അഷേര്‍ട്ടീവ്നെസ്സ്.!അതായത്..ബിനുന്റെ അപ്പ്രൈസല്‍ മീറ്റിങ്ങ് കഴിഞ്ഞ്.!
മൂന്നുവര്‍ഷമായി ഞാന്‍ അര്‍ഥം തപ്പിക്കൊണ്ടിരിക്കുന്ന ഒരു വാക്കുണ്ട്.
അസ്സേര്‍ട്ടീവ്നെസ്സ്..!
എല്ലാ കൊല്ലത്തെയുംപോലെ ഇക്കൊല്ലവും എനിക്കതിന്റെ കൊറവുണ്ടെന്ന് ..
ബിനു ലെവല്‍ 4 ആവറേജ്.!

ആയകാലത്ത് ഈ ഇംഘ്ളീഷ് മീഡിയത്തിലൊന്നും പഠിക്കാന്‍ പറ്റാതിരുന്നതുകൊണ്ടും , അസ്സേര്‍ട്ടീവ്നെസ്സിന് മീനിങ്ങ് തപ്പാന്‍വേണ്ടി ചെന്നുപെട്ട ഗൂഗിള് , ഓണ്‍ലൈന് ഡിഷ്ണറി ,വിക്കിപീഡിക തുടങ്ങിയവയില്‍ ഇതിന്റെ മീനിങ്ങ് എഴുതിവെച്ചിരിക്കുന്നിടത്തൊക്കെ അതിലും ക്രൂരമായ വാക്കുകള്‍ കണ്ടുഞെട്ടിയതിനാലും ഇതിങ്ങനെ ഒരു പ്രഹേളികയായി ബിനുവിന്റെ മനസ്സില്‍ എന്നും നിലനിന്നുപോന്നു.. അറിവുള്ളവരോടും അറിവില്ലാത്തവരോടും ഇതെന്താണെന്ന് ചോദിച്ച് അലഞ്ഞു . അറ്റകൈക്ക് , നിങ്ങളുടെ പുറത്തുപറയാന്‍ കൊള്ളാത്തെ രോഗങ്ങള്‍ ഞങ്ങളെ അറിയിക്കൂ എന്ന് പത്രത്തില്‍ കണ്ട പരസ്യത്തിലെ നമ്പറില്‍പ്പോലും ബിനു വിളിച്ചുചോദിച്ചു .ഈ കാര്യയത്തിലൊഴിച്ച് ബാക്കി എന്തിലും ഞങ്ങടെ കയ്യില്‍ ചികില്‍സയുണ്ട് എന്നു പറഞ്ഞ് ഡോക്ടര്‍ കൈലമര്‍ത്തി സോറി കൈമലര്‍ത്തി ,തത്കാല ആശ്വാസത്തിനു ഒരു ടോണിക്ക് കുറിച്ചുതന്നു.

അങ്ങനെയിരിക്കെ ഈ വിഷമസന്ധിയില്‍ ബിനുവിനെ സഹായിക്കാന്‍ സന്നദ്ദനായ പ്രശസ്ഥസാഹിത്യനിപുണന്‍ (എന്തേനു?) മൊത്തംചില്ലറ അരവിന്ദേട്ടന് ബിനു തദ്ദവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. ( മൊത്തംചില്ലറ::ബ്ളോഗ് )
നിങ്ങള്‍ അസ്സേര്‍ട്ടീവാണോ അനസ്സേര്‍ട്ടീവാണോ എന്ന് നിങ്ങള്‍ക്കും കുടുമ്മത്തോടൊപ്പം ടെസ്റ്റ് ചെയ്തുനോക്കാവുന്നതാണ്!
അതിനായി നിങ്ങളെ സഹായിക്കുന്ന ടെസ്റ്റ് ഇതാ..
അദ്ദേഹത്തിന്റെ ഈമെയില്‍ ഇവിടെ കോപ്പിപേസ്റ്റ് അടിക്കുന്നു.

————————————————————

ഡാ ഭിനു,
ദേ ലേറ്റസ്റ്റ് അസേര്‍ട്ടീവ്നെസ്സ് അളക്കുന്ന ടെസ്റ്റ്. ഈ ചോദ്യങ്ങളുടെ
ഉത്തരങ്ങളെല്ലാം കറക്റ്റ് ആണെങ്കില്‍ അസേര്‍ട്ടീവ്. ഇല്ലെങ്കില്‍
കല്ലിവല്ലി.
എന്ന് അസേര്‍ട്ടീവ്നെസ്സ് കണ്‍സള്‍ട്ടന്റ് ശ്രീ ചില്ലരാനന്ദ
(അസേര്‍ട്ടീവ് തൈലം ഇപ്പോള്‍ ക്യാപ്സൂള്‍ രൂപത്തിലും)

1. നിങ്ങള്‍ ഒറ്റക്ക് ഒരു ബാറിലിരുന്നു(no smoking) ഒരു ബിയര്‍
കഴിക്കുകയാണ്. അപ്പുറത്തെ മേശയിലിരുന്ന് സ്കോച്ചടിക്കുന്ന തടിമാടന്‍മാര്‍
(ഒരാള്‍ക്ക് മുഖത്ത് വെട്ടു കിട്ടിയ പാടുമുണ്ട്) പുകവലിക്കുന്നുപുക
ആസ്ത്മ ശല്യമുള്ള നിങ്ങളുടെ ടേബിളിലേക്കാണ് വരുന്നത്..നിങ്ങള്‍ എന്ത്
ചെയ്യും?
അ. ഒന്നും ചെയ്യില്ല, അനങാതെ അവിടെയിരുന്നു ബിയറടിച്ചു ശ്വാസം മുട്ടി മരിക്കും
ബി. അവരോട് പോയി എച്യൂസ് മി സാര്‍, പുകവലി ഒന്നു നിര്‍ത്താമോ,
പറ്റില്ലെങ്കില്‍ വേണ്ട, അടുത്ത കൂട് എന്റെ വക, ഇനിയും വലിച്ചോ എന്ന്
പറയും
സി. അവിടെ പോയി സിഗര്‍ട്ട് വലിച്ചവന്‍മാരെയെല്ലാം തെറിപറഞ്ഞ് 2
പൊട്ടിച്ച് അവിടെ നിന്ന് കിട്ടുന്നതും വാങ്ങി പോരും
ഡി. ആരോടും മിണ്ടാതെ, മിഴികളില്‍ നോക്കാതെ… ഇറങ്ങിപോരും

2. നിങ്ങള്‍ക്ക് ബസ് കണ്ടക്ടെര്‍ 50 പൈസ ബാക്കി തരാനുണ്ട്. അടുത്ത ബസ്സ്
പിടിക്കാന്‍ നിങ്ങള്‍ക്ക് ടിക്കറ്റിനു 50 പൈസയുടെ കുറവുണ്ട്. ബസ്സ്
നിര്‍ത്തിയപ്പോള്‍ കണ്ടക്ടര്‍ക്ക് ചുറ്റും സുന്ദരികളായ കോളേജ്
കുമാരികളാണ് ഇരിക്കുന്നത്. നിങ്ങള്‍ എന്തു ചെയ്യും?
എ. ചേട്ടാ 50 പൈസ ബാക്കി കിട്ടാനുണ്ട് എന്ന് പറഞ്ഞു ചോദിച്ചു വാങ്ങും
ബി. ചേട്ടാ നൂറ് രൂപ കടം തരാമോ? നാളെ തിരിച്ചു തരാം എന്നു ചോദിച്ചു നോക്കും
സി. ഒന്നും മിണ്ടാതെ ഇറങ്ങി അടുത്ത ബസ്സ് പിടിക്കാതെ വീട്ടിലേക്ക് നടക്കും
ഡി. അടുത്ത ബസ്സില്‍ 50 പൈസ കടം പറയും, ഇല്ലെങ്കില് മുന്‍പത്തെ സ്റ്റോപ്പിലിറങ്ങും

3. പെണ്ണു കാണാന്‍ പോയ നിങ്ങള്‍ പെണ്ണിന്റെ വീട്ടിലാണ്. പെണ്ണിനെ
ഇഷ്ടപ്പെട്ടു. സുന്ദരി. പക്ഷേ പെണ്ണിനു നിങ്ങളെ ഇഷ്ടമായോന്നു ഡൌട്ടിലാണ്.
പെട്ടെന്നു നിങ്ങള്‍ക്ക് പ്രകൃതിയുടെ വിളി(നമ്പര്‍ടു തന്നെ)
വരുന്നു..എന്തു ചെയ്യും?
എ. എക്സ്ക്യൂസ് മി ടോയ്ലെറ്റ് എവിടെയാ എന്ന് അവളോട് ചോദിച്ചു
കണ്ടുപിടിച്ച് പോയി കാര്യം സാധിക്കും..
ബി. ഉടനെ വീട്ടിലെത്തി അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാറില്‍ കയറി,
റോഡരികില്‍ നിര്‍ത്തിയോ മറ്റോ ആശ്വാസം തേടും
സി. ആമാശയത്തിന്റെ കപ്പാസിറ്റി അതി സാഹസികമായി അളക്കും
ഡി. ഷര്‍ട്ടില്‍ ചായ വീഴ്ത്തി അതു കഴുകാനെന്ന വ്യാജേന ബാത്തൃഊമില്‍ കയറി
കാര്യം സാധിക്കും

4. മാനേജറും പ്രൊജക്റ്റ് ലീഡറും നിങ്ങളും ലഞ്ചിനു പോയി. 4 ചിക്കന്‍
കഷ്ണമിട്ട കറി കിട്ടി. ഓരോരുത്തരും ഓരോ പീസെടുത്തു. ലാസ്റ്റ് ഒരു പീസ്
ബാക്കി കറിപാത്രത്തില്‍. നിങ്ങള്‍ എന്തു ചെയ്യും?
എ. രണ്ടുപേരുടേംമുഖത്തോട്ട് നോക്കാതെ ഒറ്റകുതിപ്പിനു ആ പീസെടുത്ത് പ്ലേറ്റിലിടും
ബി. ആ പീസെടുത്ത് മാനേജര്‍ക്ക് കൊടുത്തിട്ട് പി എല്ലിനെ നോക്കി
പ്രതികാരാത്മകമായി ചിരിക്കും
സി. മാനേജറോ പിഎല്ലോ ആ പീസെടുക്കുന്നത് നോക്കിയിരുന്ന് കൊതിച്ച്
അവരെകൊണ്ട് രണ്ടാഴ്ച ലീവെടുപ്പിക്കും
ഡി. ആദ്യമേ ചിക്കന്‍ പീസ് വേണ്ട എന്ന് പറഞ്ഞ് ഈരന്റു പീസ് മാനേജര്‍ക്കും
പിഎല്ലിനും വീതിച്ചു നല്‍കി രക്തസാക്ഷിത്വം വരിക്കും


————————————————————–


ബിനു കട്ട അസ്സേര്‍ടീവ് ആണെന്ന് തെളിഞ്ഞു.
ഇതായിരുന്നു ബിനുവിന്റെ ഉത്തരങ്ങള്‍ :
പൊകവലിക്കേസ്::
അ. ഒന്നും ചെയ്യില്ല, അനങാതെ അവിടെയിരുന്നു ബിയറടിച്ചു ശ്വാസം മുട്ടി മരിക്കും
പൈസ ഇല്ലാത്ത കേസ്::
ഡി. അടുത്ത ബസ്സില്‍ 50 പൈസ കടം പറയും, ഇല്ലെങ്കില് മുന്‍പത്തെ സ്റ്റോപ്പിലിറങ്ങും
പെണ്ണുകാണല്‍ കേസ് ::
ബി. ഉടനെ വീട്ടിലെത്തി അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് കാറില്‍ കയറി,
റോഡരികില്‍ നിര്‍ത്തിയോ മറ്റോ ആശ്വാസം തേടും
ചിക്കന്‍ ഇഷ്യു ::
സി. മാനേജറോ പിഎല്ലോ ആ പീസെടുക്കുന്നത് നോക്കിയിരുന്ന് കൊതിച്ച്
അവരെകൊണ്ട് രണ്ടാഴ്ച ലീവെടുപ്പിക്കും

നിങ്ങള്‍ എന്തുമാത്രം അസ്സേര്‍ടീവ് ആണ്? ആയാ നിങ്ങക്ക് കൊള്ളാം?
വെലുതാവുമ്പോ ഒരു കൂടിയ ഇനം അസ്സേര്‍ട്ടീവ് ആവണെ എന്ന് പ്രാര്‍ഥനയോടെ.. ബിനു.!


download_pdf

Advertisements

10 thoughts on “അഷേര്‍ട്ടീവ്നെസ്സ്.!

 1. ആ ഷര്‍ട്ടിനോട് വീക്കനസ് ഇല്ലാതിരിക്കുന്നത് ഒരു തെറ്റാണോ…

  ഷോറി വേറെന്തില്‍ വീക്കല്ലെങ്കിലും നുമ്മ ഇംഗ്ലീഷില്‍ ബഹുത്ത് വീക്കാണ്….

  ഒരു വിധം എല്ലാരും പറയണത് ഈ ഉത്തരങ്ങളൊക്കെയാണല്ലേ.

 2. അടെ, നീയത് പോസ്റ്റാക്കിയാ? രോഗിയുമായുള്ള എഴുത്തുകുത്തുകള്‍ പരസ്യമാക്കരുത് എന്നാണ് മേടിക്കല്‍ ചെ മെഡിക്കല്‍ എഥിക്സ്. ഇതിപ്പ….ഇത് ഭേസ്ബുക്കില്‍ ഒരു കമന്റാക്കാനുള്ളതേ ഒള്ളാര്‍ന്ന്….
  🙂

 3. ഡേയ് വന്നു വന്നു നിനക്ക് ബ്ലോഗ്സ്പോട്ട് ന്റെ സ്പെല്ലിംഗ് അറിയാതെ ആയോ..?? ആ കൊടുത്തിരിക്കുന്ന ലിങ്ക് തെറ്റാ..!! 🙂
  നീ ആ അടക്കാമരത്തില്‍ കേറി ഒന്ന് പഠിച്ചിട് വന്നു ബ്ലോഗ്‌ എഴുതിയാ മതി ഇനി…!! 🙂

 4. ഞാനും അസ്സേര്‍ടീവ് ആണെന്ന തോന്നുന്നേ .
  # ഞാന്‍ ഒരു ഫ്രാഗ്മെന്റ് ഓഫ് ഗോള്‍ഡ്‌ ന്‍റെ ഫാഗമായതുകൊണ്ട് നോ പ്രോബ്ലം .
  #ബസിലെ ഈ കേസുകള്‍ക്ക്‌ ഫ്രെണ്ട്സ് എന്നെ “എച്ചി” എന്ന് സ്നേഹ പൂര്‍വ്വം വിളിക്കാറുണ്ട്.
  #അറിയില്ലെട , ദില്‍ വാലെ ദുല്‍ഹാനിയ ലെ ജായെന്ഗെ
  #ദതെ പോലെ പോലെ ചിക്കന്‍ ചേതമില്ലാത്ത ജാടയോടെ ഞാന്‍ പറയും , ചിക്കന്‍ ഇങ്ങനെ വെച്ചാല്‍ കഴിക്കാറില്ല “ഓലത്തിയതാണ്” ഇഷ്ടം എന്ന് പറഞ്ഞു ഒഴിയും .

  മൊത്തത്തില്‍ പറഞ്ഞാല്‍ കൊള്ളാം . 7/10

 5. ഇത്‌ പണ്ട്‌ ജഗതി ബോയിംഗ്‌ ബോയിംഗില്‍ കഞ്ചാവടിച്ച്‌ എഴുതിയപോലായല്ലൊ ! ലെവല്‍ 4 ആയതിന്‌ ഫിറ്റ്‌ ആയി പ്രസവിച്ചതാന്നോ ചേട്ടാ ഈ അസ്സേര്‍ട്ടീവ്‌ സൃഷ്ടി !!?
  പഴയതൊക്കെ വെച്ച്‌ നോക്കുമ്പോ പോരാ കേട്ടോ…..
  അസ്സേര്‍ട്ടീവ്‌ ആയിട്ട്‌ ഇനിയും എഴുതിയാല്‍ അടുത്ത കാലത്തൊന്നും ഒരു ലക്ഷം ഞെക്ക്‌ ആവത്തില്ലേ…ഞാന്‍ പറഞ്ഞില്ലാന്ന്‌ വേണ്ടാ…..
  ~ വടക്കന്‍ ആച്ചായന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w