സ്വച്ഛഭാരതം : നിങ്ങൾക്കു ചെയ്യാനാവുന്നത്


ഞാനും നിങ്ങളും ഉൾപ്പെടുന്ന ഓരോ ഭാരതീയനും ഒരുപാടുനാളായി കാത്തിരിക്കുന്ന ഒരു സ്വപ്നം, “സ്വച്ഛഭാരതം “. ഭാരതത്തിനു എന്നും അഭിമാനിക്കാവുന്ന നരേന്ദ്രമോദിയെന്ന ഒരു കരുത്തുറ്റ പ്രധാനമന്ത്രി ഇക്കഴിഞ്ഞ വർഷം നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ ഈ ഒരു സ്വപ്നം തന്റെ ജനങ്ങളോടുള്ള ഒരു ആഹ്വാനമായി നല്കി. അന്നുമുതൽ ഇന്നുൾപ്പടെ അതിനു വേണ്ടി ഒരുപാടാളുകൾ നിരന്തരം പ്രയത്നിക്കുന്ന കാഴ്ച, അത് നൽകുന്ന ആവേശം വളരെ വലുതാണ്‌. അവരോരോരുത്തരോടും, നിങ്ങൾ ചെയ്ത സേവനം എത്ര ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ,നിങ്ങളോടുള്ള എന്റെ നന്ദി രേഖപ്പെടുത്താൻ ഞാൻ ഈ സന്ദർഭം ഉപയോഗിക്കുകയാണ്.

സ്വച്ഛ് ഭാരത്‌ അഭിയാൻ എന്ന മഹദ്സംരംഭത്തോടനുബന്ധിച്ചുള്ള ശുചീകരണയത്നത്തിൽ മുന്നിട്ടു നിന്നത് റെയിൽവേയാണെന്നാണ് എനിക്കനുഭവപ്പെട്ടത്. എറണാകുളം ജില്ലയിലുള്ള റെയിൽവേ സ്റ്റേഷനുകൾ എല്ലാംതന്നെ അതിമനോഹരമാംവിധം ശുചീകരിക്കപ്പെട്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ എനിക്ക് തികച്ചും അമർഷം തോന്നിയത് ഇന്നാട്ടിലെ ജനങ്ങളോടാണ്‌. ഒരു സാമാന്യ മര്യാദയുമില്ലാതെയാണ് ഞാനും നിങ്ങളും ഉൾപ്പെടുന്നവർ പൊതുസ്ഥലം മലിനമാക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്യുന്ന അവസരത്തിൽ ഭക്ഷണഅവശിഷ്ടങ്ങളും പ്ലാസ്ടിക്കും ഒരു മടിയുമില്ലാതെയാണ് നമ്മൾ പുറത്തേയ്ക്ക് വലിച്ചെറിയുന്നത് . റെയിൽവേ സ്റ്റേഷൻ പോലുള്ള ഒരു സ്ഥലത്ത് വന്നുവീഴുന്ന മാലിന്യങ്ങൾ ഒരു മടിയുംകൂടാതെ അവർ ശുചീകരിക്കുന്നുണ്ട്. എത്ര വലിയ നന്മയാണത് .ഇനി മാറേണ്ടത് നമ്മുടെ ശീലങ്ങളാണ്.

ഒരു പ്രതിജ്ഞയെടുക്കുക. ഇനി മുതൽ മാലിന്യം പൊതുസ്ഥലങ്ങളിലെയ്ക്ക് വലിച്ചെറിയില്ല. ഈ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ട്രയിനിലെ കംപാർട്ടുമെന്റുകളിൽ ഒരു സൌകര്യമില്ല എന്നതൊന്നുമാത്രമാണ്, മനസ്സില്ലാ മനസ്സോടെയാണെങ്കിലും മാലിന്യങ്ങൾ പുറത്തേയ്ക്ക് വലിച്ചെറിയാൻ തങ്ങളെ നിർബന്ധിതരാക്കുന്നതെന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു. അത് പരിഹരിക്കാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കുകയാണ് എന്റെ ലക്‌ഷ്യം.

നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന വേസ്റ്റ് ഡിസ്പോസൽ ബാഗ്(Garbage Bag/ Trash Bag) നിങ്ങൾ ഒരോ യാത്രയിലും കൂടെ കരുതുക. രണ്ടു ബോഗികൾക്കിടയിൽ ടോയിലറ്റിന്റെ സമീപത്തായി ആ വേസ്റ്റ് ഡിസ്പോസൽ ബാഗ്, ആ ബാഗിന്റെ കൂടെ ലഭിക്കുന്ന ചരടുപയോഗിച്ച് കെട്ടിത്തൂക്കിയിടുക. ഇത്രയും ചെയ്‌താൽ മതി. ഒരുപക്ഷേ നിങ്ങൾ ഈ വേസ്റ്റ് ഡിസ്പോസൽ ബാഗ് കൂടെ കൊണ്ടുവരാൻ മറന്നുവെങ്കിൽ പോലും ,മറ്റാരെങ്കിലും നിങ്ങൾക്കുവേണ്ടി ആ വേസ്റ്റ് ഡിസ്പോസൽ ബാഗ് സ്ഥാപിച്ചിട്ടുണ്ടാകാം. അതിൽ മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കുക. ഇതൊന്നും തന്നെ ഇല്ലെങ്കിൽ പോലും മാലിന്യങ്ങൾ അടുത്ത സ്റ്റേഷൻ എത്തുന്നതുവരെ കയ്യിൽ സൂക്ഷിച്ച് അവിടെയെത്തുമ്പോൾ കാണുന്ന ഏതെങ്കിലും ഒരു വേസ്റ്റ് ബിന്നിൽ മാത്രം നിക്ഷേപിക്കുക.

Poster_01

ഒന്നോർക്കുക. ഞാനിനിമുതൽ പുറത്തേയ്ക്ക് മാലിന്യങ്ങൾ വലിച്ചെറിയില്ലെന്നൊരു പ്രതിജ്ഞയെടുക്കൂ. ഇനിയുള്ള ഒരോ യാത്രകളിലും ഒരോ വേസ്റ്റ് ഡിസ്പോസൽ ബാഗ് നിങ്ങളുടെ കയ്യിലുണ്ടാകട്ടെ. ഇത് വായിക്കാനിടവരുന്നവരിൽ ആരെങ്കിലും ഒരാൾ മേൽപ്പറഞ്ഞ ഒരു നന്മ പ്രാവർത്തികമാക്കിയാൽ ഒരു കമ്പാർട്ടുമെന്റിൽ ഉള്ള എഴുപതോളം ആൾക്കാർ മാലിന്യം പുറത്തേയ്ക്ക് വലിച്ചെറിയുന്നതിൽ നിന്ന് നമുക്ക് നമ്മുടെ ഭാരതത്തെ രക്ഷിക്കാം.

പരമാവധി പേർ ഇത് വായിച്ച് ഒരു നന്മ ചെയ്യാൻ ഇടവരട്ടെ എന്ന് ആഗ്രഹിക്കുന്നു. നമുക്കും നമ്മുടെ സഹോദരങ്ങൾക്കും, നമ്മുടെ വരും തലമുറയ്ക്കും ആരോഗ്യത്തോടെ ജീവിക്കാൻ ഒരിടം നമുക്കുതന്നെ ഉണ്ടാക്കിയെടുക്കാം.

മാറ്റം കൊണ്ടുവരുന്നത് നാമോരോരുത്തരും തന്നെയാവട്ടെ.
ഒരുപാട് പ്രതീക്ഷകളോടെ, നന്ദി.

Advertisements

4 thoughts on “സ്വച്ഛഭാരതം : നിങ്ങൾക്കു ചെയ്യാനാവുന്നത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w