ചെന്തീ പോലൊരു മാലാഖ..!7:45 pm ..Incoming call .. Vipi


അളിയാ വിനൂ.. ഡ്യാ..


മച്ചൂ. പറയെടാ..


എടാ..നാളെ മെറിന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന്‌..


ങ്യേ..യെന്ത്? അവള്‌ അപ്പോ നിന്നെ ഇങ്ങോട്ട്‌ വിളിച്ചോ?


ഇല്ലടാ.. ഇന്നലെ രശ്മി വിളിച്ചപ്പോ പറഞ്ഞതാ,മെറിന്‍ നാട്ടില്‍ വരുന്നുണ്ടെന്ന്. അവളുടെ ട്രെയിനിംഗ് കഴിഞ്ഞു. മൈസൂര്‌ ട്രെയിനിംഗ് മാത്രമേ ഉള്ളൂ, ഇനി അവള്‍ക്ക് ജോയിന്‍ ചെയ്യേണ്ടത് ഹൈദ്രാബാദ് ആണെന്ന്. അഞ്ചാറു ദിവസം ഗാപ്പ് ഉണ്ട്, എന്നിട്ട് നാളെ രാവിലെയോ മറ്റോ എറണാകുളം സൌത്തില്‍ ട്രയിന്‍ ഇറങ്ങുവാ…. അളിയാ..! എനിക്ക് അവളെ കാണണമെന്നു തോന്നുവാടാ.! ഒന്നുമില്ലെങ്കിലും അവളെന്റെ മാലാഖ
ല്ലേടാ..!


ഉം.. എന്നാ നീ ഒരു കാര്യം ചെയ്യ്..നീ അവളെ വിളിച്ചു നോക്ക്..നീയായിട്ടു നിര്‍ത്തിയതല്ലേ എല്ലാം നീ തന്നെ വീണ്ടും വിളിക്ക്..!


ഞാന്‍ തന്നെ വിളിക്കാം..എത്ര വേണേലും വിളിക്കാം..ഞാനായിട്ടാ എല്ലാം നിര്‍ത്തിയതെന്നു നീ പറഞ്ഞില്ലേ? അവിടെ നിനക്ക് തെറ്റി.!പണ്ടൊക്കെ എന്റെ ശബ്ദം കേള്‍ക്കാതെ ഒരു മിനിട്ടു പോലും പറ്റില്ല എന്നു പറഞ്ഞവള്‍, അങ്ങൊട്ട് പോയതില്പ്പിന്നെ ഒരു അഞ്ചു മിനിട്ട് എന്നൊടു സംസാരിക്കാന്‍ പാടുപെടുന്നതു പോലെ തോന്നി.ഒരു ദിവസം അവള്‍ എന്നോടു പറഞ്ഞു, അവള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്,രാത്രി വിളിക്കരുത് എന്നൊക്കെ. രണ്ടുമൂന്നു തവണ ഞാന്‍ അതോര്‍ക്കാതെ അവളെ വിളിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവളുടെ ഫോണ്‍ ബിസിയായിരുന്നു. ഒന്നു രണ്ടുതവണയൊന്നുമല്ലടാ..ഒരുപാടു തവണ..ഇതൊക്കെ കണ്ടിട്ട് ഞാന്‍ പിന്നെ എങ്ങനെയാടാ..?


പോട്ടെടാ..വിട്ടുകള..ഇപ്പോ നീ അവളെ വിളിച്ചുനോക്ക്..മിക്കവാറും ട്രയിനില്‍ ആയിരിക്കും.!


ഉം..ഞാന്‍ വിളിക്കാം..ഡ്യാ..ഞാന്‍ കട്ട് ചെയ്യുവാ..!


8:10 pm ..Incoming call .. Vipi


ഡ്യാ..വിനൂ..


നീ അവളെ വിളിച്ചോ..?


ഉം.. ഞാന്‍ റെയില്‍വേസ്റ്റഷനില്‍ വരട്ടേയെന്നു അവളൊടു ചോദിച്ചു. അവള്‍ എന്നൊടു വരണ്ടായെന്നു പറഞ്ഞെടാ. എന്നാലും ഞാന്‍ പോവാ.. അകലെ നിന്നെങ്കിലും എനിക്കവളെ ഒന്നു കണ്ടാല്‍ മതി.അന്നു ഫൈനല്‍ഇയര്‍ കഴിഞ്ഞതില്‍ പിന്നെ അവളെ കാണാന്‍വേണ്ടി മാത്രം എത്ര കാരണങ്ങള്‍ ഉണ്ടാക്കിയാ ഞാന്‍ കോളേജിലേക്ക് പൊയിരുന്നതെന്നു നിനക്ക് അറിയാമോ? ഡിഗ്രീ സെര്‍ട്ടിഫിക്കറ്റ്, അതിനുള്ള ആപ്ളിക്കേഷന്‍, കോണ്ടാക്റ്റ് സെര്‍ട്ടിഫിക്കറ്റ്, തേങ്ങ മാങ്ങ. അന്നൊക്കേ ഞാന്‍ ചെല്ലുമ്പോ അവള്‍ എന്റെ അടുത്തേക്ക് ഓടിവരുമായിരുന്നു. ഉച്ചയ്ക്കൊക്കെ ഊണുപോലും കഴിക്കാന്‍ പോവാതെ എന്റെ അടുത്തു തന്നെ നിന്ന് ഇങ്ങനെ ചലപിലാന്നു സംസാരിച്ചു കൊണ്ടിരിക്കും! ഒരു ദിവസം ഞാന്‍ പോവാ എന്നു പറഞ്ഞു തിരിച്ചു നടന്നു പെട്ടെന്നു തിരിഞ്ഞു നോക്കിയപ്പോ അവളു കരയുവായിരുന്നു.! അതൊക്കെ ഓര്‍ത്തിട്ടാടാ ഞാന്‍ എങ്ങനെയായാലും അവളെ കാണാന്‍ പോവാ എന്നു പറഞ്ഞത്..


എന്നാല്‍ നീ പോയി അവളെ കണ്ടിട്ടു വാ..നിനക്ക് പക്ഷേ, നാളെ കാലത്തേ ടൂര്‍ണമെന്റ് ഉള്ള ദിവസമല്ലെ?


ഇല്ലടാ, അത് ഇന്നായിരുന്നു. കളി മാന്യമായി പൊട്ടി. അവന്‍മാരു ഫസ്റ്റ് ബാറ്റിങ് ആയിരുന്നു. പത്ത് ഓവറില്‍ എണ്‍പത്തിരണ്ട്.നമ്മള്‍ക്ക് ചേസ് ചെയ്തു എടുക്കാന്‍ പറ്റിയില്ല.! നിനക്ക് ഒരു കാര്യം കേള്‍ക്കണോ? പണ്ടൊക്കെ ഞാന്‍ കളി ജയിച്ചിട്ടു വന്നാലും അവളെ വിളിക്കുമ്പോ കളി പൊട്ടിയെന്നേ പറയൂ.. അവള്‍ അതു കേട്ട് കുടുകുടാ ചിരിക്കും. ഒരു മിനിട്ട് ഒക്കെ നിര്‍ത്താതെ ചിരിയായിരിക്കും. അല്ലേലും തോല്‍വി നിനക്ക് ഒരു പുത്തരിയല്ലല്ലോ എന്നൊക്കെ പറഞ്ഞു..ആ ചിരി കാണാന്‍ വേണ്ടി ഞാന്‍ എന്നും തോറ്റിട്ട് വന്നിരിക്കുകയാ എന്നേ പറയാറുള്ളൂ.. ഇന്നു ഞാന്‍ ശരിക്കും തോറ്റു.! അതു കണ്ട് ചിരിക്കാന്‍ ഇന്നു അവള്‍ എന്റെ അടുത്തില്ല.! അവള്‍ എന്തു പാവമായിരുന്നെടാ.. എനിക്ക് ശരിക്കും അവളെ നഷ്ടപെടുകയാണോ?


മച്ചൂ.. എന്നാല്‍ നാളെ രാവിലെ നീ റയില്‍വേ സ്റ്റേഷന്‍ പോ.. അവള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ നിങ്ങള്‍ കണ്ടുമുട്ടും ഡാ.!


ഡാ.. വിനൂ.. എന്നാല്‍ ഞാന്‍ രാവിലെ പോവാ.! കാലത്തെ വീട്ടില്‍ നിന്നു എറങ്ങുന്നതിനു എന്തെങ്കിലും റീസണ്‍ ഉണ്ടാക്കണമല്ലോ?. ഡിവി നാളെ ജപ്പാനില്‍ നിന്നു വരുകയാണെന്നു പറയാം..! അവന്‍ വന്നിട്ട് മാസം രണ്ടായെങ്കിലും.. അല്ലേ വേണ്ട, സിബീടെ ഫ്രണ്ട്സ് വരുന്നതു കൊണ്ട് അവരെ റിസീവ് ചെയ്യാന്‍ പൊകുവാണെന്നു പറയാം. മെറിനെ കാണാന്‍ പോവാന്നു വല്ലതുമാണ്‌ വീട്ടില്‍ പറയുന്നതെങ്കില്‍ അമ്മച്ചിയെ അപ്പോതന്നെ മെഡിക്കല്‍ ട്രസ്റ്റിലേക്ക് എടുക്കേണ്ടി വരും. അളിയാ ഞാന്‍ വിളിക്കാം കട്ട് ചെയ്യുവാ..


പണ്ടത്തെ കാര്യങ്ങള്‍ എന്റെ ഓര്‍മ്മയിലേക്ക് വന്നു. മെറിന്‍ അന്ന തോമസ്. വിപിക്കുട്ടന്‍ എഞ്ചിനിയറിങ്ങിനു പടിച്ചപ്പോ അവന്റെ ജൂനിയറായി അവിടെ ഉണ്ടായിരുന്ന കുട്ടി. അവര്‍ തമ്മില്‍ എപ്പഴൊക്കെയൊ പരസ്പരം ശ്രദ്ധിക്കുന്നുണ്ടെന്നു അവര്‍ക്കിരുവര്‍ക്കും മനസ്സിലായിരുന്നു. ഒരിക്കല്‍ ഇവന്‍ ചെന്നു അവളൊടു സംസാരിച്ചു , പരിചയപെട്ടു.. അതില്‍ പിന്നെ ഒരിക്കലും പിരിയില്ലെന്നു തീരുമാനമെടുത്ത പോലെയായിരുന്നു ഇരുവരും.. അവനു കൂട്ടായി എപ്പോഴും അവള്‍ വേണം ,അവള്‍ക്കു കൂട്ടായി അവനേയും വേണം. പാദസരങ്ങള്‍ കിലുങ്ങുന്നത് പോലെയാ അവള്‍ ചിരിക്കുന്നതെന്നു അവന്‍ എപ്പോഴും പറയുമായിരുന്നു. അവന്‍ ഞങ്ങളൊടു അവളെക്കുറിച്ച് പറയുമ്പോഴൊക്കെ “എന്റെ മാലാഖ.. ” എന്നാണ്‌ അവളെ വിളിച്ചിരുന്നത്.


7:10 am ..Incoming call .. Vipi


ഡാ.. ഞാന്‍ അവളെ കണ്ടു. അവളുടെ കൂടെ ആ മിഥുനും ഉണ്ടായിരുന്നടാ. ഞാന്‍ നിന്നോടു പറഞ്ഞിട്ടില്ലേ, ആദ്യമൊക്കെ ഫോണ്‍ ചെയ്യുമ്പോ അവള്‍ അവളുടെ കൂടെ ട്രയിനിങ് ബാച്ചിലുള്ള ഒരുത്തനെക്കുറിച്ച് എപ്പോഴും പറയുമായിരുന്നുവെന്ന്. അത് ഇവനാ.. ഇവനാണത്രേ അവള്‍ക്ക് എക്സാം ഒക്കെ പാസാവാന്‍ ഹെല്പ് ചെയ്യാറുള്ളത്. അവന്റെ വീട്‌ തൃശ്ശൂരാടാ.. എന്നിട്ടും അവളെ ബസ്സ് കയറ്റി വിടുന്നതിനു വേണ്ടിയാ അവനും എറണാകുളം വരെ ടിക്കറ്റ് എടുത്ത് വന്നിരിക്കുന്നത്.! അവനും അവളും കൂടെ ഇപ്പോ കേയാര്‍ ബേക്കേഴ്സില്‍ കോഫി കുടിക്കാന്‍ കയറിയിരിക്കുന്നത്. വിനൂ.. നിനക്കറിയോ? എന്റെ ഏറ്റവും വല്യ ആഗ്രഹമായിരുന്നു അവളുടെ കൂടെ ഇരുന്നു ഒരു കോഫി. കോഫി കുടിക്കാന്‍ വരുന്നുണ്ടോ എന്ന് എന്നോടും ചോദിച്ചു..അവള്‍ അല്ല അവന്‍! ഞാന്‍ വരുന്നില്ല എന്നു പറഞ്ഞു. അതല്ലടാ എനിക്ക് ഏറ്റവും വലിയ വിഷമം. അവള്‍ എന്നെ കണ്ടിട്ട് സുഖാണോ എന്നു പോലും ചോദിച്ചില്ല.! എന്താടാ അവള്‍ ഇങ്ങനെ മാറിപ്പോയെ? എനിക്ക് അവളെ പൂര്‍ണ്ണമായി നഷ്ടപ്പെട്ടുവെന്നു തോന്നുന്നെടാ..!


വിട്ടു കളയെടെ.. നീയെന്നിട്ട് എന്തു ചെയ്യാന്‍ പോവാ? നീയിങ്ങോട്ടു പോര്‌..ആ മാലാഖ എന്നേക്കുമായി പറന്നു പോയെന്നു വിശ്വസിച്ചാ മതി..!


ഉം.. ഡാ..അവര്‍ തിരിച്ചു വരുന്നുണ്ട്. ഞാന്‍ ഇപ്പോ തന്നെ വിളിക്കാം..


7:30 am ..Incoming call .. Vipi


മച്ചൂ..പറയെടാ.. നീയിങ്ങോട്ടു പോന്നോ?


മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീ പോലൊരു മാലാഖ..
വിണ്ണില്‍നിന്നെന്‍ മരണത്തിന്‍
സന്ദേശവുമായ്‌ വന്നെത്തി..


എന്തുവാടെ ഒരുവക മരിച്ചവരുടെ പാട്ട് ഒക്കെ പാടുന്നെ?


എന്റെ മാലാഖ പോയല്ലോടാ.. അവനും അവളും കൂടി ഒരു ഓട്ടൊ പിടിച്ച് ബസ്സ് സ്റ്റാന്റിലേക്ക് പോകുവായിരുന്നു. ഞാന്‍ ബൈക്ക് എടുത്ത് അവള്‍ കയറിയ ഓട്ടോയ്ക്ക് വട്ടം കൊണ്ടുപോയി ചവിട്ടി.. എന്നിട്ട് അവളൊട് പോടീ പുല്ലേ എന്നു വിളിച്ചു പറഞ്ഞിട്ട് ഇങ്ങുപോരുന്ന വഴിയാ..!


പോടാ.. സത്യം പറ..!


സത്യമാടാ.. അളിയാ..വേറെ ഒരു കാര്യം പറയാന്‍ മറന്നു.. ഇന്നലെ ഓര്‍ക്കുട്ടില്‍ മിന്നു ജോര്‍ജ്ജ് എനിക്ക് ഹൌ ആര്‍ യൂ എന്ന് സ്ക്രാപ്പ് ഇട്ടിരിക്കുന്നു. നമ്മള്‍ അവളെ ഒരുപാട് അവോയ്ഡ് ചെയ്തല്ലേ.. അവളും എന്തു പാവമാ..!


ചക്കരേ ,,നീയാടാ മുറ്റ്..! ഇപ്പോത്തന്നെ ഡിവിനെ വിളിച്ചു പറഞ്ഞേക്കാം നാളെമുതല്‍ തല പൊകയാന്‍ പുതിയ മാലാഖയെ കിട്ടിയ കാര്യം..!


മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീ പോലൊരു മാലാഖ..
വിണ്ണില്‍നിന്നെന്‍ മരണത്തിന്‍
സന്ദേശവുമായ്‌ വന്നെത്തി..!!


download_pdf

Advertisements

42 thoughts on “ചെന്തീ പോലൊരു മാലാഖ..!

 1. എന്തൊക്കെ ചെയ്താലും എന്റെ മമ്മി വീട്ടില്‍ കയറ്റും എന്ന വിശ്വാസത്തോടെ ഒരോന്നു വിളിച്ചു കൂവട്ടെ..! വിപീ.. നിന്റെ കാര്യം ഏകദേശം തീരുമാനമായി..!

 2. ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണ്..ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു വിധ ബന്ധവും ഇല്ല.
  പ്രത്യേകിച്ച് ഞാനുമായിട്ട് ഒരു ബന്ധവും ഇല്ല…!!

 3. മച്ചു ചെന്തീ പോലൊരു മാലാഖ കലക്കി…………………………..എടാ വിപിന്‍റെ കാര്യം കട്ട പൊക….ഇനി അവനു പെണ്ണ് കിട്ടുമോ ???? എടാ
  എനാലും വിപിനോട് ഇത്രയും വേണ്ടായിരുന്നു…………

 4. ഹിഹി ഈ വിപിയേം , മെറിന്‍ നേം ഞാന്‍ കോളേജില്‍ ഒരുപാട് കണ്ടിട്ടുള്ള പോലെ…
  പക്ഷെ എനിക്കറിയുന്ന വിപി മെറിന്‍ ഓട്ടോയില്‍ കയറി പോവുന്ന കണ്ട ശേഷം… കയ്യില്‍ പോക്കറ്റ്‌ മണിക്കായി വീടുകാര് കൊടുക്കുന്ന കാശ് കൊടുത്തു കൂട്ടുകാരയും വിളിച്ചു സ്ഥിരം കോട്ടയം പ്രിന്‍സില്‍ പോയി തിരികെ കരഞ്ഞു വിളിച്ചു വരുന്ന പയ്യനാരുന്നു…
  വിനു..നല്ല എഴുത്ത്…college memories പോലെ തോന്നി

 5. വിനു.. ഇതു കലക്കിയെന്നല്ല.. കലക്കിപ്പൊളിച്ചു.. സ്വന്തമായ ശൈലി എപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുക..
  ആശംസകള്‍

 6. മങ്ങിയൊരന്തി വെളിച്ചത്തില്‍
  ചെന്തീ പോലൊരു മാലാഖ..
  വിണ്ണില്‍നിന്നെന്‍ മരണത്തിന്‍
  സന്ദേശവുമായ്‌ വന്നെത്തി..
  മാച്ചു കരയാതെ കല്യാണി വരും

 7. ചില റ്റൈറ്റില്‍ ശ്രദ്ധ ക്ഷണിക്കും
  ഇതും “ചെന്തീ പോലൊരു മാലാഖ..!”
  എന്ന തലക്കെട്ട് ആണു പോസ്റ്റില്‍ എത്തിച്ചത് ..
  എഴുതിയ ശൈലി തന്‍മയത്വമുള്ള സംഭാഷണം-
  ഇവ എടുത്തു പറയത്തക്ക മേന്മ തന്നെ..

  പോരത്തതിനു ഒരുവള്‍ പോയി എന്നു പറഞ്ഞു
  ദീക്ഷ വളര്‍ത്താതെ
  ::”അവളൊട് പോടീ പുല്ലേ എന്നു വിളിച്ചു പറഞ്ഞിട്ട് ഇങ്ങുപോരുന്ന വഴിയാ..!”::

  അതാണ് നട്ടെല്ലു …

  🙂

 8. ചില റ്റൈറ്റില്‍ ശ്രദ്ധ ക്ഷണിക്കും
  ഇതും “ചെന്തീ പോലൊരു മാലാഖ..!”
  എന്ന തലക്കെട്ട് ആണു പോസ്റ്റില്‍ എത്തിച്ചത് ..
  എഴുതിയ ശൈലി തന്‍മയത്വമുള്ള സംഭാഷണം-
  ഇവ എടുത്തു പറയത്തക്ക മേന്മ തന്നെ..

  പോരത്തതിനു ഒരുവള്‍ പോയി എന്നു പറഞ്ഞു
  ദീക്ഷ വളര്‍ത്താതെ
  ::”അവളൊട് പോടീ പുല്ലേ എന്നു വിളിച്ചു പറഞ്ഞിട്ട് ഇങ്ങുപോരുന്ന വഴിയാ..!”::

  അതാണ് നട്ടെല്ലു …

  🙂

  1. ജയേഷ്!തലക്കെട്ടിനു നന്ദി പറയേണ്ടത് ബി.മുരളിയോടല്ല..!
   മരണ ശവസംസ്കാര ചടങ്ങിനു പാടുന്ന വലിയ ഒപ്പീസ്സ് ഉണ്ടാക്കിയ പഴയ തലമുറയിലെ കാര്‍ന്നോന്‍മാരോടാണ്..!

 9. വിപിയുടെ വീട്ടില്‍ ഈ ബ്ലൊഗ് അവന്‍ ബ്ളോക്ക് ആക്കി.. 404 നോട്ട് ഫൌണ്ട് ഒക്കെ ഇട്ടു വെചിട്ടുണ്ട്..! അവന്‍ വല്ലപ്പോഴും കയറി നോക്കുന്നത് പ്രോക്സി ഉപയോഗിച്ചാ..!

  മ്വോനെ.. ദിലീപേ.. നിന്റെ കഥകള്‍ ഒക്കെ പലരും പറഞ്ഞു ഞാന്‍ അറിയുന്നുണ്ട്..!

  തോമാസുകുട്ടീ.. വിപിയുടെ ഇപ്പഴത്തെ പാട്ട്..”എങ്കിലുമീ കയ്പ്പു നീരല്ലേ (ബാറില്‍ കിട്ടുന്ന..).. ദാഹശാന്തിക്കെനിക്കു നല്കീ..!”

  നന്ദി കണ്ണനുണ്ണീ.. മുറ്റ് ടീംസ് എറണാകുളം സീഗേറ്റില്‍ പോകും.. പെണ്ണുകേസിനല്ല.! ചുമ്മാ ഷോ എറക്കാന്‍..!

  വിഷ്ണു.. മരിച്ചവരുടെ വലിയ ഒപ്പീസ് എന്നു പറയും, ആ നാലു വരികള്‍..!

  ജോജിമോനെ.. മിണ്ടല്ലേ..!

  വേദവ്യാസാ.. അവള്‍ടെ അനിയത്തി ബുക്ക്ഡ് അല്ലെങ്കില്‍ അങ്ങ്നേ.. നുമ്മ ആയിട്ട് വല്ലവന്റേം കഞ്ഞിയില്..

  രഞ്ചിത്തേട്ടാ.. ഗുരുവേ…!

  ചെലക്കാണ്ടു പോയ ചേട്ടാ.. അനുഗ്രഹിക്കണം..!

  നന്ദി കുമാരേട്ടാ.. മീനാക്ഷിയെ അന്വേഷിച്ചതായി പറയണം..!

  പാവപ്പെട്ട ചേട്ടാ.. നുമ്മ ഒന്നും കല്യാണിയല്ല.. ഫോസ്റ്റേഴ്സ്..ചില്‍ഡ്..!

  കുക്കു..! അനുഗ്രഹീതയായ ഒരു കലാകാരി..! വര കണ്ട്, നമിച്ചു പോയി..!

  മാണിക്യത്തിലെ ജേച്ചീ ..ഞങ്ങളുടെ വരാപ്പുഴയില്‍ എല്ലാത്തിനും 2 നട്ടെല്ലാ..! എസ് ഐ ഷണ്‍മുഗന്‍ എപ്പഴാ ഒരെണ്ണം ഊരുന്നേ എന്നു പറയാന്‍ പറ്റുകേല,,!

  കമ്മെന്റിനു നന്ദി ജയേഷ്!തലക്കെട്ടിനു നന്ദി പറയേണ്ടത് ബി.മുരളിയോടല്ല..!
  മരണ ശവസംസ്കാര ചടങ്ങിനു പാടുന്ന വലിയ ഒപ്പീസ്സ് ഉണ്ടാക്കിയ പഴയ തലമുറയിലെ കാര്‍ന്നോന്‍മാരോടാണ്..!

  ഡിവീ..മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു.. വാവകളേ വേണം..!

 10. ഡാ വിനു നിന്റെ കൂടെ നടക്കുനവര്‍ക്ക് പെണ്ണ് കേസില്‍ ഒരിക്കലും ഗുണം പിടിക്കുന്നില്ലല്ലോ ….
  ബ്ലോഗ്‌ കലക്കി … ഇനി നിന്റെ (കഥന) കഥ എപ്പോഴാണ് ഇടുന്നത്?

 11. എന്താ വിനു ഈ “കോമള്‍ മുലായം ത്വജ..!”
  ഹോ ചിരിച്ചു ചിരിച്ച് മനുഷ്യന്റെ അടപ്പു തെറിച്ചു..
  പാവം പയ്യന്‍ ഒരു ടൈറ്റില്‍ തരാന്‍ പറഞ്ഞിട്ട് ഇപ്പോള്‍ മിക്കവാറും ബ്ലോഗെഴുത്തേ നിര്ത്തിക്കാണും..

  1. യെ ക്യാഹെ..യെ കലം ഹെ.. യെ ക്യാ ഹെ.. യെ ദവാത്ത് ഹെ..

   ഇതൊക്കെ പഠിക്കുന്നതിനു മുന്നെ ആകെ അറിയാവുന്ന ഹിന്ദിയാ ഈ കോമള്‍ മുലായം ത്വജ..!

 12. ഞാന്‍ ബൈക്ക് എടുത്ത് അവള്‍ കയറിയ ഓട്ടോയ്ക്ക് വട്ടം കൊണ്ടുപോയി ചവിട്ടി.. എന്നിട്ട് അവളൊട് പോടീ പുല്ലേ എന്നു വിളിച്ചു പറഞ്ഞിട്ട് ഇങ്ങുപോരുന്ന വഴിയാ..!
  സത്യമാടാ.. അളിയാ..വേറെ ഒരു കാര്യം പറയാന്‍ മറന്നു.. ഇന്നലെ ഓര്‍ക്കുട്ടില്‍ മിന്നു ജോര്‍ജ്ജ് എനിക്ക് ഹൌ ആര്‍ യൂ എന്ന് സ്ക്രാപ്പ് ഇട്ടിരിക്കുന്നു. നമ്മള്‍ അവളെ ഒരുപാട് അവോയ്ഡ് ചെയ്തല്ലേ.. അവളും എന്തു പാവമാ..!
  athu kalakki

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w