2018ലെ പ്രളയം : ഒരു മാത്തമാറ്റിക്കൽ മോഡൽ രൂപീകരണം


ആഗസ്റ്റ് മാസം ഒന്നാമത്തെ ആഴ്ച വാർത്തയിൽ കണ്ട ഒരു മുന്നറിയിപ്പാണിത്:
ഡാം തുറക്കാൻ സാധ്യതയുള്ളതിനാൽ പെരിയാറിൻ്റെ തീരത്തു വന്നു നിന്ന് മീൻ പിടിക്കുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചിരിക്കുന്നു. ഡാം തുറന്നാൽ ഇത്രയൊക്കെയേ സംഭവിക്കൂ എന്ന് കേരളത്തിലെ ഒരോ പൗരനും അന്ന് ചിന്തിച്ചിട്ടുണ്ടാവും. എൻ്റെ അഭിപ്രായത്തിൽ , ഡാം തുറന്നുവിട്ട അധികാരികൾക്കും അതിനേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല എന്നുതന്നെയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം , ഈ ഇൻഫോർമേഷൻ ഒറ്റവാക്കിൽ ചുരുക്കിപ്പറയാവുന്ന ഒന്നല്ല.

രണ്ടു ആഴ്ചയ്ക്ക് ശേഷം എന്തു സംഭവിച്ചു എന്നുള്ളത് നാം കണ്ടതാണ്.
ഡാമുകൾ തുറന്നു, കനത്ത മഴയുടെ അകമ്പടി കൂടിയായപ്പോൾ,
സ്വന്തം വീടിൻ്റെ ടെറസിൽ പോലും അഭയസ്ഥാനം കണ്ടെത്താനാവാതെ ജനങ്ങൾ പരക്കം പാഞ്ഞു. ഇരുപതും മുപ്പതുമടി വെള്ളം വരെ പൊങ്ങിയ സ്ഥലങ്ങൾ. പെരിയാറിൻ്റെയും ചാലക്കുടിപ്പുഴയുടെയും അരികിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയുള്ള വീടുകളിൽ വരെ വെള്ളം കയറി.

പ്രളയത്തിനു മുന്നേ മനോരമ ഒരു രേഖാചിത്രവും ആനിമേറ്റഡ് വീഡിയോയും സഹിതം ഒരു വാർത്ത പുറപ്പെടുവിച്ചിരുന്നു. ഇടുക്കി ,ചെറുതോണി ഡാമുകൾ തുറക്കേണ്ടി വന്നാൽ ഏതെല്ലാം വഴിയിലൂടെയാണ് വെള്ളം ഒഴുകിപ്പോവുക എന്ന്. ആ വാർത്തയിൽ ഞാൻ ഇനി പ്രതിപാദിക്കാൻ പോകുന്ന വിഷയം ശക്തമായി ആഹ്വാനം ചെയ്തിരുന്നു. അന്ന് ആ വാർത്ത കേരളത്തിൻ്റെ നൂതന കലാരൂപമായ ട്രോൾ പെരുമഴയിൽ മുങ്ങി നാശകോശമായി. വെള്ളം ഏതുവഴി ഏത്ര ഉയരത്തിൽ ഒഴുകുമെന്ന് കൃത്യമായ ഒരു “മാപ്പിംഗ്” ഉണ്ടായിരുന്നെങ്കിൽ ഒരു മുന്നൊരുക്കം നടക്കുമായിരുന്നു. അതിനുമുപരിയായി, ഡാം തുറക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് തുടർച്ചയായി നടന്ന ചർച്ചകൾ മൂലം ഉണ്ടായ അമാന്തം ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ , വളരെ ചെറിയ അളവിൽ ഒരാഴ്ചയെങ്കിലും മുന്നേതന്നെ ഡാമുകൾ തുറന്നിരുന്നെങ്കിൽ , ഇത്രയും ഏരിയയിലേയ്ക്ക് വെള്ളം കുതിച്ചെത്തുകയില്ലായിരുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ഇനി വിഷയത്തിലേയ്ക്ക് കടക്കാം:

വർഷങ്ങൾക്കു ശേഷം ഭാവിയിൽ ഇതുപോലൊയോ ഇതിലും ചെറുതോ വലുതോ ആയ ഒരു വെള്ളപ്പൊക്കം വന്നാൽ , അന്ന് കൃത്യമായ ഒരു മുന്നൊരുക്കം നടത്തേണ്ടതിനു , അതിനു സഹായിക്കുന്ന ഒരു മാത്തമാറ്റിക്കൽ മോഡൽ ആവശ്യമാണ്. കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജുകൾ സംയുക്തമായി മനസ്സുവെച്ചാൽ ഈ കാര്യം ഈസിയായി ചെയ്യാവുന്നതാണ്.

ഈ മാത്തമാറ്റിക്കൽ മോഡലിനു വേണ്ടത് കൃത്യമായ ഡാറ്റയാണ്.
ആഗസ്റ്റ് മാസം മുതൽ കേരളത്തിലെ നദികളിലും തീരപ്രദേശങ്ങളിലും കണ്ട ജലനിരപ്പ്, അന്നു പെയ്ത മഴയുടെ അളവ്. അന്നത്തെ ഡാമുകളിലേയ്ക്ക് ഒഴുകിയെത്തിയ ജലനിരപ്പ് എന്നിവയുണ്ടെങ്കിൽ ഈ മാത്തമാറ്റികൽ മോഡലിനു ഒരു ഏകദേശരൂപം കൊടുക്കാം.

1924 ലെ വെള്ളപ്പൊക്കത്തിൽ എൻ്റെ വീടിൻ്റെ ചുറ്റും മുങ്ങി. വീട് ഇരിക്കുന്ന പറമ്പ് അന്നാട്ടിലെ ജനങ്ങളുടെ അന്നത്തെ ദുരിതാശ്വാസ താവളമായിരുന്നു. ഈ ഒരു ഇൻഫോർമേഷൻ വളരെ പ്രധാനമായിരുന്നു.
ഇത്തവണയും 2018ൽ അത് തന്നെ ആവർത്തിച്ചു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെ വരെ ഏഴ് അടി പൊക്കത്തിൽ വെള്ളം ഉയർന്നു. വീടിരിക്കുന്ന ആ ഒരു പരപ്പ് പ്രദേശം ഉയർന്നു തന്നെ നിന്നു.

ഈ പറഞ്ഞ കാര്യം ഒരു “ഡാറ്റ”യാണ്.
കാർന്നോന്മാർ വാമൊഴിയായി പകർന്നുകൊടുത്ത് ഈ തലമുറ വരെ എത്തിച്ച ഒരു ഡാറ്റ. ഇതുപോലെ ഒരുപാട് ഡാറ്റയുടെ കളക്ഷൻ ആണ് നടക്കേണ്ടത്.

ശ്രമകരമായ കാര്യമാണ്. പക്ഷേ അതിലും വലുത് ഒന്ന്, നമ്മൾ മലയാളികൾ ഒന്നിച്ചു നിന്ന് തരണം ചെയ്ത് അതിജീവിച്ചതാണ്.

കേരളത്തിലെ വെള്ളപൊക്കം നടന്നയിടങ്ങളുടെ
കൃത്യമായ ഒരു ഡാറ്റ ശേഖരണം: എൻ്റെ അഭിപ്രായത്തിൽ
അതിനു വേണ്ടി ഒരു മൊബൈൽ ആപ്പ് രൂപപ്പെടുത്തിയാൽ അത് എളുപ്പം ചെയ്യാവുന്നതാണ്. ആ ആപ്പ് കേരളത്തിലെ ഒരു കൂട്ടം ആൾക്കാർ ഇൻസ്റ്റാൾ ചെയ്യുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഗ്രൗണ്ട് വർക്ക് ചെയ്ത യുവാക്കൾക്ക് മുൻഗണന. ഒരോരുത്തരും താന്താങ്ങളുടെ ഏരിയയിൽ എത്ര ഉയരത്തിൽ വെള്ളം പൊങ്ങി എന്ന് ആപ്പ് വഴി റിപ്പോർട്ട് ചെയ്യുന്നു. ഈ ഉയർന്ന വെള്ളം എത്ര ദിവസം കൊണ്ട് ഇറങ്ങി, ഒരോ ദിവസവും എത്ര അടി വീതം ഉയർന്നു എന്നെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നു. ഇത് ഒരു പതിനായിരം ആൾക്കാർ ചെയ്താൽ തന്നെ വളരെ കൃത്യമായ ഒരു മോഡൽ രൂപപ്പെടുത്താൻ സാധിക്കും.

ഇതിനെക്കുറിച്ച് ചിന്തിക്കൂ. കേരളത്തിലെ സാങ്കേതിക സർവകലാ ശാലകളുടെ എഞ്ചിനിയറിംഗ് വിദ്യാർഥികളുടെ ഇക്കൊല്ലത്തെ പ്രൊജക്റ്റ് ഇതാവട്ടെ. സർക്കാരിൻ്റെ സഹായം ലഭിക്കുമെന്നുറപ്പാണ്.
ഈ ഒരു സംരഭത്തിനു ആവശ്യകമായ ഊർജ്ജം ലഭിക്കുന്നതുവരെ മറ്റുള്ളവരിലേയ്ക്ക് ഷെയർ ചെയ്യൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )