മഞ്ഞു മനുഷ്യനെ നിങ്ങൾക്കും ഉണ്ടാക്കാം


അമേരിക്കാവിൽ മഞ്ഞു കൊടുങ്കാറ്റ് അടിച്ച സ്ഥിതിക്ക് എത്രയും പെട്ടന്ന് സ്നോ മാൻ ഉണ്ടാക്കി അതിന്റെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പലരുടെയും ഹൃദയം വെമ്പൽ കൊള്ളുന്നുണ്ടാവും. അവർക്ക് ഒരു സഹായമാവട്ടെ എന്നു കരുതിയാണ് ഇതെഴുതുന്നത്.

നിങ്ങൾക്കും ഉണ്ടാക്കാം ഒരു പ്രൊഫഷണൽ സ്നോമാൻ:

അവശ്യ സാധനങ്ങൾ:
1.ക്യാരറ്റ് – ഒന്ന്
2.ചുള്ളിക്കമ്പ്- രണ്ട് (വലുത് )
3.കരിയില – ആറെണ്ണം ചെറുതായി അരിഞ്ഞത്
4 .മഫ്ളർ – സ്നോ മാന്റെ കഴുത്തിൽ ഇട്ടു കൊടുക്കാൻ
5 .ജാക്കറ്റ് – കട്ടിയുള്ളത് – കൊടും തണുപ്പത്ത് ഇതും പണിതോണ്ട് നിൽക്കുമ്പോ നിങ്ങൾക്ക് ധരിക്കാൻ.
6. ക്യാമറ – DSLR – ഒന്ന്

ആദ്യം അഞ്ചാമത്തെ ചേരുവയിൽ പറഞ്ഞ സാധനം എട്ത്ത് ധരിക്കുക.
എന്നിട്ട് നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന ബാക്കി ചേരുവകളുമായി പുറത്തിറങ്ങി നിങ്ങളുടെ അപാർട്ട്മെൻറിന്റെ പരിസരത്ത് നല്ല കട്ടിക്ക് മഞ്ഞു വീണ ഒരു സ്ഥലം തിരഞ്ഞടുക്കുക.

അവിടെ നിലയുറപ്പിച്ച ശേഷം സ്വൽപം മഞ്ഞ് വലതു കയ്യിലെടുത്ത് നാട്ടിലെ അവലോസുണ്ടയ്ക്ക് ഉരുട്ടുന്ന പോലെ നന്നായി ഉണ്ടയാക്കുക. ഈ ഉണ്ട നന്നായി ബലം വെച്ച് കഴിയുമ്പോൾ താഴെക്കിടക്കുന്ന മഞ്ഞിൽ നന്നായി ഉരുട്ടിക്കൊണ്ടിരിക്കുക . ഉരുട്ടുന്തോറും അവലോസുണ്ട സോറി മഞ്ഞുണ്ടയ്ക്ക് തനിയെ വലിപ്പം വെച്ച് വരുന്നത് കാണാം. ആവശ്യത്തിന് വലിപ്പം ആകുന്നത് വരെയോ നടുവേദന എടുക്കുന്നു എന്നു തോന്നുന്നത് വരെയോ ഈ ഉരുട്ടൽ തുടരുക. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഉള്ളത് സ്നോമാന്റെ വയറാണ്.

ഇതിനു ശേഷം നടുവേദനയ്ക്ക് സ്വൽപം ശമനം ഉണ്ടെന്ന് തോന്നുകയാണെങ്കിൽ സമാന രീതിയിൽ ഉണ്ട ഉരുട്ടി സ്നോമാന്റെ തല ഉണ്ടാക്കുക .

കൊണ്ടുവന്ന ചേരുവകളിൽ നിന്ന് ക്യാരറ്റ് പകുതി ഒടിച്ച് അങ്ങേർക്ക് മൂക്കായും കരിയിലകൾ കൊണ്ട് കണ്ണും ബട്ടൻസും ചുള്ളി കൊണ്ട് കയ്യും സ്ഥാപിക്കുക.
മഫ്ളർ എടുത്ത് കഴുത്തേലോട്ട് ഇട്ടു കൊടുക്കുക

രുചികരമായ സ്നോമാൻ ഇതാ തയ്യാർ. ആവശ്യത്തിന് ഫോട്ടോ എടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങി ഫേസ്ബുക്കിൽ ചൂടോടെ വിളമ്പുക.

(ഞങ്ങ ഉണ്ടാക്കിയ മഞ്ഞു മനുഷ്യന്റെ ശോചനീയാവസ്ഥ കണ്ടിട്ട് അതീക്കൂടെ പോയ സായിപ്പ് വിളിച്ച് ഉപദേശിച്ചതിന്റെ മലയാളം തർജിമ ആണിത് )

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w