സായിപ്പ് മദാമ്മ ബൊമ്മ..(നരിമടപുരാണം)ഇന്ന് ദീപുമോന്റെ ഒരു മെയില്‍ ഉണ്ടായിരുന്നു..”To the Dearest Fabulous 12″ എന്നായിരുന്നു ആ മെയിലിന്റെ സബ്ജെക്ട്.. നാലു വര്‍ഷം പഴക്കമുള്ള ഇരുപത്തൊന്നിഞ്ച് ഫ്ലാറ്റ് ടീവി (കളറ്), യേതുതരം തേഞ്ഞ് തുളവന്ന ബീമാപ്പള്ളി സീഡികള്‍പോലും പുട്ടുപോലെ പ്ളേ ചെയ്യാവുന്ന ഒരു ഡീവീഡി പ്ലെയര്‍ , എല്ലാംകൂടി ഏഴുകൈകള്‍ ഉള്ള നാലു പ്ലാസ്ടിക്ക് കസേരകള്‍ ,നാല് തുളയുമുള്ള ഒരു കാരംബോര്‍ഡ് (കോയിന്‍ ഫ്രീ), ഏത് പിഞ്ച്കുഞ്ഞിനുപോലും അനായാസം എടുത്തുയര്‍താവുന്ന എട്ടുകിലോ കട്ടകള് വീതമുള്ള രണ്ട് സ്റ്റീല്‍ ഡംബല്, ഒരു തേപ്പോട്ടി (ഷോക്ക് ഫ്രീ) ,വര്‍ക്ക് ചെയ്യാത്ത എന്നാല്‍ നന്നാക്കിയാല്‍ വര്‍ക്ക് ചെയ്യാന്‍ സാധ്യതയുമുള്ളതായ ഒരു എലെക്ട്രിക്ക് ഹീറ്ററ്..പിന്നെ ചരടുപൊട്ടിയ നാലു ഷട്ടില്‍ബ്യാറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നു പറഞ്ഞ്.. ബാംഗളൂര്‍ കോണ്ടിനെന്‍ടല്‍ ഓഫീസിലിരുന്ന് ഞാന്‍ ആ മെയില്‍ വായിച്ചപ്പോള്‍ പെട്ടെന്നുണ്ടായ ചങ്കിന്റെ ഒരു നീറ്റല് .. ആ നീറ്റല് എനിക്കു മാത്രം ആയിരിക്കില്ല എന്നു എനിക്കുറപ്പുണ്ടായിരുന്നു, മറിച്ച് ലോകത്തിന്റെ പല കോണുകളിലായി പിരിഞ്ഞുപോയ പന്ത്രണ്ട് പേര്‍ക്ക് ഈ മെയില്‍ കാണുമ്പോ ചങ്കിനു അതേ അവസ്ഥ ഉണ്ടായെന്നിരിക്കണം.!

എന്റെ മനസ്സിലേക്ക് കുറെ നല്ല ഓര്‍മ്മകള്‍ കടന്നു വന്നു..! നരിമട.. എതാണ്ട് നാലുവര്‍ഷം മുന്നെ തിരുവനന്തപുരം ടെക്ക്നോപാര്‍ക്കിനരികത്തായി കാര്യവട്ടം എന്ന കുടുസ്സ്ഗ്രാമത്തില്‍ ആ പന്ത്രണ്ട്പേര് ഒരുമിച്ച് താമസിച്ചിരുന്ന വീട്..

ആ മെയിലില്‍ അവന്‍ ഇതുകൂടി എഴുതിയിരുന്നു.. “നരിമട ഒഴിയുവാന്‍ ഇനി ഒരാഴ്ച കൂടി മാത്രം..ലാസ്റ്റ് ദിവസം വരെയും ഞാന്‍ ഈ വീട്ടില്‍ കാണും..പറ്റുമെങ്കില് നമുക്ക് ഒന്നൂടെ നമ്മുടെ നരിമടയില് ഒരുമിച്ച് ഒരു ദിവസം.. ബാക്കിവന്ന സാധനങ്ങള് വിറ്റ്കിട്ടുന്ന കാശുകൊണ്ട് നമ്മള്‍ നരിമടയുടെ ടെറസ്സില്‍ ഒരുമിച്ച്കൂടി അര്‍മാധിക്കുന്നു! നമ്മടെ മുന്നില്‍ ഉള്ള വില്‍സ് മതിലില്‍ കേറിയിരുന്ന് ആകാശത്തേക്ക് നോക്കി പൊകച്ചുതള്ളുന്നു.. ഒന്നോര്‍ക്കുക..നിങ്ങളെല്ലാം ഇനി എന്നെകിലും തിരുവനന്തപുരത്തേക്ക് വരുകയാണെങ്കില്‍ താമസിക്കാന്‍ നമുക്കീ നരിമട ഉണ്ടാവില്ല..!”

ണ്യം..ണ്യം.. (ഇനി പറയാന്‍ പോകുന്നത് കമ്പ്ളീറ്റ് ഫ്ലാഷ് ബ്യാക്ക് ആണെന്നു കാണിക്കാന്‍…)

2005 ലെ ഏതാണ്ടും ഒരു മാസം.. കാര്‍ന്നോന്‍മാര്‍ ചെയ്ത പുണ്യങ്ങളുടെ ഫലമായി ആറാം-സെമസ്റ്ററുവരെ സപ്പ്ളീം കൃട്ടീം ഏശാതെ പൊങ്ങിപ്പോന്നവന്‍മാര്‍ക്കെല്ലാം അന്നു കോട്ടയം പാമ്പാടിക്കോളേജില് ,ഹൈദ്രാബാദില്‍ നിന്നെങ്ങാണ്ടും വന്ന ഒരു മുട്ടന്‍കമ്പനി ആദ്യത്തെ ക്യാമ്പസ്‌ സെലക്ഷന്‍ നടത്തുന്നു! ഞങ്ങ എമ്മേസി കോതമംഗലത്തുകാര് എലനക്കികളുടെ കിറിനക്കിയിട്ടാണെങ്കിലും ജോലികിട്ടിയാമതി എന്ന ഉദ്ദേശത്തോടെ യാതൊരു ഉളുപ്പും മനസ്സില്‍വിചാരിക്കാതെ ഞങ്ങളുംകൂടി വന്നോട്ടെ പ്ളീസ് എന്നു പാമ്പാടിക്കരുടെ അടുത്തുകെഞ്ചി! ങ്ങ,പോന്നോ..പക്ഷേങ്കില് ക്യാമ്പസ് സെലക്ഷന്‍ എന്നപേരില്‍ നിങ്ങട കോളേജില്‍ ആരെങ്കിലും വരുവാണെങ്കില് ഞങ്ങട ടീംസിനെ അങ്ങോട്ടുവന്നു ഇന്റെര്‍വ്യൂ അറ്റന്റ് ചെയ്യാന്‍ സമ്മതിക്കണം എന്ന മറു-ഉടമ്പടിക്ക് എമ്മേസിത്തലവന്‍ ഉള്ളില് കിക്കിക്കിന്നു ചിരിച്ചുകൊണ്ട് സമ്മതംമൂളി. അങ്ങനെ ഞങ്ങടെ കോളെജീന്നു എലെക്ട്രോണിക്സും എലെക്ടിക്കലും അടങ്ങുന്ന പത്തുമുപ്പതെണ്ണം ഇന്റര്‍വ്യൂവിനു ഇടാനുള്ള ഷര്‍ട്ടും കളസ്രായിയുമടങ്ങുന്ന ബ്യാഗുംതൂക്കി ഹോസ്റ്റലീന്നിറങ്ങി ജവഹറിലെ സെക്കന്റ്ഷോയ്ക്കും കേറി പരമാവധി സമയംകളഞ്ഞശേഷം കോതമംഗലം താഴത്തെ സ്റ്റാന്റില്‍ വന്നിരുപ്പായി! എല്ലവന്‍മ്മാരുടെയും മനസ്സില്‍മുഴുവന്‍ കഴിഞ്ഞ ഒരുമാസമായിട്ടു നടത്തിവരുന്ന പ്ളേസ്മെന്റ് മോക്ക്ടെസ്റ്റുകളിലെ ശകുന്തളാദേവിയുടെ പസ്സിലും ,പിന്നെ അറേഞ്ച്ഡ് മ്യാരെജാണൊ ലവ് മാരേജാണൊ ഇന്ത്യയുടെ പുരോഗതിക്ക് ഉതുകുന്നത് എന്നതിനെക്കുറിച്ച് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ വന്നാല്‍ എടുത്തിട്ട് അലകാനുള്ള അഞ്ചാറ് കലക്കന്‍പോയിന്റ്സുമായിരുന്നു! രണ്ടരവരെ ആ ബസ്സ്റ്റാന്റിലും പരിസരത്തുമായി കറങ്ങിനിന്നിട്ട് ആ പോയിന്‍സുകള്‍ മനസ്സില്‍ ഉരുവിട്ടശേഷം രണ്ടരയ്ക്ക് വന്ന ഒരു പുനലൂര്‍ സൂപ്രഫാസ്റ്റില്‍ കയറി എല്ലാംകൂടി കോട്ടയത്തേക്ക് വിട്ടു..

അഞ്ചുമണിക്ക് കോട്ടയം ബസ്റ്റാന്റില്‍ എല്ലാത്തിനേം കൊണ്ടുവന്നു തട്ടിയശേഷം പുനലൂര് സൂപ്രന്‍ അതിന്റെ പാട്ടിനുപോയി.. ഇനി പല്ലുതേക്കാത്തതിന്റെയും ട്വീറ്റാത്തതിന്റെയും റീസണ്‍പറഞ്ഞു ആരും ഇന്റെര്‍വ്യൂവില്‍നിന്ന് ഔട്ടാവേണ്ട എന്നു ചിന്തിച്ചശേഷം സകലവന്‍മാരും കംഫര്‍ട്ട് സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു!പോക്കറ്റില്‍നിന്ന് ചില്ലറയെടുക്കാന്‍ വന്ന താമസംമൂലം ആദ്യംകയറാനുള്ള അവസരം നിഷേധിക്കപ്പെട്ട ഞാനുള്‍പ്പടെയുള്ള ഹതഭാഗ്യര്‍ വിധിയെപഴിച്ചുകൊണ്ട് എങ്കിശെരി പല്ലുതേച്ചേക്കാം എന്നു തീരുമാനിച്ച് ഒരോരുത്തരും ബ്യാഗില്‍നിന്ന് താന്താങ്ങളുടെ ബ്രഷും പ്യേസ്റ്റുമെടുത്തു. ഓരോരുത്തര്‍ക്കും സ്വന്തം പ്യേസ്റ്റ് എന്നുകേട്ട് ഞെട്ടണ്ട,പൊതുവെ പണക്കാരും പരിഷ്കാരികളായ വണ്ണാണ്‍ടു സെമസ്റ്ററിലെ പിള്ളേര്‍ ഉപയോഗിച്ചതിനുശേഷം വേസ്റ്റ്ബാസ്ക്കറ്റില്‍ കളയുന്ന പേസ്റ്റ് രാത്രി അവന്‍മാരുകാണാതെ പൊക്കിക്കോണ്ടുവന്നു മതിലേല് ചേര്‍ത്തുവെച്ച് ബ്രഷിന്റെ പിടികൊണ്ട് നന്നായി അമിക്കിയെടുക്കുന്നതാണത്..

പല്ലുതേപ്പും ലതും കഴിഞ്ഞു ബസ് സ്റ്റാന്റിന്റെ പരിസരത്ത്കണ്ട പെട്ടിക്കടയില്‍കയറി ഒരു ഷോഡപൊട്ടിച്ച് മുഖത്തൊഴിച്ച് ഫ്രെഷ്നെസ് ഉറപ്പുവരുത്തി.. കൂടുതല്‍ ഫ്രെഷാവാന്‍ ചായ ബെസ്റ്റായതിനാലും വെളുപ്പിനെ ചായകുടിച്ചാലുണ്ടാകുന്ന റിസ്ക് ഓള്‍റെഡി ഒഴിവായിക്കിട്ടിയതിനാലും ഒരു ചായെം ബണ്ണും അടിച്ചു വയ‌റ് സ്തംഭിപ്പിച്ചു!പാമ്പാടിക്ക് പോണെല്‍ കോട്ടയം കുമളി റൂട്ടില്‍ പിടിപ്പിച്ചിട്ട് പത്താംമയിലോ ഇരുപതാംകുയിലോ അങ്ങനെയേതാണ്ടും ഒരു സ്ഥലത്താണു എറങ്ങേണ്ടത്.. എന്‍ട്രന്‍സ് ക്ലാസ്സിലെ പഴേ കൂതറ ഗ്യാങ്ങില്‍ ഉണ്ടായിരുന്ന കൊറെ എണ്ണം പാമ്പാടി കോളേജ് ഹോസ്റ്റലില്‍ ഉണ്ട്. അവന്‍മ്മാരുടെ റൂമില്‍ചെന്നിട്ടു വേണം മാസങ്ങളായി ചെളിമണമുള്ള ജീന്‍സൊന്നു മാറ്റി ബ്യാഗില്‍ഉള്ള ഇന്റര്‍വ്യൂവിനു പോകാന്‍ വേണ്ടി തയ്പ്പിച്ച് വെച്ചിരിക്കുന്ന ഷര്‍ട്ടും ഫ്യാന്റ്സും എടുത്ത് ഇടാന്‍.. ഞങ്ങള് അഞ്ചാറെണ്ണം അങ്ങനെയൊരു പ്ളാനിട്ടു..

സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ എപ്പ ഇഡി പാഴ്സലായി വന്നു എന്നു ചോദിച്ചാമതി ! ഈ കോളേജ് ഹോസ്റ്റലിലു ജീവിക്കുന്നവന്‍മ്മാര്‍ക്ക് അങ്ങനെയൊരു ദുസ്വഭാവം ഉണ്ടെന്നു അറിയാവുന്നതുകൊണ്ട് പരിചയമുള്ള ഏതേലും കൂതറ വരാന്‍വേണ്ടി ഹോസ്റ്റലിന്റെ ഫ്രണ്ടില് കുറച്ചുനേരം കാത്തുനിന്നു..അധികം നേരം നിന്നു പമ്മാന്‍ അവസരംതരാതെ നമ്മടെ ഒരു പഴേഗഡി വന്നിട്ടു എല്ലാരെം വിളിച്ച് അവന്റെ റൂമിലേക്ക് കൊണ്ടുപോയി! കട്ടന്‍ബീഡിയുടെ മണവും മതിലില്‍മുഴുവന്‍ വൊട്ട് ഫോര്‍ എസ്സെഫൈ എന്നൊക്കെ എഴുതിയ ഒരു ഭീകരാന്തരീക്ഷം.. ഒരു കട്ടിലില്‍ കണ്ടാലേ വടിവാള് ടീമാണെന്ന് തോന്നിക്കുന്ന ഒരുത്തന്‍ വായുംപൊളിച്ച് കിടന്നുറങ്ങുന്നു.. സീനിയറാണ്..പാമ്പാണ്..ഒച്ചേണ്ടാക്കല്ലേ എന്നീ നിര്‍ദ്ദേശങ്ങള്‍ ശിരസ്സാവഹിച്ചുകൊണ്ട് ഞങ്ങള്‍ ശ്വാസമടക്കിപ്പിടിച്ച് കാലുനിലത്ത് പതുക്കെവെച്ച് മന്ദംമന്ദം ആ കട്ടിലിനരികിലൂടെ ഒന്നു പാസ്സ്ചെയ്തു! ആരും ഒന്നും മിണ്ടാതെതന്നെ സ്വന്തം ബാഗ് തുറന്ന് ഷര്‍ട്ടുംപ്യാന്റ്സുമെടുത്ത് എച്ചികൂട്ടീവ് ലുക്ക് ആയിക്കൊണ്ടിരിക്കുന്നതിനിടക്ക് അതിലൊരുത്തന്‍ ഒരു പടികൂടികടന്നു ഒരു ടൈയ്യെടുത്തു കെട്ടിക്കൊണ്ടിരിക്കുന്നു! ആ കാഴ്ച കണ്ടുനിന്ന ബാക്കിയെല്ലാവരുംകൂടി അമ്പരപ്പും നെടുവീര്‍പ്പും ഉത്കണ്ഠയും കലര്‍ന്ന ശബ്ദത്തില്‍ അളിയാ എന്ന് നീട്ടിവിളിച്ചപ്പോ അതിച്ചിരി ഒറക്കെയായിപ്പോയി. സൈഡിലെ കട്ടിലില് തലേന്ന് ഓഫായിക്കെടന്നേച്ച സീനിയറ് തലപൊക്കി നോക്കിയപ്പോ മുറിയില്‍ കൊറെ മാന്യമായി വസ്ത്രം ധരിച്ച ആള്‍രൂപങ്ങളെക്കണ്ട് “യെന്ത് മൈ**..” എന്നും പറഞ്ഞ് ചാടിയെഴുന്നേറ്റ് എങ്ങോട്ടേക്കോ എറങ്ങിപ്പോയി!

ക്യാമ്പസ് സെലക്ഷണ്‍ നടക്കുന്ന ഓഡിറ്റോറിയത്തില്‍ ,അവിടെ ഇന്റെര്‍വ്യൂ നടത്താന്‍ വന്ന സോഫ്റ്റ്കൊഡവയറന്മാരെപ്പോലും അതിശയപ്പെടുത്തിക്കൊണ്ട് ,ചുളുക്കില്ലാത ഷര്‍ട്ടും പ്യാന്റും പളുപളാ മിനുങ്ങണ കറുത്തഷൂവും ഇട്ടോണ്ട് (എല്ലാത്തിനുംകൂടി നാനൂറ്റിമുപ്പത് രൂവ) കയ്യിലൊരു ഫയലും പിടിച്ച് കൊറെ എകസിക്ക്യൂട്ടന്മാര്‍ സദസ്സിനു വിലങ്ങനേ നടന്ന് യേറ്റോം ബ്യാക്കിലുള്ള റോയില്‍ചെന്നു ഇരുന്നു! പാമ്പാടിതരുണികളാണൊ അതോ വേറെ വല്ല കോളേജില്‍നിന്നു വന്ന തരുണികളാണൊ എന്നറിയില്ല ഞങ്ങളെകണ്ടപാടെ “യെടി,സുജേ..ദാ പോണവന്‍ കിഡു ആണല്ലാ..അവനും എനിക്കും സെലക്ഷന്‍കിട്ടിയാ മതിയായിരുന്നു..” എന്നൊക്കെ അടക്കം പറയുന്നുണ്ടായിരുന്നെങ്കിലും ലൈന്‍കേസിലൊന്നും താല്പര്യമില്ലാതിരുന്നതുകൊണ്ട് ഞാനതൊന്നും ശ്രദ്ധിക്കാന്‍പോയില്ല! ഒരു തെലിങ്കന്‍ വന്നിട്ട് കമ്പനി അതാണ് ഇതാണ് മലമറിക്കലായിരിക്കും നിങ്ങള്‍ ജോയിന്‍ചെയ്താലുടനെ കിട്ടാന്‍പോകുന്ന പ്രൊജക്ട് എന്നൊക്കെ പറഞ്ഞ് ഒരു തള്ള് പീപ്പീറ്റി എടുത്തു. അഞ്ച് പൈസക്ക് ഗുണമുള്ള ഇന്‍ഫോര്‍മേഷന്‍ അല്ലാതിരുന്നിട്ടുപോലും ജനിച്ചതേ ഷോ എറക്കണം എന്ന ഉദ്ദേശത്തോടെ ജനിച്ച് കൊറെ ക്ണാപ്പന്‍മാര്‍, പീപ്പിറ്റിയെടുത്തപ്പോള്‍ അവന്‍മാര്‍ക്ക് മനസ്സില്‍ ഉടലെടുത്ത ഡവുട്ടുകള്‍ എണീച്ച്നിന്ന് ഇംഗ്ളീഷില്‍ ചോദിക്കുന്നത് കണ്ടിട്ട് എന്റെ അടുത്ത് ഇരുന്നവന്‍ മാനസികമായി തളര്‍ന്ന് “വാടുവ്വേ..ഞാമ്പോവ്വാ..” എന്നു മോന്തകൊണ്ട് ആങ്ങ്യം ആണിച്ചു! “അവടെ ഇരിയടേ,കിട്ടിയാ ലൂട്ടി ഇല്ലെങ്കി ദേ ദിതുപോലെ ചട്ടി..” എന്നു ഞാന്‍ തിരിച്ചും മോന്തകൊണ്ട് ആഗ്യം കാണിച്ചു!

ഓഡിറ്റോറിയത്തിലെ തള്ള് കഴിഞ്ഞു വന്ന സകല എണ്ണത്തിനും ഇന്റര്‍വ്യൂവിനു മുന്നേ ഉള്ള എലിമിനേഷം റൌണ്ടായ ടെക്ക്നിക്കല്‍ എഴുത്തുപരീക്ഷ എഴുതാനായി പലപല ക്ളാസ്സുകളിയായി കൊണ്ടുപൊയി ഇരുത്തി! ഒരു മുടി സ്ട്രേയിറ്റന്‍ ചെയ്ത സോഫ്റ്റിച്ചി വന്ന് കൊസ്റ്റിന്‍പേപ്പറ് തന്നപ്പ അവളേതാണ്ടും അഞ്ഞൂറിന്റെ നോട്ട് ഫ്രീയായി കയ്യിലോട്ട് വെച്ച്തന്നപോലെ ആകെ അറിയാവുന്ന ഇംഗ്ളീഷായ താങ്ക്യൂന്ന് പറഞ്ഞതിന് അവളെന്നെ പുച്ഛത്തോടെ നോക്കി! കമ്പനിയിലൊന്നും അഞ്ചുപൈസയുടെ പണിയെടുക്കാതെ ജീവിക്കുന്ന സാധനങ്ങളെയൊക്കെയാണ് ഇതുമാതിരെ ക്യാമ്പസ് സെലക്ഷന്‍ ഒക്കെയുണ്ടാകുമ്പോ കൊസ്റ്റിന്‍പേപ്പറു കൊടുക്കാന്‍ ആളുവേണം എന്നുപറഞ്ഞു കൊണ്ടുവരുന്നതെന്നു പിന്നീടാണ് മനസ്സിലായത്! കൊസ്റ്റിന്‍ഷീറ്റ് കണ്ടപാടെ കാലത്തെ കഴിച്ച ബണ്ണിന്റെ ഗ്യാസാണോ എന്നറിയില്ല, ഏതാണ്ടൊക്കെകൂടെ തലയിലേക്ക് എരച്ചുകേറി കണ്ണുകാണാന്മേലാത്ത അവസ്ഥയായി..! പിന്നെ കൊച്ചുന്നാളില് സാറ്റുംപാത്തും കളിക്കുമ്പൊ ആദ്യം എണ്ണാന്‍ ഉള്ളവനെ കണ്ടുപിടിക്കാന്‍ പരപ്പിലെ കൂതറപിള്ളേര് ഉപയോഗിച്ചിരുന്ന മന്ത്രം മനസ്സിലുരുവിട്ടു കൊസ്റ്റിന്‍ നമ്പര്‍ ഒന്നിലേക്ക് കടന്നു..!

“അണ്ടക്ക മുണ്ടക്ക ഡാമ ഡൂമ ഡസ്ക്കലക്കണ കോക്കലക്കണ അല്ലീ മുല്ലീ സേ..
സായിപ്പ് മദാമ്മ ബൊമ്മ!”,
ഓഹോ!സീ ആയിരുന്നല്ലേ ഉത്തരം..!!

എലിമിനേഷം പരീക്ഷയുടെ കഴിഞ്ഞു തെലുങ്കന്മാര്‍ പേപ്പറ് നോക്കിക്കൊണ്ടിരിക്കുന്നതിനിടക്ക് എല്ലാവന്‍മാരുംകൂടി പാമ്പാടികുന്നിറങ്ങി താഴത്ത് കണ്ട യേതോ ഒരു ഓലഷെഡ്ഡ് ഹോട്ടലില്‍നിന്ന് വയറ്നിറച്ചും ചോറും മീന്‍ചാറും ഡഭിളോംലേറ്റും കയറ്റിയശേഷം കോട്ടയം ആഷ, അഭിലാഷ്, അനുപമ, അന്തപ്പന്‍, അനീഷ് തുടങ്ങിയ സകല “അ” തീയറ്ററുകളിലും പടമേതാണ് കളിക്കുന്നതെന്ന് മനോരമയുടെ മൂന്നാംപേജും ചെക്ക് ചെയ്ത് വീണ്ടും കുന്നുകയറി കോളേജിലെത്തി!! ഒരു അരമണിക്കൂറ് കൂടി കഴിഞ്ഞ് അന്നുതന്നെ ഇന്റെര്വ്യൂ അറ്റെണ്ട് ചെയ്യാനുള്ളവരുടെ റിസള്‍ട്ട് പഭ്ളിഷ് ചെയ്തുകഴിഞ്ഞ് അതുകൂടി നോക്കിയിട്ടു സിനിമക്ക് പോകാമെന്നായിരുന്നു പ്ളാന്‍..! റിസള്‍ട്ട് പഭ്ളിഷ് ചെയ്തുകഴിഞിരിക്കുന്നു, ഓടിവരിന്‍ ഓടിവരിന്‍ എന്ന് ആരാണ്ടും അവിടെക്കിടന്നു അലറുന്നതുകണ്ട് അലര്‍ച്ച കേട്ട ദിശയിലേക്ക് ഒരു ആള്‍ക്കൂട്ടം പാഞ്ഞു! തിരക്കൊഴിഞ്ഞിട്ട് സമാദാനത്തോടെ സമയമെടുത്ത് നോക്കാം എന്നു തീരുമാനിച്ച് ഞങ്ങള്‍ സൈഡിലേക്ക് മാറിനിന്നു.. ആ തിരക്കിനിടയില്‍ നിന്ന് രണ്ടുമൂന്ന് കൂതറ ലുക്കുള്ളവന്‍മ്മാര്‍ ചിരിച്ചുകൊണ്ട് “യെസ്..യെസ്..കിട്ടിയില്ല..” എന്നൊക്കെ പറഞ്ഞ് എറങ്ങിവരുന്നത് കണ്ട് ഞങ്ങള്‍ക്കും “വാവ്!തിരിച്ച്പോകാന്‍ ഒരു കൂട്ടായി” എന്നോര്‍ത്ത് ആശ്വാസമായി! എങ്കിലും എങ്ങാനും ബിരിയാണി തീര്‍ന്നിട്ടില്ലെങ്കിലാ എന്നു വിചാരിച്ച് ഷോര്‍ട്ട്-ലിസ്റ്റഡ് റിസള്‍ട്ട് നോക്കിയ ഞാനൊഴിച്ച് ബാക്കിയെല്ലാം ഞെട്ടി!

ആ ലിസ്റ്റില്‍ എന്റെ പേര്.. “വിനുസേവ്യര്‍..”
“കര്‍ത്താവേ..അണ്ടക്ക മുണ്ടക്ക പവറുള്ള മന്ത്രമായിരുന്നാ..!”

പേര് ഷോര്‍ട്ട്ലിസ്റ്റടായതറിഞ്ഞ് തരിപ്പുകേറി നിര്‍നിന്മേഷ്..നിര്‍മ്മിനേഷ്.. എന്തുട്ടാണാവൊ ങ്ങ! സാബുവായി നിന്ന ഞാന്‍ തിരിഞ്ഞ്നോക്കുമ്പോ ബാക്കിയുള്ളവന്‍മാരെല്ലാം കൂടി എന്നെ ഭയഭക്ത്യാദരപൂര്‍വ്വം നോക്കിനില്‍ക്കുന്നു! പിന്നീടുണ്ടായതെല്ലാം വളരെ പെട്ടെന്നായിരുന്നു.. നിറകണ്ണുകളോടെ ടൈയ്യുംകെട്ടിനിന്നവന്റെ കഴുത്തിലെ ടൈ എന്റെ കൊരക്കില്‍ വന്നു മുറുകി, ഞാനിട്ടിരുന്ന ഷര്‍ട്ടിനു ചീപ്പ് ലുക്കാണെന്നു പറഞ്ഞ് ഒരുത്തന്‍ മുന്നൂറ്റമ്പത് രൂവ കൊടുത്തുവാങ്ങിച്ച അവന്റെ ഷര്‍ട്ട് എന്നെ ഇടീച്ചു! ഓള്‍റെഡി കുട്ടപ്പനായ എന്നെ ശടപടേന്നു കൂടുതല്‍ കുട്ടപ്പനാക്കി ,ബെസ്റ്റോഫ്ലക്കടാ മച്ചാ മിസ്സ്യൂഡാ എന്നൊക്കെ പറഞ്ഞു അവരെന്നെ ഇന്റര്‍വ്യൂ നടത്തുന്ന ഹോളിന്റെ പരിസരം വരെ അനുഗമിച്ചു! എന്നിട്ടു നേരെ അവിടെയുണ്ടായിരുന്ന ഒരു കൊമ്പന്‍മീശ സെക്ക്യൂരിറ്റിക്കാരന്റെ അടുത്തുചെന്ന് ചേട്ടായി ഇവടത്തെ ഷാപ്പെവെടയാ എന്നൊ മറ്റോ ചോദിച്ച് കുന്നിറങ്ങിപ്പോകുന്നത് കണ്ടു.. അവന്മാരെ തിരികേവിളിച്ചിട്ട് അളിയാ നിങ്ങ വിചാരിക്കണപോലെ ആക്ചുവലി ഞാന്‍ പുലിയല്ല എന്നു പറയണമെന്നുണ്ടായിരുന്നു!

സത്യം പറഞ്ഞാ ഇന്റെര്‍വ്യൂ എന്നൊക്കെപ്പറഞ്ഞാണ് വണ്ടികേറി ഇങ്ങുപോന്നതെങ്കിലും സംഭവതിന്റെ സെറ്റപ്പും കൊറെ പഠിപ്പിസ്ട് പിള്ളേരുടെ ഒന്നരക്കിലോ ബുക്കും താങ്ങിയുള്ള പ്രിപ്പറേഷനും കണ്ടപ്പോ എന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന മലയാളംമീഡിയം പഠിച്ച കൂതറ വിനുസേവ്യര്‍ക്ക് മുട്ടിനിടി തുടങ്ങിയിരുന്നു.. ഇരുട്ടാകുന്നതിനു മുന്നേ വീടെത്താന്‍വേണ്ടി പെണ്‍കുട്ടികള്‍ക്കെല്ലാം നേരത്തെതന്നെ ഇന്റര്‍വ്യൂ നടത്തി , അതില്‍ കോതകള്‍ ആയിട്ടുള്ള ഐറ്റംസ് ചിരിയും പ്രതീക്ഷയും തുളുമ്പുന്ന മുഖവുമായി എന്റെ മുന്നിലൂടെ നടന്നുപോകുന്നത് ഞാന്‍കണ്ടു.! എക്സിക്ക്യൂട്ടീവ് വേഷത്തില്‍ ഷാപ്പില്‍ പോയവന്‍മാര് അതേവേഷത്തില്‍ ഷര്‍ട്ടിന്റെ രണ്ട് ബട്ടണ്‍സൊക്കെ തുറന്നിട്ടു കിണ്ടിയായി വെയര്‍ത്ത്കുളിച്ച് ഒരു ഏഴ് ഏഴരയായപ്പോ അളിയാ യെന്തായടാ എന്നൊക്കെ ചോദിച്ച് വീണ്ടും അന്വേഷിച്ച് കുന്നുകേറി വന്നപ്പോഴും ഞാന്‍ പഴേ അവസ്ഥയില്‍ തന്നെ ടൈയ്യുംകെട്ടി നില്‍ക്കുവായിരുന്നു! വന്നവന്‍മാര് ആ പരിസരത്തൊക്കെ കറങ്ങിയടിച്ച് കുറച്ച്നേരം നിന്നതിനുശേഷം യവട ഒന്നും സംഭവിക്കുന്ന മട്ടില്ല എന്നു കണ്ടപ്പൊ ഷാപ്പിലേക്കുതന്നെയാണൊ എന്നറിഞ്ഞൂടാ ,കുന്നിറങ്ങി വീണ്ടും പോകുന്നത് കണ്ടു!

എട്ടരയായപ്പോഴേക്കും ആ പരിസരത്തുണ്ടായിരുന്ന ആള്‍ക്കൂട്ടമൊന്നും കാണാനുണ്ടായിരുന്നില്ല! ഞാനും പിന്നെ എന്നെപ്പോലെ പാവപ്പെട്ട അഞ്ചാറെണ്ണവും മാത്രം കൊടുംവെശപ്പും സഹിച്ച് ഫയലുംപിടിച്ച് നില്‍ക്കുന്നുണ്ട്..! ഒരു പത്തുമിനിട്ട് കഴിഞ്ഞു പരിപാടിയും ഉപേക്ഷിച്ച് കുന്നെറങ്ങിയോടി ഉച്ചക്ക് കഴിച്ച ഹോട്ടലീന്നു പൊറോട്ടേം മൊട്ടക്കറീം തട്ടി,ഇന്റര്‍വ്യൂ എന്തായടാ കിട്ടിയോ എന്നു ചോദിക്കുന്നവന്‍മാരൊടെല്ലാം കൊഴപ്പൂല്ലായിരുന്നു ടെക്ക് ഈസിയായിരുന്നു എച്ചാര്‍ പാടായിരുന്നുന്നൊക്കെ പറയാം എന്നെല്ലാം പ്ളാനിട്ടോണ്ട് നിക്കണ സമയത്ത് തെലുങ്കന്‍ ഒരുത്തന്‍ ഇന്റര്‍വ്യൂ നടക്കുന്ന റൂമിന്റെ ഡോറില്‍വന്ന് ഇനിയേതെങ്കിലും നേര്‍ച്ചക്കോഴി ബാക്കിയുണ്ടോ എന്നു നോക്കിയപ്പൊ എന്നെ കാണുകകായിരുന്നു!

ഇന്റര്‍വ്യൂ പാനലില്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം പാനലില്‍ സ്ത്രീകളാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ഗുഡ്‌മോണിങ്ങ് മാഡം ആദ്യം കൊടുത്തതിനുശേഷം മാത്രമേ പിന്നെ ബാക്കിയുള്ള സാറുന്മാര്‍ക്ക് ഗുഡ്മോണിങ്ങ് കൊടുക്കാവൂ ,അവരും ഇരുന്നോളൂ എന്നു പറഞ്ഞതിനുശേഷം മാത്രമേ ഇരിക്കാവൂ, കസേര വലിക്കുമ്പൊ സൌണ്ട് കേള്‍ക്കാന്‍ പാടില്ല, ഫയലു മടിയിലു വെക്കുന്നത് ആത്മവിശ്വാസക്കുറവ് എടുത്തുകാണിക്കും, ഇന്റര്‍വ്യൂ നടത്തുന്നതിനിടക്ക് അവരെന്തേലും തിന്നോണ്ടിരിക്കുവാണേല്‍ അതിലേക്ക് നോക്കിവെള്ളമിറക്കരുത്, അഥവാ നമ്മള്‍ നോക്കുന്നത് കണ്ട് അവര് ഇങ്ങൊട്ടുവല്ലതും വേണൊന്ന് ചോദിച്ചാ നീട്ടുന്ന പാത്രത്തിലുള്ള രണ്ടേ രണ്ട് കശൂണ്ടി എടുക്കാവുന്നതാണ് തുടങ്ങി കഴിഞ്ഞ ഒന്നരമാസം കഷ്ടപെട്ട് കാണാതെ പഠിച്ചതെല്ലാം മനസ്സിലൊന്നൂടെ റീവൈന്റ് ഇട്ടതിന്റെ ആവേശപ്പുറത്ത് നേരെചെന്നു കേറി ഗുഡ്മോണിങ്ങ് സാറെന്നു പറഞ്ഞതിന്റെ പൊറകെ പുള്ളി വാച്ചില്‍നോക്കുന്നത് കണ്ടപ്പോഴാണ് അബദ്ദായല്ലോ സെബാസ്റ്റ്യാ എന്നാലോചിച്ചത്! ആ നിമിഷം വെടി തീര്‍ന്നതാണ് !പോരാത്തതിനു ഫയലുവെക്കാന്‍ മേശയുമില്ല,പകരം ആകെയുള്ളത് രണ്ടുകസേരകള്‍ മാത്രമാണ്.. ഗുഡ്മോണിങ്ങ് ചതിച്ച അങ്കലാപ്പില്‍ നേരെകേറി അതിലൊരു കസേരയില് ഇരുന്നുകഴിഞ്ഞപ്പഴാണ് ക്യാനൈ ടേക്ക്മൈസീറ്റ് പറയാന്‍ മറന്നകാര്യം ഓര്‍മ്മവന്നത് ! എഴുന്നേറ്റിട്ട് ഒന്നൂടെ ക്യാനൈ ടേക്ക്മൈസീറ്റ് പറയണൊ, അതോ എറങ്ങിഓടണോ എന്നൊക്കെ ചിന്തകള്‍ മനസ്സില് വന്നെങ്കിലും കയ്യുംകാലും തളര്‍ന്നതുകൊണ്ട് രണ്ടിനും സാധിച്ചില്ല !എന്തിനേറെ പറയുന്നു, ഇന്റര്‍വ്യൂവിന്റെ ശരീരശാസ്ത്രം എന്ന ബുക്കില്‍ എഴുതിയിരിക്കുന്നതുപോലെ കൂളായിട്ടിരിക്കുകയാണെന്നു കാണിക്കാന്‍ കാല്പാദങ്ങള് ക്രോസ്സ്ചെയ്തു വെച്ചതിനു ആ തെലുങ്കന്‍ വന്നു കാലിനിട്ട് ഒരു തട്ട്തന്നു! പന്നപെലിസാണ്ടിമോനെ ,കാശുകൊടുത്തു വാങ്ങിച്ചബുക്കില്‍ പറയുന്നപോലെയാടാ ഞാനീ ഇരിക്കുന്നത്,നീയിപ്പ തട്ടിക്കോ ഇതുംകഴിഞ്ഞ് നീയെപ്പഴെങ്കിലും പുറത്തിറങ്ങുമല്ലോ,അന്നേരം പൊക്കിക്കോളാടാ ചെറ്റേ എന്നൊക്കെ ഇംഗ്ളീഷില്‍ പറഞ്ഞ്ഒപ്പിക്കാന്‍ അറിയാന്മേലാതിരുന്നതുകൊണ്ട് തലകുനിച്ച് ആ ഇന്റെര്‍വ്യൂറൂമില്‍നിന്ന് പുറത്തിറങ്ങി!

ആക്ചുവലി അണ്ടക്ക മുണ്ടക്ക പവറില്ലാത്ത മന്ത്രമായിരുന്നെന്ന് പിന്നീടുള്ള കമ്പനി റിക്രൂട്ട്മെന്റുകള്‍ തെളിയിച്ചു!റിട്ടണ്‍ ടെസ്റ്റ് കഴിഞ്ഞാലുടനെ റിസള്‍ട്ടുംനോക്കി ഷാപ്പിലേക്ക് വിടുന്നവന്മാരുടെ കൂട്ടത്തില്‍ ഞാനും സ്ഥിരായി! ക്ളാസിലെ ഒരുവിധപ്പെട്ട അവന്മാര്‍ക്കും അവളുമാര്‍ക്കും ബ്യാംഗളൂര്‍ ചെന്നയി ഹൈദ്രാബാദ് മള്ട്ടിനാഷനലുകളില്‍ പണികിട്ടിയതിനു ശേഷം അതില്‍തന്നെ കുറച്ച് അഹങ്കാരികള്‍ക്ക് രണ്ടുംമൂന്നും കമ്പനിയും ആയതോടെ ഞങ്ങ കുറച്ച് പതിരുകള് ടെന്‍ഷന്‍ നിറഞ്ഞ ഒരുപാട് ദിവസങ്ങള്‍ തള്ളിനീക്കി! ഐട്ടി വന്‍മരങ്ങള്‍ റിക്രൂട്ടും നിര്‍ത്തിപ്പോയതിനു ശേഷം പഴേ പാമ്പാടിക്കോളേജില്‍തന്നെ പതിരുകളെ അന്വെഷിച്ച് തിരുവന്തോരം ടെക്കണൊപാറ്ക്കില്‍ നിന്നു ഒരുലോഡ് കമ്പനികള്‍ വരുകയും ഞാനുള്‍പ്പടെയുള്ള സകല ഷാപ്പ് ടീംസിനെയും റിക്രൂട്ട് ചെയ്തോണ്ട്പോവുകയും ചെയ്തു!

2006 ജൂണ്‍ മാസം.. എഞ്ചിനിയറിങ്ങ് പഠിത്തം പരിപാടിപൂട്ടിക്കെട്ടുന്ന ദിവസങ്ങള്‍! ബാംഗളൂര്‍,ചെന്നൈ മള്‍ട്ടിനാഷണന്മാര്‍ക്ക് ജോയിന്‍ ചെയ്യാനുള്ള അപ്പോയിന്മെന്റ് ലെറ്റര്‍കിട്ടുന്നു, ഫൊട്ടോസ്റ്റാട്ടെടുക്കുന്നു, സാറുമ്മാരെപ്പോയി കാണുന്നു, അങ്ങോട്ടോടുന്നു ഇങ്ങൊട്ടോടുന്നു, ലാബെക്സാം മാറ്റിവെക്കാന്‍ പറയുന്നു, ആകെക്കൂടെ ഒരു മേളം! മള്‍ട്ടിജാഡത്തെണ്ടികള്‍ ഓര്‍ക്കുട്ട് പ്രൊഫൈലിലൊക്കെ സുനീഷ് ഓഫ് ടു ഹൈഡ്രാബാഡ്, ഉല്‍പേഷ് ഘോണ റോക്ക് ഇന്‍ ബ്യാങ്ക്ളൂര്‍ എന്നൊക്കെ എഴുതിവെച്ചതുകൂടി കണ്ടപ്പോ ഞങ്ങ കൂതറ ടെക്കനോപ്പാര്‍ക്കന്‍മ്മാരെല്ലാം കുരുവെട്ടി ടെന്‍ഷം കൂടി വീണ്ടും ഷാപ്പിലേക്ക് എരച്ചുകയറാന്‍തുടങ്ങി! അതുകൊണ്ടെന്തായി, ആറ്റ്നോറ്റിരുന്ന ഓഫര്‍ലെറ്റര്‍ കയ്യില്‍കിട്ടിയ നിമിഷം സകലവന്മാരും നാലുവഴിക്കോടി ഇന്റര്‍നെറ്റ് കഫെയില്‍ കേറി ഓര്‍ക്കുട്ടില്‍ തിരുവനന്തപുരതേക്ക് ഓഫ് എന്നൊക്കെ എഴുതി, കമ്പനിയുടെ പേരുള്ള കമ്മ്യൂണിറ്റിയില്‍ സകലതിലും ജോയിന്‍ ചെയ്ത്, കൊറെ കച്ചറകള്‍ അതില്‍കണ്ട ചരക്കുകള്‍ക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് ഇടുകേം ചെയ്തു.. തികച്ചും ഡീസന്റായ ഞാന്‍ ഐ ഡബ്ളിയു എംബഡഡ് സിസ്റ്റം എന്ന മാതിരിയുള്ള കമ്മ്യൂണിറ്റിയില്‍ ഒക്കെ ജോയിന്‍ ചെയ്തിട്ട് ,ഇനിയെന്നും വര്‍ക്കിനോട് കമ്മിറ്റഡ് ആയിരിക്കും എന്നുകാണിക്കാന്‍ സ്റ്റാറ്റസ് കമ്മിറ്റഡ് ആക്കിയെങ്കിലും മോന്‍ കമ്മിറ്റഡ് ആയെന്നു അറിഞ്ഞ് അമ്മച്ചിയെ മെഡിക്കല്‍ട്രസ്റ്റിലോട്ട് കൊണ്ടുപോകുന്ന സീനാലോചിച്ച് പഴേ സിങ്കിള് തന്നെ ഇട്ടുവെച്ചിട്ടു പോന്നു!

2006 ആഗസ്റ്റ് യേഴ്..തിരുവനതപുരത്ത് എത്തി ജോലിക്ക്കേറി ശംബളം ലാവിഷായി വീശിയെറിഞ്ഞു ജീവിച്ചിട്ടുവേണം ,നാലുകൊല്ലം കോളേജില്‍ ചെരച്ചിട്ടും ഹിറ്റ് ആകാന്‍ പറ്റാഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനെന്നു മനസ്സില്‍ തീരുമാനമെടുത്ത് രണ്ട് യുവാക്കള്‍ പെട്ടിയും ബ്യാഗും തൂക്കി എര്‍ണ്ണാളം സൌത്തില്‍നിന്നു വണ്ടികയറുന്നു! അവരാണു പിന്നീട് തടിയന്‍ബ്രൂസെന്ന പേരില്‍ അറിയപെട്ട രെഞ്ചിത് രാമനും ,ഗേള്‍സ് മാഗ്നെറ്റ് എന്നപേരില്‍ അറിയപ്പെട്ട വിനുസേവ്യറും (ഗിഹി, പഞ്ചിനുവേണ്ടി ചുമ്മാഷോ!)!! കഴക്കൂട്ടത്ത് ടെക്കണൊ‌പാര്‍ക്കിനരികിലായി അല്‍സുരാജ് എന്ന് പേരിലുള്ള സ്റ്റാര്‍ഹോട്ടലില്‍ ആണ് ഒരാഴ്ച അക്കൊമൊഡേഷന്‍ ഒരുക്കിയിരിക്കുന്നതെന്നു ഞാനും കമ്പനി എച്ചാറ് ജോഷ്മി ചെറിയാനുമായിട്ടുള്ള ഇംഗ്ളീഷ് കാഷ്വല്‍ ടാക്കിനിടക്ക് അവളെന്നോട് പറഞ്ഞിരുന്നു! ഓരോരുത്തര്‍ക്കും സിങ്കിള്‍റൂമൊക്കെ എക്സ്പെക്റ്റ് ചെയ്തു ചെന്നുകേറിയ ഞങ്ങളെ ഒണക്കമീന്‍ അട്ടിയടുക്കുന്നത് പൊലെ അവിടെയുണ്ടായിരുന്ന റൂമിലൊക്കെ കുത്തിക്കേറ്റി ! പറഞ്ഞതിലും രണ്ട്ദിവസം മുന്നേതന്നെ വന്നിട്ട് അവിടെ കുളിച്ച്താമസം തുടങ്ങിയ ഏതോ പൂഞ്ഞാറ്റ് എഞ്ചിനിയറിങ്ങ് കോളേജിന്നു വന്ന സെബാസ്റ്റ്യനൊക്കെ ഞങ്ങള്‍ റൂം കയ്യേറിയതു കണ്ട് അമര്‍ഷംപൂണ്ടിട്ട് പല്ലിറുമ്മിയെങ്കിലും അഞ്ചുമിനിട്ട്കൊണ്ട് പെണ്ണ്കേസ് സംസാരസബ്ജക്റ്റ് ആയതോടെ വന്‍ ഇന്റിമേറ്റ് ആയി! അന്നത്തെ ദിവസം പലപ്പോഴായി വന്നുകൂടിയവര്‍ ഒരു ഇരുപത്പേരാണ് ,പെണ്‍കുട്ടികള്‍ മാതാപിതാക്കളോടൊപ്പം അല്‍സുരാജിലെ ഫ്രീ അക്കൊമൊഡേഷന്‍ നോക്കി വന്നതാണെങ്കിലും ഞാനൊഴിച്ചുള്ള കൊറെ കച്ചറകളു ചെന്നിട്ട് പെണ്‍കുട്ടികളോട് ഇടിച്ചു കേറിസംസാരം കണ്ടപ്പോ,കാശിത്തിരിപോയാലും വേണ്ടില്ല,, പാതിരാ ആയലും കൊഴപ്പമില്ല ഇന്നുതന്നെ വല്ല പേയിങ്ങ്ഗസ്റ്റ് റൂം ഒപ്പിക്കണം എന്നു പറഞ്ഞ്കൊണ്ട് എല്ലാത്തിനേം തിരിച്ച്പോകുന്നത് ഞങ്ങള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് നിന്നു വീക്ഷിചു!

അന്നുവൈകുന്നേരം വട്ടം കൂടിയിരുന്നു വെടിപറഞ്ഞ പാമ്പാടിക്കോളേജിലെ ആറെണ്ണം ഞാനുള്‍പ്പടെയുള്ള കോതമംഗലത്തുകാര് ആറെണ്ണം എന്നിവരുകൂടി ഒരുമിച്ചൊരു വീടെടുത്ത് താമസിക്കാന്‍ പദ്ദതിയിട്ടു!ടെക്ക് പുലികള്‍ ആണെങ്കിലും സകലതിന്റേം കൂതറലുക്ക് വെച്ച്നോക്കുമ്പോ ലൈന്‍കേസ് ,ഷോ-ഓഫ് എന്നിങ്ങനെയുള്ള വെല്യെ വെല്യെ ആഗ്രഹങ്ങളൊന്നും മനസ്സില്‍പോലും ചിന്തിക്കാന്‍ ആവതില്ലാത്തവന്മാരാണെന്നത് പരസ്പരം ഒരു വലിയ ആശ്വാസമായിരുന്നു! വമ്പിച്ച വാടകവീട് തപ്പലിന്റെ ഭാഗമായി കാര്യവട്ടം പഞ്ചായത്തിലെ ഓരോ വീടും അരിച്ച്പെറുക്കി,ഇനി അരിച്ചുപെറുക്കാന്‍ നാരായണന്‍കുട്ടിച്ചേട്ടന്റെ രണ്ടുനെല വീടുമാത്രേ ബാക്കിയുള്ളൂ എന്നറിഞ്ഞ് അങ്ങോട്ട് വെച്ച്പിടിപ്പിച്ചു! എണ്ണായിരം രൂവ വാടകയും ഇരുപതിനായിരം രൂപ പകിടിയും പോരാഞ്ഞിട്ട് ,വെജിറ്റേറിയനായ നാരായണങ്കുട്ടിച്ചേട്ടന്‍ വെജിറ്റേറിയന്‍മാരായ കല്‍പ്പണി വാര്‍ക്കസെറ്റ് ടീമുകളെ വെച്ച് മാത്രം പണികഴിപ്പിച്ച ഫ്രെഷ് വീടാണ് ,ഈ ജന്‍മത് അതില്‍ ചിക്കനോ ബീഫോ കുക്ക് ചെയ്തുപോകരുതെന്ന പരട്ട കരാറും! ഒരുദിവസം നീണ്ടുനിന്ന കൂലങ്കുഷമായ വിലപേശലിനുശേഷം ഡഭിള്‍ഓംലേറ്റ് എങ്കിലും വെക്കാന്‍ സമ്മതിക്കണം എന്ന ആവശ്യം പുള്ളി അംഗീകരിച്ചു! അങ്ങനെ ഞങ്ങ പന്ത്രണ്ടെണ്ണം കാര്യവട്ടം ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിന്റെ അരികിലുള്ള രണ്ടുനെല വീടിനെ നരിമട എന്നു പേരിട്ടശേഷം അതില്കേറി താമസം തുടങ്ങി!

(തുടരും.. എഴുതാന്‍ കൈ വഴങ്ങണമേ എന്ന പ്രാര്‍ത്ഥനയോടെ..)


download_pdf

Advertisements

51 thoughts on “സായിപ്പ് മദാമ്മ ബൊമ്മ..(നരിമടപുരാണം)

 1. *****ഒരു തേങ്ങ ഉടച്ചോട്ടെ*****

  വിനുച്ചെട്ടാ കിടു!!! ബാക്കി ഉടനെ എഴുത്!!!

 2. innale ithupoloru mail njagalkkum kitti…Bye…anu c u dear…subjectil…2007 bacthil join cheytha girls gropsilekk…avidem ithupoloru hostelile avasanathe padiyirakkam…everyone felt the same…

  and pambadi college nedumkuzhiyil anu…;)

  interview vishesham kollam…collegil unaryirunna njagal arinjittillatha virunnukarude visheshangal…

  vayichappol ithupolorennam ezhuthan thonni…nannayittundu..;)

 3. nice…. vivaranam..kollaam…

  http://rahul-mystories.blogspot.com/
  കരണത്ത് കിട്ടിയ ഒരടി…!!
  ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു..

 4. ആഹാ.. ഒരു രസായി വന്നതാര്‍ന്നു അപ്പോഴെക്കും “തോടരും” ബാക്കികൂടെ വേഗം പോരട്ടെ… !

 5. തകര്‍പ്പന്‍! ഇത് വായിച്ച്ചിട്റ്റ് എന്റെ ഇടപ്പള്ളി മാമാങ്കം ഒന്നൂടെ എഴുതിയാലോ എന്ന് വരെ തോന്നി!

  കലക്കീരാ!

  (ഹൈക്കൊടതീലെ ജഡ്ജ് ഞന്ഗ്ങ്ങലോടു ചാണകം വരാന്‍ പോകാന്‍ പറഞ്ഞത് ഞാന്‍ എഴുതിയാര്‍ന്നാ? )

 6. അളിയാ വിക്സേ…കലക്കി…. അരവിന്ദേട്ടന്‍ പറഞ്ഞ പോലെ ‘ഇടപ്പള്ളി മാമാങ്കം രണ്ടാം ഭാഗം’ പോലെ… കിടു….

 7. കാന് ഐ പോസ്റ്റ എ കമന്റ്.

  അല്ല വിനു ഈ ഗേള്സ് മാഗ്നെറ്റ് എന്ന് പറഞ്ഞാല്, ഗേളസെന്ന് കേട്ടാലങ്ങോട്ട് ഒട്ടുമെന്നുതല്ലേ ഉദ്ദേശിച്ചേ…

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  ടു സീ & ഹിയര് എബൌട്ട് ഫാബ്ലസ് 12.

  ഇത് മ്മടെ അരവിന്ദേട്ടന്റെ കായംകുളം സൂപ്പര്ഫാസ്റ്റ് പോലെ ലോങ്ങ് റൂട്ടിലോടട്ടേ എന്നാശംസിക്കുന്നു….

 8. ഹമ്മേ !

  അളിയാ ഇത് വായിച്ച് ഞാന്‍ സെന്റിയായി..

  കോളേജിലൊക്കെ പോയി പഠിക്കാനും വേണം ഒരു യോഗം..

  നമുക്കൊരു സിനിമയെടുക്കണം കേട്ടാ.. 🙂

 9. അളിയാ വിനു…നീ റ്റ്വീറ്റിയപ്പോ തന്നെ ഞാന്‍ ചാടി ഇവിടെ വന്നു നോക്കി… ബീമാപള്ളി സീഡി വരെ, വെളുപ്പാങ്കാലത്ത്‌ അപ്പീസില്‍ ഇരുന്നു വായിച്ചപ്പൊഴുണ്ടു ഒരു പരമനാറി വന്നു എന്റെ മോണിറ്ററില്‍ എത്തിനോക്കി… ഇനി അടുത്ത അപ്രേസള്‍ റിവ്യുനു ബ്ളോഗും വയിച്ചോണ്ടിരുന്നെന്നും പറഞ്ഞു എന്റെ കഞ്ഞീപാറ്റയിടീക്കണ്ടന്നു വെച്ചു, സോമാലിയന്‍ സര്‍ക്കാരിന്റെ ഘജനാവു കണക്കു കിടന്ന നിന്റെ comment പേജില്‍ തേങ്ങയടിക്കാന്‍ പറ്റാത്ത വേദനയോടെ close ചെയ്യേണ്ടിവന്നടാ.. closeചെയ്യേണ്ടി വന്നു …. ങീി ങീി…:'(

  കുറച്ചോസം മുന്നേ കോതമംഗലത്ത്‌ അദ്യമായി പോയപ്പോ നിങ്ങടെ കോളേജും കോളേജ്‌ ജങ്ങ്ഷനും LH പോണാ വഴിക്കുള്ള transformerറും കഥകള്‍ എല്ലാവരും പറഞ്ഞു കേട്ടു കേട്ടു ഞാന്‍ ആകെ രോമാഞ്ചപുളകിതായാണു ആ ഭാഗത്തെക്ക്‌ വായും പൊളിച്ചു നോക്കിയത്‌ … നീ ഒക്കെ തെണ്ടി തിരിഞ്ഞു അലമ്പി നടന്ന കോളേജ്‌ ജങ്ങ്ഷന്‍!! :O

  ആ മതിലിനോട്‌ വെര്‍ത്തുവെച്ചു പെയ്സ്റ്റ്‌ അമക്കണ സീനില്‍ എനിക്കു നിന്റെ ആ റ്റ്വീറ്റ്പിക്കില്‍ കിടക്കണ പടമാടാ ഓര്‍മ്മവന്നത്‌…

  ആരെയോക്കെ മറന്നാലും ആര്‍ എസ്‌ അഗര്‍വാളിനേയും ശകുന്തളാ ദേവിയേയും മറക്കാന്‍ പറ്റുവോടാ നമുക്ക്‌???? അവരു വെച്ചു നീട്ടിയാലും രണ്ടേ രണ്ട്‌ കശുവണ്ടിയേ എടുക്കാവോള്ളു, ACയുടെ തണുപ്പുകാരണം തണൂത്തു പല്ലുകൂട്ടിയിടിച്ചാലും സഹാറ മരുഭൂമിയാലാണു ഇരിക്കണതെന്നും പറഞ്ഞു മസിലു പിടിച്ചിരുന്നോണം എന്നോക്കെ പറഞ്ഞ പഠിപ്പിച്ച പെഴ്സണാളിറ്റി ഡേവലപ്മന്റെ ക്ളാസ്സോക്കെ ഓര്‍ത്തുപ്പോയെടാ നിന്റെ പോസ്റ്റ്‌ വായിച്ച്‌… അതുവഴി കോട്ടയത്ത്‌ വന്ന്‌,പമ്പാടി കോളേജില്‍ കയറി… ഇണ്റ്റര്‍വ്യു കണ്ടു ചിരിച്ചു മരിച്ചു,കഴകൂട്ടത്ത്‌ അത്സുരാജ്‌ സ്റ്റാര്‍ഹോട്ടലില്‍ കേറി, കാര്യവട്ടത്ത്‌ നാരയണങ്കുട്ടി ചേട്ടന്റെ 2 നില നരിമടയുടെ മുന്നില്‍ ചിരിച്ചു വയറുളുക്കി നില്‍ക്കുവടാ ഞ്യാന്‍… മര്യാതക്ക്‌ എറങ്ങി വന്ന്‌ ബാക്കി എഴുതിക്കോണം …

  കലക്കിയളിയാ… കലക്കി പൊളിച്ചടുക്കി…
  commentiടാന്‍ വന്നതാ പോസ്റ്റായി പോയി.. നീ ഷെമീ…

  Tin2 :B

 10. വെടിക്കെട്ട് ഐറ്റം…ചില്ലറയുടെ ഇടപ്പള്ളി മാമാങ്കത്തോട് കട്ടക്ക് നിക്കുന്ന സാധനം!

  വായിച്ച് കൊണ്ടിരുന്നപ്പോ പലതും ഓര്‍മ വന്നു ഞാനും ഏഴ് വര്‍ഷം പുറകോട്ട് പോയി…അതാണെടാ ഒരു ബ്ലോഗറുടെ കഴിവ്.

 11. സൂപര്‍! ഒട്ടുമിക്ക കാര്യങ്ങളുമായി relate ചെയ്യാന്‍ പറ്റി..
  2 മാസം മുമ്പ് എനിക്കും വന്നു ഒരു കോള്‍, തറവാട് വീട് ഒഴിഞ്ഞു കൊടുക്കാന്‍ പോണു എന്ന്!! ജീവിതത്തിലെ ഓരോ കാലഘട്ടത്തിലും നമ്മള്‍ പിന്നിട്ട വഴികലോടും സ്ഥലങ്ങളോടും ഉള്ള സ്നേഹം ഇങ്ങനത്തെ ഓരോന്ന് കാണുമ്പോ വിനു പറഞ്ഞപോലെ ഒരു നീറല്‍ ആയി വരും!

  സോറി.. ഞാന്‍ അല്പം ഇമോഷണല്‍ ആയി പോയി! 🙂

 12. അളിയാ……………….സൂപര്‍!
  ഇനി നീ കഴകൂട്ടത് കാണിച്ച കൂതറ പരിപാടികള്‍ കേള്‍ക്കാന്‍ നോക്കി ഇരിക്കുവന്ന്ന്നു.
  അടുത്ത ഭാഗം ഒരു മുത്തുച്ചിപ്പി വായിക്കുന്ന പോലെ ആകുമോ ??

 13. ആഹ അപ്പൊ നമ്മടെ കളരീ വന്നാരുന്നോ അരങ്ങേറ്റം… ഞാനും ആര്‍ ഐ ട്ടീ ന്നു തന്നെ…
  പിന്നെ കോളേജ് ജങ്ക്ഷനില്‍ (നെടുംകുഴി) നിന്ന് രണ്ടു കിലോമീറ്റെര്‍ മാത്രം പോയാ മഞ്ഞടി എന്നൊരു ഷാപ്പുണ്ട് . കരിമ്പിന്കാല , മുല്ലപന്തല്‍ പോലെ ഒക്കെ തന്നെ ലോക്കലി ഫേമസ് ആണ്…മിസ്സ്‌ അക്കിയിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു.

 14. അവന്മാരെ തിരികേവിളിച്ചിട്ട് അളിയാ നിങ്ങ വിചാരിക്കണപോലെ ആക്ചുവലി ഞാന്‍ പുലിയല്ല എന്നു പറയണമെന്നുണ്ടായിരുന്നു!

  enthoru ezhuthaa ishtaa…!!!

 15. ചില പോസ്റ്റുകള്‍ വായിച്ചാല്‍ ഇങ്ങനെയാ..
  അതില്‍ പറയുന്ന ഓരോ ചെറിയ കാര്യം പോലും മനസ്സില്‍ ഒരു സിനിമ കാണുന്ന പോലെ കാണാന്‍ പറ്റും. നമ്മുടെ ജീ‍വിതത്തിലെ പല സംഭവങ്ങളുമായും സാമ്യം തോന്നും.. ഇതു പോലെ ഒരെണ്ണം നമുക്കും എഴുതണം എന്ന് തോന്നും..

  അങ്ങനെയെല്ലാം തോന്നിയ മറ്റൊരു പോസ്റ്റും ഞാന്‍ ഈയടുത്ത് വായിച്ചിട്ടില്ല!

  ശരിക്കും ഇടപ്പള്ളി മാമാങ്കത്തിന്റെ ഒപ്പം നില്‍ക്കുന്ന പോസ്റ്റ്..

  btw,
  ഈ പാമ്പാടികോളേജ് എന്ന് പറയുന്നത്, ആര്‍.ഐ.ടി അല്ലേ? അത് കിടു കോളേജാണെന്നും, അവിടുത്തെ പിള്ളേരൊക്കെ ഐ.ഐ.ടി, എന്‍.ഐ.ടി. ഒക്കെ പോലെ വന്‍ സ്റ്റാന്റേര്‍ഡാണെന്നും ഒക്കെ ഞാനും കേട്ടിട്ടുണ്ട്. അവിടെ ഒരു ഇന്റര്‍വ്യൂവിനെങ്കിലും പോകാന്‍ അവസരം കിട്ടിയ നീ ഭാഗ്യവാന്‍ തന്നെ!
  (എന്ത്? അവിടെയും കൂതറകള്‍ ഉണ്ടെന്നോ?)

 16. വിന്ച്ചേറ്റാ ഛെ ചേട്ടാ പുതിയ പോസ്റ്റ്‌ അലകി പൊളിച്ചു..കഴിഞ്ഞ കുറച്ച പോസ്റ്റുകളായി പെണ്ണ് കേസോ വെള്ളമാടിയോ കോളേജോ ഇല്ലാതിരുന്നപോ മോഹന്‍ലാലിനെ നഷ്ട്ടമായ പോലെ വിന്‍ ചേട്ടനും ഇമേജിന്റെ പിടിയില്‍ അകപ്പെട്ടോ എന്ന് തോന്നി..പക്ഷെ ദിഗന്തം കുലുങ്ങുമാര് പൊട്ടുന്ന ഒരു ബോംബിന്റെ പണിപ്പുരയില്‍ ആണ് വിന്ചെട്ടന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല..പൂര്‍വാധികം ശക്തിയോടെ തന്നെ തിരിച്ചു വന്നിരിക്കുന്നു.എന്നാലും വിന്‍ ചെട്ടാനോദ് ഞാന്‍ ശരിക്കും പിണക്കമാ..ഇങ്ങനെ നിര്‍ത്താന്‍ പാടുണ്ടോ..എന്റെം വിന്‍ ചേട്ടനെ ആരാധിക്കുന്ന എന്റെ കോളേജിലെ ലക്ഷക്കണക്കിന്‌ പേരുടെയും അഭ്യര്‍ത്ഥന ഇപ്പൊ ഇതാണ് : എത്രയും പെട്ടെന്ന്..കഴിവതും നേരത്തെ ഇതിന്റെ ബാക്കി കൂടി പോസ്റ്റി ഞങ്ങളെ ആനന്ദത്തില്‍ ആരാടികകണം…ഈ കമന്റ്‌ കാണുമ്പോ വിന്ചെട്ടന്‍ നിര്‍ബന്ദിച്ചു ഇടീച്ചതാനെന്നു ഏതെങ്കിലും തെണ്ടിക്ക് തോന്നുകയോ വിന്ചെട്ടനോദ് ചോദിക്കുകയോ ചെയ്‌താല്‍ അതവന്റെ കുറ്റമല്ലെന്നും വളര്‍ത്തു ദോഷമാണെന്നും മനസ്സിലാക്കി വിന്ചെട്ടന്‍ അവരോട ക്ഷമിക്കണമെന്ന് കൂടി ഞാന്‍ ഇവിടെ ചേര്‍ക്കുന്നു..ബാക്കി ബാക്കി വന്നതിനു ശേഷം..

 17. ഗുണ്ടകളെ തീരെ ഇഷ്ടമില്ലാത്ത കൊണ്ട് കഴക്കൂട്ടത്തെങ്ങും നിക്കാതെ കാര്യവട്ടത്ത് വന്നു വീട് നോക്കിയത്, വാടക കുറയ്ക്കാന്‍ വേണ്ടി മൊതലാളിയുമായി ഒടക്കിയത്, ആരെ പേടിച്ചാണോ കഴക്കൂട്ടത്തു നിന്നും സ്കൂട്ടായത് അതേ ടൈപ്പ് ഒരു ഗുണ്ടയുടെ ആക്രോശങ്ങളും തുറിച്ചു നോട്ടങ്ങളും സഹിച്ചു കൊണ്ട് എന്നും രാവിലെ അയാള്‍ടെ കടേല്‍ നിന്നും പുട്ടും പഴവും സിംഗിള്‍ (ചെലവന്മാര്‍ ഡബിള്‍!) ഓംലെറ്റും (ആള്‍സോ നോണ്‍ ആസ് ആംപ്ലേറ്റ് ) ചായേം തട്ടിയത്, ടെക്നോപാര്‍ക്ക് എക്സ്പ്രസ്സ്‌-ഇല്‍ ഓടിച്ചെന്നു ഇടിച്ചു കേറുന്നത്, ബസ്സില്‍ ബാക്കി എല്ലാവരും ബലം പിടിച്ചിരിക്കുമ്പോള്‍ നമ്മള്‍ മാത്രം കൂതറ വിറ്റുകള്‍ ഒക്കെ അടിച്ചു ഒറക്കെ ചിരിക്കുന്നത്, വൈകിട്ട് അല്‍-സാജിലെ കൂതറ ഫുഡും അടിച്ചു സംഘം ചേര്‍ന്ന് (അതും ഗുണ്ടകളെ ഇഷ്ടമില്ലാത്ത കൊണ്ട് ) കഴക്കൂട്ടം-കാരിയവട്ടം റൂട്ടില്‍ വിസ്തരിച്ചു നടന്നത്, സംഗീതം പഠിക്കണമെന്ന മോഹവുമായി കഴക്കൂട്ടത്തെ ഒരു സിങ്ങത്തിന്റെ മടയില്‍ പോയി കീബോര്‍ഡും വയലിനും ഗിറ്റാറും ഒക്കെ വലിച്ചു കീറിയത്, വെള്ളമടി പാര്‍ട്ടി നടത്തി ബഹളമുണ്ടാക്കിയത്തിനു ‘തറവാട്ടില്‍’ വച്ച് ‘മാന്യന്മാരായ’ അയല്‍ക്കാരുമായി ഒടക്കുണ്ടാക്കിയത്, അതേ രീതിയില്‍ നരിമടയില്‍ വെച്ച് ബഹളമുണ്ടാക്കിയത്തിനു തെറി പറയാനെത്തിയ മൊതലാളിയെ ബാര്‍ ബാബു തെറി പറഞ്ഞത്, വെള്ളമടിച്ചു ടെറസില്‍ കേറി കൂതറ ഡയലോഗ്‍സ് അടിച്ചു കിടന്നത്, കമ്പനി-യുടെ ആനുവല്‍ ഡേയ്ക്ക് അളിയന്റെ തിരക്കഥയില്‍ കൂതറ സ്കിറ്റ് അവതരിപ്പിച്ചത്.. അങ്ങനെ എന്തെല്ലാം എന്തെല്ലാം! അടുത്ത ലക്കത്തില്‍ ഇതൊക്കെ കാണുവാരിക്കും അല്ലെ?

 18. അളിയാ സംഭവം കലക്കി..!! കോളേജു സംഭവങ്ങള്‍ എല്ലാം കൊള്ളാം!!
  വാടക വീട്ടില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.!!

 19. വിനൂ, ചിരിച്ച് ഒരു പരുവായെഡാ..
  വേറൊന്നും ഞാനെഴുതുന്നില്ല സ്വന്തം അനുഭവം എഴുതിയാ നീ ചോദിക്കും എന്നാണ് നടന്നത് 1942 ലോ എന്ന് അതുകൊണ്ട് വേണ്ട.

 20. മോനെ വിനു സേവിയരെ, കൊള്ളാം, വളരെ നന്നായിട്ടുണ്ട്!

  കോതമംഗലം MACE ലെ ക്യാമ്പസ്‌ ഇന്റര്‍വ്യൂ മഹാമഹത്തില്‍ നിന്നും ഊരുവിലക്കെര്‍പ്പെടുത്തിയ (പോള്‍ കെ. ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട്… ) എന്നെപ്പോലുള്ള കൂതറകള്‍ക്കും വായിച്ചു രസിക്കാന്‍ പറ്റിയ ഒരു പോസ്റ്റ്‌. ബാക്കി വേഗം എഴുതി പോസ്റ്റ്‌ ചെയ്യ്. 😀 (ഈശ്വരാ ഒരു സ്മൈലി ടൈപ്പ് ചെയ്യാന്‍ നോക്കിയപ്പോ “:ഡി” ന്ന്‌)

  -എന്ന് സ്വന്തം,
  ഹരി

 21. കൊല! കരച്ചിലു വരുന്നു! എനിക്ക് സന്തൊഷായി!,ആദ്യായിട്ടാണ് എന്റെ നാടകത്തിനു ഇത്രേം കയ്യടി കിട്ടുന്നത്..

 22. വിനൂ.. ഇദ്ദാണിഷ്ടാ ഐറ്റം… അല്ലേലും അനുഭവത്തീന്നെഴുതുമ്പോഴാണു സംഭവം കിടിലം ആകുന്നത്.. നിന്റെ ഇതുവരെയുള്ള കഥകളില്‍ നിസ്സംശയം “കൊല” റേറ്റിംഗ് കൊടുക്കാവുന്ന സംഗതി ഇതു തന്നെ.. ആരാണ്ട്രാ പറഞ്ഞത് ബ്ലോഗില്‍ ഇപ്പോ നല്ല ഇടിവെട്ട് പോസ്റ്റൊന്നും വരുന്നില്ലെന്ന്..

 23. മോനെ വിനു…ഇതു തകര്‍ത്തു..!! ഒരേ അനുഭവം ആയതു കൊണ്ടാകും കൂടുതല്‍ ആസ്വദിച്ചു വായിച്ചു ചിരിച്ചു!!
  ആ പന്ത്രണ്ടു പേരില്‍ ഒരാളാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം…അതാരുന്നു മോനെ ടൈം..
  ജിനി പറഞ്ഞ പോലെ നരിമടയിലെ കൂടുതല്‍ തരികിടകള്‍ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കുന്നു

 24. ithu swantham anubhavam thannalle…?
  Ithu poleyulla jeevithanubhavangal vaayikkumbolaanu enikku oru aankuttiyaayi janikkathathinte vishamam manasilaakunnathu…(senti.. )

  Appol Vinu ithinte bakki vegam ezhuthu… ithinte bakki kelkkan manassu kothikkunnu…

 25. ബാംഗളൂര്‍ കോണ്ടിനെന്‍ടല്‍ ഓഫീസിലിരുന്ന് ഞാന്‍ ആ മെയില്‍ വായിച്ചപ്പോള്‍ പെട്ടെന്നുണ്ടായ ചങ്കിന്റെ ഒരു നീറ്റല് ..

  ഇത് വായിച്ചപ്പോഴും ചങ്കില്‍ ഒരു നീറ്റല്‍..
  കൊള്ളാം , നന്നായിട്ടുണ്ട്, ബാക്കിക്കായി കാത്തിരിക്കുന്നു

 26. ഇങ്ങനെയൊരു സംഭവം നിങ്ങൾ പോസ്റ്റിയിട്ടുണ്ടാരുന്നെന്ന് ഇപ്പഴാ കണ്ടത്.. സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി.. ചില്ലറണ്ണന്റെ ബ്ലോഗിലും പുള്ളി പണ്ട് ഷ്രെഡ്സിൽ പോയ കഥകൾ വായിച്ചിട്ടുണ്ട്.. [എല്ലാരും പുലികളാണേലും അങ്ങനെ സമ്മതിക്കില്ല,ല്ലേ?] ..

  ഓടോ: ഹൈദ്രാബാദ് കമ്പനിയിൽ അന്നു ജ്വാലി കിട്ടിയിരുന്നെങ്കിൽ കുറെ കാറുകളും അതിന്റെഒക്കെ ബ്രേക്കും ഉടമസ്ഥന്മാരുടെ ജീവനും രക്ഷപ്പെട്ടേനെ! ബുഹഹഹ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w