12683 ബാംഗ്ളൂര്‍ എക്സ്പ്രെസ്സ്..“ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..”

മൂന്നുദിവസം മുന്നെ മനോരമയില്‍ വന്ന ഒരു വാര്‍ത്തയെ അവലംബിച്ചാണ് ഞാനിതെഴുതുന്നത്. ഒരുപക്ഷേ മൂന്നരക്കോടിയോളം വരുന്ന മലയാളികളിലെ ഒരു ശതമാനത്തെപ്പോലും ഈ വാ‌ര്‍ത്ത ബാധിച്ചെന്നുവരില്ല. എങ്കിലും ജനങ്ങള്‍ വെറും കഴുതകളാണെന്നു ചിന്തിക്കുന്ന ഒരുകൂട്ടം അധികാരക്കയ്യാളന്മാരുടെ ധാര്‍ഷ്ട്യത്തിനു ഇന്നും ഒരു മാറ്റവുമില്ല എന്നതിനു മറ്റൊരു ഉദാഹരണംകൂടി സംഭവിച്ചിരിക്കുന്നു. അധികാരക്കസേരയില്‍ കയറാന്‍ കൈപിടിച്ചുസഹായിച്ചവരെ തന്നെ അതിനുമുകളില്‍ കയറിയിരുന്നു നാലുംകൂട്ടി മുറുക്കി കാര്‍ക്കിച്ചുത്തുപ്പി വീണ്ടും കുറെ രാഷ്ട്രീയകൊഞ്ഞാണന്മാരും പണവെറിയന്മാരും ചേര്‍ന്ന്..

ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമിച്ചു.. കര്‍ണാടകയിലും തമിഴ്നാട്ടിലും ഉള്ളവര്‍ തങ്ങളുടെ സ്വന്തം നാട്ടില്‍നിന്നു പോയിവരാവുന്ന ജോലി ചെയ്യുമ്പോഴും ,ഇവിടെ മലയാളികള്‍ കഷ്ടപ്പെട്ടു പഠിച്ചുനേടിയ ജോലിചെയ്യാന്‍ ബാംഗ്ലൂറും ചെന്നയിലും പോയി അലയേണ്ട അവസ്ഥ. കേരളത്തില്‍ ഇന്നു ഒരു നല്ല യൂത്ത് ഇല്ല. അഭ്യസ്ഥവിദ്യര്‍ അന്യസംസ്ഥാനങ്ങളില്‍ പോയി പണിയെടുക്കുന്നത് പണമോഹികളായതുകൊണ്ടല്ല ,മറിച്ച് ഞങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ജോലിയില്ലാത്തതുകൊണ്ടാണ്. പല കമ്പനികളും കൊച്ചിയില്‍ തങ്ങളുടെ സ്ഥാപനം തുടങ്ങാന്‍ തുനിയുമ്പോള്‍ ഹര്‍ത്താലും പണിമുടക്കുമായി കേരളം അവര്‍ക്കെതിരേ മുഖം തിരിച്ചുകാണിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ഈ അവസരങ്ങള്‍ പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിക്കുമ്പോഴും ഒന്നുമനസ്സിലാക്കുക, കോയംപത്തൂര്‍ മൈസൂര്‍ എന്നി നഗരങ്ങള്‍ അവിടെ മുതലെടുപ്പ് നടത്തിക്കഴിഞ്ഞു. ആക്ഷേപഹാസ്യം പറഞ്ഞു ദിവസങ്ങള്‍ തള്ളിനീക്കാന്‍മാത്രം അറിയാവുന്ന കുറെ രാഷ്ട്രീയത്തെരുവുനാടകക്കാരാവട്ടെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മാത്രം ഉരുളയുരുട്ടിക്കൊടുത്ത് അവരെ വളര്‍ത്തിവലുതാക്കി സമൂഹത്തിനു ബാധ്യതയായി തങ്ങളെവെല്ലാന്‍ ആരുമില്ലെന്ന അഹന്തയില്‍ എത്തിച്ചിരിക്കുന്നു.

ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമിച്ചു.. മുപ്പതിനായിരം രൂപ ടാക്സ് എണ്ണിക്കൊടുക്കുമ്പോഴും ഒരു തൊഴിലുറപ്പുപോലുമില്ലാതെ അന്യനാട്ടില്‍ സ്വന്തക്കരില്‍നിന്നകന്ന് കൂട്ടുകാരില്‍നിന്നകന്ന് സ്വന്തം തനിമയില്‍ നിന്നകന്ന് സ്വാദുള്ളഭക്ഷണംപോലും കിട്ടാതെ വിളര്‍ച്ചപിടിച്ച ദിവസങ്ങള്‍ തള്ളിനീക്കിയത്. ഞങ്ങള്‍ക്കും ജീവിക്കണം . ഞങ്ങള്‍ക്കും ദിവസവും വീട്ടില്‍വന്ന് മീന്‍കറിയുംകൂട്ടി ചോറുതിന്നണം.. ഞങ്ങള്‍ക്കും ഞായറാഴ്ച ഉച്ചയ്ക്ക് നാട്ടിലെ പിള്ളേരുടെ ഒപ്പം കലിങ്കില്‍പോയി ഇരുന്ന് വര്‍ത്തമാനം പറയണം.. ഞങ്ങളുടെ ജീവിതത്തില്‍ ഇതെല്ലാം ഇല്ലാതാക്കിത്തേര്‍ത്തു ഈ രാഷ്ട്രീയക്കോമാളികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷം മരവിച്ചുനിന്നു കേരളം.. ഇനി വരാന്‍പോകുന്നവരുടെ സ്ഥിതിയെന്തെന്നറിയില്ല. എങ്കിലും മാറിയുംമറിച്ചും വിജയിപ്പിച്ചുവിടുന്നു ഓരോ അഞ്ചുകൊല്ലം കൂടുമ്പൊഴും!

ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമിച്ചു.. നാട്ടില്‍ നിന്ന് പതിനൊന്നുമണിക്കൂര്‍ ബസ്സില്‍ കുത്തിപ്പിടിച്ചിരുന്നു വന്നിരുന്ന ദിവസങ്ങള്‍. മൂന്നുമാസം മുന്നേ തുടങ്ങുന്ന ട്രെയിന്‍ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുന്നു. നാട്ടിലൊന്നു പോയിവരണമെങ്കില്‍ ആയിരവും ആയിരത്തിയഞ്ഞൂറും കൊടുത്ത് ബസ്സില്‍ .. ഇത്രയും തിരക്കുനിറഞ്ഞ ഒരു റൂട്ട് റെയില്‍വേയുടെ ചരിത്രത്തില്‍ ഉണ്ടോ എന്നുപോലും സംശയമാണ്. അതില്‍ ആകെ ഉള്ളത് ഒരു ട്രെയിന്‍. കന്യാകുമാരി ബാംഗളൂര്‍ എക്പ്രെസ്സ്. ആകെയുള്ളത് എഴുന്നൂറ് സീറ്റ് ! ഇരുപതിനായിരത്തോളം മലയാളികളാണ് ബാംഗ്ളൂരില്‍ ജോലിക്കായിനില്‍ക്കുന്നത്. നില്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞത് അവര്‍ക്ക് പോയിവരാനാവില്ല. ഇതുമുതലാക്കിയത് ഇപ്പഴും മുതലാക്കിക്കൊണ്ടിരിക്കുന്നത് ഒരുകൂട്ടം ബസ്സ്ലോബികളായിരുന്നു . പേരെടുത്തു പറയുന്നില്ല എങ്കിലും മഴക്കാലത്ത് കൂണുകള്‍ മുളച്ചുവരുന്നതിലും വേഗത്തില്‍ അത്തരം മുതലാളിമാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. സാധാരണഗതിയില്‍ അറുന്നൂറുരൂപ നിരക്കില്‍ ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടെങ്കിലും ആ ടിക്കറ്റ് എവിടെയാണ് കിട്ടുന്നതെന്ന് എനിക്കറിയില്ല. എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ അന്നെല്ലാം ഓഡിനറി ട്രിപ്പ് ഫുള്ളായി സ്പെഷല്‍ബസ്സില്‍ ആയിരത്തിഅഞ്ഞ്ഞൂറിനു സീറ്റുണ്ട് എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. ആരും നിയന്ത്രിക്കാന്‍ ഇല്ലാതെ ഇത്തരം പ്രൈവറ്റ് ബസ്സ്ലോബികള്‍ അഴിഞ്ഞാടുമ്പോള്‍ അധികാരശവംതീനികള്‍ തങ്ങളുടെ നട്ടെല്ലില്ലായ്മ കൊണ്ട് നേടിയ വിഹിതത്തില്‍ മതിമറന്നുല്ലസിക്കുന്നു. ദിവസവും അറുപതോളം ഇത്തരം ബസ്സുകളാണ് നാട്ടിലേക്ക് സ്പെഷല്‍ട്രിപ്പടിക്കുന്നത്.

ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമിച്ചു.. ഓരൊ രെയില്‍വേ ബജറ്റ് വരുമ്പോഴും ഞങ്ങള്‍ വീണ്ടുംവീണ്ടും ഇളിഭ്യരായിക്കൊണ്ടിരിക്കുന്നതിന്… അതിനെല്ലാം നിങ്ങള്‍ പറയുന്ന മുടന്തന്‍ന്യായങ്ങള്‍ വിശ്വസിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ദഹനക്കേടിന്..

ഇതു ഞങ്ങള്‍ ക്ഷമിക്കില്ല… മൂന്നുദിവസം മുന്നേ പത്രത്തില്‍‌നിന്നു കിട്ടിയ വാര്‍ത്ത. ആയിരത്തോളംവരുന്ന ഞങ്ങള്‍ക്ക് ആശ്വാസമായി ഞായറാഴ്ചമാത്രം സര്‍വീസ് നടത്തിക്കൊണ്ടിരുന്ന എറണാകുളം ബാംഗലൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് തിങ്കളാഴ്ചയിലേക്ക് മാറ്റുന്നു. അതിനുകാരണം സാങ്കേതികം.. എന്തുസാങ്കേതികം? ഇത്രയും നാള്‍ ഒരു
ക്രോസിങ്ങ് പൊലും കിട്ടാതെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനാണിത്. തിങ്കളാഴ്ച കൊച്ചുവേളി യെശ്വന്ത്പൂര്‍ ഗരീബ് രഥ് എസി ട്രെയിനുംഉണ്ട് അതേ റൂട്ടില്‍ . എന്താണിവിടെ സംഭവിച്ചത് ? ഇതിനു വിശ്വസനീയമായ ഒരു കാരണം ഞങ്ങള്‍ക്കു തരിക.. ഇല്ലെങ്കില്‍ ബാക്കി ഉള്ളവരുടെ കാര്യം എനിക്കറിയില്ല, ഞാന്‍ എര്‍ണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിരാഹാരമിരിക്കും. ഈ ജന്മം കൊണ്ട് ഇങ്ങനെയൊരു പ്രയോജനമുണ്ടാകട്ടെ..

“ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..”


download_pdf

Advertisements

64 thoughts on “12683 ബാംഗ്ളൂര്‍ എക്സ്പ്രെസ്സ്..

 1. യുവജനങ്ങളുടെ അഭിമാനമായ ഹൈബി ഈഡനു ഞാന്‍ പരാതി കൊടുത്തുകഴിഞ്ഞു. നേരിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ അതിനും ശ്രമിക്കുന്നതാണ്.

   1. SAVE SF EXPRESS CAMPAIGN : We are going to submit a public complaint against the railways move to reschedule the SF Express to Monday, signed by the passengers SF Express. We will be collecting the signature from the passengers of SF Express, this Sunday, i.e, 22nd May. Please re-share and join us on Sunday.

 2. +1……. “ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..” ….

 3. I can feel your emotion from the writing man.

  I believe one day youth of Kerala will awake. I hope it to be very soon. Dont let the turdy politicians to hock up with you. We are all with you, the youth who are thirsty for the change, for a better future.

  Be safe,

 4. മാഷേ, എല്ലാര്ക്കും അറിയാം ഇതിനെന്താ കാരണം എന്ന്. അവന്മാര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കും. ഒരുത്തനും ചോദിക്കാനും വരില്ല. ഇനി നാളെ കേരളത്തില്‍ നിന്നും ബംഗ്ലൂരിലേക്ക് എല്ലാ ട്രെയിന്‍ സര്‍വീസ്കളും (ഐലന്ഡ് ഉള്‍പ്പടെ) എന്തങ്കിലും കാരണം പറഞ്ഞു നിര്‍ത്തല്‍ ആക്കിയാലും അത്ഭുധപ്പെടെണ്ട. നമ്മള്‍ വിചാരിച്ചാല്‍ ഒനും ചെയ്യാന്‍ പറ്റില്ല. എന്തോ ഒരു ട്രാവേലെര്സ് ഫോറം-ഓ മറ്റോ ഇവിടെ ഉണ്ട്. ചുമ്മാ വായിട്ടലച്ചാല്‍ എന്തോ നടക്കും എന്ന് വിശ്വസിക്കുന്ന കുറെ മണ്ടന്മാര്‍.

  അവന്മാര് പറയുന്നതെ നടക്കു. അതാണ്‌ ആരും അവന്മാര്‍ക്കെതിരെ ഒന്നും ഉരിയാടാന്‍ പോലും ധൈര്യപ്പെടാത്തത്.

 5. കേരള/കര്‍ണാടക രാഷ്ട്രീയക്കാരെ, റെയില്‍വേ ഭരണമേ, അണ്ണാ ഹസാരെ, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി.. പാവം ബാംഗ്ലൂര്‍ മലയാളികളുടെ രോദനം കേള്‍ക്കാന്‍ നിങ്ങള്‍ ആരുമില്ലേ? ഈ ബസ്‌ മുതലാളിമാരുടെ പീഡനത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കു!!! 😦 😦

 6. ഹെന്തൊരതിക്രമമാ ഇത്…. ഒരു അണ്ണാഹസാരെ സ്ടേല്‍ മൂവ്മെന്റിന് അമിട്ടന്‍മാരെ അണിനിരത്തു… ട്രെയിന്‍ തടയല്‍ ഒന്നും വേണ്ട..!! കൊറേ മാധ്യമ ശ്രദ്ധ ഉണ്ടാക്കുക…!!
  നല്ല പോസ്ട്…!

 7. നല്ല പോസ്റ്റ്‌ .പ്രതികരണശേഷി നഷ്ടപെട്ടിട്ടില്ല എന്ന് ഓര്‍മ്മപെടുത്തുന്നു . തുടക്കത്തിലും അവസാനത്തിലും ഒരേ വരി തന്നെ ഉപയോഗിച്ചത് വളരെ നന്നായി .ആ വരിക്കു നല്ല മൂര്‍ച്ചയുണ്ട്‌ .
  പക്ഷെ ഈ ശബ്ദവും ആരും കേള്‍ക്കാതെ പോവും . നമ്മള്‍ വീണ്ടും അപഹാസ്യര്‍.

 8. “ബസ്സ്ലോബികളായിരുന്നു . പേരെടുത്തു പറയുന്നില്ല ”
  പേരെടുത്തു തന്നെ പറയണം വിനു!! കല്ലട, ഷാമ, കെ പി എന്‍, ഗ്രേ ഹൗണ്ട്, സോനാ ഇവരൊക്കെ ഒന്നിലേറെ സര്‍വീസ് നടത്തുന്നവര്‍….ബാക്കി ജില്ലകളില്‍ നിന്ന് വേറെയും ഉണ്ട് !! എ സിയും, നോണ്‍ എ സിയും ആയി ദിവസേന കൊച്ചിയില്‍ നിന്ന് ബാംഗ്ലൂര്‍ വരെ മാത്രം മുപ്പതിലേറെ പ്രൈവറ്റ് ബസ്സുകള്‍, കര്‍ണാടക, കേരള കെ എസ ആര്‍ ടി സി വേറെ
  അങ്ങനെ ആകെ മൊത്തം ഒരു അമ്പതു ബസ്‌ കൂട്ടം..ഓരോ ബസ്സില്‍ 45 സീറ്റ്‌ വീതം അങ്ങനെ എറണാകുളത് നിന്ന് മാത്രം 900 പേര് !!എന്നാല്‍ എറണാകുളത് നിന്ന് ബാംഗ്ലൂര്‍ വരെ ദിവസേന ഓടുന്നത് രണ്ടു ട്രെയിനുകള്‍ , അവയില്‍ ഒരെണ്ണം പുറപ്പെടുന്നത് സൌത്തില്‍ നിന്ന് രാവിലെ 9 മണിക്ക്…ആര്‍ക്കും കാര്യമായി പ്രയോജനം ഇല്ലാത്ത സമയം.
  പിന്നെ ദിവസേന ഓടുന്നത് ഐലണ്ട് എക്സ്പ്രസ്സ്‌ മാത്രം…അതില്‍ ഒരു 15 സ്ളീപ്പര്‍ , ഒരു 5 എ സി, 2 ജനറല്‍ (കൃത്യം കണക്ക് അല്ല) ഓരോ കമ്പര്‍ത്മെന്ടിലും ചുരുങ്ങിയത് 75 പേര്..അങ്ങനെ കേരളത്തില്‍ നിന്ന് മൊത്തം 1650 (അതില്‍ അങ്ങേയറ്റം ഒരു 600 പേര് കാണും എറണാകുളം ടൌണ്‍ സ്റ്റേഷന്‍നില്‍ നിന്ന് ) ….എന്നാലോ കൊച്ചി മുതല്‍ ബാംഗ്ലൂര്‍ വരെ മാത്രം ബസ്സില്‍ 900…#ബസ്സ്‌ ലോബിയെ പിച്ചി ചീന്തുക #കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക #SaveBangaloreExp

  1. the matter should be raised and the information should be sought under the rights to information registry and complaints to go to the regional head office and railway minister,consumer court.

 9. I agree with your points Vinu. If nobdy there, I will be with you till the end of to fight against these lobbies.
  Yes it is the wake up call for youth keralites. We need an organised non political voice to pressure those criminal greedy politicians. Let us move towards an alternative. I hope this protest will not end up in this post.
  Jai Hind.

 10. ഇത് വായിക്കുമ്പോള്‍ എനിക്ക് ഓര്മ വരുന്നത് 15 കൊല്ലം മുന്‍പേ നടന്ന ഒരു സമാന സംഭവം ആണ്…തൃപ്പൂണിതുറ റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ മെയിലിനു സ്റ്റോപ്പ്‌ അനുവദിക്കണം എന്ന് നിവേദനവും ആയി എന്റെ അച്ഛന്‍ ഉള്‍പെടുന്ന നൂറോളം സീസണ്‍ ടിക്കറ്റ്‌ യാത്രക്കാര്‍ അന്നത്തെ എം.പി കെ.വി തോമസിനെ സമീപിച്ചു…അപ്പോള്‍ അദ്ദേഹം പറഞ്ഞു “നിങ്ങളുടെ ആവശ്യം ഞാന്‍ പരിഗണിക്കാം…അതിനായി എനിക്ക് ഡല്‍ഹിക്ക് പോകണ്ടിവരും….അതിനുള്ള ചിലവു നിങ്ങള്‍ വഹിക്കണം”….ജനങ്ങള്‍ വോട്ട് ചെയ്തു ജയിപ്പിച്ച ഒരു എം.പി യുടെ വാക്കുകള്‍ ആയിരുന്നു അത്…അന്ന് മുതല്‍ കെ.വി തോമസ്‌ എന്നാല്‍ കാശ് വാങ്ങി തോമസ്‌ എന്ന് ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങി…..

 11. hey ..y cant 14 members can plan to stand n election….i belive every one s luking for a change not only youth….select 14 strong candidate and stand n election…i believe som thing will get change….atleast we can show most of them r expecting som changes….

 12. Fantastic piece with all emotions loaded. Gandhism isn’t the way forward in our country unless its a one-in-121-billion Hazare. Someone ought to file a PIL (donno if that’s the right thingy) in Court seeking a reason for this crime against society. You have a dozen daily trains connecting Managlore and Chennai and ONE daily ‘shuttle’ service called Island to Bangalore! wtf, should beat the holy s#1t outta these lobbyists :X

  You’ve sparked a post on similar lines on my blog as well. Lemme see if I can gather more details on the numbers and facts. Will put them all together… We’ve your full support man. Well written.

 13. നാട്ടില്‍ നിന്നും അകന്നു ജീവിക്കുന്ന ഓരോ മലയാളികളുടെയും വികാരം…

  90 ദിവസം മുന്‍പ് തന്നെ അര മണിക്കൂറിനുള്ളില്‍ ബുക്ക്‌ ചെയ്തില്ലെങ്കില്‍ തീവണ്ടിയില്‍ വരാന്‍ പറ്റില്ല. കാശ് കുറവുള്ള KSRTC ഓണ്‍ലൈന്‍ ബുക്കിംഗ് പോലും ഇപ്പോള്‍ തുടങ്ങുന്ന ദിവസം തന്നെ തീര്‍ന്നു പോകുന്നു. ഇതൊക്കെ കാണാനും, പരിഹരിചില്ലെങ്കിലും ഇത് പോലെ ഒരു പ്രതിസന്ധി ഉണ്ട് എന്ന് സമ്മതിക്കാന്‍ എങ്കിലും ആരും ഇല്ലേ ഇവിടെ…

 14. Good Post. Good Response in replies too. But everyone said we can do whatever we can… Usually there ends everything. We need to be specific, thats is why we were left behind. Though I personally protest strikes, these are situations where we starte thinking about such protest. Let me suggest few options:
  1. RTI
  2. Protest at Railway Station (SMA’s can initiate)
  3. Include youth political leaders with good morale
  4. Social Media Circulation

  Please add to the list….

 15. പരമ പോക്രിത്തരം എന്നല്ലാതെ ഇതിനു പറയ്യാന്‍ വേറെ വാക്കില്ല . റെയില്‍വേ എന്നും കേരളത്തെ അവഗണിച്ചിട്ടേ ഉള്ളു. അത് എന്ത് റെയില്‍വേ ബജെട്ടില്‍ എന്തോകെ വന്നാലും . അതെങ്ങനെയാ നട്ടെല്ല് നിവര്‍ത്തികേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ കഴിവുള്ള ഒരൊറ്റ “കേന്ദ്ര” കൊഞ്ഞനമാരും കേരളത്തില്‍ നിന്ന് ഇല്ല. ” എല്ലാ ബംഗ്ലോര്‍ മലയാളികള്‍ക്കും എല്ലാ ആഴ്ചയും വീട്ടില്‍ വരണം ” ഇതാവട്ടെ മുദ്രാവാക്യം . എന്റെ പിന്തുണ

 16. how can you write a complaint like this? this is INDIAN railways and they have all the rights to do or not to do whatever they like or dislike. Please try to understand this is democracy. Now, what is democracy? i must grow, and those who are my near and dear should also grow. why the xxxx i should worry about people like you and other thousands? if you want to go home pay good amount of money to private bus operators. they will take you home and back. if you dont want to spend mony just sit at home. thats all.

  please please do not kill me for writing the above paragraph. this is the fact. i am one like you travelling every weekend to home and back since the past two years and i know the pain. so what i do now is to book ticket for every sundays 3 months in advance in island exp. irctc will not come for your help. its upto you to act smart. one fine day they may even change this train too. who knows.. god cant help.

  1. എങ്ങും തൊടാതെ, കഥകള്‍ പറയുന്ന മുഖപ്രസംഗം. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാം. ബസ്‌ ലോബിയെ വേദനിപ്പിക്കാതെ ഉള്ള എഴുത്ത്, റെയില്‍വേയെ മാത്രം കുറ്റം പറഞ്ഞുകൊണ്ട്. ആദ്യം കൊടുത്ത ന്യൂസ്‌ ആയിരുന്നു ഒന്നുകൂടെ മെച്ചം.

 17. 5 varshamayi nhan bangaloril joli cheyyunnu. otta thavana mathramanu private bussil naatilek yathra cheythath. annu theerumanichathanu, KSRTC or Train, Paper virich general compartmentil irunnu poyittund, ennalum nhan private bussil povilla.

  Now am worried, bcz i want to travel with my family now.

  Kure kuthaka muthalalimarum avarude konakam vare kazhukunna koothara raashtreeyakkarum. ivide manyamayi joli eduth jeevikkunnavanu yathoru vilayumilla, onninum oru avakasavumilla.

 18. എപ്പോളും പോസിറ്റീവ് ആയി തന്നെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊക്കെയാണ് ആഗ്രഹം. പക്ഷെ, നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങള്‍ കാണുമ്പോളും വീണ്ടും വീണ്ടും ചിന്തകള്‍ നെഗറ്റീവ് ആയിപ്പോകുന്നു. രാവിലെ റോഡിലിറങ്ങിയാല്‍ മുതല്‍ എങ്ങും കാണാനുള്ളത് അഹങ്കാരവും, താന്‍പോരിമയും സ്വാര്‍ത്ഥതയും മാത്രം ഉള്ളിലുള്ള ഒരു സമൂഹത്തെയാണ്. നമ്മള്‍ ഇങ്ങനെ തന്നെ ആയിരിക്കുന്നിടത്തോളം കാലം നമ്മുടെ അധികാരികള്‍ നമ്മെ പിഴിഞ്ഞുകുടിച്ചുകൊണ്ടെയിരിക്കും. അല്ല, സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഒരു സമൂഹത്തിനു കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭരണകൂടം കിട്ടിയിട്ട് എന്താണ് കാര്യം? നമ്മള്‍ തന്നെയല്ലേ ഈ അവസ്ഥക്ക് കാരണം?

 19. നല്ല പോസ്റ്റ്‌. ഇന്നത്തെ മനോരമയില്‍ എഡിറ്റോറിയല്‍ ഇതായിരുന്നു വിഷയം … അത് വായിച്ചു രാവിലെ വെറുതെ ആത്മരോഷം കൊണ്ടു.

 20. പത്രത്തില്‍ ഈ വാര്‍ത്ത വായിച്ചപ്പോ മുതല്‍ മനസ്സില്‍ ഒരുപാട് ദേഷ്യം വന്നിരുന്നു.! വല്ലപ്പോഴും ബാങ്ങ്ലൂര്‍ വരുന്ന എനിക്ക് പോലും ദേഷ്യം വരുന്നെങ്കില്‍ സ്ഥിരമായി അവിടെ താമസിക്കുന്നവര്‍ക്ക് ഉണ്ടാവുന്ന മനോവിഷമം മനസിലാക്കാവുന്നതെ ഉള്ളു. മുന്‍ കേന്ദ്ര റയില്‍വേ സഹ മന്ത്രിക്കും ഉണ്ട് ഒരു ട്രാവെല്‍സ് പക്ഷേ, അത് കൂടുതലും സര്‍വീസ് നടത്തുന്നത് മലപ്പുറം കണ്ണൂര്‍ ഭാഗത്തേക്ക് ആണ് എന്ന് മാത്രം.. മിക്കവാറും പുള്ളി ഒപ്പിച്ച പണി ആരിക്കും ഏറണാകുളം തിരുവനന്തപുരം ഭാഗത്തേക്ക് പുള്ളി കണ്ണ് വച്ച് കാണും അതാണ്‌ അതിന്റെ ആദ്യ പടി എന്ന നിലക്ക് ഈ ട്രെയിന്‍ ന്റെ സമയം മാറ്റിയത് . ഇനി എന്നാണാവോ ഈ ട്രെയിന്‍ നിര്‍ത്തലാക്കുക.!! 😦

  വാല്‍ : ഇപ്പൊ ആ കേന്ദ്ര മന്ത്രി വകുപ്പ് മാറി അത് കൊണ്ട് ഇനി ആരും അങ്ങേരോട് ചോദിച്ചു ചെല്ലില്ല്ലോ..!

 21. Just before two months I reached Bangalore. I told my friends that, it’s quite easy to reach Thrissur and lot of buses are there. Not like Trivandrum. Finally upon reaching here, all trains are full for next 3 months. Not even a single ticket is available in any class. I was roaming like anything to get tickets. All buses are 1200/1300 range (A/C ).. And dumb non A/c buses are not cheaper. All buses are having websites to book the tickets. the last row will be vacant others will be blocked. When we call the famou “friends” fuckers always give tickets in the last row. If we can spend 1300 for bus, why can’t think about flight. I checked Yatra.com and found that Flights are charging like hell. Just for 30-45 mins journey they’re charging 3K – 4.5 K minimum. Nobody gonna ask. Nothing to do. Fucked up in all ways!

 22. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തന്നെ ഭരിക്കുന്ന പരിപാടി ആണു ജനാധിപത്യം എന്നാണല്ലോ വെയ്പ്പ്? അത് സാധാരണക്കാരായ ജനങ്ങൾക്കിട്ടൊരു ‘വെപ്പ്’ മാത്രമാണെന്നതാണു സത്യം. കാശുള്ളവർക്കുവേണ്ടി കാശിനോടാർത്തിയുള്ളവന്മാർ‌ നടത്തുന്ന അഡ്ജസ്റ്റ്മെന്റുകൾ മാത്രമാണ് ഇന്നത്തെ ഭരണമെന്നത് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരും സമുദായ സംഘടനാ നേതാക്കളുമെല്ലാം ചെയ്യുന്നത് ഒരേ കാര്യം തന്നെ..
  ബാംഗ്ലൂർ തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ കുറയാനുള്ള കാരണം ആ റൂട്ടിലോടുന്ന പ്രൈവറ്റ് ബസുടമകളുടെ സ്വാധീനം മൂലമാണെന്ന് വളരെ പരസ്യമായ രഹസ്യമാണ്. കോടികൾ വന്ന് പാർട്ടി/സ്വകാര്യ അക്കൌണ്ടിൽ മറിയുമ്പോൾ പാവം വിനു സേവ്യറോ കൂട്ടുകാരോ ടിക്കറ്റില്ലാതെ വീട്ടിൽ പോകാൻ പറ്റാതെ നിന്നാലെന്ത്.. നിന്നില്ലെങ്കിലെന്ത്..!
  എതിർ പാർട്ടിക്കാരന്റെ കയ്യോ കാലോ തലയോ വെട്ടാനോ വീട്ടിൽ കടന്നാക്രമിക്കാനോ കാറും ബൈക്കും കത്തിക്കാനോ മീഡിയ പബ്ലിസിറ്റിക്കുവേണ്ടി നടത്തുന്ന സമരങ്ങളുടെ ഭാഗമായി പൊതുമുതൽ നശിപ്പിക്കാനോ കാണിക്കുന്ന വീറും വാശിയും പ്ലാനിങ്ങുമെല്ലാം നാടിന്റെ, മാറി മാറി വോട്ടുചെയ്തു പരീക്ഷിച്ചു സ്വയം തോൽക്കുന്ന പാവം ജനത്തിന്റെ പൊതുവായതും നല്ലതുമായ ഏതെങ്കിലുമൊരു കാര്യം നടത്താനുപയോഗിച്ചിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

  നമ്മൾ കഴുതകളോ വിഡ്ഡികളോ അല്ലെന്നു ഈ ‘രാഷ്ട്രീയകൊഞ്ഞാണന്മാർ’ എന്നാണു മനസ്സിലാക്കുക?
  ഉറങ്ങുന്നവരെ ഉണർത്താം.. പക്ഷേ ഉറക്കം നടിക്കുന്നവരെയോ..?

  വിനൂ.. ഇങ്ങനെ, ഇതിലും വീറോടെ പ്രതികരിക്കൂ.. ഞങ്ങളെല്ലാം കൂടെയുണ്ട്..

 23. കാശുണ്ടെങ്കിൽ (അതും മേലുനോവാതെ കിട്ടിയത്.. പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയത്) ഹെലികോപ്ടർ / ഫ്ലൈറ്റ് ചാർട്ടർ ചെയ്തു വരാൻ കഴിയുമ്പോൾ നമ്മുടെ ഒക്കെ പ്രശ്നമെങ്ങനെയാ ഈ ‘ജനകീയരായ സാമൂഹ്യ സേവകരുടെ‘ കണ്ണിൽ‌പെടുന്നത്..? അവരൊക്കെ വല്ല്യ വല്ല്യ ഉയരങ്ങളിലെത്തിപ്പോയില്ലേ ഗഡീസ്..

  ഓടോ: എത്രകോടി കട്ടാലും ശരി, നല്ല റോഡും നല്ല ചുറ്റുപാടും നല്ല പോലീസും രണ്ടു രൂപായ്ക്ക് അരിയും എല്ലാ വീട്ടിലും ടിവിയും ഫ്രിഡ്ജും വാഷിങ്ങ് മെഷീനും , എല്ലാ കോളേജ് പയ്യൻസിനും പയ്യികൾക്കും ലാപ്ടൊപ്പും തന്നാൽ അമ്മച്ചിയാണേ ഞാൻ വോട്ടു കൊടുക്കും.. ഹല്ല പിന്നെ..

  കലിപ്പുകളു തീരണില്ലല്ലോ മാതാവേ..

  1. ഇതൊന്നും ഇല്ലെങ്കിലും വേണ്ടില്ല.. ചോദിക്കുന്ന എല്ലാര്ക്കും ഐലന്ഡ് ഇല്‍ അല്ലെങ്കില്‍ എന്തെങ്കിലും ട്രെയിനില്‍ ടിക്കറ്റ്‌ തന്നാലും മതിയാരുന്നു

 24. Its always terribly difficult to get tickets in train. I always travel in karnataka SRTC, decent prices and i have managed to get tickets all the time.

  Private bus owners put pressure on railways, rather bribe them and get these things done.

 25. വായിച്ചിരുന്നു വിനു പത്രത്തില്‍ വന്ന ആ വാര്‍ത്ത….

  ബാംഗ്ലൂരിലേക്ക് പോകേണ്ട ആവശ്യം വന്നില്ലെങ്കിലും, ഞാനും മനസ്സിലോര്‍ത്ത് ഇതെന്ത് മറ്റേടത്തെ പരിപാടിയാണിവര്‍ കാണിക്കുന്നതെന്ന്….

 26. We always get frustrated about what others are doing.. Are we doing the right thing?We always talk about politicians they are bad..When they come to ask for vote or when they do orate Do anyone has the guts to ask did u do that?or what u have done for us? no…we will never ever do it..
  My tuition master used to say if an accident happens, any indians are there ys/no, if yes any keralite ys/no if ys any one from my home town ys/no if ys any from our locality if ys/no..if no, oh that’s not my matter..This is our attitude..So put blame on ourselves.If we didnt get ticket what is the next we do? go to some agent in Chalakkudy,thrissur etc.athanu nammude paripadi,..So put blame on ourselves..Frustrate ayittu oru karyavum illya..Luckily in manorama editoril il innu vannittundu..athinte muthalimarude kochu makkalo relatives bangalore undakum athu kondakum pressure itu ezhuthiyathu..

  Hope something better happens..Hope..Hope..If doesnt happens Plan accordingly for the return ticket….

 27. ഇത്രയും നാള്‍ ഞങ്ങള്‍ ക്ഷമിച്ചു.. ഓരൊ രെയില്‍വേ ബജറ്റ് വരുമ്പോഴും ഞങ്ങള്‍ വീണ്ടുംവീണ്ടും ഇളിഭ്യരായിക്കൊണ്ടിരിക്കുന്നതിന്… അതിനെല്ലാം നിങ്ങള്‍ പറയുന്ന മുടന്തന്‍ന്യായങ്ങള്‍ വിശ്വസിക്കുമ്പോള്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ദഹനക്കേടിന്..

  Well Said daa…

  നിന്റെ ഉദ്യമത്തിന് എന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

 28. ബാംഗളൂരിലേയ്ക്കുളള വണ്ടി മാത്രമല്ല, ചെന്നൈ ഡെല്‍ഹി എല്ലാം ഇതേപോലെ ആവര്‍ത്തിക്കപ്പെടും, അതുകൊണ്ട് നാമെല്ലാം ചേര്‍ന്ന് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തണം.

 29. ക്വോട്ട് ചെയ്ത വാക്കുകളൊക്കെ നന്നായിട്ടുണ്ട്…പക്ഷെ പറയുന്ന കേട്ടാൽ തോന്നും ഇവിടെയൊന്നും അവസരമില്ലാഞ്ഞിട്ടാണ് ഇതൊക്കെയെന്ന്…പക്ഷെ സത്യമതാണോ!!!

  ഈ പറയുന്നത് പ്രധാനമായും ഐ.ടി. വേലകളെക്കുറിച്ചായതിനാൽ പറയാം…

  ഹർത്താൽ ഇവിടെ കമ്പനികളുടെ പ്രവർത്തനങ്ങളെ യാതൊരു രീതിയിലും ബാധിക്കുന്നതായി എനിക്കറിയില്ല. പിന്നെ വീട്ടിൽ നിന്നും പോയി വന്ന് ജോലി ചെയ്യാൻ ഇവിടെ അവസരമില്ല എന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലുള്ളർക്കൊഴികെ ചിലപ്പോൾ അംഗീകരിക്കാൻ കഴിഞ്ഞേക്കും…എന്നാൽ കഴിഞ്ഞ 5 വർഷത്തെ മുരടിപ്പിന്റെ കണക്കുകളിൽ അമ്പലപ്പുഴ, കൊരട്ടി, കോഴിക്കോട് (പിന്നെ എവിടെയൊക്കെ എന്നറിയില്ല.) എന്നീ സ്ഥലങ്ങളിൽ വന്ന ടെക് പാർക്കുകളെ കണ്ടില്ല എന്ന് നടിക്കരുത്…

  കമ്പനികൾ ഇങ്ങോട്ട് വരാൻ മടിക്കുന്നു എന്നതും സത്യമാണെന്നു തോന്നുന്നില്ല…കഴിഞ്ഞ ദിവസങ്ങളിലാണ് ഒറാക്കിൽ തിരുവനന്തപുരത്തേക്ക് വരുന്നു എന്നു കേട്ടതും അതുകാരണം ഹാപ്പി ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞതും….

  കാര്യം ഇങ്ങനെ പാർക്കുകൾ കെട്ടിപ്പൊക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി അധികം യോജിപ്പൊന്നുമില്ല എന്നത് സത്യം…എന്നാലും ഈ വിമർശനം അതൊന്നും കാണാതെയാണെന്നുള്ളതുകൊണ്ട് പറഞ്ഞു എന്നു മാത്രം…

  ട്രെയിനിന്റെ കാര്യത്തിൽ ബസുടമകളുടെ ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നത് സത്യമാണെന്നു തന്നെ കരുതുന്നു…

 30. ഇവിടെ ഒരു പൊതു സമൂഹത്തിന്‍റെ വേദനയുണ്ട് , പ്രതികരിക്കാന്‍ ആകാതെ അല്ലെങ്കില്‍ പ്രതികരണ ശേഷി നഷടപെട്ട, ഞാന്‍ ഉള്‍പെടയുള്ള ഒരു കൂട്ടം വിലയ്ക്കെടുക്കപെട്ട ബാംഗ്ലൂര്‍ മലയാളി ജനതയുടെ വികാരം .വരത്തന്‍ എന്ന് മുദ്ര പേറി ആരോടും പോരിടാന്‍ തുനിയാതെ “താന്‍” എന്നെ സങ്കല്പത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിതനായ ദ്രവിച്ചു പോയ ഒരു നട്ടെല്ല്. ഈ മൌനം ഒരു ഭയമല്ല മറിച്ച്‌ സുരക്ഷിതമല്ലാത്ത ഒരു ജോലിയ്ക്ക് വേണ്ടിയുള്ള ഒരു പരാക്രമം മാത്രമാണ് . നഷ്ടപെടലുകളുടെയും ,തൊഴില്‍ ഇല്ലായ്മ്മയുടെയും കയ്പ്പ് ആവശ്യം പോലെ രുചിച്ച ഈ മനസുകള്‍ക്ക് ഇവിടെ നിസഹായതയുടെ തോല്‍ തന്നെ ധരിക്കാം വീണ്ടും വീണ്ടും….

 31. വിനു
  ഞാനും ബാങ്കളൂരിൽ താമസിച്ച് സ്ഥിരം കണ്ണൂർക്ക് യാത്ര ചെയ്യുന്ന ആൾ ആണ്‌.

  പ്രശ്നം വിനു പറഞ്ഞതിൽനിന്നും വ്യക്തമാണ്‌. എന്തെങ്കിലും ചെയ്തേ മതിയാവൂ.
  They should hear our ANGER. Lets start an Email campaign and Shout out Loud.

  Please send your grievences to
  Mamta Banarjee – mr@rb.railnet.gov.in
  Muniappa – Rly Minister from Karnataka – msrm@rb.railnet.gov.in
  Vivek Sahai – Board chairman – crb@rb.railnet.gov.in

  For the email addresses
  http://www.sarkaritel.com/ministries/railway/index.htm

 32. Hey I agree that the move to stop Bangalore express is a move to appease the Bus lobby. I am sure about a scam involved.

  But at the same time you have projected like all this is because of the poliicians in Kerala, and companies are not coming to Kerala because of them. I disagree. You are telling about Kerala, which is the first state in India to set an own technopark(Trivandrum) which is running successfully since 1994. That is established by the same politicians only. Since its start it has spearheaded the IT development in Kerala.Spread over nearly 300 acres with 4 million sq. ft. of built-up space available currently, Technopark hosts over 200 IT and ITES companies employing over 30,000 IT professionals, including five PCMM level 5 company, 6 CMMI level 5 and four CMM Level 3 and over 20 ISO 9001 certified companies.
  Take the case of Infopark, another IT initiative by the Govt. of kerala(politicians), which has now a total IT exports worth more than 6000 crores. Recently Earnest and Young and Cognizant signed contract to start operations soon.
  Additionally there are companies like Nest, Wipro, Infosys, UST etc running own software development facilities. They are running successfully, Technopark has seen tremendous growth, Infopark is growinh 100% each year.

  All these companies are running successfully, no strikes or Hartals has affected their functioning. Otherwise they would not have grown. And I think you forgot the main(one of them) reason why people prefer to work in Bangalore – Higher pay, when people get more money, they forget about meencury, kalyanasadya etc. If that is not the case, there are a lot of vaccancies still in Kerala, you can really come back to kerala if you really need and ready to compromise a bit.(No pain, no gain)

  We as Keralites should also understand that IT development in Kerala will not happen overnight. If you compare Bangalore to Kerala, that is not a fair comparison. If you travel just 1 KM outside of the city, you can see what Bangalore is. Even in front of your working companies you see kids working in hotels in unhygienic conditions(not in Mallu restaurents). Just in the outskirts of Bangalore there is no water, no basic hygiene etc. Is that the ‘development’ you want to see in Kerala? If not please understand that kerala model development is a slow and steady process which is a sustainable one and serving all sections of people. You will still need the ambience of Kerala while wanting all IT companies to have their offices in Kerala right?

  If you observe, another thing which is happening in Kerala in the recent years is the distribution of IT parks across the length of Kerala. Not all the IT companies are in Trivandrum/Ekm. There are IT parks coming up in Ambalappuzha, Kollam, Cherthala, Thrissur, Kannur etc. which will ensure development of all areas of kerala, and provide job opportunities for Keralites in Kerala and that too in their own natives. I prefer this..Then meencurry and kappa puzhukku is daily ossible ,-)

  If you are 100% against strikes, then nothing will happen to the issue which you raise now here too. If there are no strikes/protests do you think Railways(politicians again) will change this decision? Let the strikes and work go in parallel….It is possible..

  1. Dear Vinod,
   Let me tell one thing. Being the first one in establishing TechnoPark, See the difference after 17 years. Kerala is not even in comparison with Bangalore/Chennai as you mentioned. People are emphasizing on this. You consider the case of smart city, there may be a lot of problems in giving the right to sell etc clauses in it. Y the polticians/administratives couldn’t able to find in first place rather than making late till end of the ruling year.

   1. Y DO U COMPARE THE WHOLE KERALA WITH A METRO LIKE CHENNAI AND A TYRE A CITY LIKE B’LOE INSTAED OF THAT DO COMPARE KERALA WITH TN AND KARNATKA AND FEEL THE DIFFERENCE.

 33. keralam keralamaayi thudaratte. vallapozhumokke oru harthalum bandum illenki pinnenthu rasam… ivide preshnam train caneliyathu alle… athum potte… avasyamullavan enganeyum veedethikkolum.. athyavashyam vanna samayathu onnilathikam thavana salem coimbatore okke erangi keri ponnitundu. athilum athyavashaym vanna samayathu ottakku 10 hrs continuous aayi car odichum vannitundu… oru train ponaal pokattum podaa…..

  it park nte karyam… othiri park onnum vendenne…… kanji kudikkan ulla enthenkilum setup undakkiyirunnnki mathiyarunnu… andhrakaranum thamizhanum ennano nammude kanjikudi muttikkunnennu ariyan mela…
  kanji illenkil enthaa alle… KFC yo Mcdonaldso aayalum mathiyallo….. 🙂

 34. “ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..”

 35. ബസ്സ് ലോബബികാളെ കുറ്‌റം പറഞ്ഞിട്ടൊന്നും കാര്യമില്ല അവര്‍ വളര്‍ന്നു കൊണ്ടേയിരിക്കും. കേരളത്തിലെ ജന സംഖ്യ കുറക്കുക അതു മാത്രമാണ്‌ ഒരു പരിഹാരം… അടുത്ത തലമുരക്കെങ്കിലും ഉപകാരപ്പെടും.

 36. ഇന്ത്യന്‍ റെയില്‍വേയ്ക്ക് ബദലായി ഒരു കേരളാ റെയില്‍വേ നമുക്ക്‌ ഇറക്കിക്കളയാം, എന്താ ഭായി?

 37. Ee idakkaa njan ninte blogs vayichu thudangiyathu.. Kiran facebookil itta link kandittu…
  Nee thakarthezhuthuvaanalloo…
  Ellaam onninonnu mecham.. 🙂
  Keep it up..
  Ini ellaa postukalum mudangathe vayikkunnathaayirikkum 🙂

 38. വിനു… ബാംഗ്ലൂരില്‍ പോകാന്‍ ബസ്സ്‌ എങ്കിലും ഉണ്ടല്ലോ.. ചെന്നൈക്ക് പോകാന്‍ ആകെയുള്ളത് 2 ട്രെയിനാ… അതില്‍ ടിക്കറ്റ്‌ കിട്ടിയില്ലെങ്കില്‍ തീര്‍ന്നു….!
  reading your blog after a long time.. 🙂 good to know that there are a few new good ones.. 🙂

 39. Superb post… ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാത്ത ഒരു ചെന്നൈ മലയാളിയും ഉണ്ടാവില്ല …… ചെന്നൈയില്‍ നിന്നും ബസ്‌ സര്‍വീസ് പോലും ഇല്ല … SETC Bus takes 23 hrs to reach Kottayam… ആകെ ഉള്ളത് ഒരു ക്പ്ന്‍ … അതില്‍ പോകുന്നതിലും ഭേദം പോകാത്തതാ ….:(… ഇനിയെങ്കിലും നമ്മള്‍ ഉണരണം … അതിന്റെ തുടക്കം ആകട്ടെ ഇത് ….

 40. സാധാരണഗതിയില്‍ അറുന്നൂറുരൂപ നിരക്കില്‍ ടിക്കറ്റ് വില്‍പ്പന നടത്താറുണ്ടെങ്കിലും ആ ടിക്കറ്റ് എവിടെയാണ് കിട്ടുന്നതെന്ന് എനിക്കറിയില്ല. എന്നൊക്കെ അന്വേഷിച്ചിട്ടുണ്ടോ അന്നെല്ലാം ഓഡിനറി ട്രിപ്പ് ഫുള്ളായി സ്പെഷല്‍ബസ്സില്‍ ആയിരത്തിഅഞ്ഞ്ഞൂറിനു സീറ്റുണ്ട് എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്.
  thats very true,,,,,,,,,,,,,,,!!!!!!!!!!!!!!!!!!!!!!!!!!!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w