അപ്പച്ചാ ദേ! താറാവ്..!ഒരു പഴയ കഥയുണ്ട്‌..!

ബാംഗ്ളൂര്‍ മടിവാളയില്‍ നിന്ന് മാറത്തഹള്ളിയിലേക്ക് പോകാന്‍ ബസ്സ് കാത്തു നില്‍ക്കുവാണ്‌ മലയാളി ഒരുത്തന്‍. ബസ്സിലെല്ലാം സ്ഥലപ്പേരു ഒന്നും എഴുതാതെ നമ്പറിങ് സിസ്റ്റം ആയതു കൊണ്ട്‌ ഏതു ബസ്സിലാ കയറേണ്ടതെന്നു പുള്ളിക്ക് അറിഞ്ഞുകൂടാ.നാട്ടിലായിരുന്നെങ്കില്‍ ആരോടെങ്കിലും ചോദിക്കാമായിരുന്നു. ഇതു ഭാഷ ഒരു രക്ഷയും ഇല്ലാത്ത കന്നട.

വണ്ടി ഒരെണ്ണം വന്നു നിര്‍ത്തി. .

ഇവന്‍ ഓടിച്ചെന്നു ഡോറിന്റെ അവിടെയുള്ള സീറ്റില്‍ ഇരുന്നവനോട്‌ ചോദിച്ചു.

“ബസ്സ് മാറത്തഹള്ളി ഹോഗുമൊ?”

(കന്നടയില്‍ ഹോഗ എന്നു പറഞ്ഞാല്‍ പോകുക എന്നാണര്‍ത്ഥം. അത്യാവശ്യം വേണ്ടതൊക്കെ മലയാളി ആദ്യം തന്നെ പഠിച്ചു വെക്കും! ശരിക്കും ചോദിക്കേണ്ടത് “മാറത്തഹള്ളി ഹോഗ്താ” എന്നാണ്‌!)

അതിനു ബസ്സില്‍ ഇരുന്ന പുള്ളിപറഞ്ഞ മറുപടി.
“ഹോഗുമായിരിക്കും.ഹോഗേണ്ടതാണ്‌.”


ബാംഗ്ളൂരു മലയാളികളെ മുട്ടിയിട്ട് നടക്കാന്‍വയ്യ എന്നതിനു തെളിവാണ്‌ ഏതോ ഒരുത്തന്‍ അടിച്ചിറക്കിയ ഈ കഥ!
ശരിക്കും അവസ്ഥ അതിലും ഭീകരമാണ്‌ എന്നുള്ളതാണ്‌ സത്യം. . ഫോറം സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ വരുന്ന മൊതലുകളിലും ,വായിനോക്കികളിലും 80 ശതമാനം മലയാളികളായിരിക്കും! അവിടെ ഒക്കെ ആദ്യം ചെല്ലുമ്പോഴെല്ലാം തിരുവനന്തപുരത്തുള്ള മരുഭൂമിയില്‍ ജനിച്ച് വളര്‍ന്ന് പെട്ടന്നൊരു ദിവസം ആവശ്യത്തിലുമധികം കാര്‍ഗോകളെ (height of ചരക്ക്നെസ്സ്) ഒന്നിച്ചുകണ്ടതുമൂലം മനസ്സ് താളം തെറ്റി പരിസരബോധം ഇല്ലാതെ അന്തികൂതറ കമ്മെന്റ്സ് ഒക്കെ വിളിച്ചു കൂവുമായിരുന്നു! ആര്‍ക്കും മലയാളം അറിയില്ലല്ലോ എന്നുള്ള തെറ്റിധാരണ! ഓപ്പ്സിറ്റ് നടന്നു പോയ ഒരുത്തി “യേതാഡെ..ഈ കൂതറകള്‍” എന്നു അവള്‍ടെ കൂടെ ഉണ്ടായിരുന്ന “ഫ്രണ്ടിനോടു” പറഞ്ഞതു കേട്ടതോടെയാണു അടങ്ങുമോനെ അടങ്ങു എന്നു മനസ്സിനെ ഒരുവിധത്തില്‍ പറഞ്ഞു ബോധ്യപ്പെടുത്തിയത്.


ഒരിക്കല്‍ ഞാനും സിനുക്കുട്ടനും തടിമാടന്‍ ബ്രൂസും കൂടെ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡെന്‍ കാണാന്‍പോയി. ഒരു അഞ്ചര ആറരമണിയോടെ അവിടെ ചെന്നാല്‍ പണ്ടു ദൂരദര്‍ശനില്‍ ഉണ്ടായിരുന്ന ഒരു പരിപാടി ലൈവായി കാണാം, തപ്പും തുടിയും!


അവിടെ തെണ്ടിത്തിരിഞ്ഞു നടന്നു അതിനകത്തുള്ള ഒരു തടാകത്തിന്റെ അവിടെ സൂര്യാസ്തമയം കാണാന്‍ എന്ന വ്യാജേന കുറ്റിയടിച്ചു നിന്നു. അടുത്ത് തന്നെ ഒരു മലയാളി സോഫ്റ്റ്‌വെയര്‍ കുടുംബം നില്ക്കുന്നുണ്ട്‌. സോഫ്റ്റ്‌വയറന്‍ ,സോഫ്റ്റ്‌വയറിച്ചി പിന്നെ ഒരു രണ്ടുവയസ്സുള്ള ഒരു ആണ്‍കൊച്ച്. പുള്ളിയുടെ മെനകെട്ട ലുക്ക് ഉള്ള ബുള്‍ഗാനും കൊടവയറും ഒറക്കക്ഷീണവും ഒക്കെ കണ്ടാല്‍ കൃത്യമായി ഊഹിക്കാന്‍ പറ്റും ഒരു ആറേഴ് കൊല്ലം എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റന്‍ ആണെന്നു.!


ഞങ്ങളെക്കണ്ടപ്പൊ തന്നെ അവരു മലയാളം നിര്‍ത്തി.ചേച്ചി കൊച്ചിനെ എടുത്ത് കൊച്ചിനോട് ഒടുക്കത്തെ ഇംഗ്ളീഷ് !

അവിടെ നീന്തിനടന്നിരുന്ന കൊറെ താറാവിനെ ഒക്കെ ചൂണ്ടിക്കാട്ടി ദിങ്ങനെ ഒക്കെ..

“സീ..മോനൂ..ദാറ്റ് ഈസ് ഡക്കി!.. സേയ്..ഡക്കി..”

താറാവിനെ കണ്ട കൊച്ച് വിളിച്ചു കൂവി..
“അപ്പച്ചാ ദേ! താറാവ്!”

മാനസികമായി തകര്‍ന്ന സോഫ്റ്റ്‌വയറന്‍ ഭാര്യയെയും വിളിച്ച് സ്ഥലം വിട്ടു!

ആദ്യമൊക്കെ കന്നട എന്നു പറഞ്ഞാല്‍ എന്തോ കാട്ടുഭാഷ കേല്ക്കുന്ന എഫെക്റ്റ് ആയിരുന്നു! സ്റ്റോപ് മാടി, ടിക്കറ്റ് മാടി ,കന്നട ഗോതില്ല (കന്നട അറിഞ്ഞൂട) തുടങ്ങിയ ബേസിക്സും ആയി ജീവിക്കുന്ന കാലം. ആരും വന്ന് എന്തു ചോദിച്ചാലും കന്നട ഗോതില്ല എന്നങ്ങു പറഞ്ഞുകളയും!


ഒരു ദിവസം തടിയന്‍ ബ്രൂസും ഞാനും കൂടി ഓഫീസില്‍ നിന്നു എറങ്ങി ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവായിരുന്നു. പെട്ടെന്നു കൊറെ തീവ്രവാദിക്കാരെപ്പോലെ ഉള്ളവന്മാരു എതിരെ വന്നു. അതില്‍ ഒരുത്തന്‍ ഒരു കന്നട നോട്ടീസ് എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്. ഞങ്ങളെ കണ്ട് അവന്‍ രണ്ട് നോട്ടീസ് ഞങ്ങള്‍ക്കും തന്നു. ഞാന്‍ അത് കിട്ടിയപാടെ എടുത്തു മടക്കി പോക്കെറ്റിലിട്ടു. ആ നോട്ടീസു തന്നവന്‍ ഇതുകണ്ട് എന്റെ അടുത്തേക്ക് ഓടിവരുകയാണ്‌. കന്നടയില്‍ എന്തൊക്കെയോ ചീത്ത വിളിച്ചു പറയുന്നുണ്ട്. അവന്‍ വന്ന് ഞങ്ങളൊട് തര്‍ക്കിക്കുകയാണ്‌. നോട്ടീസ് വായിക്കാന്‍ ഉള്ളതാണ്,അല്ലാതെ മടക്കി പോക്കെറ്റില്‌ ഇടാനുള്ളതല്ല എന്നൊക്കെയായിരിക്കും അവന്‍ കലിപ്പിക്കുന്നതെന്നു ഞങ്ങള്‍ ഊഹിച്ചു.ആ ടീമിലെ ബാക്കി ഉള്ളവരെല്ലാം ഇതു കണ്ട് ഓടിവരുന്നു! സംഭവം കയ്‌വിട്ടു പോകുന്ന ഒരു തോന്നല്‍ ഉള്ളിലൂടെ മിന്നി.! തിരിച്ചു പറയാനായി ഒരു തേങ്ങയും അറിഞ്ഞൂടാ.


“ജബാ.. ബ്..ബെ. ജബാ..”
അവസാന അടവു കയ്യില്‍ എടുത്തു!ഊമ ആയിട്ടു അഭിനയിക്കുക..!


അതു ഫലിച്ചു! ഒച്ചയെടുത്തു കൊണ്ടിരുന്ന തീവ്രവാദി പടെന്നു സൈലന്റ് ആയി!
പുള്ളിയുടെ കണ്ണ്‌ ഒക്കെ നിറഞ്ഞു! ഇത്രേം നേരം താന്‍ ചീത്ത പറഞ്ഞത് രണ്ട്‌ ഊമകളെയായിരുന്നൊ? പുള്ളി നീറുന്ന ഹൃദയത്തൊടെ തിരിച്ചു നടന്നു. അന്നുതന്നെ പുള്ളി ആ തീവ്രവാദി ഗ്രൂപ്പ് വിട്ടെന്നും പിന്നെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍പോയി നന്നായി എന്നൊക്കെ കേട്ടു! (അമ്മെ! ഓവറാക്കി! )

ചെല ലവന്‍മാരെ കണ്ടാല്‍ മലയാളികളാനെന്നു മനസ്സിലാകുകയേ ഇല്ല!.. മുട്ടനാടിന്റെ പോലെ ഒരുവക താടിയും(അതും താടി മാത്രം മീശ ഇല്ല!) ,ലോ വെയിസ്റ്റ് ഒക്കെ ഇട്ടു വെള്ള ജോക്കിയും കാട്ടി ഒരാവശ്യവും ഇല്ലെങ്കിലും നടുക്കത്തെ രണ്ടു വെരലൊക്കെ മടക്കി പിടിച്ച്.. പേരു ചോദിച്ചാ അറിയാം തനി നിറം..മഞ്ചേഷ് കെ.സി എന്നൊക്കെ! അഭിനവ യോയോ! (ജനിക്കുമ്പോ ആരും യൊയോ ആയി ജനിക്കുന്നില്ല..സാഹചര്യങ്ങള്‍ ആണ്‌ ഒരുവനെ യോയൊ ആക്കുന്നത്!)

രണ്ട് ആഴ്ച മുന്നെ കൊറേ ദിവസം അടുപ്പിച്ച് ബാങ്ക് അവധി ഉണ്ടായിരുന്നു. അറിയാവുന്ന എ.ടി.എമ്മില്‍ ഒക്കെ പൈസ തീര്‍ന്നു.!ഒരെണ്ണത്തിന്റെ കയ്യില്‍ പൈസ ഇല്ല. രണ്ടു കിലോമീറ്റര്‍ അകലെ ഒരു സ്ഥലത്ത് ആന്ധ്രബാങ്കില്‍ പൈസ ഉണ്ടെന്നു കേട്ട്‌ സിനുക്കുട്ടനും തടിയനും ഞാനും കൂടെ അങ്ങോട്ടു വിട്ടു. ചെന്നപ്പോ ഒരു അമ്പതുപേരെങ്കിലും ക്യൂവിലുണ്ട്! എ.ടി.എമ്മിന്റെ ചില്ലുകൂട്ടില്‍ വരെ ഉണ്ട് ഒരു പതിനഞ്ച് പേര്‌.പട്ടിണി കെടക്കുന്ന കാര്യം ഓര്‍ത്ത് മൂന്നെണ്ണവുംകൂടി ക്യൂവില്‍നിന്നു! അവസാനം ഒരു അരമണിക്കൂര്‍ കൊണ്ട്‌ ചില്ലുകൂട്ടില്‍ ഏസിയുടെ അകത്തു കയറി!.

സിനുക്കുട്ടനാണ്‌ ക്യൂവില്‍ ആദ്യം! ഞാനും ബ്രൂസും പുറകില്‍ ഉണ്ട്! യൊയൊ ലുക്ക് ഒക്കെ ഉള്ള ഒരുത്തന്‍ തൊട്ടു മുന്നെ നിന്ന് പൈസ എടുത്തു കൊണ്ടിരിക്കുവാണ്‌.സിനുക്കുട്ടന്‍ അതൊക്കെ നോക്കി നില്ക്കുന്നു! അവന്‍ കീ ടൈപ്പ് ചെയ്യുന്നതും എല്ലാം കാണാം! പെട്ടെന്നു സിനുക്കുട്ടന്‍  ചിരി തൊടങ്ങി. എന്താ കാര്യം എന്നു അന്വെഷിചപ്പൊ കാര്യം പറഞ്ഞു.


“മുന്നേ നില്ക്കുന്നവന്‍ എന്തു മണ്ടനാഡൈ.. അവന്‍ 1561 രൂപ വേണം എന്നൊക്കെ ടൈപ്പ്ചെയ്തു കൊടുക്കുന്നു! 100 ന്റെ മള്‍ട്ടിപ്പിള്‍ enter ചെയ്യണം എന്നു പോലും അറിഞ്ഞൂടാ!. ഒരു രക്ഷയും ഇല്ല..!അമ്മേ..”


ഞങ്ങള്‍ എല്ലാംകൂടി ചിരിതുടങ്ങി!


മുന്നില്‍ പൈസ എടുത്തു കൊണ്ടി നിന്നവന്‍ ഇതു കേട്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു..
“ഹലോ,1561 എന്റെ പിന്‍ നമ്പറാ ചേട്ടാ..”


ഞങ്ങള്‍ തകര്‍ന്നു പോയി..! അതില്‍പിന്നെ ഒരിക്കലും..ങേ..ഹെ!!


download_pdf

Advertisements

45 thoughts on “അപ്പച്ചാ ദേ! താറാവ്..!

 1. “ഹലോ,1561 എന്റെ പിന്‍ നമ്പറാ ചേട്ടാ..”

  എന്നാല്‍ പിന്നെ ആ കാര്‍ഡും കൂടി തന്നിട്ട് പോ ചേട്ടാ എന്ന് പറഞ്ഞൂടായിരുന്നോ?

  അപ്പോ എല്ലാര്‍ക്കും പറ്റാറുണ്ടല്ലേ ഈ ഭാഷ അബദ്ധങ്ങള്‍

 2. മച്ചു സംഭവം രസ്സായിട്ടോ..വായിക്കാന്‍ നല്ല രസ്സോണ്ട്..
  അതെ ഫോറം മാളിലോ മറ്റോ നമ്മള് കൂട്ടി മുട്ടിയിട്ടുണ്ടാവനും ചാന്‍സ് ഒണ്ടു ഹി ഹി 🙂

 3. പുള്ളിയുടെ മെനകെട്ട ലുക്ക് ഉള്ള ബുള്‍ഗാനും കൊടവയറും ഒറക്കക്ഷീണവും ഒക്കെ കണ്ടാല്‍ കൃത്യമായി ഊഹിക്കാന്‍ പറ്റും ഒരു ആറേഴ് കൊല്ലം എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റന്‍ ആണെന്നു.!
  (അത് കിടിലന്‍)
  അല്ല സത്യത്തില്‍ ആ നോട്ടീസില്‍ എന്തായിരുന്നു??
  അന്നുതന്നെ പുള്ളി ആ തീവ്രവാദി ഗ്രൂപ്പ് വിട്ടെന്നും പിന്നെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍പോയി നന്നായി എന്നൊക്കെ കേട്ടു! (മച്ചൂ ചിരിച്ചു തകര്‍ത്തു)

  എന്തായാലും ആശംസകള്‍, ഒന്ന് ചിരിക്കാന്‍ അവസരം തന്നതിന് നന്ദിയും

 4. മുത്തേ നീ എനിക്ക് കമന്റ്‌ ചെയ്യുനത് വരെ ഞാന്‍ ഈ വഴിക്ക് ഇനി തിരിഞ്ഞു നോക്കത്തില്ല എന്നാണ് കരുതിയെ, പക്ഷേ ഇമ്മാതിരി നമ്പര്‍ ഒക്കെ അടിച്ചാല്‍ വന്നു രണ്ടു തേങ്ങ ഉടക്കാതെ എങ്ങനെ പോകും…(((((( ഠേ ))))) (((((( ഠേ )))))

  1. അളിയാ.. നിന്റെ ചിരിക്കുന്ന ഫോട്ടം ഫ്രണ്ട്പേജില്..എന്നിട്ടും നീ പറഞ്ഞുകളഞ്ഞല്ലോടാ എന്റെ വലതുഭാഗം ഇരുട്ടാണെന്നു.!

  1. എനിക്കും വിശ്വസിക്കാന്‍ പറ്റിയില്ല.! ഞാന്‍ കണ്ണു തിരുമ്മി നോക്കി..റിഫ്രെഷ് ചെയ്തു നോക്കി..സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്തു നോക്കി..
   എന്നിട്ടും അങ്ങനെ തന്നെ..!

 5. അമ്മെ …എന്റെ പടം..അത് ഞാന്‍ ഇപ്പോഴാ ശ്രദ്ധിച്ചേ….പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു…എല്ലാം മായ്ച്ചു കള മായ്ച്ചു കള

 6. മച്ചൂ…കിടിലന്‍ എഴുത്ത്. …

  ഇന്ന് ഒരു E-Mail ഫൊര്‍വേഡ് (pdf) ആയിട്ടാണ് ഈ പോസ്റ്റ് കിട്ടിയത്. പിന്നെ [vinuxavier]™ ഗൂഗ്ഗിളില്‍ തപ്പിയാണ് ഇവിടെ എത്തിപ്പെട്ടത്.

  തകര്‍പ്പന്‍ പോസ്റ്റുകളാണ് എല്ലാം…

  ആ യൌസേപ്പിതാവിന്റെ പോസ്റ്റ്…എന്നാ ഒരു ഇമാജിനേഷന്‍…നമിച്ചു….

  ഏതായാലും ഇത് ബുക് മാര്‍ക് ചെയ്തിട്ടുണ്ട്…പഴയ പോസ്റ്റുകള്‍ വായിച്ച് വരുന്നു.

  അപ്പൊ ഇനിയും കാണാം…

  🙂

  1. താങ്ക്സ് മുത്തേ..

   ഔസെപ്പിതാവിന്റെ പോസ്റ്റ് ഞാന്‍ ഇടവകയിലെ ഒരു മാഗസ്സീനു വേണ്ടി എഴുതിയതാ,,

   പക്ഷേ അതെനിക്ക് കൊടുക്കാന്‍ പറ്റിയില്ല..

   ബ്ളോഗില്‍ ഇട്ടപ്പോഴും ആരും അതിനെക്കുറിച്ച് ഒരു അഭിപ്രയവും പറയുന്നില്ലായിരുന്നു..

   സത്യത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പോസ്റ്റാ അത്,,,,

   അത് വായിക്കാന്‍ കാട്ടിയ മനസ്സിനു നന്ദി,,

 7. ചാത്തനേറ്: ആദ്യഹോഗുമോ ഇല്ലായിരുന്നെങ്കിലും പോസ്റ്റ് കിടിലമായേനെ. എന്നാലും യോയോ യ്ക്കിട്ട് ഒരു പണി കൊടുക്കുന്നത് പ്രതീക്ഷിച്ചിട്ട് തിരിച്ചാണല്ലോ കൊണ്ടത്.

 8. Kidilam!
  Onnaamtharam assal Malayali-bashing thamaashakal! Ithu nammude ponnu yo-yo-kalkkum vaayikkaan kodukendathaanu…

  Enthaalyaalum officeinu samayamaayi. Njanonnu hogatte (sho! Njanum kannada padichu! Enikku vayya! Thanks Mr. Vinu, thanks!!) 😀

 9. മിനിമം സ്റ്റാന്‍ഡേര്‍ഡ് പോലും ഇല്ലാത്ത ചളികള്‍ എഴുതാതിരുന്നുകൂടെ…………..
  ചേട്ടനോടുള്ള ഇഷ്ടം കുറഞ്ഞു കുറഞ്ഞു തുടങ്ങുന്നു….

 10. പുള്ളിയുടെ മെനകെട്ട ലുക്ക് ഉള്ള ബുള്‍ഗാനും കൊടവയറും ഒറക്കക്ഷീണവും ഒക്കെ കണ്ടാല്‍ കൃത്യമായി ഊഹിക്കാന്‍ പറ്റും ഒരു ആറേഴ് കൊല്ലം എക്സ്പീരിയന്‍സ് ഉള്ള സോഫ്റ്റന്‍ ആണെന്നു.! 🙂
  നിങ്ങള് കിടു തന്നെ……

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w