ആൽക്കഹോൾ ഡിറ്റക്ഷൻ ആൻറ് ഓട്ടോമാറ്റിക് വെഹിക്കിൾ എഞ്ചിൻ ഷട്ട് ഡൌൺ സിസ്റ്റം


എന്തെങ്കിലും ഇന്നോവേറ്റ് ചെയ്തിലെങ്കിൽ ഇത്തവണയും ഹൈക് കിട്ടില്ലെന്ന ഭീഷണിയിൽ വഴങ്ങി, എങ്കിശെരി ഇന്നോവേറ്റ് ചെയ്തിട്ട്തന്നെ കാര്യം എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് അഞ്ചാറു ദിവസമായി. ഇന്നോവേറ്റ് ചെയ്യുന്ന കാര്യം മനുഷ്യരാശിക്ക് ,സോറി ശമ്പളം തരുന്ന കമ്പനിക്ക് ഉപകാരപ്രദവും ആയിരിക്കണമല്ലോ. അപ്പോ ഓട്ടോമോട്ടീവ് ഫീൽഡിൽ തന്നെ ഇന്നോവേറ്റ് ചെയ്തു കളയാം എന്ന് പ്രതിജ്ഞയെടുത്തു.

പ്രാരംഭ നടപടിയെന്നോണം , എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഈ ലോകത്ത് വണ്ടിയാക്സിഡന്റ് ഉണ്ടാകുന്നതെന്ന് (റി)സേർച്ച്‌ ചെയ്തു.
വണ്ടിയാക്സിഡന്റിനുള്ള പതിനഞ്ച് കാര്യങ്ങളിൽ പ്രധാന കാരണം വെള്ളമടിച്ച് വണ്ടിയോടിക്കുന്നതാണ് എന്ന് ഗൂഗിൾ പറഞ്ഞു. അപ്പോ തന്നെ ഒരു ഐഡിയ ബൾബ് രൂപത്തിൽ മിന്നി. ആൽക്കഹോൾ ഡിറ്റക്ഷൻ ആൻറ് ഓട്ടോമാറ്റിക് വെഹിക്കിൾ എഞ്ചിൻ ഷട്ട് ഡൌൺ സിസ്റ്റം ( ADAVSH ഷോട്ട്ഫോം ,അത് നിർബന്ധാ ) എന്ന് പേരും ഇട്ടു.

അതായത് മലയാളത്തിൽ പറഞ്ഞാൽ , വെള്ളമടിച്ച് പൂസായ ഡ്രൈവർ വണ്ടിയിലോട്ട് കേറി , വിറകൈകളൊടെ താക്കോലിടുന്ന തുള തപ്പികണ്ടുപിടിച്ച് , താക്കോലിട്ട് തിരിക്കാൻ നോക്കിയാലും കാർ കമാന്നൊരക്ഷരം മിണ്ടില്ല. കെട്ട് ഇറങ്ങിയെന്നു കാറിനു മനസ്സിലായാൽ മാത്രമേ കാറിന്റെ എഞ്ചിൻ ഓണാക്കാൻ കാർ സമ്മതിക്കൂ. അല്ലെങ്കിൽ , വെള്ളമടിക്കാത്ത വേറെ ആരെയെങ്കിലേം വണ്ടിയോടിക്കാൻ താക്കോൽ എല്പ്പിച്ച ശേഷം ബാക്ക് സീറ്റിൽ പോയി അടങ്ങിയൊതുങ്ങി ഇരുന്നു വീട്ടിലേയ്ക്ക് പോകാം. ഇനി വെള്ളമടിക്കാത്ത ആരെയെങ്കിലേം കൊണ്ട് കാർ സ്റ്റാർട്ട് ആക്കിയ ശേഷം പതുങ്ങി ചെന്ന് ഡ്രൈവർ സീറ്റിലേയ്ക്ക് കേറി ഇരുന്നു ഓടിച്ചോണ്ടു പോകാമെന്നു കുടിയൻ കരുതിയാലും രക്ഷയില്ല. ആൽക്കഹോളിന്റെ മണം വീണ്ടും അടിക്കുന്നതോടെ ഓണായ വണ്ടി തനിയേ ഓഫാകും. ഇങ്ങനെ ഇങ്ങനെ, കേരള പോലീസ് ഇതുവരെ നിർവഹിച്ചു പോന്നിരുന്ന നിരവധി ഫീച്ചറുകളുടെ ഒരു ഓട്ടൊമാറ്റിക് വേർഷൻ. ADAVSH . കേരള പോലീസ് കയ്യിൽ കൊണ്ടു നടക്കുന്ന സോപ്പ് പെട്ടി പോലെയുള്ള ആൽക്കഹോൾ ഡിറ്റക്റ്റർ കാറിലെ സ്റ്റിയറിങ്ങിന്റെ സൈഡിലായ് ഘടിപ്പിച് അതിൽ നിന്ന് ഒരു വയർ എഞ്ചിൻ കണ്ട്രോളിലെയ്ക്ക് പോകുന്ന ഒരു ഡിസൈനും മനസ്സില് രൂപം നല്കി .

ഇതിനെക്കുറിച്ച് വീണ്ടും ആധികാരികമായി ഒരു അപഗ്രഥനം കൂടി നടത്താമല്ലോ എന്ന് കരുതി വീണ്ടും (റി)സേർച്ച്‌ ചെയ്തപ്പോ കണ്ട സത്യങ്ങൾ എന്റെ ഇന്നോവേഷന്റെ കരിന്തിരി കെടുത്തി.
ഇതാണ് ആ വെബ് സൈറ്റ്

http://dadss.org/

ഇതിൽ പറയുന്ന പ്രകാരം ശാസ്ത്രജ്ഞന്മാർ ഓൾറെഡി ഈ കണ്ടുപിടിത്തത്തിന്റെ പണിപ്പുരയിലാണ്. മേഴ്സീഡെസ് , ബീയംഡബ്ലു , ഔഡി , ഫോഡ് , പോർഷ , ഫിയറ്റ് , ജീയെം , ഹോണ്ട എന്ന് വേണ്ട സകല കാക്കിരിപൂക്കിരികളും ഇതിനു വേണ്ടി ഫണ്ട് മുടക്കുന്നു. ഡ്രിങ്ക് ആൻറ് ഡ്രൈവ്കാരുടെ ഭാവി, ശോഭനം ആയിരിക്കും എന്ന് വ്യക്തം .

ഇപ്പോ എന്റെ ആലോചന ,ഈ ഫീച്ചർ ഒക്കെ ടെസ്റ്റ്‌ ചെയ്യുന്ന വെഹിക്കിൾ ടെസ്റ്റേഴ്സിന്റെ കാര്യമാണ്. രാവിലെ ഓഫീസിൽ വരുക , വിവിധ ടെസ്റ്റ്‌ കേസുകൾക്ക് അനുസൃതമായി വിവിധ അളവിൽ വിവിധ ബ്രാന്റ് സാധനങ്ങൾ അടിക്കുക. ഇഴഞ്ഞു ചെന്ന് താക്കോലുമായി വണ്ടിയിലേയ്ക്ക് കേറുക , താക്കോലിട്ടു തിരിക്കുക, വണ്ടി ഓണാവില്ലെന്നു ഉറപ്പു വരുത്തുക. ജന്മത്ത് ലീവ് എടുക്കാൻ തോന്നിപ്പിക്കാത്ത ഡ്രീം ജോബ്.!

ഇനി ഒരാൾ പോലും കുടിച്ച് വണ്ടിയോടിച്ച് ഒരു ജീവൻ പോലും പൊലിയാൻ ഇടവരാതിരിക്കട്ടെ എന്ന പ്രാർഥനയോടെ

ബിനു

Advertisements

3 thoughts on “ആൽക്കഹോൾ ഡിറ്റക്ഷൻ ആൻറ് ഓട്ടോമാറ്റിക് വെഹിക്കിൾ എഞ്ചിൻ ഷട്ട് ഡൌൺ സിസ്റ്റം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w