ഇലക്ഷൻ കഥ


കേരളത്തിൽ ഇലക്ഷൻ ആയതു കൊണ്ട് ഒരു ഇലക്ഷൻ കഥ പറയാം.

ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിയെട്ടിലെ ബൈ-ഇലക്ഷനിൽ നോർത്ത് പറവൂർ നിയോജക മണ്ഡലത്തിലാണ്‌ ഇന്ത്യയിൽ തന്നെ ആദ്യമായി വോട്ടിംഗ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഈ നിയോജകമണ്ഡലത്തിലാവട്ടെ വടക്കൻ-തെക്കൻ പറവൂര്, പിന്നെ ചെറായി മാഞ്ഞാലി ചെറിയപ്പിള്ളി കോട്ടുവള്ളി കടമക്കുടി എന്നിങ്ങനെ ലോകത്തിലെ ഏറ്റവും നിഷ്കളങ്കരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണു ഭൂരിഭാഗവും. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോ ഈ നിഷ്കളങ്ക പ്രദേശങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടി എട്ടുനിലയിൽ പൊട്ടി. ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റ് വിരോധികൾക്കു പോലും വിശ്വസിക്കാൻ കഴിയാത്തവിധം തികച്ചും അപ്രതീക്ഷിതമായ ഒരു പരാജയം. പാർട്ടി കോട്ടകളിൽ എല്ലാം തന്നെ ജനങ്ങൾ ഒന്നടങ്കം കോണ്‍ഗ്രസ്സിനു വോട്ടു ചെയ്തിരിക്കുന്നു.

ദിനങ്ങൾ കടന്നു പോയി . എലെക്ഷന്റെ ചൂടാറി.

തങ്ങളുടെ വിജയതന്ത്രം ദിവസങ്ങളായി മനസ്സിലടക്കി വീർപ്പു മുട്ടിയ ഏതൊക്കെയോ കോണ്‍ഗ്രസ്സ് ലോക്കൽ കമ്മറ്റി അംഗം ഷാപ്പിലിരുന്നു വിളമ്പിയത് കാട്ടുതീ പോലെ നിയോജകമണ്ഡലം മൊത്തം പടർന്നു. അഡ്വാൻസ്ഡ് ടെക്നോളജിയുടെ നൂതനസാധുതകളെ എലെക്ഷൻ കമ്മീഷൻ മരത്തിൽ കണ്ടപ്പോൾ കോണ്‍ഗ്രസ്സുകാർ അതിലും വെല്യെ ടെക്നോളജി മാനത്തുകണ്ടു . പ്രചാരണദിവസങ്ങളിൽ എലെക്റ്റ്രോണിക് വോട്ടിംഗ് മെഷീന്റെ ഒരു മാതൃക തെർമോക്കൊളിൽ ഉണ്ടാക്കി അവർ കൊണ്ടു നടക്കുമായിരുന്നു. നിഷ്കളങ്കത കൂടിയ ജനങ്ങളെ കണ്ടാൽ അവർ വോട്ടിംഗ് മെഷീൻ എങ്ങനെയാണ് പ്രവർത്തിപ്പിക്കേണ്ടതെന്നും പറഞ്ഞു കൊടുക്കും. അതിപ്രകാരമാണ്‌ .

വോട്ടിങ്ങ് മെഷീന്റെ അടുത്ത് ചെന്നാലുടൻ ആദ്യം മെഷീൻ ഓണ്‍ ആക്കണം. മെഷീനിൽ നിരയായി വെച്ചിരിക്കുന്ന സ്വിചുകളിൽ ഏറ്റവും മേലെയുള്ള സ്വിച് ഞെക്കണം. അതിനു ശേഷം നിങ്ങൾ വോട്ടു ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും അരികിലുള്ള സ്വിച്ചുകൂടി ഞെക്കിയാൽ വോട്ടിങ്ങ് പൂർത്തിയായി. ആജീവനാന്ത കമ്മ്യൂണിസ്റ്റ് അനുഭാവികൾ പോലും അന്ന് പോളിങ്ങ് ബൂത്തിൽ ചെന്ന് ആദ്യ സ്വിച്ചമർത്തി മെഷീൻ ഓണാക്കിയിട്ടുണ്ടാവണം.

Advertisements

3 thoughts on “ഇലക്ഷൻ കഥ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w