില്‍ നിന്ന് മുരണ്ടതായിരുന്നു..
  “വര്‍ക്ക് എന്നാച്ച് ബിനൂ”
  “ഇന്നും ആകലേ സാര്‍”
  “ഉം സീക്രമാ വേലമുടിച്ച് വാ.. ഒരു അപ്രൈസല്‍ മീറ്റിങ് ഇറുക്ക്”..

 6. It is wonderful that you keep on writing something or other. That is the great thing when so many have left writting…. including me. Everyone can blame on their hectic schedule and what ever it is….but reality is we lost that innocence of creativity. You are still close to god or to your heart where as we lost is somewhere or we sacrificed it for some momentary benefits….Expecting more and more wonderful things from you…..keep posting

 7. “പട്ടിജീവിതമായിരുന്നു ഇത്രയും നാള്‍..അര്‍ഹിക്കാത്തത് എന്തോ സ്വന്തമാക്കാനായി നടത്തിയ പരക്കംപാച്ചിലുകള്ക്കിടയിലെപ്പഴോ പേയിളകിയ ഒരു തെരുവുപട്ടി. തെണ്ടിത്തിന്നു ജീവിച്ചു.. പലരുടെയും മുന്നേ നിന്ന് കുരച്ചു.. തീറ്റ തരുന്നവരുടെ കൈയ്ക്ക് കടിച്ചു. തന്റെ നേരെ എറിയുന്ന കല്ലുകള്‍ ഒന്നുവിടാതെ മേടിച്ചുകൂട്ടി മോങ്ങിക്കൊണ്ടുള്ള ഓട്ടമായിരുന്നു. ഒരു ഭ്രാന്തന്‍ തെരുവുനായുടെ ഓലിയിടലുകള്‍.”

  പലതും ഒര്‍മ വന്നു.

 8. പോര കേട്ടോ. പിന്നെ വണ്ടികളുടെ സ്പെസിഫികാഷന്‍സ് ഒക്കെ എഴുതി എന്ടിനാ നമ്മളെ ബോറടിപ്പിച്ചത്?

 9. സംഭവം നിങ്ങള്‍ക്ക് ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എങ്കിലും എനിക്ക് ഭയങ്ങരമായി ഇഷ്ടപ്പെട്ടു. ഞാനിത് മുപ്പത് തവണ വായിച്ചു കഴിഞ്ഞു
  Thanks for all those who commented on this. 🙂

 10. ങാ അല്ലേലും ഇത്‌ വിനു ചേട്ടന്‍ സ്ഥിരം ചെയ്യുന്ന പരിപാടിയാ ! ഒരു കിടിലം ഐറ്റം കാച്ചി അധികം കഴിയാതെ ഒരു കഞ്ചാവടിച്ച മോഡല്‍ ആധുനികം വെച്ച്‌ കാച്ചുന്നത്‌ !!
  ആ പേരാണ്‌ ഹൈലൈറ്റ്‌…. ഇന്‍സെപ്ഷം തന്നെ….

 11. പുതിയ പോസ്ടിനായി കാത്തിരിക്കുന്നു …ഇടക്ക് വന്നു നോക്കും വല്ലതും ഉണ്ടോ എന്ന് …നിരക്ഷ്ഹപെടെന്ടി വരുന്നു ! എഴുതുക …ആശംസകള്‍ ..!!

 12. വിനുവേ ഇങ്ങള്‍ക്ക്‌ നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ടല്ലോ….ഇങ്ങടെ കഥകള് ഷോര്‍ട്ട് ഫിലിം ഒക്കെ ആകി എടുതുടെന്ന്‍…

 13. ബ്ലോഗില്‍ ചിലതൊക്കെ വായിച്ചു , ഏറ്റവും ഇഷ്ടമായത് “തീരാത്ത പുല്‍ക്കൂടുകള്‍ ” , ഔസേപ്പിതാവ്‌..! എന്നിവയാണ് . നല്ല ശൈലി ,രചന , ഹൃദ്യമായി തോന്നുന്നു . പുതിയ കഥകളൊന്നും കണ്ടില്ലല്ലോ . ആശംസകള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w