ഞാന്‍ ബാലു..(പഠിപ്പിസ്റ്റ്)ഞാന്‍ ബാലു. മീനച്ചിലാറിന്റെ തീരത്തുള്ള പരുമലചെരിവ് എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവന്‍! പരുമല പോലീസ് സ്റ്റെഷനിലെ ഒരു സാധാ കോണ്‍സ്റ്റബിള്‍ ആയിരുന്ന വര്‍ഗ്ഗീസിന്റെയും ,അന്നാമ്മയുടെയും ഏക സന്താനം ആയി ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിനാലില്‍ ജനനം.! മുഴുക്കുടിയനായ അപ്പന് തന്റെ ജീവിതകാലത്ത് ആകെ സമ്പാദിച്ചുകൂട്ടിയത് പതിനായിരങ്ങളുടെ തീരാ കടബാധ്യതയും കൂമ്പിനിടി വറീത് എന്ന ഇരട്ടപ്പേരും ആയിരുന്നു! പട്ടിണികിടന്നും വീട്ടുവേലയ്ക്ക് നടന്നു ഉണ്ടാക്കിയ കാശ് വെച്ചാണ് എന്റെ പൊന്നമ്മച്ചി കുടുംബം പോറ്റിയിരുന്നത് !

നേഴ്സറി മുതല്‍ പഠിക്കാന്‍ ഞാന്‍ മിടുക്കനായിരുന്നു! പഠിച്ച ക്ലാസ്സുകളില്‍എല്ലാം എല്ലാ പരീക്ഷയിലും ഒന്നാം സ്ഥാനം! ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ പൊന്നമ്മച്ചി മരിച്ചത്.! മരിക്കുന്നതിനു മുന്നേ വരെ സന്തോഷം എന്താണെന്ന് ആ സ്ത്രീ അനുഭവിച്ചിട്ടില്ല,അപ്പന്‍ അതിനു സമ്മതിച്ചിട്ടില്ല! പഠിച്ചു വെല്യെ നിലയിലാകുമ്പോ എന്റെ പാവം അമ്മച്ചിയെ പൊന്നുപോലെ നോക്കി ഒരു രാജ്ഞിയെപോലെ വാഴിക്കണമെന്നായിരുന്നു എന്റെ ആകെയുള്ള ആഗ്രഹം! പരുമലയില്‍ തന്നെയുള്ള സര്‍ക്കാര്‍ സ്കൂളില്‍ ആണ് ഞാനെന്റെ വിദ്യാഭ്യാസകാലം ചെലവഴിച്ചത്! ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച മാതൃകാ അധ്യാപകനുള്ള അവാര്‍ഡ്‌ വാങ്ങിയ ചാക്കൊ മാഷായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രധാനധ്യാപകന്‍.!ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോ അദ്ദേഹമാണ് ഞങ്ങളുടെ കണക്കുമാഷായി ഉണ്ടായിരുന്നത് !ഒന്നുമുതല്‍ ഒമ്പതുവരെയുള്ള എല്ലാ ക്ലാസുകളിലും ഒന്നാമനായി ജയിച്ചുവന്നതു കൊണ്ട് മാത്രമല്ല,കണക്കില്‍ കരിമ്പുലി ആയിരുന്നത് കൊണ്ടും എന്നെ ചാക്കൊമാഷിനു വലിയ കാര്യമായിരുന്നു!ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് മാഷിനെപോലെ ഞാനും വിശ്വസിച്ചിരുന്നു!

മാഷിന്റെ സ്വന്തം മകന്‍ ആ സ്കൂളില്‍ തന്നെ പഠിക്കുന്നുണ്ടായിരുന്നു. തോമസ്‌ ചാക്കോ! അഞ്ചുപൈസയുടെ വിവരം ഇല്ല എന്ന് പറഞ്ഞാമാത്രം പോരാ അഞ്ചുപൈസയുടെ വിവരം ഇല്ല.. പോരാത്തതിന് മൂക്കിന്റെ തുമ്പത്ത്‌ തന്നെ ദേഷ്യവും..എന്തിനേറെ പറയുന്നൂ..സ്വന്തമപ്പനെ അവന്‍ വിളിച്ചിരുന്നത് കടുവാ കടുവാ എന്നാണു..സകല ഊടായിപ്പ് പരിപാടികള്‍ക്കും ഇറങ്ങിത്തിരിക്കുന്നതുകൊണ്ടും എപ്പഴാ നാട്ടുകാരുടെ പണികിട്ടുക എന്ന് ഒരു ഉറപ്പും ഇല്ലാത്തതുകൊണ്ടും അവന്‍ അവന്റെ ഇന്‍സ്ട്രുമെന്റ് ബോക്സില്‍ അവന്റെ കൊച്ചാപ്പന്റെ കടയില്‍ നിന്ന് അടിച്ചുമാറ്റിയ സ്പാന്നറും ആക്സോബ്ലേഡും ഒക്കെ ഇട്ടോണ്ട്നടക്കും ,ടൂള്‍സ് ആയിട്ട് ,ഒരു സെഫ്ടിക്ക്! പെണ്‍കുട്ടികള്‍ക്ക് മാത്രം അല്ല ഒരുവിധപെട്ട എല്ലാവര്ക്കും അവനെ പേടിയായിരുന്നു..അതിന്റെ അഡ്വാന്റേജ് പിടിച്ച്നടക്കാന്‍ കൂടെ കുറെ കൂതറഗ്യാങ്ങും! ആ ക്ലാസിലെ ഏറ്റവും മുറ്റുകഷണം ആയിരുന്ന തൊളസി എന്നുപറയുന്ന കുട്ടിയൊക്കെ,അവള്‍ തന്നെ സ്വയം പ്രഗ്യാപിച്ച “തോമസ്‌ ചാക്കോയുടെ ലൈന്‍കേസ്” എന്ന ഒറ്റ ലേബലിലാണു സ്കൂളിലെ ബാക്കി സ്മാരക വായിനോക്കികളില്‍ നിന്ന് രക്ഷപെട്ടിരുന്നത്!

ക്രിസ്മസ് പരീക്ഷ അടുത്തുവരുന്ന സമയം! ഇന്ന് ആര്‍ക്കിട്ട് പണിയാം എന്ന് ആലോചിച്ചു തോമസ്‌ ചാക്കോ ഇന്‍സ്ട്രുമെന്റ് ബോക്സിലെ ഒരു സ്പാന്നറും കറക്കിപ്പിടിച്ചു ക്ലാസ്സിലെ ഫ്രണ്ട് ബെഞ്ചില്‍ വായുംപൊളിച്ചിരിക്കുന്ന സമയം! സ്വന്തം മോന്‍ ഈ ജന്മത് ഒരുപ്രാവശ്യം എങ്കിലും കണക്കിന് ഡബിള്‍ഡിജിറ്റ് വാങ്ങണം എന്ന് അതിയായി വ്യസനിച്ചിരുന്ന ചാക്കോമാഷും ഇതുകണ്ടു വീണ്ടും മാനസികമായി തകര്‍ന്നു!.മകന്റെ ശ്രദ്ധ തിരിക്കാനായി ചാക്കോമാഷ് കയ്യിലിരുന്ന ചോക്കുകഷണം കൊണ്ട് മകന്റെ തലയില്‍ കൊണ്ടു-കൊണ്ടില്ല എന്ന രീതിയില്‍ വളരെ പതുക്കെ ഒന്നെറിഞ്ഞു! ഇവന്‍ സ്വപ്നത്തില്‍ നിന്ന് ഞെട്ടി എണീച്ചു അപ്പനെ നോക്കി കലിപ്പിച്ചു! ഏതായാലും എണീപ്പിച്ചതല്ലേ,എന്തേലും ചോദ്യം ചോദിക്കാതെ ഇരുതുന്നത് നാണക്കേടല്ലേ എന്ന് കരുതി ചാക്കോമാഷ് അവനോടു ചോദിച്ചു ,യേത് പൊടിക്കൊച്ചിനു പോലും അറിയാവുന്ന ഒരു സിമ്പിള്‍ ചോദ്യം!

“ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം ?”

തോമസ്‌ചാക്കോയുടെ സൈഡില്‍ ഇരുന്ന അവന്റെ ലൈന്‍കേസ് തൊളസി,അവള്‍ടെ നോട്ടുബുക്ക് തൊറന്നു ആരും കേള്‍ക്കാത്ത സൌണ്ടില്‍ വിളിച്ചുപറഞ്ഞു കൊടുത്തു! തോമസ്‌ ചാക്കോ കേട്ടതിന്റെ മുക്കും മൂലയും ഒക്കെ കൂട്ടിച്ചേര്‍ത്തു വിളിച്ചു പറഞ്ഞു!

“എ സ്ക്വയര്‍ …എ സ്ക്വയര്‍..പ്ലസ് ബീ സ്ക്വയര്‍..”

“ബ ബ്ബ ബ്ബ ബ്ബ ” ചാക്കോമാഷ് മുറ്റത്തുകൂടി നടന്നുപോയ രണ്ടുമൂന്നു കോഴികളെ നോക്കി പറഞ്ഞതാണ് !

“ബാലൂ..മോനെ പറഞ്ഞുകൊടുക്കാടാ ദ്വിമാന സമവാക്യത്തിന്റെ സാമാന്യരൂപം..” കോഴികളെ ഓടിച്ച് ചാക്കൊമാഷ്‌ എന്നെ നോക്കി പറഞ്ഞു.

“എ എക്സ് സ്ക്വയര്‍ പ്ലസ് ബീ എക്സ് പ്ലസ് സീ.. എ സമമല്ല പൂജ്യം..”

ഞാന്‍ രാജ്യം പിടിച്ചടക്കിയവന്റെ അഹങ്കാരതോടെയോന്നും അല്ല ഈ ഉത്തരം പറഞ്ഞിട്ട് ഇരുന്നത് ,ക്ലാസ്സില്‍ തോമസ്‌ ചാക്കോയ്ക്കും പിന്നെ ആ തൊളസിക്കും മാത്രമായിരിക്കും ചെലപ്പോ ഇതിന്നുള്ള ആന്സര്‍ അറിയാതിരിക്കുക! ഏതാണ്ടും വലിയ ക്രൂരത അവനോടു കാട്ടിയപോലെ അവന്‍ എന്നെ നോക്കി കലിപ്പിച്ചപ്പോള്‍ ഞാന്‍ ചെറുതായിട്ടൊന്നു ഭയന്നു!

ചാക്കോമാഷ് ബബ്ബബ്ബ എന്ന് പറഞ്ഞത് കേട്ടിട്ട് മുറ്റത്തൂടെ വെറുതെ പോകുകയായിരുന്ന കോഴികളെല്ലാം കൂടി ക്ലാസ്സിലേക്ക് ഓടിവന്നു. അതുവരെ അടുക്കിപ്പിടിച്ചു നടന്ന ഒരു പെടക്കൊഴി കറക്റ്റ് എന്റെ ബെഞ്ചില്‍ തൂറിയിട്ടു. ക്ലാസ്സില്‍ കാക്കയോ കോഴിയോ തൂറിയിട്ടാല് അത് തുടയ്ക്കെണ്ടാത് ക്ലാസ്ലീഡറിന്റെ കടമയാണ്,ആ ടേമിലെ ക്ലാസ്ലീഡര്‍ തോമസ്‌ചാക്കോ ആയിരുന്നു, സ്വന്തമായിട്ട് ഒരു ടവല്‍ പോലും കൊണ്ടുവരുന്ന സ്വഭാവം ലവന് ഇല്ലാത്തതിനാല്‍ ചാക്കോമാഷ് സ്വന്തം തൂവാല എടുത്തു മോന്റെ കയ്യില്‍ കൊടുത്തു! അവനു അന്ന് നടക്കാന്‍ എന്തോ പ്രയാസമുണ്ടായിട്ടാണോ അതോ വെറൈറ്റിക്ക് വേണ്ടിയാണോ എന്നറിയില്ല,അവന്‍ മുട്ടിലിഴഞ്ഞാണ് എന്റെ ബെഞ്ച്‌ തൊടയ്ക്കാന്‍ വന്നത്! ബെഞ്ച്‌ തുടച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ എന്തോ ഭീഗരസംഭവം കണ്ടുപിടിച്ച മട്ടില്‍ കിക്കിക്കി ന്നു ചിരിക്കാന്‍ തുടങ്ങി !
ഞാന്‍ ഇട്ടിരുന്ന കളസത്തിന്റെ മൂട്ടിലൊരു ഓട്ട.. പാവപെട്ട എന്റെ പൊന്നമ്മച്ചി മരിച്ചതിനു ശേഷം എന്റെ വീട്ടില്‍ എന്നും പട്ടിണിയായിരുന്നു! ഏഴാം ക്ലാസ്സില്‍ കേറിയസമയത്ത് തയിപ്പിച്ച ടൈറ്റ് കളസം ആണ് ഈ പത്താംക്ലാസ്സിലും ഞാന്‍ ഇട്ടുകൊണ്ട്‌ വരുന്നതെന്ന് അവനറിയേണ്ട കാര്യമില്ലായിരുന്നു! ബെഞ്ച്‌ തുടച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവന്‍ ചിരിഅടക്കാന്‍ പാടുപെടുന്നു,ഞാന്‍ ഷര്‍ട്ട് പരമാവധി വലിച്ചുഇറക്കിയിട്ട്‌ തൊളയടയ്ക്കാനുള്ള ഒരു ശ്രമം നടത്തി..

ഉച്ചയ്ക്ക് ഞാന്‍ സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് മിച്ചം വന്ന കഞ്ഞിവെള്ളം ചോദിച്ചുവാങ്ങിക്കുടിച്ചു ക്ലാസ്സിലെ ലാസ്റ്ബെഞ്ചില്‍ ചുമ്മാ ഇരിക്കുവാര്‍ന്നു! ഞാന്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു! അവന്‍ ചെന്ന് എന്റെ കളസത്തില്‍ ഓട്ടയുള്ളകാര്യം ആ തൊളസിയെം ഗ്യാങ്ങിനേം അറിയിച്ചു! അവളുമാരെല്ലാം കൂടി പടയായിട്ടു വന്നു ,എന്നെ “ഡാ ഓട്ടക്കളസമെ..ഓട്ടക്കളസമെ..” എന്ന് വിളിച്ചു കളിയാക്കാന്‍തുടങ്ങി. എനിക്കന്നു വന്ന കരച്ചില്‍ പിന്നെ ഈ ജന്മത് ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല! ഞാന്‍ ആ ഡെസ്കില്‍ കമന്നു കിടന്നു കരഞ്ഞു!..

ബഹളം പെണ്‍പട പോയിക്കഴിഞ്ഞെന്നു മനസ്സിലാക്കി ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തിനോക്കി,അന്ന് അവിടെ എന്നെനോക്കി ഒരു പെണ്‍കുട്ടി മാത്രം ക്ലാസില്‍ ഇരിപ്പുണ്ടായിരുന്നു!

നീനു.. ഞാന്‍ അവളെ നോക്കിയെന്നരിഞ്ഞപ്പോ അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചു! അവള്‍ അടുത്തുവന്നപ്പോഴാണ് അവളുടെ കവിള്‍ത്തടങ്ങളും നനഞ്ഞിരിക്കുന്നതായി എനിക്കറിയാന്‍ കഴിഞ്ഞത്.അവള്‍ എനിക്ക് വേണ്ടി കരയുകയായിരുന്നു! അവള്‍ എന്റെ കവിളില്‍ ഉണ്ടായിരുന്ന കണ്ണുനീര്‍ തുടച്ചു, എന്നിട്ട് തിരിച്ചുനടന്നു!

പിന്നീടൊരിക്കലും അവള്‍ എന്നെ ശ്രദ്ധിക്കുന്നതായോ അടുത്തുവരാന്‍ ആഗ്രഹിക്കുന്നതായോ എനിക്ക് തോന്നിയിട്ടില്ല! ഓട്ടക്കളസവും സോഡാഗ്ലാസ്സ് കണ്ണടയുമായി നടക്കുന്ന ഈ പഠിപ്പിസ്റ്റ് ബാലുവിനെ ആര് ഇഷ്ടപെടാന്‍? പഠിച്ചുയരണം,വലിയവന്‍ ആകണം എന്നുള്ള എന്റെ ആഗ്രഹത്തില്‍ പിന്നീട് ഞാന്‍ എല്ലാം മറന്നു! നീനു ഇന്ന് എന്റെ ആരുമല്ലാതായി മാറിയിരിക്കുന്നു!

പഠനത്തിന്റെ ഇടയ്ക്ക് ഞാന്‍ സയന്‍സ് എക്സിബിഷന് പങ്കെടുക്കാന്‍ വേണ്ടി മെക്കാനിക്കല്‍ ഹോബ്ബികളും ചെയ്യുമായിരുന്നു! മതിലിലും മരത്തിലും ഒക്കെ ആണിയടിക്കാന്‍ പറ്റുന്ന തരത്തില്‍ ഒരു ഹാമ്മറിംഗ് യന്ത്രം,അതെന്റെ ഒരു കണ്സെപ്റ്റ് ആയിരുന്നു!തകരസാധനങ്ങള്‍ കൂട്ടിയിടുന്ന സ്ഥലത്തുനിന്നു പഴയ സൈക്കിള്‍വീലും ട്രാക്ടറിന്റെയൊക്കെ ഗിയര്‍ബോക്സും ഒക്കെ അഴിച്ചുപണിത് ഞാന്‍ ഒരു ആണിയടിക്കുന്ന യന്ത്രം ഉണ്ടാക്കി!നല്ല ഹാമറിങ്ങും ടോര്‍ക്കും ഒക്കെയുള്ള ഒരു കിടിലം സാധനം! ആണി അടിക്കേണ്ട സ്ഥലത്തിന്റെ മുന്നില്‍ വെച്ച്കൊടുത് ഒരു സ്വിച്ചിട്ടാല്‍ മതി ഒരു കയ്യും ചുറ്റികയും വന്നു നാലഞ്ചുസ്ട്രോക്കില്‍ ഒരു രണ്ടിഞ്ചിന്റെ ആണി യേത് കൊണ്ക്രീടു മതിലും അടിച്ചുകയറ്റും!

അന്നേരമാണ്,സയന്‍സ് എക്സിബിഷന് പങ്കെടുത്താല്‍ ഗ്രേസ്മാര്‍ക്ക് കിട്ടും,പത്തില്‍ പൊങ്ങിപോണേല്‍ ആകെ അതെ മാര്‍ഗമുള്ളൂ എന്നൊക്കെ പറഞ്ഞു തോമസ്ചാക്കോ എന്റെ കാലുപിടിക്കാന്‍ വേണ്ടി വന്നിരിക്കുന്നത്! ഞാന്‍ അവനു എന്റെ ആണിയടിക്കല്‍ യന്ത്രം ഫ്രീ ആയിട്ട് കൊടുത്തു!അവന്‍ അതുനെരെ അവന്റെ കൊച്ചാപ്പന്റെ വെല്‍ഡിംഗ് വര്‍ഷാപ്പില് കൊണ്ടുപോയി ആവശ്യമില്ലാത്ത സ്ഥലത്തൊക്കെ വെല്‍ഡിങ്ങും നടത്തി,അതിന്റെ ഹാമറിംഗ്എഫെക്ടും ടോര്‍ക്കും എല്ലാം നശിപ്പിച്ചു! പിന്നെ അവന്റെ കൊചാപ്പന്റെ ഒടുക്കത്തെ കൊനഷ്ടു ബുദ്ധിയില്‍ അവന്‍ അതുകൊണ്ടുപോയി അല്ബുധമണി എന്നൊക്കെ പറഞ്ഞു സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു! അവന്‍ ഇതും വെച്ചോണ്ട് ഞെളിഞ്ഞു നിന്നതൊക്കെ തൊളസിയും കൂതറഗ്യാങ്ങും വാപൊളിച്ച് നോക്കിനിന്നു! ഞാനിതെല്ലാം കണ്ടു ദൂരെമാറി നില്‍ക്കുകയായിരുന്നു! എനിക്ക് വേണേല്‍ ചുമ്മാ,അതിന്റെ ഇടയില്‍ കേറി ഷോ ഇറക്കാമായിരുന്നു!പിന്നെ ഞാന്‍ ചിന്തിച്ചു..”ഹെന്തിനു..അവനു ഒരു പത്തുമാര്‍ക്ക് ഗ്രേസ് കിട്ടുവാണേല്‍ കിട്ടട്ടെ!ഞാന്‍ എന്റെ ഗുരുനാഥന് കൊടുക്കുന്ന ദക്ഷിണയായി ഇത് കരുതും..”എന്നു..

എസ്സെസ്സെല്‍സി,ലാസ്റ്റത്തെ ബയോളജി പരീക്ഷ അവസാനിച്ച അന്ന്,എല്ലാവരും ഓട്ടോഗ്രാഫും പരിപാടിയും ഒക്കെ ആയിട്ട് ഓടിനടക്കുന്നു!ലൈന്‍കേസുകള്‍ ചുമ്മാ കണ്ട മരച്ചുവട്ടില്‍ പോയിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇനിയെന്ത് തേങ്ങാ ഒലത്തും എന്നരീതിയില്‍ കൂലങ്കുഷമായി ആലോചനയില്‍ മുഴുകിയിരിക്കുന്ന കൊറെയെണ്ണം ! ഫ്രോഡ് പെണ്‍കുട്ടികളുടെ കള്ളക്കരചിലുകള്‍.. തേങ്ങലുകള്‍.. ഞാന്‍ എന്റെ ബാഗും തൂക്കി സൈക്കിള്‍ വെച്ചിടത്തെക്ക് നടന്നു!പിന്നില്‍ നിന്ന് ബാലൂ എന്നാ വിളികേട്ടു ഞാന്‍ തിരിഞ്ഞു നോക്കി! അത് നീനുവായിരുന്നു! അവള്‍ ഓടിവരുകയാണ്..

“എന്താ നീനു?..” ഞാന്‍ ചോദിച്ചു!

“ബാലുവിന് ഓട്ടോഗ്രാഫ് വേണ്ടേ?..” ..അവള്‍ കിതയ്ക്കുകയായിരുന്നു..

“ഇല്ല..ഞാന്‍ ആ ബുക്ക്‌ വാങ്ങിച്ചില്ല!..നിനക്കറിയാല്ലോ..”

“ഉം..എനിക്കറിയാം.. ബാലു ആ കയ്യൊന്നു നീട്ടിക്കേ..”

ഞാന്‍ എന്റെ കൈ അവള്‍ക്കു നേരെ നീട്ടി..അവള്‍ എന്റെ വലത്തേ കൈവെള്ളയില്‍ അവളുടെ കയ്യിലുണ്ടായിരുന്ന പേന വെച്ച് എന്തോ എഴുതി,എഴുതി തീര്‍ന്നതും അവള്‍ തിരിഞ്ഞു ഓടുകയായിരുന്നു..അവള്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാന്‍ ഞാനെന്റെ കൈവെള്ള നോക്കി..

“ഇനിയെന്നും..ബാലുവിന്റെ സ്വന്തം നീനു..”

ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്നു,എനിക്ക് ഒന്നും ചെയ്യാന്‍ അറിഞുകൂടായിരുന്നു!

വീട്ടില്‍ എത്തിയതിനു ശേഷമാണ് എന്താ നടന്നതെന്ന് ഞാന്‍ ചിന്തിക്കുന്നത് തന്നെ!അവള്‍ എന്റെ സ്വന്തമാണെന്ന് എന്റെ കയ്യില്‍ എഴുതിതന്നിരിക്കുന്നു!ഞാന്‍ അത് ഒരു ആയിരം പ്രാവശ്യമെങ്കിലും വായിച്ചിട്ട് പോലും എനിക്ക് മതിവരുന്നുണ്ടായിരുന്നില്ല! വൈകുന്നേരം കുളിച്ചപ്പോ ഞാന്‍ എന്റെ കയ്യില്‍ വെള്ളം നനയാതിരിക്കാന്‍ ഒരു പ്ളാസ്റ്റിക്ക് കിറ്റ്‌ വെച്ച് പൊതിഞ്ഞു കൈ പൊക്കിപ്പിടിചു നിന്നു !

അവള്‍ – നീനു – എന്റെ മനസ്സില്‍ നിന്ന് മായുന്നില്ലായിരുന്നു!

അന്ന് സന്ധ്യആയതിനുശേഷം ഞാന്‍ എന്റെ വീടിന്റെ മുന്നില്‍ നില്‍ക്കുമ്പോ തോമസ്‌ ചാക്കോ വന്നിരിക്കുന്നു!അവന്‍ പടിക്കല്‍ നിന്നു എന്നെ അങ്ങോട്ട്‌ കൈകാട്ടി വിളിച്ചു!ഞാന്‍ അങ്ങോട്ടേക്ക് ഓടിച്ചെന്നു!

“ബാലൂ..നിന്റെ കൈ ഒന്ന് കാണിച്ചേ!..”

അവന്‍ ചെന്നപാടെ ഇങ്ങനെ ചോദിച്ചു! ങേ! ഇനി നീനു എന്റെ കയ്യില്‍ എഴുതിയ കാര്യം ആ തൊളസി വഴി ലീക്കായി ഇവന്‍ അറിഞ്ഞിട്ടു അതു കാണാന്‍ വന്നിരിക്കുവാണൊ? എതായാലും അവള്‍ എഴുതിയത് ഈ പോത്തനുംകൂടി ഒന്നു കാണട്ടെ!നമ്മ പഠിപ്പിസ്റ്റ് ടീമ്സിനും പെണ്ണ് കിട്ടും എന്ന് ഇവനും ഒന്ന് അറിഞ്ഞിരിക്കണമല്ലോ!

“എന്താ തോമസ്‌ ചാക്കോ?” ഞാന്‍ ചോദിച്ചു!

“ചാക്കോമാഷ് എന്റെ അപ്പന്‍ അല്ല!നിന്റെ അപ്പനാ..”

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ നിന്ന എനിക്ക് അവന്‍ കയ്യിലൊരു കോമ്പസ് ഡിവൈഡര്‍ പിടിച്ചിരിക്കുന്നത് കാണാന്‍ കഴിഞ്ഞില്ല!അവന്‍ ആ ഡിവൈഡര്‍ കൊണ്ട് എന്റെ കയ്യില്‍ ആഞ്ഞുകുത്തി. ഞാന്‍ വേദനകൊണ്ട് പുളഞ്ഞു! അതിനെക്കാളും വലിയ മുറിവുണ്ടായത് എന്റെ മനസ്സിലാണ്!നീന് എഴുതിയത് വായിച്ചു കൊതി തീര്‍ന്നിരുന്നില്ല എനിക്ക്, അതിനിടക്കാണ് ഒരുത്തന്‍ വന്നു കൈ കുത്തിപ്പോളിച്ചത് !കുത്തിപ്പോളിക്കും എന്നറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ മറ്റേ കയ്യ് കൊടുക്കുമാര്‍ന്നു! മെനകെട്ടവന്‍! എന്നാലും ചാക്കോമാഷ് അവന്റെ അപ്പന്‍ അല്ലാന്നു അവന്‍ പറഞ്ഞതില്‍ സത്യമുണ്ടെന്ന് തോന്നി!അല്ലെങ്കി യേത് വകുപ്പില്‍ ഉണ്ടായി ഇത്രക്ക് കാലമാടനായ ഒരുത്തന്‍!

അന്നു രാത്രി അപ്പന്‍ പറഞ്ഞു കേട്ട് ചാക്കൊമാഷിന്റെ മോന്‍,കള്ളവണ്ടി കേറി നാടുവിട്ടു എന്ന്.. എന്നാല്‍ എന്നെ വേദനിപ്പിച്ച ഒന്നുകൂടി ആ ദിവസങ്ങളില്‍ സംഭവിച്ചു! നീനു പഠിക്കാന്‍ വേണ്ടി അമേരിക്കയിലേക്ക് പോയി..ഇനി എന്റെ ജീവിതത്തില്‍ അവള്‍ ഇല്ല എന്ന് ഞാന്‍ ചിന്തിച്ചു!ഞാനത് മനസ്സിലുറപ്പിച്ചു!

കാലങ്ങള്‍ പെട്ടെന്ന് തന്നെ കടന്നു പോയി ..എന്റെ കോളേജ് പഠനകാലത്ത്‌ ഞാന്‍ വേറെ ഒന്നും ചിന്തിക്കാന്‍ പോയില്ല! പഠിച്ചു!ബീടെക് ഫസ്റ്റ് റാങ്കോടെ ഞാന്‍ പാസ്‌ ആയി! ഇന്ന് ഞാന്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചിരിക്കുന്നു! എന്റെ ആദ്യ ശമ്പളത്തിന് ഞാന്‍ ഒരു ബൈക്ക് വാങ്ങുകയാനുണ്ടായത് .!എന്റെ ഏറെക്കാലമായുള്ള ആഗ്രഹം! ബൈക്ക് വാങ്ങി തിരിച്ചുവരുന്ന വഴിക്കാണ് നീനുവിന്റെ അമ്മച്ചി പള്ളിയിലേക്ക് പോകുന്നത് ഞാന്‍ കണ്ടത്.. അവര്‍ എന്നെകണ്ട്‌ ചിരിച്ചു ,ഞാന്‍ ബൈക്ക് നിര്‍ത്തി..

“ആഹ..ബാലുവോ? സുഖാണോടാ മോനെ?..”

കുശാലാന്വേഷനങ്ങള്‍ക്ക് ശേഷം അവര്‍ എന്നോട് പറഞ്ഞു!..

“നീനു അമേരിക്കയില്‍ നിന്ന് വന്നിട്ടുണ്ട്..അവള്‍ ഇപ്പൊ വലിയ ഡോക്ടര്‍ ആണ്..ബാലുവിനെ അവള്‍ തിരക്കിയായിരുന്നു..കണ്ടാല്‍ അന്വേഷിച്ചതായി പറയാനും പറഞ്ഞിരുന്നു..”

എന്റെ മനസ്സ് അക്ഷരാര്‍ത്ഥത്തില്‍ സന്തോഷംകൊണ്ടു തുള്ളിച്ചാടുകകായിരുന്നു! അവള്‍ ഇന്നും എന്നെ മറന്നിട്ടില്ല! എനിക്കും അങ്ങനെതന്നെ ആയിരുന്നു! ആദ്യമായി ഇഷ്ടപെട്ട പെണ്‍കുട്ടി മനസ്സില്‍ ഒരു കണ്സെപ്റ്റ് ഉണ്ടാക്കി വെച്ചിട്ടാണ് കടന്നുപോകുന്നത്..പിന്നീട് തേടുന്നതെല്ലാം ആ കണ്സെപ്റ്റ് വെച്ചിട്ടായിരിക്കും..അങ്ങനെയൊരു പെണ്‍കുട്ടിയെ ഇതുവരെ കണ്മുന്നില്‍ കിട്ടിയിട്ടില്ല!..

“അവളെ വീട്ടില്‍ ചെന്ന് കണ്ടോട്ടെ അമ്മച്ചീ?..” ഞാന്‍ നീനുവിന്റെ അമ്മച്ചിയോട്‌ ചോദിച്ചു!

“അതിനെന്താടാ മോനെ..അവള്‍ ഇപ്പൊ വീട്ടിലുണ്ട്..” അമ്മച്ചി പള്ളിയിലേക്ക് നടന്നു!..

ഞാന്‍ എന്റെ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു..എത്രയും പെട്ടെന്ന് നീനുവിനെ കാണാന്‍ ഉള്ള തിടുക്കമായിരുന്നു എന്റെ മനസ്സുമുഴുവന്‍..അവള്‍ എനിക്ക് ഇപ്പഴും ആ 10 B യില്‍ പഠിച്ചിരുന്ന കുട്ടിയാണ്..നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി,അവള്‍ ഇന്ന് വലുതായിക്കാണും..കോട്ടണ്‍ ചുരിതാര്‍ ഒക്കെയിട്ടു മുടിയൊക്കെ സ്ട്രെയിട്ടെന്‍ ചെയ്ത്..പോണിടെയില്‍ ഒക്കെ കെട്ടി..കവിളൊക്കെ തുടുത്ത്..അവളുടെ രൂപം എന്റെ മനസ്സിന്റെ സങ്കല്പ്പങ്ങക്ക് അനുസരിച്ച് ക്രിയേറ്റ് ചെയ്തു എടുക്കുകയായിരുന്നു..

പെട്ടെന്നാണ് അത് സംഭവിച്ചത്..ഒരു നാലഞ്ചു മുട്ടനാടുകള്‍ എന്റെ നേരെ പാഞ്ഞു വരുന്നു..എന്റെ സ്പീഡ് ഇപ്പൊ തൊണ്ണൂറില്‍ ആണ്..ഞാന്‍ ബ്രേക്ക് പിടിക്കാന്‍ നോക്കി..പിന്നെയൊന്നും എനിക്ക് ഓര്‍മയില്ല! എന്റെ മനസ്സില്‍ എന്റെ അമ്മച്ചിയുടെ പടം തെളിഞ്ഞു വന്നു..എന്റെ നീനുവിന്റെ പടം തെളിഞ്ഞു വന്നു..

ഞാന്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു!ഇന്നുണ്ടായ ബൈക്ക് ആക്സിടന്റില്‍ എന്റെ ബൈക്ക് സ്കിഡ്‌ ആയി ഞാന്‍ റോഡില്‍ തലയിടിച്ചു മരിക്കുകയായിരുന്നു.!ആട് തോമാ എന്ന് പറയുന്ന ഏതോ ഒരുത്തന്‍ ആടിന്റെ ചങ്കിലെ ചോര കുടിക്കാന്‍ ആണെന്നും പറഞ്ഞു ആരാണ്ടും വളര്‍ത്തുന്ന കൊറേ ആടുകളെ ഇട്ടു ഓടിച്ചപ്പോ അതില്‍ അഞ്ചാറെണ്ണം റോഡിലേക്ക് ഓടിവന്നതായിരുന്നു അത്..!


download_pdf

Advertisements

47 thoughts on “ഞാന്‍ ബാലു..(പഠിപ്പിസ്റ്റ്)

 1. പെണ്ണ് കേസ് ഒക്കെ കുത്തി തിരുകിയ ഒരു പോസ്റ്റ്‌.! വായിച്ചിട്ട് അഭിപ്രായം അറിയിക്കുമല്ലോ..!

 2. ആധുനികമേ പബ്ലിഷ് ചെയ്യൂ എന്ന് പറഞ്ഞതുകൊണ്ട് കഞ്ചാവടിച്ചു എഴുതിയതാണോ?
  എന്തായാലും സൂപ്പര്‍! ഇഷ്ടപ്പെട്ടു!

 3. ആട് തോമെടെ പേര് കളയാനായി ഓരോതന്‍മാര്‍ ഇറങ്ങികോളും;-) നീനു പഠിപ്പിസ്റ്റ് ബാലുന്റെ കൂടെ കിടന്നു നരകികാതെ നീ രക്ഷപെട്ടല്ലോ…..

 4. “ഇനിയെന്നും..ബാലുവിന്റെ സ്വന്തം നീനു..”…… ഇതിനെയാണ് അത്യാഗ്രഹം അത്യാഗ്രഹം എന്ന് പറയുന്നത്……………:)

 5. ചന്തുവിന്റെ വീക്ഷണകോണിലൂടെ വടക്കന്‍ വീരഗാഥ എടുത്തത്‌ പോലെ ബാലുവിന്റെ വീക്ഷണകോണിലൂടെ ഉള്ള ഒരു സിനിമയ്ക്കു സ്കോപ് ഉണ്ട്. പോസ്റ്റ്‌ നന്നായി.

 6. നീയാര്? എം‌ടി വിനു‌ദേവന്‍ നായരോ?
  ആടുതോമായ്കിട്ടൂതല്ലേ..ഊതിയാല്‍ തീപ്പൊരി പറക്കും.

  ആ, കൊള്ളാം. 🙂

 7. അളിയാ,
  സ്ഫടികത്തിന്റെ രണ്ടാമൂഴം അല്ല രണ്ടാം ഭാഗം കൊള്ളാം..

  ഇനി ‘സില്‍ക്കിന്റെ’ വീക്ഷണ കോണ* സോറി കോണിലൂടെ ഒരു മൂന്നാം സ്ഫടികം കൂടി കാണുമോ?
  (പഴയ നീനു – ഇപ്പോഴത്തെ ലൈല!! എന്റമ്മേ..)

 8. അളിയാ ഇധാണ് ക്രിയേറ്റിവിറ്റി… വായുവില്‍ നിന്നും കഥയുണ്ടാക്കുന്ന കഴിവേറിയ ഒരു ആധുനിക കഥാകോരന്‍… കൊല സാധനം മച്ചു.. 😀 കഥയിലെ സാദൃശ്യങ്ങള്‍ വായനക്കാരന്റെ ഒരുമാതിരി വൃത്തികെട്ട ഇമാജിനേഷനാന്നുംകൂട പറയരുതോ…?

 9. അളിയാ കൊല…
  എം ടിക്ക് പഠിച്ച താണെങ്കിലും മുറ്റ് ആയിട്ടുണ്ട്.
  നീനു.. നീനു എന്ന് പലയിടത്തും വായിച്ചു ?
  പല പോസ്റ്റിലും ? സത്യം പറ അളിയാ നീനു പണി തന്നല്ലേ ? ആ ഇങ്ങനെ ഒക്കെ എഴുതി ആശ തീര്കാം.

 10. നല്ല പോസ്റ്റ്‌.
  എങ്ങനെ പോയാലും എപ്പോളെങ്കിലും ഒക്കെ ആയിട്ട് ഈ നീനു കേറി വരും അല്ലെ എല്ലാ കഥകളിലും

 11. കൊള്ളാം. ബാലുവിന്റെ കഥ ഇപ്പൊഴാ പിടികിട്ടിയതു.

  ബാലുവിടിച്ചു കൊന്ന മുട്ടനാടിന്റെ ചോര റോഡില്‍ നിന്നും നക്കി കുടിച്ചതിനു ശേഷം തോമാച്ചായന്‍ പിന്നെ ചോര കുടിച്ചിട്ടില്ല. പുതിയ കള്ളക്കഥയുമായി തന്നെ താറടിക്കാനെത്തുന്ന ഒരുവന്റെ ചോര കുടിച്ചു വീണ്ടും ഫീല്‍ഡിലെറങ്ങാനാ പുള്ളീടെ പരിപാടി. നീ സൂക്ഷിച്ചോ….

 12. മച്ചൂസ് , ഇതു കലക്കി. ബാലുവിന്റെ പേര്‍സ്പെക്റ്റീവിലൂടെയുള്ള കഥ തികച്ചും ടച്ചിങ്സ് ആയിട്ടുണ്ട് ..

 13. അപ്പോ സൈഡ് മാറി ചിന്തിച്ചു തുടങ്ങി..രസം ഉണ്ടായിരുന്നു വായിക്കാന്‍…
  അവസാനം കയറി ബാലു വിനെ കൊല്ലേണ്ടായിരുന്നു

 14. ഇതൊരു മാതിരി കോപ്പിലെ കഥ ആയിപ്പോയി. സ്പീഡില്‍ എഴുതിയ ഒരു എഫ്ഫക്റ്റ്‌. കുറച്ചൂടെ സ്ലോ ആയി പറഞ്ഞാല്‍ മതിയായിരുന്നു.

 15. പിങ്ബാക്ക് Reviews of movies you saw recently - Page 1052 - Snehasallapam

 16. കൊള്ളാം, അത് കലക്കി

  ആദ്യമായി ഇഷ്ടപെട്ട പെണ്‍കുട്ടി മനസ്സില്‍ ഒരു കണ്സെപ്റ്റ് ഉണ്ടാക്കി വെച്ചിട്ടാണ് കടന്നുപോകുന്നത്..പിന്നീട് തേടുന്നതെല്ലാം ആ കണ്സെപ്റ്റ് വെച്ചിട്ടായിരിക്കും..അങ്ങനെയൊരു പെണ്‍കുട്ടിയെ ഇതുവരെ കണ്മുന്നില്‍ കിട്ടിയിട്ടില്ല!..

 17. എന്തായാലും തന്റെ ഹ്യുമര്‍ സെന്‍സ്‌ കൊള്ളാം ,ബട്ട്‌ ആധുനികമേ എഴുതു എന്ന് പറയുന്നുണ്ടെങ്കില്‍ വിനു കുറച്ചു കൂടെ വായിക്കണം…….. 🙂

 18. climaxil kondu kalenjello mashee………….a climax vera ellam kollam……….enthokka reethiyil e story end cheyyamayirunoo but ithu mathrema kitttiyyooolo ……nyways good work keep it up………. 🙂

 19. ഇല്ല….ആ ബീടെക്ക് ക്കാരന്‍ മരിച്ചില്ല …..ആശുപത്രിയില്ലായി …..അന്ന് നീനുവിന്റെ പുതിയ വീടിന്റെ പാലുകാച്ചായിരുന്നു…..പക്ഷെ പാല് കാച്ചുന്നില്ല…..നീനു ഓടി……..
  ഡോക്ടര്‍മാര്‍……ഓപറേഷന്‍….
  ഓപറേഷന്‍…. ഡോക്ടര്‍മാര്‍…..
  ഡോക്ടര്‍മാര്‍……ഓപറേഷന്‍….
  ഓപറേഷന്‍…. ഡോക്ടര്‍മാര്‍…..
  ഒടുവില്‍ ആശുപത്രിയില് വെച്ച് അവര്‍ ഒന്നികുകയാണ്……………
  (ക്ലൈമാക്സ്‌ ഇഷ്ടപെടാത്ത എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും സമര്‍പിക്കുന്നു..)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w