നീനൂ..ഉണ്ടക്കണ്ണീ..


neenu_

നീനൂ.. എനിക്ക് നിന്നെ ഇഷ്ടമാണ്..!


എനിക്കത് ആദ്യമേ അറിയാമായിരുന്നു വിനൂ..നീ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ എനിക്ക് ആദ്യമേ തോന്നിയിരുന്നു..


പറഞ്ഞു കഴിഞ്ഞപ്പോ എന്തോ ഒരു വലിയ ആശ്വാസം ഫീല്‍ ചെയ്യുവാ നീനൂ.. നിന്നോടു സംസാരിക്കുമ്പോ എത്രയോ തവണ എന്റെ ഈ ഇഷ്ടം നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നു നിനക്ക് അറിയാമോ? പ്രൊജെക്റ്റും കോഡിങ്ങുമൊക്കെയായിട്ട് നീയെപ്പോഴും ബിസിയായിരിക്കും..അതാ ഞാന്‍, പലപ്പോഴും പിന്നീടൊരിക്കലാവാം എന്നു മനസ്സില്‍ വിചാരിക്കുന്നത്..


വിനൂ.. നീയെന്താ, എനിക്ക് തിരിച്ചും നിന്നെ ഇഷ്ടാണൊ എന്നു എന്നോട്‌ ചോദിക്കാത്തത്?


എന്തിനാ ഞാന്‍ അങ്ങനെ തിരിച്ചു ചോദിക്കുന്നത്? എനിക്കു കാണാം നിന്റെ കണ്ണുകള്‍ തന്നെ എല്ലാം എന്നോടു പറയുന്നത്..ഇനി നിനക്ക് അങ്ങനെ ഒന്നുമില്ല എന്നുണ്ടോ?


ചുമ്മാ പറഞ്ഞതാ വിനൂ.. എനിക്കും വിനു ന്നു വെച്ചാ ജീവനാ..നീ തന്നെ എന്നോട്‌ ഇതു പറയാന്‍ വേണ്ടി ഞാന്‍ വെയിറ്റ് ചെയ്യുവായിരുന്നു..!


ശരിക്കും..? എനിക്കിതു വിശ്വസിക്കാമോ?..


ഉം.. വിശ്വസിച്ചോളൂ..


നീനൂ.. എന്തു രസമാ നീ ചിരിക്കുന്നത് കാണാന്‍.. നീ അറിയാതെ എത്ര തവണ ഞാനത് നോക്കിനിന്നിട്ടുണ്ടെന്നു അറിയാമോ?.. ഇതൊക്കെ ഒരു നിമിത്തമായി ഞാന്‍ കരുതുവാ ഇപ്പോ..എവിടെയോ ജനിച്ചു വളര്‍ന്ന നമ്മള്‍ ഈ കമ്പനിയില്‍ തന്നെ വന്നു ചേരാനും, സെയിം പ്രൊജെക്റ്റില്‍ വരാനും, നമ്മള്‍ കണ്ടുമുട്ടാനും.. ആദ്യമൊക്കെ നീ ആ നിതിനോട്‌ സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെ കണ്ടപ്പോ ഒന്നും വേണ്ട ശരിയാവുകേല എന്നു ഞാന്‍ കരുതിയതാ.. അവന്‍ ഓണ്‍സൈറ്റ് പോയിക്കഴിഞ്ഞപ്പോ ഞാന്‍ കുറച്ച് ആശ്വസിച്ചതാ.. പക്ഷേ അപ്പഴും അവന്‍ നിന്നെ എപ്പോഴും ഫോണ്‍ ചെയ്യലും പിന്നെ പേഴ്സണല്‍ മെയിലും ഒക്കെ ആണെന്നറിഞ്ഞപ്പോ വീണ്ടും എന്റെ മനസ്സ് തകര്‍ന്നുപോയി.. ഇന്നു പക്ഷേ എനിക്ക്‌ നിന്നോട് എന്തെന്നില്ലാത്തൊരിഷ്ടം ഫീല്‍ ചെയ്യുന്നു. ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ എനിക്ക് പിന്നെ, മനസ്സില്‍ അങ്ങനെയൊരു ഭാരം തങ്ങി നില്‍ക്കുന്നത്‌ പോലെയായിരിക്കും..!


അങ്ങനെയൊക്കെ എന്തിനാ ചിന്തിക്കാന്‍ പോകുന്നത് വിനൂ..നിതിന്‍ ആയിട്ട് കമ്പയര്‍ ചെയ്യുമ്പോ വിനുവിന്‌ സ്വല്പം ലുക്ക് കുറവാണെങ്കിലും നിനക്ക്‌ ഭയങ്കര ബുദ്ധിയല്ലേ?. മാത്രമല്ല പലപ്പോഴും നിതിനായിരിക്കും എന്നോട്‌ ഇങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കാന്‍ വരുന്നത്. എനിക്കത് ഇഷ്ടമല്ല എന്നു എങ്ങനെയാ ഞാന്‍ പറയുക..നിതിന്‍ എന്റെ സീനിയര്‍ ആയിപ്പോയില്ലേ..പിന്നെ ഓണ്‍സൈറ്റില്‍ നിന്നു അവന്‍ എപ്പോഴും പ്രൊജെക്റ്റ് റിലേറ്റഡ് എന്നു പറഞ്ഞ് എന്നെ വിളിക്കുന്നതു മൊത്തം പഞ്ചാരയടിക്കാനായിരിക്കും.. എനിക്കങ്ങോട്ട് കലി കയറുമെങ്കിലും, പിന്നെ ഞാന്‍ എല്ലാത്തിനും ഉം ഉം എന്ന് മൂളിക്കോണ്ടിരിക്കാറേയുള്ളൂ.. വിനു പേടിക്കേണ്ടാട്ടോ.. ഈ നീനു എന്നും വിനുവിന്റെയാ.. വിനൂന്റെ മാത്രം..!


സത്യം.? എനിക്ക് വിശ്വസിക്കാമോ? ഞാന്‍ സ്വപ്നം കാണുകയൊന്നുമല്ലല്ലോ? ഞാന്‍ എന്റെ കയ്യില്‍ ഒന്നു നുള്ളി നോക്കട്ടെ..!


ശ്ശെ!..നുള്ളണ്ടായിരുന്നു..സ്വപ്നമായിരുന്നല്ലേ..?കോപ്പ്.. സ്വപ്നമായിരുന്നെങ്കിലും നല്ല രസമുണ്ടായിരുന്നു. സമയം എത്രയായീന്നാവോ? വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും..!


സമയം 7:30.. വെളുപ്പിനേ അഞ്ചരയ്ക്കാ ഓഫീസില്‍ നിന്നു വന്നത്.. കോഡിങ്ങ് തീര്‍ത്ത് കെട്ടിപ്പൂട്ടി ഫയല്‍ ഓണ്‍സൈറ്റിലേക്ക് കയറ്റി അയച്ചപ്പോഴേക്കും സമയം അഞ്ചുമണിയായിരുന്നു. ഒരു രണ്ടു മണിക്കൂറു കൂടി കെടന്നിട്ട് ഒരു പത്തു മണിയാവുമ്പോ ഓഫീസിലേക്ക്‌ ചെല്ലാം.. ദൈവമേ.. ഓണ്‍സൈറ്റിലിരിക്കുന്നത് നിതിനാ.. സായിപ്പിനെ പേടിക്കേണ്ട.. ഈ കോപ്പന്‍ അവിടെയിരുന്നു ഒരോരോ ഊഡായിപ്പ് കണ്ടുപിടിച്ച് നാട്ടിലേക്ക്‌ മെയില്‍ അയക്കും. അതും പ്രൊജെക്റ്റ് മാനേജരേം ബാക്കിയുള്ള സകലമാന മൊതലാളിമാരേം പിടിച്ച് മെയില്‍ ലിസ്റ്റില്‍ ഇട്ടശേഷം..! ദൈവമേ ..പത്തുമണീക്ക്‌ ചെല്ലുമ്പോ ആ ഡാഷ്‌മോന്‍ മെയില്‍ ഒന്നും ഇട്ടിട്ടുണ്ടാകരുതേ..


ശ്ശെ,എന്നാലും ഒരു കിഡിലം സ്വപ്നമായിരുന്നു.. നീനൂ..ഉണ്ടക്കണ്ണീ.. നീയിതു വല്ലതും അറിയുന്നുണ്ടോടീ കൊച്ചുഗള്ളി..!ഇനീം ഉറങ്ങിയാ സ്വപ്നത്തിന്റെ ബാക്കി കൂടി കാണാന്‍ പറ്റിയാ മതിയായിരുന്നു.. മൊബൈല്‍ അലാം സെറ്റ് ചെയ്യട്ടെ..ഒന്‍പതര..


എനിക്ക്‌ പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്‌…
എനിക്ക് കൂട്ടായ്യൊരു കൂട്ടിലുണ്ടൊരു പെണ്ണ്‌…


ങേ! ഇത്രപെട്ടെന്നു ഒന്‍പതരയായോ? യെന്ത്..? നീനു കോളിങ്ങ്..!!


ഹലോ..നീനു..പറയ്..


വിനൂ.. ഒറങ്ങുവായിരുന്നോ?


ആഹ്..ഇന്നലെ പ്രൊജെക്റ്റ് റിലീസ് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോ അഞ്ചരയായി..! എന്തു പറ്റി?


അല്ല..നിതിന്‍ ഇപ്പോ വിളിച്ചിട്ടുണ്ടായിരുന്നു.. വിനു ഇന്നലെ അയച്ച ഫയല്‍ വര്‍ക്ക് ചെയ്യുന്നില്ലായെന്നു.. അത്‌ വേഗം ഒന്നൂടെ സെന്റ് ചെയ്യാന്‍ പറഞ്ഞു. എവിടെയാ അതിന്റെ ഒറിജിനല്‍ ലേറ്റസ്റ്റ്‌ ഫയല്‍ കെടക്കുന്നേ?


നീനു..അത് എന്റെ സിസ്റ്റെത്തിലാ..


എന്നാ എനിക്ക്‌ അതിന്റെ പാസ്‌വേഡ് താ.. ഞാന്‍ പെട്ടെന്നു അയക്കട്ടെ. നിതിന്‍ ഒടുക്കത്തെ ചൂടിലാ.. വിനൂനെ ഒരുപാട്‌ ചീത്ത പറഞ്ഞു..


പാസ്സ്‌വേഡ്……..ഞാന്‍ ഇപ്പോ അങ്ങോട്ട് വരാം നീനു.. ബൈക്കിന്‌ എനിക്ക്‌ ഒരു അര മണിക്കൂര്‍ മതി..!


ഏയ്..അത്രയും സമയം വെയിറ്റ് ചെയ്യാന്‍ നിതിനു വയ്യ ന്നു പറഞ്ഞു.. വേഗം പാസ്‌വേഡ് പറഞ്ഞു താ.. ഞാന്‍ അത് അവനു സെന്റ് ചെയ്ത്‌ കൊടുക്കട്ടേ..


പാസ്സ്‌വേഡ്… … പാസ്‌വേഡ്…. നീനു1234#.. ഹലോ.. നീനൂ.. ഹലോ… ഹലോ…!!


download_pdf

………3 മാസം മുന്നെ അവളുടെ വിവാഹമായിരുന്നു.. bu i dont know why her name is still my password..!……

Advertisements

52 thoughts on “നീനൂ..ഉണ്ടക്കണ്ണീ..

 1. വിനു ഐറ്റം കിടിലം.. പക്ഷെ ഈ പ്രേമത്തെ വിട്ടുപിടിക്കാന്‍ സമയം ആയില്ലേന്നൊരു സംശയം.. തലയ്ക്കകത്ത് ആവശ്യത്തിനു കിഡ്നി ഉണ്ടല്ലോ.. പിന്നെയെന്തിനാ വെച്ചു താമസിപ്പിക്കുന്നത്..വെറൈറ്റി ഐറ്റംസ് പോരട്ടെ..

 2. ശ്ശെ!..നുള്ളണ്ടായിരുന്നു..സ്വപ്നമായിരുന്നല്ലേ..?കോപ്പ്..

  അപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചു അല്ലേ വിനു…
  ഉണ്ടക്കണ്ണിയുടെ ഉണ്ട കണ്ണുകളെ നോക്കാന്‍ ധൈര്യമുണ്ടോ?

 3. എന്റീശോയെ ഇതെന്നാ പോക്കണം കേടാ?
  പാസ്‌വേഡ് ആരേലും കൊടുക്കുമോ?
  അതും സ്വപ്നത്തില്‍???
  വേഗം പാസ്‌വേഡ് മാറ്റ്.

 4. അന്ന് ചാറ്റ് ചെയ്ത് പറഞ്ഞപ്പോ തന്നെ ഞാന്‍ ഇങ്ങനെ പ്രതീക്ഷിച്ചിരുന്നു….

  ആരോടും പറയില്ലെങ്കില്‍ ഞാനൊരു രഹസ്യം പറയട്ടെ?

  എന്റെ പാസ്‌വേഡ് “143_Sherin” (143 = I love you)

  “വിനുവിന്‌ സ്വല്പം ലുക്ക് കുറവാണെങ്കിലും നിനക്ക്‌ ഭയങ്കര ബുദ്ധിയല്ലേ?“ കോപ്പാണ്…

  ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയണം….

  “പറഞ്ഞു കഴിഞ്ഞപ്പോ എന്തോ ഒരു വലിയ ആശ്വാസം ഫീല്‍ ചെയ്യുവാ നീനൂ.. നിന്നോടു സംസാരിക്കുമ്പോ എത്രയോ തവണ എന്റെ ഈ ഇഷ്ടം നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നു നിനക്ക് അറിയാമോ? പ്രൊജെക്റ്റും കോഡിങ്ങുമൊക്കെയായിട്ട് നീയെപ്പോഴും ബിസിയായിരിക്കും..അതാ ഞാന്‍, പലപ്പോഴും പിന്നീടൊരിക്കലാവാം എന്നു മനസ്സില്‍ വിചാരിക്കുന്നത്“

  ഇതെഴുതുമ്പോള്‍ ആരായിരുന്നു ശരിക്കും മനസില്‍? നീനു തന്നെ ആയിരുന്നോ…പബ്ലിക്കായി പേര് വെളിപ്പെടുത്താന്‍ പറ്റാത്ത മറ്റാരോ അല്ലേ?? ഗള്ളാ..

 5. രവീഷ്.. ഹൃഷി.. പോസ്റ്റിട്ടു കഴിഞ്ഞു വെറും ഇരുപതാം സെക്കന്റില്‍ 2 കമ്മന്റിട്ട് ഞെട്ടിച്ചതിനു നന്ദി..!

  കണ്ണനുണ്ണി.. റ്റൂവേ ദുഖമാണുണ്ണീ.. വണ്‍വേയല്ലോ സുഖപ്രദം..!

  ജോജിമോനേ..ഡേങ്ക്സ്..!

  കനല്‍.. ഈ വെടികള്‍ക്ക് എന്തിനാ രണ്ടു പക്ഷി.?

  വിഷ്ണൂ.. ഹാപ്പി ജേര്‍ണി.. ലണ്ടനിലേ അവതാര കഥകളും ഫോട്ടോസും ഇനീം പോരട്ടെ..

  രഞ്ചിത്തേട്ടാ.. ഇതേ അഭിപ്രായം അവളും പറഞ്ഞു..”നിയെന്താ പ്രേമരോഗി വല്ലതും ആണൊ എന്നു..”.. എവള്?.. ആ..

  കുമാരേട്ടാ.. കുട്ടിപാച്ചനും 100 അടിക്കുമല്ലോ!!…

  ചെലക്കാണ്ടു പോയ ചേട്ടാ..കമന്റിനു നന്ദി ..ഉണ്ടക്കണ്ണി ഒരു സാങ്കല്‍പ്പിക കഥാപാത്രം ആണ്‌.. അല്ലായിരുന്നെങ്കില്‍ അമ്മച്ച്യേ..എപ്പോ പൊക്കി എന്നു ചോദിച്ചാ മതി..!

  മാണിക്യം ചേച്ചീ.. നന്ദി.. പാസ്സ്‌വേഡ് മാറ്റാന്‍ നോക്കി.. മനസ്സ് അനുവദിക്കുന്നില്ല..!

  സോജന്‍.. നന്ദി..

  കുറുപ്പേ.. ഡേങ്ക്സ്..

  പാച്ചു.. നിനക്കീ മലയാള ബൂലോഗത്തില്‍ എന്തു കാര്യം?

  കുക്കൂ.. നന്ദി..

  അനീസ് .. അനസ്ക പറഞ്ഞു നല്ല പരിചയം ഉണ്ട്.. കമന്റിനു നന്ദി..

  ദേ.. ഹാന്‍സന്‍ വിപിയുടെ കമന്റ്..!

  രമേഷ്.. നന്ദി..

  ബിനോയ്.. ഇപ്പൊഴത്തെ പാസ്‌വേഡ് .. പറയാന്‍മനസ്സില്ല1234#

 6. chetante e 1 way pranayam vayichapol ente manasu turakanam enu toni..
  njan a neenuvinte sis meenu vanu ..chechi parayarula talayil vare kidney ulla vinu chetanodu eniku adyam aradana ayirunu pine pine atu matento ayi mari …
  chechiyude colleaguesinte photo yile a mugham…sho…!eniku maykan patunilla…
  cheta… sweekariku ente lyfinte passwrd” vinu1234# “

 7. ഹ ഹ.. രസിച്ചു!

  ങും, പിന്നെ മാഷേ, ഈ സംഭാഷണങ്ങള്‍ ഇങ്ങനെ ഡയറക്റ്റ് എഴുതാതെ ഡബിള്‍ക്കോട്ടില്‍ എഴുതിയാല്‍ അതിന് വേറെ തന്നെ സുഖമുണ്ടാകില്ലേ വായിക്കാന്‍?
  ഉണ്ടാവില്ലേ? || “ഉണ്ടാവില്ലേ?”
  “ഏതാ നല്ലത്?”
  ജസ്റ്റ് സജഷന്‍ പറഞ്ഞൂന്നേയുള്ളൂ…. തുടരൂ…

  ഓഫ്: ഇയാള്‍ ഭാഗ്യവാനാ, ഒരു പാസ്‌വേഡല്ലേ ഉള്ളൂ? മറന്നുപോകില്ലല്ലോ, ചിലര്‍ക്കൊക്കെ (എനിക്കല്ല, സത്യായിട്ടും) 1234 ന്റെ മുന്നില്‍ വെക്കാന്‍ പലപല പേരുകള്‍ ഉണ്ടാകും, എല്ലാം ഓര്‍ത്തുവെക്കാന്‍ എന്ത് പണിയാണെന്നോ…! 🙂

  സ്നേഹപൂര്‍വ്വം
  അഭിലാഷങ്ങള്‍…

 8. ചേട്ടനെ കണ്ടപ്പോ കെട്ടണം എന്ന് തോന്നിയതായിരുന്നു…
  ചുള്ളനാണ്………………
  പക്ഷെ ചേട്ടന്‍റെ profile കണ്ടപ്പോ എന്‍റെ കരളാണ് വേദനിച്ചത്‌.
  കാരണം…….
  ചേട്ടന്‍ മാപ്പിള അല്ലെയോ..(in tcr മാപ്പിള meens christan )
  ഞാന്‍ പാവം ഒരു അമ്പലവാസി പെണ്‍കൊച്ചാണ്‌….
  പാവം പാവം ഞാന്‍
  ഇനി എന്ത് ചെയ്യും????

 9. ayyooo vegam theernnu poyi..kurachude ezhudairunnu…ivide code ezhudi ezhudi thalakku brandu pidichirikkuvairunnu..anyway kidilam blog..ivide thanne irunnu chirikkunnad kandu ende manger oru resource nu brandayo eeswara enna mattil poyittund..adinde after effectum expect cheidu najn mail box clear cheidu wait cheyyuva… 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w