ബള്‍ബ് !“വിന്‍ചേട്ടാ.. വിന്‍ചേട്ടന് പട്ടിക്കുഞ്ഞിനെ വേണാ? നമ്മടെ മോട്ടി ചത്ത്‌ പോയെന്നു ചേട്ടന്റ മമ്മി പറയണ കേട്ടല്ലാ..”

“ഹ! ഇതാരി…ബള്‍ബാ!! നീ തീറ്റ തിന്നു ചൊറിതവള എയറു പിടിച്ചിരിക്കണ സൈസ് ആയിട്ടുണ്ടല്ലോ!!”

“വിന്‍ചേട്ടാ, മോട്ടി എങ്ങനെയാ ചത്ത്‌ പോയത് ? ഫ്രീക്ക് പട്ടി ആയിരുന്നു..”

“അറിഞ്ഞൂടടെ..വല്ല കള്ളന്മാരും വന്നു രാത്രി ഫുഡില് വെഷം കലര്‍ത്തി കൊടുത്തതാണെന്ന് ഡൌട്ട് ഉണ്ട്..അല്ലാണ്ട് പെട്ടന്നൊരു ദിവസം പുലിപോലെ നടന്ന പട്ടി ചത്ത്‌ പോകാന്‍ എന്താ കാരണം ..”

“വിന്‍ചേട്ടന് പട്ടിക്കുഞ്ഞിനെ വേണോ? ഞാന്‍ നമ്മടെ ക്ലാസ്സില്‍ പഠിക്കണ ഒരുത്തന്റെ വീട്ടില്‍ നിന്ന് കിടിലം ലാബ്രഡോഗ് കുഞ്ഞിനെ മേടിച്ചോണ്ട് വന്നു തരാം..”

“ബെസ്റ്റ്! ലാബ്രഡോഗ് അല്ലടെ, ലാബ്രഡോര്‍..”

“ചേട്ടന് വേണോങ്കി പറ ,അഞ്ഞൂറ് രൂവ തന്നാ ഞാന്‍ രണ്ടു ലാബ്രഡോഗ് ആണ്‍കുഞ്ഞിനെ ഇപ്പ തന്നെ പോയി മേടിച്ചു കൊണ്ടുവന്നു തരും..”

“ഒന്ന് പോയെടെക്കെ,നീ ഈ പറയണ ലാബ്രഡോഗ് എന്ന് പറയുന്ന സാധനത്തിനെ ഈ ജന്മത്തു കണ്ടിട്ടില്ലല്ലാ ..ഏതേലും ചാവാലിപട്ടിയേം പൊക്കിക്കൊണ്ട് വരാനുള്ള പരിപാടി ആയിരിക്കും .”

“എന്താണ് വിന്‍ചേട്ടാ..! വിന്‍ചേട്ടനേക്ക ഞാന്‍ എന്തിനാ പറ്റിക്കുന്നെ!!..നമ്മ ഒന്നില്ലെങ്കിലും അയല്‍വക്കം അല്ലെ! ഞാന്‍ ഇന്നാളു ഞങ്ങടെ ക്ലാസ്സില്‍ ഉള്ള ഒരുത്തനെ പറ്റിച്ചിട്ടുണ്ട്.. അവനു ഞാന്‍ ഇന്നാളു റോട്ടില്‍ കെടന്നുകിട്ടിയ രണ്ടു പട്ടിക്കുഞ്ഞുങ്ങളെ എടുത്തു റോഡ്‌വീലര്‍ ആണെന്ന് പറഞ്ഞു അഞ്ഞൂറ് രൂവയ്ക്ക് വിറ്റു.. കൊറച്ചു ദിവസം കഴിഞ്ഞു അവന്‍ വന്നു പറഞ്ഞു അതിന്റെ ചെവി രണ്ടും പൊങ്ങി വരുന്നു എന്ന്. അപ്പ ഞാന്‍ പറഞ്ഞു അത് റോഡ്‌വീലറും നാടനും കൂടി മിക്സ് ആണെന്ന്.. കൊറേ ദിവസം കൂടി കഴിഞ്ഞു അവന്‍ വന്നു പറഞ്ഞു അതിനു ചാവലിയുടെ മോന്ത തെളിഞ്ഞു വരുന്നുണ്ടെന്നു.! രണ്ടു ദിവസം കഴിഞ്ഞപ്പ അവനും അവന്റെ ചേട്ടനും കൂടി ആ രണ്ടു പട്ടിയേം എന്റെ വീട്ടില്‍ കൊണ്ടുവന്നു കെട്ടിയിട്ടു. അന്നിട്ട്‌ ഒടുക്കത്തെ ബഹളം ഉണ്ടാക്കി അവസാനം എന്റെ അപ്പന്റെ കയ്യീന്ന് അഞ്ഞൂറ് രൂവേം വാങ്ങിച്ചോണ്ട് പോയി. അപ്പന്‍ അന്ന് പത്തല് എടുത്തു പൊതുക്കിയപ്പോ കൈവെച്ചു തടഞ്ഞ കാരണം ദീ കയ്യുടെ തന്തവിരല് അനങ്ങുന്നില്ല! അന്ന് ഞങ്ങ നിര്‍ത്തിയതാണ്..”

“ഓഹോ!അപ്പൊ ഇത് നിന്റെ സ്ഥിരം പരിവാടി ആണല്ലേ!”

“ഇല്ല ചേട്ടാ..ഞാന്‍ നിര്‍ത്തിന്നു പറഞ്ഞല്ലാ..വീട്ടിലുള്ള മൂന്നു പട്ടിയാണേ സത്യം!! മറ്റേ രണ്ടെണ്ണോം പിന്നെ പണ്ട് ഞങ്ങട വീട്ടില്‍ ഉണ്ടായിരുന്ന പട്ടീം..”

“ങ്ങ!ഞാന്‍ വിചാരിച്ചു നീയും നിന്റെ ചേട്ടനും പിന്നെ നിങ്ങള്‍ടെ ശെരിക്കും പട്ടിയും ആണെന്ന്..”

“ചേട്ടാ,അഡ്വാന്‍സ് കൊടുക്കാന്‍ ഒരു നൂറു രൂവ തരാമോ..”

“പോയെണ്ട്ര.. രണ്ടു പട്ടിയേം ഇവിടെ കൊണ്ട് വന്നു കണ്ടു ബോധിച്ചാല്‍ മാത്രം പൈസ തരും..”

“എങ്ങി ഞാന്‍ പോയി കടം പറഞ്ഞു മേടിക്കാന്‍ നോക്കാം…”

“ഡ്യാ..ഡ്യാ. ഷോ ഇറക്കാതെ പോയി പട്ടിയേം എടുത്തോണ്ട് വാടെ..”

ബള്‍ബ്.. പരപ്പിലെ കുഞ്ഞു കുരിപ്പുകളില്‍ പ്രധാനഐറ്റം ! നാലിലോ അഞ്ചിലോ ആയിട്ടെ ഉള്ളൂ.നമ്മടെ അയല്‍വാസി ആണ്..ഇവന്റെ ശെരിക്കും പേര് എന്താണെന്ന് നാട്ടില്‍ ഒരുത്തന്പോലും അറിയില്ല. പക്ഷെ ബള്‍ബ് എന്ന് പറഞ്ഞാല്‍ സകലവനും അറിയും..! ഒരു നാലഞ്ച് കൊല്ലം മുന്നേ ഇവന്‍ തോട്ടില്‍ നിന്ന് ഒരു ബള്‍ബ് പൊക്കിക്കൊണ്ട് വന്നിട്ട് രൂപക്കൂടിന്റെ അവിടെ വെച്ച സീറോബള്‍ബ് ഇതുവെച്ചു റീപ്ലേസ് ചെയ്യാന്‍ ഒരു ശ്രമം നടത്തി.! അന്ന് ഒരു സ്മാരകഷോക്ക് കിട്ടി രണ്ടു കയ്യിലും ബള്‍ബും ആയി നിന്ന നില്‍പ്പില്‍ പടവന്‍ അടിച്ചുവീണു ബോധം ഇല്ലാതെ കിടക്കണ കണ്ടു ഇവന്റെ അമ്മച്ചി കാറിപ്പൊളിച്ചു നാട്ടുകാര്‍ എല്ലാം ഓടിക്കൂടി ഇവനെ ആശുത്രിയില്‍ കൊണ്ടുപോയി രക്ഷിച്ചെടുത്തതാണ്! അന്ന് മുതല്‍ ആണ് ഇവന്റെ പേര് ബള്‍ബ് എന്നായത്..! പിന്നെ അതോടെ ബള്‍ബിന്റെ വീട്ടുകാരും ഫേമസായി.. അവന്റെ അപ്പന്‍ ഓടിക്കുന്ന ഓട്ടോറിക്ഷയ്ക്ക് ചക്കരവാവ എന്നൊക്കെ പേര് ഉണ്ടെങ്കിലും ,ബള്‍ബിന്റെ വണ്ടി എന്നെ നാട്ടുകാര് വിളിക്കൂ.. ബള്‍ബിന്റെ സ്കൂള് ,ബള്‍ബ് പഠിക്കണ ക്ലാസ്, കുടുമ്മയൂണിറ്റു മീറ്റിംഗ് അടുത്ത ആഴ്ച ബള്‍ബിന്റെ വീട്ടില്‍ നടത്താം ..അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു ബള്‍ബ് അങ്ങ് സൂപ്പര്‍ഹിറ്റ്‌ ആയി..!

ഇവനെ ബള്‍ബ് എന്ന് വിളിക്കാന്‍ തുടങ്ങിയതിനു ശേഷം ഇവന്റെ ഏക ചേട്ടായി ഒരുത്തന്‍ ഉള്ളതിനെ ട്യൂബ് എന്നും പരപ്പിലെ ലോക്കല്‍ പിള്ളേര് പേര് ഇട്ടു. അതുപിന്നെ അവനോടു എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാ കത്തി വരാന്‍ ഉള്ള ടൈം കൂടി കണക്കിലെടുത്താല്‍ ആരും ഇട്ടുപോകുന്ന പേര് ആണ്.. രൂപ സാമ്യവും ഉണ്ട്.. ബള്‍ബ് ഒരുമാതിരി തിന്നു വീര്‍ത്ത് വയറുചാടി ഷര്‍ട്ടിന്റെ ലാസ്റ്റ് ബട്ടനും കളസതിന്റെ ആദ്യബട്ടനും ജനിച്ചിട്ടിതുവരെ ഇടാന്‍ സാധിക്കാതെ നടക്കുന്ന രൂപം.. ചേട്ടന്‍ ട്യൂബ് ആണെങ്കില്‍ അഞ്ചിലെ സാമൂഹ്യം ബുക്കില്‍ ക്വാഷിയോര്‍ക്കര്‍ ബാധിച്ച കുട്ടിയുടെ പടത്തില്‍ കാണുന്ന ടൈപ്പ് ഒരുത്തന്‍. ബള്‍ബും ട്യൂബും കൂടി ആയപ്പോ ഒരു പ്രാസവും ആയി.!

ആശുപത്രിയില്‍ കൊണ്ടുപോകേണ്ട അവസരം ഒരിക്കല്‍ ട്യൂബും ഉണ്ടാക്കിയിട്ടുണ്ട്..അന്ന് ഇവന്‍ വെശന്നിട്ടു ആണോ എന്ന് അറിയില്ല , വീട്ടില്‍ ഉണ്ടായിരുന്ന പനിയുടെം ക്രിമികടിയുടെം ഒക്കെ ആയി കൊറേ ഗുളിക എടുത്തു തിന്നു,ദാഹം മാറ്റാന്‍ വേണ്ടി കൊറേ ജെലൂസിലും ചൊമയുടെ മരുന്നും ചെവിയില്‍ ഒഴിക്കണ മരുന്നും ഒക്കെ എടുത്തു അകത്താക്കി,മരുന്ന് വെച്ചിരുന്ന ഡബ്ബ ക്ലീന്‍ ആക്കി കൊടുത്തു.. അന്ന് ഇവനേം പൊക്കി ആശുത്രിയില്‍ പോയി ശര്‍ദ്ധിപ്പിച്ചും വയറിളക്കിയും ആണ് ജീവന്‍ രക്ഷിച്ചു എടുത്തത്.!

ട്യൂബ് ആത്മഹത്യാ ശ്രമം ഒക്കെ നടത്തിയിട്ടും ഉണ്ട്.! ഇവന്‍ ആരില്‍ പഠിക്കുമ്പോ എങ്ങാനും ഇവനെ ടൂര്‍ വിട്ടില്ല എന്ന് പറഞ്ഞു ,ഇവന്‍ ഒരു കയര്‍ ഒക്കെ എടുത്തു വീട്ടില്‍ ഉള്ള ഒരു പേരയുടെ കൊമ്പില്‍ ഒക്കെ കെട്ടി മറ്റേയറ്റം കഴുത്തിലും കെട്ടി. മര്യാദയ്ക്ക് ഊരാക്കുരുക്ക് ഇടാന്‍ അറിയാത്തത് കൊണ്ട് ഇവന്‍ കഴുത്തേല്‍ കയറുമായി നിന്ന് തൂങ്ങി, ആദ്യം കണ്ടു രക്ഷിക്കാന്‍ ഓടി ചെന്നത് ബള്‍ബ്! തൂങ്ങി ചാകാന്‍ പോകുന്നവന്റെ കാലു നിലത്തു മുട്ടിച്ചാല്‍ രക്ഷപെടുതാം എന്ന ബുദ്ധിയും ആലോചിച്ചു ട്യൂബിന്റെ കാലു വലിച്ചു നിലത്തു മുട്ടിക്കാന്‍ ബള്‍ബിന്റെ ശ്രമം ! രണ്ടിന്റേം ബഹളം കേട്ട് അപ്പന് സമയത്തിന് ഓടിവന്നു രക്ഷിക്കാന്‍ കഴിഞ്ഞത് ട്യൂബിന്റെ ഭാഗ്യം..!

ഒരു പ്രാവശ്യം ഈ രണ്ടു കുരിപ്പുകള്‍ കാരണം പോലീസ് വരേണ്ടി വന്നിട്ടും ഉണ്ട്.! ഇവന്റെ അപ്പന്‍ ഒരു ദിവസം വെളുപ്പിനെ എണീച്ചു പണിക്കുപോകാന്‍ വേണ്ടി ഇറങ്ങുമ്പോ വീടിന്റെ വരാന്തയില്‍ ഒരു പിസ്ടോള്‍ ഇരിക്കുന്നു! അപ്പനും അമ്മേം ഒക്കെ വട്ടം കൂടി നിന്ന് നോക്കി, പിന്നെ നാട്ടുകാര് കൂടി ,തോക്ക് കൈ കൊണ്ട് തൊടാന്‍ ഒരുത്തനും വയ്യ ! ഏതേലും കള്ളന്മാര്‍ വീട്ടില്‍ കക്കാന്‍ വന്നിട്ട് മറന്നു വെച്ചതായിരിക്കും എന്നൊക്കെ എല്ലാരും സംശയിച്ചു , ഓരോ തലമൂത്ത കുരിപ്പുകള്‍ അകലെ നിന്ന് നോക്കി തോക്കിന്റെ എക്സാറ്റ് സ്പെസിഫിക്കേഷന്‍ വരെ അവിടെ നിന്ന് വിളമ്പി .. ഒരു വെള്ള തുണി കൂട്ടി പിടിച്ചു വിരലടയാളം പതിയാത്ത വിധം തോക്ക് അവിടെ നിന്ന് എടുത്തു നോക്കാം എന്നൊക്കെ പ്ലാന്‍ ചെയ്തു നിക്കുന്ന സമയം ,ആരാണ്ടും അതിനിടയ്ക്ക് വരാപ്പുഴ പോലീസ് സ്റെഷനില്‍ വിളിച്ചു അറിയിച്ചു എസ്.ഐ നിമിഷ നേരം കൊണ്ട് പാഞ്ഞെത്തി. ആ ബഹളം കേട്ട് ഒരു എട്ടു എട്ടര ആയപ്പോഴേക്കും ബള്‍ബും ട്യൂബും കൂടി ഉറക്കം എണീച്ചു വന്നു സത്യം വെളിപ്പെടുത്തി, തലേ ദിവസം അമ്മച്ചിയുടെ ഒപ്പം കുടുമ്മ യൂണിറ്റു മീറ്റിങ്ങിനു പോയ വീട്ടില്‍ നിന്നും അടിച്ചുമാറ്റി കൊണ്ട് വന്നതാണ് ,കോഴിക്കുഞ്ഞിനെ ഒക്കെ വെടിവെക്കുന്ന ടൈപ്പ് ,മഞ്ഞേം ചോമലേം മുത്ത് ഒക്കെ ഇട്ടു വെടിവെക്കുന്ന സാധനം! ഏതായാലും എസ്.ഐ കേസ് ഒന്നും എടുത്തില്ല !

ഉച്ച കഴിഞ്ഞപ്പോഴേക്കും ബള്‍ബും ട്യൂബും കൂടി ഒരു പാട്ട സൈക്കിളും തള്ളി ,അതിറെ പുറകില്‍ ഒരു കാഡ്ബോഡ് പെട്ടിയും വെച്ചോണ്ട് വന്നു ..

“വിന്‍ചേട്ടാ, ലാബ്രഡോഗ് കിട്ടിയില്ല. ജര്‍മ്മന്‍ ഷിപ്യാഡ് മതിയാ.? ഒരു എണ്ണം കിട്ടിയുള്ളൂ. ആണാണ് ..”

“അടെ,ജര്‍മ്മന്‍ ഷെപ്പേഡ്.. ഷെപ്പേഡ്.. ഇതിനു ഒടുക്കത്തെ കാശ് ആകുമെടെ..”

“ഇല്ല വിന്‍ചേട്ടാ.. ഇതിനും അഞ്ഞൂറ് രൂവ തന്നെ ഉള്ളൂ..”

അവന്മാര് രണ്ടും കൂടി ഒരുവിധത്തില്‍ കാഡ്ബോഡ് പെട്ടി തുറന്നു ,തുറക്കാന്‍ നോക്കി നിന്ന താമസം ,അത്യാവശ്യം സൈസ് ഉള്ള ഒരു പട്ടിക്കുഞ്ഞു ചാടി പുറത്തു വന്നു !

“അടെ,ഇത് തീരെ കുഞ്ഞു അല്ലല്ലോ! എവിടന്നു ഒപ്പിച്ചടെ..?”

“അത്, ആ പള്ളിയുടെ അവിടെ എന്റെ കൂട്ടുകാരന്റെ വീട് ഉണ്ട്..അവിടെ ചെന്ന് വാങ്ങിച്ചതാ..ചേട്ടന്‍ അഞ്ഞൂറ് രൂവ താ.. ഇപ്പ തന്നെ കൊണ്ട് പോയി കൊടുക്കാനാ.”

ഞാന്‍ പൈസ എടുത്തു കൊടുത്തു ..

പട്ടിയെ കിട്ടിയ കഥ ഞാന്‍ ഡാഡിയോട് പറഞ്ഞപ്പോ ഡാഡി ഊഹിച്ച കാര്യം ശെരിയാണെന്ന് പിറ്റേന്ന് പള്ളിയില്‍ ചെന്നപ്പോ മനസ്സിലായി. വികാരി അച്ഛന്‍ വെല്യെ കാര്യത്തിനു വാങ്ങിച്ച ജര്‍മ്മന്‍ ഷെപ്പേഡ് പട്ടിക്കുഞ്ഞിനെ കാണാന്‍ ഇല്ലാന്ന് കപ്യാര് പറഞ്ഞു അറിഞ്ഞു!

പരപ്പിലെ കുരിപ്പുകള്‍ – കുരിപ്പ്നെസ് തുടര്‍ന്ന് കൊണ്ടേ ഇരിക്കും!!


download_pdf

Advertisements

27 thoughts on “ബള്‍ബ് !

 1. പിങ്ബാക്ക് Tweets that mention ബള്‍ബ് ! « [vinuxavier]™ -- Topsy.com

 2. ഹിറ്റൊക്കെ തന്നെ..എന്നാലും നിന്നെകുറിച്ചുള്ള പ്രതീക്ഷകള്‍ വായനക്കാര്‍ക്ക് ഒരു ബാധ്യതയാകുന്നോ?
  പോരാഞ്ഞ്-
  “ഓരോ തലമൂത്ത കുരിപ്പുകള്‍ അകലെ നിന്ന് നോക്കി തോക്കിന്റെ എക്സാറ്റ് സ്പെസിഫിക്കേഷന്‍ വരെ അവിടെ നിന്ന് വിളമ്പി”
  -ടൈപ്പ് വിറ്റ് സെന്റന്‍സൊക്കെ വായിച്ച് ആലോചിച്ച് ചിരിക്കാന്‍ എന്നെപ്പോലെ എല്ലാര്‍ക്കും സാധിക്കണമെന്നില്ലല്ലോ.
  ഏതായാലും ഒരു കാര്യം എനിക്കു ബോധ്യമായി.
  വിറ്റ് എഴുതുന്നതിലും സുഖം, നീയൊക്കെ കഷ്ടപ്പെട്ട് പാതിരാത്രീലും ഉറക്കമില്ലാതെ ആലോചിച്ചിരുന്നെഴുതിയതിനെ ചുമ്മാ കുറ്റം പറയുന്നതാ! 🙂

 3. ങ്ങ! എന്റെ അടുത്ത നോവലില്‍ വിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്! ക്ലീഷേകളുടെ പ്രളയം ആയിരിക്കും ! എഴുതി പകുതി ആയിട്ടുണ്ട്!

 4. ങ്ങാ… ഇത് കൊള്ളാം… കാലഹരണപ്പെട്ട എഴുത്തില്‍ നിന്നും നി പുതിയ തലമുറയുടെ എഴുത്തുകാരനായി മാറിയതില്‍ ഒരുപാട് സന്തൊഷിക്കുന്നു.(ങ്ങെ!!)

 5. കൊള്ളാം! കലക്കി… ബ്ലോഗിങ്ങ് നിര്‍ത്തല്ലേ… ഇനിയും ഐറ്റംസ് പോരട്ടേ…
  പ്രവാസി ജീവിതതിനിടക്കെ ഇങ്ങനത്തെ ഐറ്റംസ് വായിക്കാന്‍ നല്ല സുഖം 🙂

 6. അവസാനത്തെ ആ വാക്കുകള്‍ സൂപ്പര്‍ “പരപ്പിലെ കുരിപ്പുകള്‍ – കുരിപ്പ്നെസ് തുടര്‍ന്ന് കൊണ്ടേ ഇരിക്കും!!”

 7. നിങ്ങളുടെ പ്രോല്‍സാഹനങ്ങള്‍ക്ക് നന്ദി.. കൂടുതല്‍ നന്നായി എഴുതാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്..

 8. നാട്ടിലെ കുരിപ്പുകളൊക്കെ ഞെരിപ്പാണല്ലോ?
  ബള്‍ബിന്റെയും ട്യൂബിന്റെയും വിശേഷണങ്ങളൊക്കെ ഒരുപാടിഷ്ടമായി.
  മൊത്തത്തില്‍ ഒരു വിനുടച്ച് എത്തിയിട്ടില്ല. ആശംസകള്‍

 9. ;-P അരവിന്ദന്‍ ||ഹിറ്റൊക്കെ തന്നെ..എന്നാലും നിന്നെകുറിച്ചുള്ള പ്രതീക്ഷകള്‍ വായനക്കാര്‍ക്ക് ഒരു ബാധ്യതയാകുന്നോ?|| എന്നു പറഞ്ഞിരിക്കുന്നതിനോട്‌ ഞാന്‍ പരിപൂര്‍ണ്ണമായും യോജിക്കുന്നു !!
  http://vadakkanachaayan.wordpress.com/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w