ഓണ്‍സൈറ്റ് ..ത്ഫൂ!ജനിച്ചിട്ടിതുവരെ ഓണ്‍സൈറ്റ് കിട്ടാത്തതുകൊണ്ട് ബിനൂന് ഈയിടെയായി ഓണ്‍സൈറ്റില്‍ ജീവിക്കുന്നവരോടെല്ലാം ഒരുമാതിരി അസൂയയില്‍ കുതിര്‍ന്ന പുഞ്ഞം ആണ്.
“എന്തിനാഡെ ഓണ്‍സൈറ്റ് ? നിനക്ക് നാട്ടില്‍ മീന്‍കറിം ചോറും തിന്നു ജീവിക്കാല്ലോ” എന്നുള്ള പതിവ് ദുരിതാശ്വാസ ഡയലോഗ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ആറാവാന്‍ പോകുന്നു. ഇതിപ്പോ ചോറും മീന്‍കറിം കിട്ടുന്നില്ല എന്നുമാത്രമല്ല ഈ ബാംഗളൂരുന്ന് നാട്ടില്‍പ്പോകാന്‍വേണ്ടി മാസമാസം വോള്‍വോക്കാര്‍ക്കു കൊടുക്കുന്ന പത്ത്നാലായിരം രൂപ കൂട്ടിവെച്ചിരുന്നെങ്കില്‍ ഒരുകൊല്ലത്തിനുള്ളില്‍ സ്വന്തംകാശിന് ഫ്ളൈറ്റ്ടിക്കറ്റ് മേടിച്ച് അമേരിക്കായ്ക്ക് പോവാമായിരുന്നു എന്നൊക്കെ ബിനു ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. എങ്ങനെയെങ്കിലും വിദേശരാജ്യത്ത് ഒന്ന് എത്തിയാല്‍മതി.!

ഫേസുഭുക്കില്‍ ഉള്ളിലിരിക്കുന്ന സകലവന്മാരും ഓണ്‍സൈറ്റ് ആയതുകൊണ്ട് ഇപ്പോ അതിലേക്ക് കേറിച്ചെല്ലാനും പേടിയാണ്. അമേരിക്കയില്‍ സ്നോ ഫാള്‍ ,ആസ്ത്രേലിയയില്‍ മുറ്റത്തുമുഴുവന്‍ വെള്ളപ്പൊക്കം ,ഉഗാണ്ടയില്‍ മിന്നലുകഴിഞ്ഞ് ഇടിവെട്ടി എന്നൊക്കെ പറഞ്ഞ് സ്റ്റാറ്റ്സ് മെസേജും അതിന്റെ താഴെ വെറെ കുറേ ജാഡകളുടെ വക വാവ് അമേസിങ്ങ് ,മന്‍മോഹന്‍സിങ്ങ് എന്നൊക്കെ പറഞ്ഞ് കമന്റും അതിന് കൊറേ അവളുമാരുടെ വക ലൈക്കും. ബൊമ്മനഹള്ളിയില്‍ ജനലുവഴി തണുത്ത കാറ്റടിക്കുന്നു എന്നൊക്കെ പറഞ്ഞ് പോസ്റ്റ്ചെയ്യാന്‍ വേണ്ടി ബിനു ഒരു ഫോട്ടോ എടുത്തെങ്കിലും അത് എന്നും അങ്ങനെതന്നെ അനാഥമായി കെടക്കൂല്ലോ എന്നോര്‍ത്ത് വേണ്ടന്നു വെയ്ക്കുകയായിരുന്നു. അവിടെയുള്ളവരുടെ കയ്യിലുള്ള ഒരുതരം ഫോണില്‍ സിരി എന്നുപറയുന്ന എന്തോ സാധനം ഉണ്ടെന്നും എന്തുവിഷമം ഉണ്ടെങ്കിലും അതിനോടുപറഞ്ഞാല്‍ മതിയെന്നും ഒക്കെ പറഞ്ഞ ഒരോ കമന്റ് കാണുമ്പോഴും ബിനുവിനുണ്ടാകുന്ന അന്ധാളിപ്പ് ചെറുതൊന്നുമല്ല..

നയാഗ്ര വെള്ളച്ചാട്ടോം സ്റ്റാച്ചുഓഫ് ലിബര്‍റ്റീ ബഷീറും ഒക്കെ ഓരോരുത്തന്മാരുടെ ആല്‍ഭങ്ങളില്‍ കണ്ട് കണ്ട് മനപ്പാഠമാണെങ്കിലും നേരിട്ടുകാണാന്‍ ഒരു മോഹം. ഈ മോഹങ്ങളൊക്കെ എട്ടായി മടക്കി പോക്കറ്റിലിട്ട് പാതിരാവരെ എന്നും പട്ടിപ്പണി. വര്‍ഷാവസാനം വരെ പട്ടിപ്പണി ചെയ്ത് അപ്പ്രൈസലില് വരുമ്പോ മാനേയരുടെ ഉപദേശവും..”രണ്ടുശതമാനം ഹൈക്കുണ്ട്.കൊണ്ടുപൊയി ദൂര്‍ത്തടിച്ച് കളയരുത്..”

ആ പോട്ട്.. ഓണ്‍സൈറ്റായാലും കുമ്പളങ്ങി ആയാലും ജാക്കിക്കൊരെ ..

ഇന്നലെ ഒരുത്തന്റെ ഫേസ്ഭുക്ക് സ്റ്റാറ്റസ് മെസേജ്.
“ഫസ്റ്റ് ടിക്കറ്റ്. എന്‍.കരോളിന”
സ്റ്റാറ്റസ് ഇട്ടവന്‍ ഇപ്പ അമേരിക്കയിലാണ്.. പേര് ഡാഷ്. അവനേതോ സിനിമയ്ക്ക് ഫസ്റ്റ് ഷോയ്ക്ക് തന്നെ ടിക്കറ്റ് കിട്ടി ,ചെലപ്പോ കരോളിന എന്നുപറയുന്ന ഒരുത്തിയുടെ ഒപ്പമായിരിക്കും പോകാന്‍ പരിപാടി ,അവനത് മൊതലാക്കും എന്നൊക്കെ ചിന്തിച്ച് അസൂയപ്പെട്ട് ബിനു ഇരിക്കുമ്പോ അതിന്റെ താഴെ ദേ വരുന്നു കുമുകുമാ ഇംഗ്ളീഷ് കമന്റ്സ്.! ലൈക്ക് ഞെക്കിയതില്‍ കൊറേ പെണ്‍കൊച്ചിങ്ങളും! അവന്‍ അവിടെ വണ്ടി ഓവര്‍സ്പീഡില്‍ ഓടിച്ചതിന് പോലീസ് പിടിച്ച് പെറ്റി അടച്ചതിനെ ആണ് ഇത്ര ആഘോഷമായി കൊണ്ടാടുന്നത്. വണ്ടി ഓടിച്ചെന്ന് പറയാന്‍ പാടില്ല ,സോറി , ഡോഡ്ജ് എന്നുപറയുന്ന ഒരുതരം കാര്‍ ഏതോ ഫ്രീവേയിലൂടെ (ടോള്‍ കൊടുക്കാതെ ഓടിക്കുന്ന റോഡായിരിക്കും) ക്രൂയിസ് ചെയ്തതാണത്രെ .

ബിനുന്റെ മനസ്സ് ഒരു മൂന്നുകൊല്ലം പുറകിലേക്ക് ഊളിയിട്ട്. പണിഷ്മെന്റ് ലോക്കല്‍ ഓണ്‍സൈറ്റ് ആയി ബിനൂം മേലെ പ്രസ്ഥാവിച്ച ആ ഡേഷും ഒക്കെ പൂനെയില്‍ ജീവിക്കുന്ന കാലം.ഒരു ദിവസം പാതിരാത്രി പതിനൊന്നരയ്ക്ക് ഓഫീസീന്നെറങ്ങി ട്രിപ്പിളടിച്ച് ഞങ്ങ മൂന്നെണ്ണം വരുന്നവഴി പിമ്പിരി ചിഞ്ച്‌വാഡ് മുനിസിപ്പാലിറ്റി പോലീസ്ജീപ്പ് ചേയ്സ് ചെയ്തുപിടിച്ച്. കേരളരെജിസ്ട്രെഷന്‍ വണ്ടികണ്ടാല്‍ അവന്മാര്‍ക്ക് ഒരുമാതിരി ഇറ്റലിക്കാര്‍ക്ക് മലയാളിഫിഷിങ്ങ്ബോട്ട് കണ്ടപോലെയുള്ള ഒരു തരം ത്വരയാണ്. പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. അന്നാണ് ആ മാഞ്ചോ ബേഞ്ചോ തുടങ്ങിയ ഹിന്ദി തെറികളൊക്കെ ആദ്യമായി കേട്ടത്.. പോലീസ് കോണ്‍സ്റ്റബിള്‍ തെളിയാത്ത കേസുകളുടെയൊക്കെ ഫയല്‍ തപ്പുന്ന തിരക്കില്‍ മുഴുകിയിരിക്കുകയായിരുന്നു. അന്നേകദേശം മൂന്നുമൂന്നര വരെ സ്റ്റേഷനില്‍നിന്നു കയ്യുംകാലുംപിടിച്ച് അവസാനം കമ്പനി എച്ചാറിനെ സ്റ്റേഷനില്‍ വരുത്തിയാണ് മൂന്നെണ്ണത്തിനേയും വണ്ടിയേയും സ്റ്റേഷനില്‍നിന്ന് ഊരിക്കൊണ്ടുവന്നത് . സ്റ്റേഷനില്‍ നിന്നെറങ്ങുന്ന വഴിക്ക് ഈ ഡാഷ് ബിനൂന്റെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചായിരുന്നു.
“അളിയ. സ്റ്റേഷനില്‍ കേറേണ്ടിവന്ന വിവരം അമ്മച്ചിയോടൊന്നും ഒരു കാരണവശാലും പറഞ്ഞുപോകരുത്. അമ്മച്ചിയെ മെഡിക്കല്‍ ട്രെസ്റ്റിലേക്ക് എടുത്തോണ്ട്പോകേണ്ടി വരും.”
ആ സെയിം ഡാഷ്മോനെ അമേരിക്കന്‍ പോലീസ്പിടിച്ച് പെറ്റിയടിച്ച സ്റ്റാറ്റസ്മെസേജിന് കമന്റുകള്‍ ഒരോന്നായി വീഴുന്നത് കണ്ടപ്പോഴും ബിനുന്റെ ചെവികളില്‍ ആ വാക്കുകള്‍ അലയടിക്കുന്നുണ്ടായിരുന്നു..

ഈ ഒരു ചിന്തയും അതിലൂടെയുണ്ടായ തിരിച്ചറിവുമാണ് കേരളത്തിലുള്ള ഐട്ടി കമ്പനികളിലും പട്ടിജീവിതം നയിച്ചുവരുന്ന ഓണ്‍സൈറ്റ് കിട്ടാത്ത സകലഹതഭാഗ്യര്‍ക്കും ഒരു ആശ്വാസമാകുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ ബിനുന് പ്രേരണ നല്കിയത്. ഓണ്‍സൈറ്റ് പോയവന്മാരുടെ പേരില്‍ അടിച്ചിറക്കാവുന്ന തരത്തില്‍ ഒരു കൂട്ടം കഥകള്‍ നിങ്ങള്‍ക്കുവേണ്ടി സമര്‍പ്പിക്കുകയാണ്. ഇത് പലയിടങ്ങളില്‍നിന്നായി ശേഖരിച്ചതാണ് (ആമ്പിള്ളേര് ഓള്‍റെഡി എറക്കിയതാണെന്ന്..) .ബിനു , ഈ കഥകളെല്ലാം വരും തലമുറയ്ക്ക് കൂടി ഉപയോഗപ്രദമാകുന്ന രീതിയില്‍ ഇത് എഴുതിവെയ്ക്കുന്ന ഒരു മാധ്യമം മാത്രമാണെന്നും അറിയിച്ചുകൊള്ളൂന്നു.

കഥയിലെ നായകനെ ഇവിടെ സുനില്‍ എന്നാണ് വിളീക്കുന്നത്. സുനില്‍ എന്ന പേര് ബിനു തിരഞ്ഞെടുത്തതിന് പ്രത്യേക കാരണം ഉണ്ട്! പത്താംക്ളാസ് പാസായി നില്‍ക്കുന്ന സമയത്ത് എസ്സെസ്സെല്‍സി ബുക്കിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് അറ്റെസ്റ്റ് ചെയ്യിക്കാനായി ബിനു വരാപ്പുഴ കൃ‌ഷിഭവനില്‍ ചെല്ലുകയും ,അവിടെ അന്നത്തെ കൃ‌ഷി ഓഫീസറായിരുന്ന K.C.സുനില്‍ (പല്ല് ഞെരിയുന്ന ശബ്ദം) ബിനുന്റെ കയ്യില്‍നിന്ന് ഫോട്ടോസ്റ്റാറ്റും ഒറിജിനല്‍ എസ്സെസ്സെല്‍സി ബുക്കുംകൂടി വാങ്ങി ഒത്തുനോക്കുകയും അവസാനം ഒറിജിനല്‍ മാര്‍ക്ക്ഷീറ്റില്‍ പേരെഴുതി ഒപ്പിട്ട് കൃ‌ഷിഭവന്റെ സീലും പതിപ്പിച്ച് കയ്യിലോട്ടു തരുകയും ചെയ്തു. കേരളത്തിലെ മൂന്നരക്കേടി ജനങ്ങളുടെ എസ്സെസ്സെല്‍സി ബുക്കിലും വിദ്യാഭ്യാസവകുപ്പിന്റെ സീല് മാത്രം കിടക്കുമ്പോള്‍ ബിനുന്റെ സപ്രിട്ടിക്കറ്റില്‍ മാത്രം പരീക്ഷാകണ്ട്രോളറും പീന്നെ സുനിലും. ആധ്യമായിട്ടാണ് ഒരു ഫോട്ടോസ്റ്റാറ്റ് അറ്റെസ്റ്റ് ചെയ്യുന്നതെന്നൊക്കെ പറഞ്ഞ് അന്ന് പുള്ളി കുറ്റം ഏറ്റുപറഞ്ഞെങ്കിലും ആ പേര് ബിനുന്റെ മനസ്സില്‍ ഒരു മായാത്ത മുറിവായി അവശേഷിക്കുന്നു. സുനില്‍ (വീണ്ടും പല്ല് ഞെരിയുന്ന ശബ്ദം)

::.. സുനില്‍ ഓണ്‍സൈറ്റ് പോയി ..::

സുനില്‍ ഓണ്‍സൈറ്റീന്ന് അമ്മച്ചിയെ വിളിച്ചു.
“അമ്മച്ചീ..കഴിഞ്ഞമാസം ഞാന്‍ അയച്ചുതന്ന കാശുകൊണ്ട് പറമ്പിലുള്ള കക്കൂസയുടെ മേലെ ഒരു ആസ്ബസ്റ്റോസ് ഷീറ്റ് മേടിച്ച് ഇടാന്‍ ഞാന്‍ പറഞ്ഞതല്ലേ?..”
“അത് കഴിഞ്ഞ ആഴ്ച തന്നെ ഇട്ടല്ലോട്ടാ മോനെ..”
“സത്യായിട്ടും ഇട്ടോ? എന്നിട്ടിപ്പഴും ഗൂഗിള്‍ മാപ്പ് നോക്കുമ്പോ..അപ്പച്ചന്‍ അതിനകത്തിരിക്കുന്നത് കാണിക്കുന്നുണ്ടല്ലോ!..”

സുനില്‍ അമേരിക്കയില്‍ ഓണ്‍സൈറ്റായിരിക്കുന്ന സമയം . സുനിലും വേറെ രണ്ടൂന്നെണ്ണവുംകൂടി ഞായറാഴ്ചക്കുര്‍ബാനയ്ക്ക് പള്ളിയില്‍ പോയി പള്ളിയില്‍കേറി ലാസ്റ്റ് ബെഞ്ചില്‍പോയി ഇരുന്നു. കുര്‍ബാനയുടെ ലാസ്റ്റ് സെക്ഷനില്‍ വികാരിയച്ചന്‍ എന്തോ അനൌണ്‍സ് ചെയ്തപ്പോ സുനിലിന്റെ സൈഡില്‍ ഇരുന്ന സായിപ്പ് എണീച്ചു നിന്നു. അതുകണ്ട ഉടനെ സുനിലും എണീച്ചു നിന്നു. സുനില്‍ എണീച്ച് നില്‍ക്കുന്നത് കണ്ട് കൂടെപോയവന്മാരെല്ലാംകൂടി എണീച്ചു നിന്നു. ഇത് കണ്ട് അച്ചനും ഇടവകജനങ്ങളും ഒക്കെ കൂട്ടച്ചിരി. അച്ചന്‍ വീഞെടുക്കുന്ന കാസയൊക്കെ മറിച്ചിട്ട് വായപൊത്തി ചിരി. പിന്നെ മനസ്സിലായി അച്ചന്‍ അനൌണ്‍സ് ചെയ്തത് അന്ന് മാമ്മോദീസയുള്ള കൊച്ചിന്റെ അപ്പന്‍ എണീച്ചുനില്‍ക്കാന്‍ ആണെന്ന്.

സുനില്‍ ഓണ്‍സൈറ്റില്‍ നിന്ന് ഒരുമാസം ലീവിന് നാട്ടില്‍ വരുന്നു..
എയര്‍പ്പോര്‍ട്ടില്‍ വെച്ച് ലഗേജ് പെട്ടി ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സുനിലിനോട്.. “എന്തൊക്കെയുണ്ട്..?”
സുനില്‍ ..”കൊഴപ്പോന്നൂല്ല..സാറിനെന്തൊക്കെയുണ്ട്?”
കസ്റ്റംസ് ഉദ്ദ്യോഗസ്ഥന്‍ “അതല്ലഡെ..പെട്ടിയില്‍ എന്തൊക്കെയുണ്ടെന്നാ ചോദിച്ചത്..”

സുനില്‍ ഓണ്‍സൈറ്റ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോ അവന്റെ അമ്മച്ചി സുനിലിനെ റേഷന്‍ പന്‍സാര മേടിക്കാന്‍ പറഞ്ഞുവിട്ടു. പോയിട്ട് ഉച്ചയായിട്ടും കാണാത്തതിനാല്‍ അമ്മച്ചി സുനിലിനെ മൊബൈലില്‍വിളിച്ചു. സുനില്‍ “പത്തുപന്ത്രണ്ട് കിലോമീറ്റര്‍ നടന്നിട്ടും ഈ റോഡ് ഒന്ന് ക്രോസ് ചെയ്യാന്‍ ഒരു സീബ്രാലൈനും കാണുന്നില്ലമ്മച്ചീ.. ”

സുനില്‍ ഓണ്‍സൈറ്റ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു. എയര്‍പ്പോര്‍ട്ടില്‍നിന്ന് ഒരു ടാക്സിക്കാറ് പിടിച്ച് വീട്ടിലേക്ക് പോകുന്ന വഴിയ്ക്ക് വെച്ച് ഒരു കാക്കയെ കണ്ടപ്പോ സുനില്‍ ..
“ഇതേതാ ഈ ബേഡ്?”
ഡ്രൈവര്‍ കാറ് സൈഡില്‍ കുറച്ചുനേരം ഒതുക്കിയിട്ടിട്ട് ഒരു ദീര്‍ഘശ്വാസമെടുത്ത് പിന്നെ യാത്രതുടര്‍ന്നു.

ഇനീം ശേഖരിക്കാന്‍ കിടക്കുന്നു..ഇപ്പോ ഇത്രേം മതി.
ഇനി വേറെം ചിലതരം ഓണ്‍സൈറ്റുണ്ട്. പാവത്തുങ്ങളുടെ ഓണ്‍സൈറ്റ്. താഴെക്കിടക്കുന്ന് ഒരുദാഹരണം.

ചൈനയില്‍ ഒരുമാസം ഓണ്‍സൈറ്റ് പോയ തടിയനോട് ബിനു കുശലം ചോദിച്ചു:
“അളിയാ അവിടെ എങ്ങനെയാ? ടിഷ്യൂപ്പേപ്പറാണോ അതോ വെള്ളമാണോ? ”
തടിയന്‍ : “മൈ*, തിന്നാന്‍ എന്തെങ്കിലുമുണ്ടായാലല്ലേ.. ..”

ബ്രെഡ്പോലും നോണ്‍വെജ് ആയ ഒരു നാട്ടില്‍ ചെന്നുപെട്ട നല്ല ഒന്നാന്തരം പട്ടര്..തടിയന്‍..
അതും ഒരു ഓണ്‍സൈറ്റ്..


download_pdf

Advertisements

114 thoughts on “ഓണ്‍സൈറ്റ് ..ത്ഫൂ!

 1. നിങ്ങടെ കയ്യിലും ഓണ്‍സൈറ്റ് കഥകള്‍ ഉണ്ടെങ്കില്‍ ഇതിന്റെ അടിയില്‍ എഴുതിവെയ്ക്കാം. .ഓണ്‍സൈറ്റില്‍ ഉള്ളവന്മാ‌ര് തെറി എഴുതിവെയ്ക്കാന്‍ ഈ അവസരം ഉപയോഗിക്കരുത്. നന്ദി.

 2. ചെല കമ്മന്റ് ഇടുന്നതിനുംമുന്നെ കമ്മെന്റ് ഇടാന്‍ ലോകത്ത് ബിനൂനും ഐ. ബാബൂനും സുനിലിനും പിന്നെ ഈപറഞ്ഞ ഒന്സൈറ്റ് കാര്‍ക്കുമേ പറ്റൂ….

 3. പാവത്തുങ്ങളുടെ ഓണ്‍സൈറ്റും ബിനൂന്റെ സര്‍ട്ടിഫിക്കറ്റ് ഒപ്പിടലും ഇഷ്ടമായി…….

  ബാക്കി സുനിലിന്റെ ഓണ്‍സൈറ്റ് വിശേഷങ്ങള്‍ അസൂയയില്‍ പൊതിഞ്ഞവയായി കണക്കാക്കാന്‍ താല്പര്യപ്പെടുന്നു……

  എന്ന്
  മേല്പറഞ്ഞ രീതിയില്‍ കണക്കാക്കാന്‍ താല്പര്യപ്പെടുന്ന ഒരാള്‍

 4. എന്നാലും ആ സുനിലിനു അഭിമാനിക്കാം , സ്വന്തം ഒപ്പ് ബിനു എന്ന വിശ്വവിഖ്യാധന്റെ എല്ലാമെല്ലാമായ ബുക്കിലാണ് കെടക്കുന്നത് എന്നോര്‍ത്ത്. ആ സുനില്‍ എഫ്ഫക്റ്റ്‌ എനിക്കിഷ്ടായി. അബദ്ധം പറ്റുമ്പോ അങ്ങനെ പറ്റണം. ബിനു, ഓണ്‍ സൈറ്റ് വിത്തുകള്‍ ഇമെയില്‍ അയക്കാം .

 5. ഒള്ള ദേഷ്യമൊക്കെ ഒന്നിച്ചു തീർക്കുവാണൊ?
  ഹ ഹ ഹ

  പഠിക്കുന്ന കാലത്ത് ഇഷ്ടമില്ലാത്ത സാറമ്മാരായിരുന്നു കഥാപാത്രങ്ങൾ
  ഇപ്പൊ കാലം മാറി 🙂

 6. അളിയാ സ്പാറി…

  ——————–
  വേറൊരു സുനില്‍ കഥ:
  സുനില്‍ ഓണ്സൈറ്റിലിരുന്ന് നാട്ടിലെ പാവപ്പെട്ട കുമ്പളങ്ങിക്കാരനോട് ചാറ്റ് ചെയ്യുന്നു:
  കുമ്പളങ്ങി: അളിയാ അവിടെ ഒറ്റക്കിരുന്ന് ബോറടിക്കുന്നില്ലേ?
  സുനില്‍: ഒന്നുമില്ലടേ, അമേരിക്കേലൊക്കെ ടോറന്റെന്ന് പറഞ്ഞൊരു സാധനമുണ്ട്. അതീന്ന് നമുക്ക് സിനിമയൊക്കെ ഡൌണ്ലോഡ് ചെയ്ത് കാണാം..
  ——————–

  ‌തുല്യ ദുഖത്തോടെ,
  കോയമ്പത്തൂരുന്ന് ബാംഗ്ളൂരിലേക്ക് ഓണ്‍സൈറ്റ് വന്ന ഒരാള്‍

 7. വിന്‍ച്ചേട്ടാ കിടു!!! അടുത്ത തവണയും ഓണ്‍സൈറ്റ് തന്നില്ലെങ്കില്‍ പണി കളഞ്ഞിട്ടു പോകുമെന്ന് ഒരു ഭീഷണി കത്ത് കൊട് ആ മാനേയര്‍ക്ക്!!! മിനിമം ഒരു ഉഗാണ്ട എങ്കിലും ഒപ്പിക്കാം!

 8. ഇതു ഓഫീസില്‍ ഇരുന്നു വായിച്ചു കുറെ ചിരിച്ചു…..ബിനു (അല്ല വിനു) പഴേ ഫോര്മില്‍ തിരിച്ചെത്തി…കിടു മോനെ!!
  പിന്നെ എല്ലാ അണ്ടന്‍ ആന്‍ഡ്‌ അടകൊടന്മാരെ പോലെ അമേരിക്കയും ജര്‍മ്മനിയും ഒന്നും ബിനു കണ്ടിട്ടില്ലല്ലോ….

  വരാപ്പുഴയാണ് ബിനുവിന്റെ സ്വര്‍ഗ്ഗം ..എവിടെയണോ സന്തോഷം അവിടെയാണ് സ്വര്‍ഗ്ഗം!!
  പിന്നെ എന്തൊക്കെ പറഞ്ഞാലും ഡാരാന്ഗ് താഴ്വരയിലൂടെ ഓഡി കാര്‍ ഓടിക്കുന്നതിലും ബിനുവിനു ഇഷ്ടം വരാപ്പുഴയിലെ വഴികളിലൂടെ മഴയത് സ്വയം മറന്ന് സ്വന്തം കാര്‍ ഓടിക്കുന്നതില്‍ അല്ലെ…

 9. കിടിലം….

  എനിക്കും ഒരെണ്ണം എഴുതണം….

  ഓണ്‍സൈറ്റ് കിടന്നു മടുത്തു മീന്‍ കറിയും ചോറും തിന്നാന്‍ ആഗ്രഹിക്കുന്ന ഒരാള്‍….

 10. നീ എന്നെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും !
  7.5/10
  #ബിനു ഉം സുനിലും റോക്സ് – ബിനുനേ തോപ്പിക്കാന്‍ ആര്‍ക്കും പറ്റില്ല .

 11. കലക്കീരാ വിനൂ…പോണ്ടിംഗ് രണ്ടു വര്‍ഷത്തിനു ശേഷം സെച്വറി അടിച്ചപോലെ, നിന്റെ പഴയ ഫോമിലേക്ക് വന്നു…
  അറ്റസ്റ്റേഷനും തടിയന്റേം കഥകളാണ് കലക്കിയത്!

  പിന്നെ മാനേജര്‍ക്ക് ചായയും മിച്ചറും വാങ്ങിക്കൊടുത്ത് ഓണ്‍സൈറ്റ് പോകുന്ന എല്ലാ അവനോടും ഒരു താക്കീത്: ഓണ്‍സൈറ്റ് പോയാല്‍ മലയാളത്തില്‍ ഉദ്ദേശിക്കുന്ന ടൈപ്പ് എന്‍-ആര്‍ഐ ആവില്ല! മൈന്‍ഡ് ഇറ്റ്.

  എന്ന് ഒരു എന്നാറൈ!

 12. തകര്‍ത്താശാനെ തകര്‍ത്തു.. പഴയ ഫോം വീണ്ടെടുത്തിരിക്കുന്നു..
  ” കേരളരെജിസ്ട്രെഷന്‍ വണ്ടികണ്ടാല്‍ അവന്മാര്‍ക്ക് ഒരുമാതിരി ഇറ്റലിക്കാര്‍ക്ക് മലയാളിഫിഷിങ്ങ്ബോട്ട് കണ്ടപോലെയുള്ള ഒരു തരം ത്വരയാണ് “..
  ഇത്രേം relavant ആയ ഉപമ (ഉപ്പുമാവ് അല്ല) മനോഹരം!

  മറ്റുളള വന്മാരുടെ / വളുമാരുടെ ഓണ്‍ സൈറ്റ് ഫോട്ടോസ് കണ്ടു സ്ഥിരം നെടുവീര്‍പ്പിടുന്ന മറ്റൊരു ഹതഭാഗ്യന്‍ ..

 13. ബിനുവിന് ഓണ്‍സൈറ്റ് കിട്ടാഞ്ഞോട്ട് പഴേ വിനു ടൈപ്പ് ഒരു പോസ്റ്റ് കിട്ടി.
  സുനില്‍ ,ഇടവേള ബാബു ഇവരൊക്കെ ഒരു സംഭവാല്ലേ?

 14. നിന്നെ പൂര്‍ണമായ് ഞാന്‍ പിന്തുണയ്ക്കുന്നു… ഓണ്‍സൈറ്റ്കാര് വെറും ജാഡ തെണ്ടികളാ 🙂 #പണ്ട് ആനപുറത്തിരുന്നു എന്ന് കരുതി ഇപ്പൊ തപ്പി നോക്കിയാ തഴമ്പ് കാണില്ല.. ഹും! 😐

 15. കലക്കീട വിനു, വേറെ ചിലര്‍ പത്രാസ് ഒക്കെ ഉപേക്ഷിച്ചു മൈക്കാട് (ഹെല്‍പര്‍ ) പണിയും പാടത്തു പണിയുമായിട്ടു ഒരു വര്‍ഷമായി ഷൂസും ഒക്കെ ഊരി വച്ച് പാരഗന്‍ ചെരുപ്പുമിട്ടു നടക്കുന്നു നീ അതെപ്പറ്റി എന്തെ ഓര്‍ത്തില്ല?

 16. ആദ്യായിട്ടാണ് എന്റെ ഒരു നാടകത്തിന്റെ അവസാനം ഇത്രേം കയ്യടി കിട്ടുന്നത്..
  (തേങ്ങുന്നു.‌)
  നന്ദിയുണ്ട് ട്ടാ.

 17. പാവം സുനില്‍… ഇനി ഒരിക്കലും അവന്‍ ഓണ്‍ സൈറ്റ് പോകില്ല.. വെറുത്തു പോയി കാണും 😀
  എനിവേ… പോസ്റ്റ്‌ ക്ലാസ് ആയിട്ടുണ്ട്‌…. ജാഡ തെണ്ടികളുടെ മണ്ടക്ക് ഒരു കൊട്ട് കൊടുത്ത പ്രതീതി…

 18. ഓസ്സം..
  വേറൊരു സുനില്‍ കഥ..
  ലീവില്‍ നാട്ടിലെത്തി കാഴ്ചകള്‍ കാണാനിറങ്ങിയ സുനില്‍, ഷര്‍ട്ടില്‍ എന്തോ വീണതറിഞ്ഞു : ഷിറ്റ്, വാട്ട് ഹാപ്പെന്റ്റ്.. കൂട്ടുകാരന്‍:: :: കാക്ക അപ്പിയിട്ടതാണ്.. സുനില്‍: ഓമൈഗോഡ് , റിയല്‍ ഷിറ്റ്.

 19. കിടു.. ഓണ്‍ സൈറ്റ് പോയി നായി ചന്ദയ്ക് പോയ പോലെ നല്ലതൊന്നും കാണാതെ തിരിച്ചു വരുന്ന മണ്ടന്‍ കുനാപ്പികള്‍ക്ക് ഈ കഥ സമര്‍പ്പിക്കുന്നു..

 20. ഡാ വൈനു,
  തകര്‍ത്തു! കൃഷി സുനിലാണ് കിടിലം. പിന്നെ, പട്ടര്‍ ചൈനയില്‍ പോയതുപോലെയായിരുന്നു ഞമ്മള്‍ കൊറിയേല്‍ പോയപ്പോഴും. കുടിക്കുന്ന വെള്ളത്തില്‍ പോലും ഡോഗ് അല്ലേല്‍ പോര്‍ക്ക്‌. പടച്ചോനെ, നമ്മള് പെട്ട പാട്. മൂന്ന് കിലോയാ ഒറ്റ മാസം കൊണ്ട് കുറഞ്ഞത്.
  സൂപര്‍ സ്റ്റോറികള്‍ ഇനിയും പ്രതീക്ഷിക്കുന്നു…

  1. സാഗര്‍ ഏലിയാസ് ജാക്കിയില്‍ കൂലേട്ടന്‍ വില്ലനോട് പറയുന്ന ഡയളൊഗാണ്. “ഗോവയായാലും നിന്റെ അപ്പന്‍ ജനിച്ച് കുമ്പളങ്ങിയായാലും ജാക്കിക്കൊരേ മയിലാ.”

 21. ഇവിടെ വന്ന് തിക്കും തിരക്കും ഉണ്ടാക്കിയവര്‍ക്കൊക്കെ നന്ദി. ഒരുമാതിരി ജീവിതം നയിക്കുന്നതിനിടയ്ക്ക് ഇതുപോലെയുള്ള പ്രോത്സാഹനങ്ങള്‍ ഒരു പുത്തന്‍ ഉണര്‍വ് നല്‍കുന്നു.

  പേരെടുത്ത് പറയുന്നില്ല.
  എല്ലാവരോടും താങ്ക്സും ഇനീം എഴുതാം ന്ന് വാക്കും..

 22. കാച്ചിലോ അതെന്താ?? ഈ വെലിയുലൂടൊക്കെ ഞാരുങ്ങന പിരുങ്ങന കിടക്കുന്ന കായ ആണോ കാച്ചില്‍ ?

  From the epic കാച്ചില്‍ കൃഷ്ണപിള്ള.

  Nice one chetta, Impressive take on the attention seeking social media addicts, couldn’t relate much with on sight thing though. Good Read 🙂

 23. Serikkum ugran… ikkare nikkumbol akkare pacha–athanu onsite–korach pacha und ennalum..
  nadan food orkkumbol keralam thanne swargam–
  paripp vada+tea–thatt dosa, chakka puzhuk, kappa puzhuk, ingane kore sadangalkk nattil thanne varanam-
  Sunil nte attestation ugran-
  China onsite seria-oru vegetarian marunattil ethyal kashtamanu–oronnilum meat ano fish ano enn nokki avasanam salad leaves mathramakum raksha — veettil cook cheyyan avasaram kittiyilla enkill…..

 24. ബിനു എന്ന പേരിനു ട്രേഡ് മാര്‍ക്ക്‌ ഉള്ളതാണ് ..
  നിങ്ങളെ പോലെ പോലുള്ളവര്‍ അത് “ശശി രാജാവ്” പോലെ ആക്കികളയുമല്ലോ . 😀

 25. superb…

  താങ്കള്‍ക്കു Mr. Sunil പണി തന്നത് SSLC Book ഇല്‍ ആണെങ്കില്‍, എന്റെ അമ്മയുടെ സുഹൃത്തായ ഒരു Gazetted officer എനിക്ക് പണി തന്നത് എന്റെ B.Tech S4 Mark Sheet ഇല്‍ ആയിരുന്നു. പിന്നെ, Consolidated Mark List & Certificate കിട്ടിയത് കൊണ്ട് ഞാന്‍ രക്ഷപെട്ടു. അതിനു ശേഷം individual Sem ന്റെ mark sheets കാണികേണ്ട ആവിശ്യം ഉണ്ടായിട്ടില്ല ഇതുവരെ 🙂

 26. കലക്കി! ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്… etc.

 27. ee post vaayicha thudangiye.. mininjannu ravile oruthan oru pdf nenchothottu charthi thannu.. athilu kanda linkil pidichu keri …. 2 divasam A-Z ella postum vaayichu theerthu.. oru comment polum edathe povan thonniyilla.. ellam valare nannayirikunnu…

 28. statue of liberty basheer was cool…..

  but i didnt get this
  കാക്കയെ കണ്ടപ്പോ സുനില്‍ .. ——- “ഇതേതാ ഈ ബേഡ്”? ——- ഡ്രൈവര്‍ കാറ് സൈഡില്‍ കുറച്ചുനേരം ഒതുക്കിയിട്ടി

 29. അണ്ണാ…വായിക്കാന്‍ വൈകി പോയി….എനിക്ക്‌ മെയില്‍ ആയിട്ട്‌ വന്നില്ല ! എന്തായാലും തകര്‍ത്തു മച്ചാ…. ഏറ്റവും കലക്കിയത്‌ >>

  *“സത്യായിട്ടും ഇട്ടോ? എന്നിട്ടിപ്പഴും ഗൂഗിള്‍ മാപ്പ് നോക്കുമ്പോ..അപ്പച്ചന്‍ അതിനകത്തിരിക്കുന്നത് കാണിക്കുന്നുണ്ടല്ലോ!..”

  *പിന്നെ മനസ്സിലായി അച്ചന്‍ അനൌണ്‍സ് ചെയ്തത് അന്ന് മാമ്മോദീസയുള്ള കൊച്ചിന്റെ അപ്പന്‍ എണീച്ചുനില്‍ക്കാന്‍ ആണെന്ന്.

  *കാക്കയെ കണ്ടപ്പോ സുനില്‍ ..
  “ഇതേതാ ഈ ബേഡ്?”
  ഡ്രൈവര്‍ കാറ് സൈഡില്‍ കുറച്ചുനേരം ഒതുക്കിയിട്ടിട്ട് ഒരു ദീര്‍ഘശ്വാസമെടുത്ത് പിന്നെ യാത്രതുടര്‍ന്നു…………

 30. ആഹ! ചിരിച്ചു പോയി ശരിക്കും നല്ല പോസ്റ്റ്‌. മനജര്‍ക്ക് മിച്ചര് മേടിച്ചു കൊടുത്തും കൂടെ ഉള്ളവന്മാര്‍ക്കിട്ടു പാര പണിതും എങ്ങനെ ഒക്കെയോ ഓണ്‍ സൈറ്റില്‍ എത്തിയ മിടുക്കന്മാര് ഇതൊക്കെ എങ്ങനെ സഹിക്കുന്നുവോ എന്തോ !!

 31. Finished reading all the posts in one day ( office il chumma irupaaa….) Kidilam incidents, amazing narration …laughed a lot!!!
  Vinu, vipin, divi rocks……hats off to ur friendship!!!
  ithipo teerulloooo enna sankdthilaa old posts vayiche….. Waiting for new rocking posts….. Keep writing….

 32. പെടച്ചു…… അലക്കി…….
  തമാശയല്ലാത്ത ഒരു കാര്യം പറയാം വിന്ചെട്ടാ …..ശരിക്കും അസൂയ ഇല്ലാത്ത ഒരാള്‍ക്കേ ഇങ്ങന എഴുതാന്‍ പറ്റൂ 🙂

 33. വളരെ വൈകിയാണ് ഇ പോസ്റ്റിലെത്തിയത്. അതിൽ ഞാനിന്നു ഖേദിക്കുന്നു. അരുണ്കുമാറിന്റെ കായംകുളം സുപ്പെർഫസ്റ്റിലെ “ഉൽപ്രേക്ഷ അവസാനിക്കുന്നില്ല” എന്നാ കഥക്ക് ശേഷം ഇത്രയും പൊട്ടിച്ചിരിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ഞാൻ വായിക്കുന്നത് ഇപ്പോളാണ് . നമിച്ചിരിക്കുന്നു. വൊവ് , മന്മോഹാൻസിംഗ് …… പറയാൻ വാക്കുകൾ കിട്ടുന്നില്ല

 34. പോസ്റ്റ്‌ എല്ലാം വായിക്കാറുണ്ട് എന്നാല്‍ കമാന്‍ഡ് ചെയ്യാറില്ല… പക്ഷെ ഇതിനു സൂപ്പര്‍ എന്ന് പറയാതെ പറ്റില്ല…. ബഷീര്‍ ദോഹ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w