ഡെറാഗ് താഴ്വരകള്‍..ഡെറാഗ് പ്രണയമാണ്..

ദൂരെയ്ക്ക് നോക്കിയാല്‍ ആല്‍പൈന്‍ മരങ്ങള്‍ നിറഞ്ഞ മലനിരകള്‍മാത്രം കാണാമായിരുന്ന ആ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ ഏറെനേരം ഒറ്റയ്ക്കിരിക്കുമ്പോഴുണ്ടാകുന്ന ഒരുതരം മരവിപ്പ് ഇപ്പോള്‍ മനസ്സിനേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.. വിരസത നിറഞ്ഞ ശനിയാഴ്ചകളില്‍,എങ്ങോട്ടെന്നില്ലാതെ ഞാന്‍ നടത്തുമായിരുന്ന ട്രെയിന്‍യാത്രകള്‍ക്കിടയില്‍ , അന്നൊരു ദിവസം ഞാന്‍ പോകാന്‍ തിരഞ്ഞെടുത്തത് ജെര്‍മനി പോളണ്ട് ബോര്‍ഡറിനടുത്തുള്ള റോഡസ്ഹൈം എന്ന ഗ്രാമമാണ്.. തികച്ചും വിജനമായിരുന്ന ആ റെയില്‍വേസ്റ്റേഷനില്‍ എത്തിയിട്ടു ഇനിയെങ്ങോട്ടെന്നറിയാതെ കുറേനേരം നിന്നതിനുശേഷം കടുകുപാടങ്ങള്‍ കൊണ്ട് മഞ്ഞപുതച്ചു നില്‍ക്കുന്ന ആ മലനിരകള്‍ ലക്ഷ്യമാക്കി ഞാന്‍ നടക്കുകയായിരുന്നു ..നാഗരികതയുടെ നഖക്ഷതങ്ങള്‍ ഏല്‍ക്കാത്ത ഒരു കന്യകയെപ്പോലെ അതിസുന്ദരിയായിരുന്നു ആ ഗ്രാമം.. നിറങ്ങള്‍ കൊണ്ട് ചിത്രതുന്നല്‍ നടത്തി മനോഹരമാക്കിയ പട്ടുതൂവാലകള്‍ക്കും, ഗോതമ്പില്‍ നിന്നുണ്ടാക്കുന്ന ബ്രൌണ്‍കളറിലുള്ള ബവേറിയന്‍ വൈസന്‍ ബിയറിനും മേലെ ആ ഗ്രാമത്തില്‍ എന്റെ മനസ്സിനെ ആകര്‍ഷിച്ചത് പ്രകൃതിഭംഗിയുടെ ദേവത വസിക്കുന്ന ഡെറാഗ് താഴ്വരകളാണ്.. കുത്തനെയുള്ള ചരിവുകളുള്ള കുന്നുകളും പിന്നെ കുറേ പാറക്കൂട്ടങ്ങളും..ആ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിവരുന്ന അരുവിയുടെ കരയില്‍ ഞാന്‍ എത്രനേരമെന്നില്ലാതെ അങ്ങനെ ഇരുന്നപ്പോഴെല്ലാം, നിശബ്ദതയില്‍ അതിലൂടെ ഒഴുകിവരുന്ന കാറ്റില്‍ ,ഒരു പെണ്‍കുട്ടിയുടെ തേങ്ങല്‍ എനിക്ക് കേള്‍ക്കാമായിരുന്നു . ഇന്നും ഞാനത് കേള്‍ക്കുന്നു.. അവളുടെ കഥ എന്റെ തൂലികയില്‍നിന്നു നിങ്ങള്‍ അറിയുന്ന ഈ നിമിഷം വരേയും..

ഒലീവിയ.. അവള്‍ക്കും ഈ താഴ്വരകള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു.. ലാവന്റര്‍ പൂക്കള്‍കൊണ്ടുണ്ടാക്കിയ ബൊക്കെകള്‍ വില്‍ക്കാന്‍ അവള്‍ അങ്ങുദൂരെ നിന്നു കുന്നിന്‍ചരിവുകള്‍ താണ്ടി ആ താഴ്വരകളില്‍ വരുമായിരുന്നു.. നക്ഷത്രങ്ങള്‍ ഇല്ലാത്ത നവംബര്‍ രാത്രിപോലെ കറുത്തനിറത്തിലുള്ള മുടിയുള്ള,ഒരു പോളീഷ് പെണ്‍കുട്ടി. അവള്‍ക്ക് എന്നും ആ താഴ്വരകളോടും അരുവിയോടും ഒരുപാട് കാര്യങ്ങള്‍ പറയാന്‍ ഉണ്ടാകുമായിരുന്നു..അവളുടെ സ്വപ്നങ്ങളേക്കുറിച്ച്.. അവളുടെ പ്രണയത്തെക്കുറിച്ച്..

അവള്‍ പീറ്ററിനെ ആദ്യമായി കണ്ടത് ആ താഴ്വരയില്‍വെച്ചാണ്.. ഒരുപക്ഷേ ,തന്നെപ്പോലെ തന്നെ ജീവിതത്തില്‍ ഏകാന്തത അനുഭവിച്ചിരുന്ന പീറ്ററിനെ മനസ്സിലാക്കാന്‍ അവള്‍ക്ക് എളുപ്പം കഴിഞ്ഞെന്നിരിക്കണം. ഒരു ലാവെന്റര്‍ പൂച്ചെണ്ട് തന്റെ കൂട്ടുകാരനു സമ്മാനമായി കൊടുത്തുകൊണ്ട് അവര്‍ തുടങ്ങിയ സൌഹൃദം, അത് പ്രണയമായി മാറുകയായിരുന്നു. അന്നുവരെ താഴ്വരകളോടും അരുവിയോടും തന്റെ സ്വപ്നങ്ങളും പരിഭവങ്ങളും പങ്കുവെച്ചവള്‍ ,ഇന്നവള്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടിയിരിക്കുന്നു.. ആ താഴ്വരയിലെ പുല്‍നാമ്പുകള്‍ അവര്‍ പറയുന്ന കിന്നാരം എന്തെന്നു കേള്‍ക്കാന്‍ കാതോര്‍ക്കുമായിരുന്നു..ആ താഴ്വരയിലൂടെ ഒഴുകുന്ന കാറ്റിനുപോലും പ്രണയത്തിന്റെ ഗന്ധമായിരുന്നു..

അന്നും പതിവുപോലെ വൈകുന്നേരമായപ്പോള്‍ അവള്‍ ഡെറാഗില്‍ എത്തി.. തനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ ജന്മദിനമാണന്ന് ..അന്നവളുടെ കയ്യില്‍ അവനു കൊടുക്കാന്‍വേണ്ടി കൊണ്ടുവന്ന നീലക്കണ്ണുകള്‍ ഉള്ള വെളുത്ത ഒരു കുഞ്ഞു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.. അതിന്റെ കണ്ണുകള്‍ പീറ്ററിന്റേതു പോലെയാണെന്ന് പറഞ്ഞ് അവള്‍ എന്നും അവനെ കളിയാക്കാറുണ്ടായിരുന്നു.. അവനു പിറന്നാള്‍ സമ്മാനമായി കൊടുക്കാന്‍ അവള്‍ക്ക് പ്രിയപ്പെട്ടതായി ആ പൂച്ചക്കുട്ടി അല്ലാതെ വേറെഒന്നുമുണ്ടായിരുന്നില്ല..

അവന്‍ എന്നും വരാറുള്ള സമയം ആയിട്ടും അന്ന് അവന്‍ വന്നില്ല.. അവളുടെ മുഖത്തെ പുഞ്ചിരി മൌനത്തിനു വഴിമാറി..നേരം ഒരുപാട് ഇരുട്ടിയിട്ടും തന്റെ കൂട്ടുകാരന്‍ വരുന്നില്ല.. അവളുടെ മൌനം വിതുമ്പലായി.. അവള്‍ ആ പൂച്ചക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു ഏറെനേരം കരയുന്നത് ആ താഴ്വര നിശബ്ദമായി നോക്കിനിന്നു. തേങ്ങല്‍ അവസാനിപ്പിച്ച് അവള്‍ ആ പൂച്ചക്കുട്ടിയെ നിലത്തുവെച്ചു..അത് കുറെനേരം അവളെ നോക്കിനിന്നശേഷം ദൂരെദൂരെ ആ താഴ്വരയുടെ ഇരുളുകളിലെവിടേയ്ക്കോ നടന്നകന്നു ..പീറ്റര്‍ തന്റെ ജീവിതത്തില്‍ നിന്നു നടന്നകന്നുപോയപോലെ അന്നവള്‍ക്ക് തോന്നി..

ഡെറാഗ് താഴ്വരകള്‍ ഇന്നു നിശബ്ദമായിരിക്കുന്നു..ആ നിശബ്ദതയില്‍,അതിലൂടെ ഒഴുകിവരുന്ന കാറ്റില്‍ ഒലീവിയയുടെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു..അവന്‍ ഇനി തിരിച്ചുവരില്ല എന്നു മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ,പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവള്‍ ആ താഴ്വരകളില്‍ വന്നു കുറെനേരം ഇരുന്നിട്ട് നനഞ്ഞ കവിള്‍ത്തടങ്ങളുമായി തിരിച്ചുപോകുമായിരുന്നു..കരഞ്ഞു കരഞ്ഞു മിഴിനീരു തോര്‍ന്നുവെങ്കിലും, പിന്നെയും നെഞ്ചില്‍ ഒരു കനലായി മാറുന്നതാണ് പ്രണയം..

ഡെറാഗ് പ്രണയമാണ്..

ഒരിക്കല്‍ അവള്‍ താഴ്വരയുടെ അരികിലായി ആ നീലക്കണ്ണുകളുള്ള പൂച്ചക്കുട്ടിയെ വീണ്ടും കണ്ടു.അന്നു അതിന്റെ കഴുത്തില്‍ ഒരു ചരടും അതില്‍ കോര്‍ത്തുവെച്ചിരുന്ന ഒരു കടലാസ് കഷണവും ഉണ്ടായിരുന്നു..അതില്‍ ഇങ്ങനെ എഴുതിയിരുന്നു..

“ഒലീവിയ,ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു..എനിക്ക് ഇനി ഒരിക്കലും അവിടെ വരാനോ നിന്നെ കാണാനോ കഴിയുമെന്നു തോന്നുന്നില്ല..ഞാനിപ്പൊ “ഹിറ്റ്ലര്‍സ് യൂത്ത്” എന്ന് പേരിലുള്ള ഒരു ആര്‍മിഗ്രൂപ്പില്‍ നിര്‍ബന്ധിതസൈനിക സേവനം അനുഷ്ടിക്കുകയാണ്.. ഏതു നിമിഷവും ജെര്‍മനി പോളണ്ടിനെതിരെ ഒരു സൈനികനീക്കം നടത്താം.. നീ എങ്ങൊട്ടെങ്കിലും രക്ഷപെട്ടുകൊള്ളുക..നീയെന്റെ ജീവിതത്തില്‍ എന്നുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.. ഇനിയെന്താകുമെന്നു എനിക്കറിയില്ല..”

1939 ഡിസംബര്‍ 12, നാസി പട്ടാളക്യാമ്പിലേക്ക് പോളീഷ് യുദ്ധത്തടവുകാരായ സ്ത്രീകളെ കൊണ്ടുവന്ന ഒരു ട്രക്ക് കൂടി വന്നുനിന്നു ..ഓരോ ട്രക്ക് വരുമ്പോഴും കാമവെറി പൂണ്ട കഴുകന്മാരെപ്പോലെ ജര്‍മ്മന്‍ പട്ടാളക്കാര്‍ ഓടിക്കൂടുന്നു..പട്ടാളക്കാര്‍ വലിച്ചുപറിച്ചെറിയുന്ന നഗ്നതയെ മറയ്ക്കാനായി തങ്ങളുടെ പെണ്‍മക്കള്‍ പാടുപെടുന്നത് കണ്ട് അമ്മമാര്‍ അലമുറയിടുന്നു.. അതിലൊന്നും തന്റെ പ്രണയിനി ഉണ്ടാവരുതേയെന്നു പീറ്റര്‍ പ്രാര്‍ത്ഥിച്ചിരുന്നു.. എന്നാല്‍ അന്നു അവന്‍ അവളക്കണ്ടു,പൊടിപിടിച്ച് പാറിപ്പറക്കുന്ന തലമുടിയും കണ്ണീരിലും ചോരയിലും കുതിര്‍ന്ന ഒട്ടിയ കവിള്‍ത്തടങ്ങളുമായി അവള്‍ ആ ട്രക്കിന്റെ പുറകില്‍ ഇരിക്കുന്നു.. ആ നിമിഷം അവന്‍ അങ്ങോട്ടേക്ക് ഓടി..കരഞ്ഞുകലങ്ങിയ കണ്ണുകള്‍കൊണ്ട് കാഴ്ച മങ്ങിയിരുന്നെങ്കിലും ഓടിവരുന്നത് പീറ്റര്‍ ആണെന്ന് മനസ്സിലായതുപോലെ അവള്‍ തലയുയര്‍ത്തിനോക്കി.. ആ ട്രക്കിനു നേരെ ഓടുന്നതിനിടയില്‍ അവന്‍ തന്റെ ബെല്റ്റില്‍ തിരുകിയിരുന്ന തോക്ക് കയ്യിലെടുത്തു. ഡെറാഗ് താഴ്വരയിലെ മഞ്ഞുപൊഴിയുന്ന മരങ്ങള്‍ക്കിടയിലൂടെ അവളുടെ കൈപിടിച്ച് നടക്കാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു..
ഡെറാഗ് മരണമാണ്..

താഴ്വരയിലൂടെ വീശുന്ന ഇളംകാറ്റിനു അപ്പൊഴും പ്രണയത്തിന്റെ ഗന്ധമായിരുന്നു.. ആ നിശബ്ദതയില്‍ ഇരുന്നപ്പോഴെല്ലാം ഒലീവിയ തന്റെ കഥ എന്നൊടു പറയുകയായിരുന്നു..ഇനി ഒരുപക്ഷേ എന്റെ ചിന്തയില്‍ അവള്‍ ഉണ്ടാവില്ല..ഇനിയൊരിക്കലും അവളുടെ ശബ്ദം ഞാന്‍ കേട്ടുഎന്നു വരില്ല! അവള്‍ പ്രണയമായിരുന്നു.!


download_pdf

Advertisements
ഡെറാഗ് താഴ്വരകള്‍..

27 thoughts on “ഡെറാഗ് താഴ്വരകള്‍..

 1. [vinuxavier]™ says:

  എനിക്ക് പണ്ട് സാമൂഹ്യത്തിനു അമ്പതില്‍ നുപ്പത്തെഴ് ഒക്കെ ഉണ്ടായിരുന്നത.. പത്ത് എയില്‍ ക്ലാസ് ടോപ്പര്‍

 2. കൊള്ളാം മച്ചു, നല്ല രേനജ് ഒണ്ട്. ടെരാഗും പിറ്റരും ഒലിവിയയും ഒരു വേദനയായി മനസ്സില്‍ ഉണ്ടാകും!

 3. vinutux says:

  തകര്‍ത്തു…
  ഒരു വെടിയൊച്ച കാതില്‍ മുഴങ്ങുന്നു.. ഡൊറാഗ് താഴവരകളെ… നിശബ്ദ്തയില്‍നിന്നുണര്‍ത്തിയ ഒന്ന്…

 4. വെമ്പള്ളി says:

  വിനൂ പത്ത് ഏ യിലെ സാമൂഹ്യ പാഠവും കഴിഞ്ഞ് നീ വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. മറ്റൊരു ദേസ്തേവ്സ്കിയൊ പെരുമ്പടവമൊ ഒക്കെ ആകാനുള്ള സാദ്ധ്യത കാണുന്നുണ്ട്. കലക്കീഡാ‍….

 5. വളരെ നന്നായിട്ടുണ്ട്. ഈ ആശയപരമായ മാറ്റം നല്ലതുതന്നെ (അതായതു -നിന്റെ മിനുക്കുട്ടി സ്റ്റൈല്‍ കഥകളില്‍നിന്നും)! ഒരുപാട് പുരോഗതിക്കും സ്കോപ്പ് ഉണ്ട്. അതും വളരെ നല്ല കാര്യമാണല്ലോ! Keep ’em coming!

 6. Jins Jose says:

  താങ്കളുടെ ഈ പുതിയ സ്റ്റൈല്‍ ഇഷ്ടമായി; ഒപ്പം ചെറിയൊരു അമ്പരപ്പും. സ്മാള്‍ അടിക്കാനും, കിന്നരാത്തുംബികള്‍ കാണാനും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍, ഒരു ദിവസം പെട്ടെന്ന് സെമിനാരിയില്‍ ചേര്‍ന്നതറിഞ്ഞപ്പോ തോന്നിയ അതേ അമ്പരപ്പ്.

 7. പറയണം പറയണം എന്ന് കരുതി ഇരിക്കാന്‍ തോടങ്ങിയിട്ടു കൊറേ നാളായി.. എന്നാ സുന്ദരമാര്‍ന്ന പ്രണയകാവ്യം.. ഇങ്ങനെ ഒക്കെ എഴുതാന്‍ നീ പ്രണയിചിട്ടുണ്ടോട…

 8. ധനേഷ് says:

  സ്പാ‍റി!
  കിടിലന്‍ തീമും നല്ല പ്രെസന്റേഷനും!

  ഓഫ്: ജിന്‍സിന്റെ കമന്റിന് ഒരു ലോല്‍.

 9. anuradha says:

  കൊള്ളാലോ
  നീ കാര്യമായിട്ട് വായന തുടങ്ങിയോ?
  ഭാഷ കണ്ടിട്ട് അങ്ങനെ തോന്നുന്നല്ലോ

 10. രാവിലെ സെന്റി ആക്കിയല്ലൊ… എന്തെങ്കിലും തമാശ വായിക്കനുള്ള മൂഡിലാ വിനു സേവിയര്‍ ബ്ലോഗ് എടുത്തതു… പക്ഷെ കൊള്ളാം… ഏതായാലും ഇന്നു ഹര്‍ത്താല്‍ അല്ലെ… കുറച്ചു സെന്റി ആവാം.. its touching.. really touching…

 11. ഡ്യാ കഥ വളരെ നന്നായി.. കഥയുടെ അന്തരീക്ഷം ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഒന്നാഞ്ഞു പിടിച്ചാല്‍ നമുക്കും ഇതൊക്കെ പറ്റും എന്നു മനസ്സിലായില്ലേ..
  ബൈ ദ ബൈ.. നീ സെമിനാരീന്നു ചാടിപ്പോന്ന വിവരം ഇതുവരെ പറഞ്ഞില്ലാരുന്നു 🙂

 12. chillara says:

  അത്രക്ക് നന്നായിട്ടൊന്നുമില്ല! പ്രണയം അവതരിപ്പിച്ചിരിക്കുന്നത് ക്ലീഷേകളിലൂടെയാണ്! അല്പം പുതുമ ആകാമായിരുന്നു. പിന്നെ വെടിവെച്ചു കൊന്നത് കഥയുടെ ടോണുമായി യോജിക്കുന്നില്ല. യഥാര്‍ത്ഥ പ്രണയം അവിടെ പരാജയപ്പെട്ടു എന്ന് തോന്നി.

  എങ്കിലും കൊള്ളാം!

  (പി.എസ് ബിയറ് വാങ്ങിച്ചു തരാമെന്ന് പറഞ്ഞാല്‍ ഇനീം പുകാഴ്ത്താവുന്നതേയുള്ളൂ!)

 13. നന്നായിട്ടുണ്ട്!! പ്രണയം നന്നായി അവതരിപ്പിച്ചു.!!
  മുന്‍പ് പലടതും കേട്ട് മറന്ന സെന്റെന്സുകള്‍ വന്നോ എന്നൊരു ഡൌട്ട് മാത്രം.!!

  സെമിനാരി കാര്യം കലക്കി.!! 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )