ഒരു പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായ്..എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി തോന്നിത്തുടങ്ങിയിരിക്കുന്നു!

ബാംഗളൂര്‍ നഗരം.. തിരക്കുകളുടെയും ഉത്തരവാദിത്വങ്ങളുടെയും ഇടയിലകപ്പെട്ടു പരക്കംപായുമ്പോള്‍ സ്വന്തവ്യക്തിതം നഷ്ടപ്പെടുന്നത് തിരിച്ചറിയാന്‍ കഴിയാതെപോയ ഒരുകൂട്ടം യന്ത്രമനുഷ്യരില്‍ ഒരാളായി ഞാനിന്നു മാറിക്കഴിഞ്ഞിരിക്കുന്നു! തിരിഞ്ഞുനോക്കുകയാണെങ്കില്‍ നേടിയതിനേക്കാളേറെ നഷ്ടപ്പെടലുകള്‍! ഒരു വലിയ സുഹൃദ്‌വലയത്തിന്റെ ഇടയില്‍നിന്നു ഞാനെത്തിച്ചേര്‍ന്നത് ഒറ്റപ്പെടലിനു നടുവിലേയ്ക്കാണ്.. പുതിയ കമ്പനിയില്‍ ഒരു വര്‍ഷമായി ജോലി ചെയ്യുന്നു.. ഇന്നും എന്റെ അപ്പുറത്തെ ക്യുബിക്കിളില്‍ ഇരിക്കുന്നവര്‍ക്ക് എന്റെ പേരറിയുമോ എന്നുപൊലും എനിക്ക് ഉറപ്പില്ല..! എന്റെ മെയില്‍ ഇന്ബൊക്സില്‍ ഇന്നു എന്റെ സുഹൃത്തുക്കളില്ല..അവരുടെ ചിരികള്‍ ഇല്ല..! അതല്ല സത്യം..അവരുടെ ചിരികളില്‍ ഇന്ന് ഞാന്‍ ഇല്ല..!

ഇടവകപ്പള്ളിയിലെ അമ്പുപെരുന്നാളും കുരിശ്ശിങ്കല്‍ ഉണ്ണീശ്ശൊപ്പള്ളിയിലെ എട്ടാംപെരുന്നാളും എനിക്ക് നഷ്ടമായിരിക്കുന്നു, ഓര്‍മ്മവെച്ചതിനു ശേഷം ആദ്യമായിട്ട്.. ആശ്വാസമാകുന്നത് വീട്ടിലേക്കുള്ള യാത്രകളാണ്.. അമ്മച്ചിയുണ്ടാക്കിയ ചോറും മീന്‍കറിയുമൊക്കെ കൂട്ടി,ദിവസവും വീട്ടില്‍നിന്നു പോയിവരാവുന്ന ഒരു ജോലി ഇന്നു എന്റെ ഏറ്റവും വലിയ ആഗ്രഹമായി മാറിയിരിക്കുന്നു.. എന്റെ അപ്പച്ചന്‍ എങ്ങനെ ജീവിച്ചോ അതെല്ലാം എനിക്കും വേണം..!

‘അന്ത ഡോര്‍ പക്കത്ത് നിന്ന് കൊഞ്ചം തള്ളി നില്ലുങ്കോ ..”

തിരിഞ്ഞു നോക്കിയപ്പോ ട്രെയിനിലെ ടീ.ട്ടി.ആര്‍ ആണ്..ഞാന്‍ ഡോറിന്റെ സൈഡില്‍ നിന്ന് അകത്തേക്ക് മാറിനിന്നു,പുള്ളി ഡോര്‍ അടച്ചു കുറ്റിയിട്ടിട്ടു എന്നെ തമിഴില്‍ തെറിയും പറഞ്ഞുകൊണ്ട് നടന്നു പോയി! സീറ്റില്‍ ഒറ്റയ്ക്കിരുന്നു ബോറടിച്ചപ്പോ എഴുന്നേറ്റു വന്നു നിന്നതാണ്.. എന്തൊക്കെയോ ഓര്‍മ്മകളുമായി ഔട്ട്‌ ഓഫ് മൈന്‍ഡ് ആയി അങ്ങ് നിന്നുപോയി.. പുള്ളി വന്നു വിളിച്ചത് നന്നായെന്നു എനിക്ക് തോന്നി.!

ഞാന്‍ തിരിച്ചു സീറ്റിലേക്ക് നടന്നു.. ടിക്കെറ്റ് ബുക്ക്‌ ചെയ്യുമ്പോ ഞാന്‍ സൈഡ് സീറ്റ് നോക്കി ബുക്ക്‌ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു! എവിടെയും ഞാന്‍ ഏകാന്തത ആഗ്രഹിക്കുന്നത് പോലെ.. ഇപ്പൊ ട്രെയിനിലും എനിക്ക് ആകെ ഉള്ള കൂട്ട് കൊറേ ഇംഗ്ലീഷ് നോവലുകളാണ്.. പണ്ട് എറണാകുളം തിരുവനന്തപുരം റൂട്ടില്‍ കൂട്ടുകാരുമൊത്തുള്ള ജനശധാബ്ധി യാത്രകളില്‍ ഒപ്പം എന്നും ഒരു കടുകട്ടി ഇംഗ്ലീഷ് നോവല്‍ കൊണ്ടുപോകുമായിരുന്നു. ചുമ്മാ അത് നെഞ്ചത്ത് മലര്‍ത്തി വെച്ച് കെടന്നു ഒറങ്ങും! അതുവഴി പോകുന്ന പെണ്‍കുട്ടികള്‍ പരസ്പരം “ധെടീ..ഒരു അപാര ടീം.. ഇംഗ്ലീഷ് നോവല്‍ ഒക്കെ വായിച്ചു കെടന്നു ഒറങ്ങുന്നു” എന്ന് പറയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.. ഇന്ന് ഞാന്‍ ആ ബുക്കുകളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..

ഞാനിരിക്കുന്നതിന്റെ തൊട്ടു മുന്നിലത്തെ കാബിനില്‍ എത്തിയപ്പോ ഒരു പരിചിതമുഖം എന്റെ കണ്ണുകളില്‍ ഉടക്കി!വിന്‍ഡോ സൈഡില്‍ ഉള്ള ഒരു സീറ്റില്‍ ഇരുന്ന ഒരു പെണ്‍കുട്ടി..അവള്‍ പുറത്തെ കാഴ്ചകള്‍ നോക്കിയിരിക്കുന്നതിനാല്‍ എനിക്ക് മുഖം വ്യക്തമായി അത്രയ്ക്ക് ഉറപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും എനിക്ക് അവളെ തിരിച്ചറിയാന്‍ കഴിഞ്ഞു..

“നീതു..”

ആ പെണ്‍കുട്ടി തിരിഞ്ഞു നോക്കി.. എനിക്ക് വിശ്വാസമാകതിരുന്നത് കൊണ്ട് ഞാന്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു..

“നീതുവല്ലേ?..നിനക്ക് എന്നെ മനസ്സിലായോ.?”

“വിനു..എന്താ അങ്ങനെ പറയണേ..എനിക്ക് മനസ്സിലായി…നീതു തന്നെയാ..” അവള്‍ ചിരിച്ചു..ആ ചിരി എനിക്കറിയാമായിരുന്നു..

“ഉയ്യോ! എവിടെയായിരുന്നു നീ? എട്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു..നമ്മള്‍ അവസാനമായി കണ്ടിട്ട്..”

“വിനു ബാംഗ്ലൂര്‍ ഉള്ള കാര്യം എനിക്കറിയാന്‍ പാടില്ലായിരുന്നു..എവിടെയാ ബാംഗ്ലൂരില്‍? വര്‍ക്ക്‌ ചെയ്യുവല്ലേ?
ഞാന്‍ ബീട്ടിയെമ്മില്‍ ആണ് താമസം..വര്‍ക്കിംഗ് ഇന്‍ ഐബിഎം..വിനു ഇച്ചിരി തടിച്ചു ബൊണ്ണന്‍ ആയിരിക്കുന്നു..
പെട്ടെന്ന് കണ്ടപ്പോ തിരിച്ചറിയാന്‍ പറ്റിയില്ല….”
അവള്‍ ഒറ്റശ്വാസത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുകയും ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു..

2001, എന്റെ പ്ലസ്‌ ടു കാലം.. തിങ്കള്‍ മുതല്‍ വെള്ളിവരെ കലൂര്‍ ടെക്ക്നിക്കല്‍ ഹയര്‍-സെക്കണ്ടരിയിലെ പഠിപ്പിസ്റ്റുകളുടെ നടുവില്‍ പൊട്ടനെപ്പോലെ ഇരുന്നതിനുശേഷം ശനിയും ഞായറും എന്ട്രന്‍സ്എക്സാം എന്നാ കടമ്പ കടക്കാനായി,കോച്ചിംഗ് എന്നാ വ്യാജേന വീട്ടില്‍നിന്നിറങ്ങി എറണാകുളം മൊത്തം തെണ്ടിതിരിഞ്ഞു നടന്നകാലം!പുതിയ പടം ഒന്നും റിലീസില്ലെങ്കില്‍ ഇടക്കൊക്കെ ചെന്ന് ക്ലാസ്സിളിരിക്കും.. ഇവളെ ഞാന്‍ ആദ്യമായിട്ട് കാണുന്നത് അവിടെവെച്ചാണ്..നീതു മരിയ ജോര്‍ജ്! രാവിലെ അവള്‍ ട്രെയിന്‍ കയറിയാണ് വന്നിരുന്നത്..ഹരിപ്പാട് എങ്ങാണ്ടോ ആണ് അവളുടെ വീട്..

എനിക്ക് ഇഷ്ടമായിരുന്നു അവളെ..എന്നുവെച്ച് ഒരു അതൊരു പ്രണയമോ ഇന്ഫാക്ച്ചുവെഷാണോ ആയിരുന്നില്ല..മറിച്ച്, ഭംഗിയുള്ള ഒന്നിനോട് നമ്മള്‍ക്ക് തോന്നുന്ന ഒരു ഇഷ്ടം! ..നല്ല രസം ആണ് അവളെ കണ്ടുകൊണ്ടിരിക്കാന്‍..ഉറക്കദായകമായ ക്ലാസുകളില്‍ ഞാന്‍ ചെലപ്പോഴൊക്കെ അവളെ നോക്കി അവളുടെ മുഖം എന്റെ നോട്ടുബുക്കില്‍ വരച്ചു വെക്കുമായിരിന്നു.. ഒരിക്കല്‍ അവള്‍,ഞാന്‍ അവളെ നോക്കി വരക്കുന്നത് കണ്ടിട്ടാണോ അതോ പെണ്‍കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ആണ്‍പിള്ളേരുടെ നോട്ടുബുക്ക് പരിശോധിക്കുന്ന ശീലം വല്ലതുമുണ്ടായിട്ടാണോ എന്നറിയില്ല,അവള്‍ എന്റെ അടുത്ത് വന്നു ഇങ്ങനെ ചോദിച്ചു..

“വിനു പടം വരയ്ക്കുമല്ലേ.?എന്റെ പടം വരച്ചുവെച്ചിട്ടുണ്ടല്ലോ നോട്ടുബുക്കില്‍, നന്നായിട്ടുണ്ട് ട്ടോ..”

ഞാന്‍ എന്ത് പറയണമെന്നറിയാതെ നിന്ന് ഉരുകുകയായിരുന്നു.,അന്നൊക്കെ പെണ്‍കുട്ടികളോട് സംസാരിക്കുമ്പോ മുട്ടുകാലില്‍ ഒരു വിറയലും തൊണ്ടയില്‍ ഒരു കിച് കിച്ചും എല്ലാം കൂടി കേറി വരും!

“എയ്യ്,ഞാന്‍ ചുമ്മാ സമയം പോകാന്‍ വേണ്ടി…ഞാന്‍ ഇന്നുതന്നെ കീറിക്കളഞ്ഞോള്ളാം..” ഞാന്‍ നിന്ന് വെയര്‍ക്കുകയാണ്..

“അയ്യോ,വേണ്ടാ.. ആരേം കാണിച്ചോണ്ട് നടക്കാതിരുന്ന മതി..” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഇല്ല.. പ്രോമിസ്…”

അന്ന് ഞങ്ങള്‍ ആദ്യമായി സംസാരിച്ചു…പിന്നെപിന്നെ ഞാന്‍ കറക്കം നിര്‍ത്തി സ്ഥിരം ക്ലാസില്‍ വന്നു തുടങ്ങി! അവള്‍ എന്റെ ഒരു നല്ല കൂട്ടുകാരിയായി മാറി..
എറണാകുളം നോര്‍ത്തില്‍ ഉള്ള എന്ട്രന്‍സ് കോച്ചിംഗ് സെന്റെറില്‍ നിന്ന് സൌത്ത് റയില്‍വെ സ്റേഷന്‍ വരെ ഞങ്ങള്‍ നടക്കുമായിരുന്നു.. അവള്‍ക്ക് എപ്പോഴും ഒരുപാട് വിശേഷങ്ങള്‍ പറയാന്‍ ഉണ്ടാകും.. ഞാന്‍ എല്ലാം ഇങ്ങനെ കേട്ടുകൊണ്ടിരിക്കും..മൂന്നു-മൂന്നര കിലോമീറ്റര്‍ ഉണ്ട്, അത്രയും ദൂരം പെട്ടെന്ന് തീരുന്നത് പോലെ ഫീല്‍ ചെയ്യും..
അങ്ങനെ ഒരുപാട് നല്ല ദിവസങ്ങള്‍.. ഞാന്‍ ഇന്നും ഓര്‍ക്കാന്‍ കൊതിക്കുന്ന കൊറേ നല്ല നിമിഷങ്ങള്‍.. എനിക്ക് അത്രയും ഇഷ്ടപെട്ട ദിവസങ്ങള്‍ വേറെ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല..അവള്‍ക്ക് എങ്ങനെയാണാവോ..എനിക്കറിഞ്ഞുകൂടാ..!

എന്ട്രന്‍സ് ക്ലാസുകള്‍ അവസാനിക്കാറായിരുന്നു.. നീതു ഇന്ന് എന്റെ സ്വന്തമെന്നു ഞാന്‍ കരുതാന്‍ തുടങ്ങിയിരിക്കുന്നു.. ഒരുപക്ഷെ അവളെ എനിക്ക് നഷ്ടപ്പെടുമോ എന്നും എനിക്ക് ഫീല്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു! റെയില്‍വെ സ്റെഷനിലെക്കുള്ള യാത്രകളില്‍ ഇടയ്ക്കിടയ്ക്ക് മൌനം കടന്നു വന്നുകൊണ്ടേയിരുന്നു… അവള്‍ക്ക് പഴയ ചിരി ഇല്ല എന്ന് എനിക്ക് തോന്നി.. എനിക്ക് ചോദിക്കാന്‍ തോന്നിയില്ല.. എന്റെ ഇഷ്ടം എന്താണെന്ന് അവളും എന്നോട് ചോദിച്ചില്ല.. ഒന്നും വേണ്ട എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു!

പരീക്ഷയ്ക്ക് അവള്‍ക്കും എനിക്കും എറണാകുളത് സെയിം സ്കൂളില്‍ തന്നെയായിരുന്നു എക്സാം സെന്റര്‍.. സൌത്ത് റെയില്‍വെ സ്റെഷന് അടുത്തുള്ള ഗവന്മേന്റ്റ്:ഗേള്‍സില്‍.. അന്ന് അവളുടെ ഒപ്പം അവളുടെ പപ്പയും വന്നിരുന്നു.. എക്സാമിന് കയറുന്നതിനു മുന്നേ അവള്‍ എനിക്ക് അവളുടെ പപ്പയെ പരിചയപ്പെടുത്തി തന്നു.. ഞങ്ങള്‍ എക്സാമിനു കയറി…കഷ്ടപ്പെട്ട് കറക്കിക്കുത്തി കണ്ടുപിടിച്ച ഓരോ ആന്സ്വേഴ്സും നല്ല കറക്റ്റ് റൌണ്ട് ഷേപ്പില്‍ പെന്‍സില്‍ വെച്ച് കരുപ്പിച്ചതിനു ശേഷവും എനിക്ക് ഒരു മണിക്കൂര്‍ ബാക്കി ഉണ്ടാര്‍ന്നു! തീരാന്‍ അര മണിക്കൂര് കൂടി ഉള്ളപ്പോ ഞാന്‍ ഇറങ്ങി.. കൂടെ കൊറേ അലവലാധികളും.. വെറും ഒരുമണിക്കൂര്‍ കൊണ്ട് പരീക്ഷ തീര്‍ത്തു വരുന്ന ചുണക്കുട്ടന്മാരെ കണ്ടിട്ട് പരീക്ഷയെഴുതാന്‍ വന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ “വൌ! കട്ട കരിമ്പുലികള്‍!!.ഇതില്‍ ഒരുത്തന്‍ ആയിരിക്കണം നമ്മടെ മരുമോന്‍” എന്ന് പരസ്പരം പറയുന്നത് ഞാന്‍ കേട്ടു..

ഞാന്‍ നീതു എക്സാം കഴിഞ്ഞു ഇറങ്ങുന്നത് വരെ അവിടെ നോക്കി നിന്നു! നീതുവിന്റെ പപ്പാ ആ പരിസരത്തോക്കെ കറങ്ങിയടിച്ചു നടക്കുന്നത് കൊണ്ട് പുള്ളിയുടെ കണ്ണില്‍ പെടാതെ ഞാന്‍ നടന്നു..അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോ എക്സാം കഴിഞ്ഞു നീതു ഇറങ്ങി..അവള്‍ നേരെ പപ്പയുടെ അടുത്തേക്ക് ഓടി.. ഞാന്‍ അങ്ങോട്ടേക്ക് പോയില്ല.. പരീക്ഷയേക്കുറിച്ചാണോ എന്തോ,കൊറേ എന്തൊക്കെയോ ഡിസ്കസ് ചെയ്തുകൊണ്ട് അവര്‍ സ്കൂള്‍ കമ്പൌണ്ടിനു പുറത്തേക്ക് നടന്നു.. അവള്‍ എന്നെ അന്വേഷിക്കുന്നതായിട്ടു പോലും എനിക്ക് തോന്നിയില്ല.. ഒരുപക്ഷെ പപ്പാ കൂടെയുള്ളത് കൊണ്ടാകും..സൌത്ത് സ്റ്റേഷന്‍ വളരെ അടുത്താണ്..അവര്‍ അങ്ങോട്ടാണ് നടക്കുന്നത്.. ഞാനും അവരുടെ പുറകെ നടന്നു.. അങ്ങോട്ട്‌ ഓടിച്ചെന്നു അവളെ കണ്ടാലോ എന്ന് ഇടയ്ക്ക് തോന്നി.. ചെയ്തില്ല..

അവളുടെ മനസ്സില്‍നിന്നു ഞാന്‍ ഒരുപാട് അകലെ ആയതു പോലെ .. അവര്‍ ട്രെയിനിന്റെ അകത്തുകയറി ..ഞാന്‍ അവിടെത്തന്നെ നിന്നു! എന്നെ തിരയുന്ന അവളുടെ മുഖം ഞാന്‍ ആ ബോഗിയുടെ ഏതെങ്കിലും വിന്‍ഡോയില്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു..ട്രെയിന്‍ വിട്ടു… ഞാന്‍ തിരിഞ്ഞു നടന്നു.. അവളെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയെന്ന് കാണുമെന്നു അറിയില്ല.. ഞാന്‍ ചോദിക്കാന്‍ വിട്ടുപോയിരിക്കുന്നു.. എനിക്ക് ഒന്നുടെ തിരിഞ്ഞു നോക്കാന്‍ തോന്നി.. ഞാന്‍ കണ്ടു.. അന്ന്..അവള്‍ ആ ബോഗിയുടെ ഡോറില്‍ വന്നു നിന്നു എന്നെ നോക്കി നില്‍ക്കുന്നു.. അവളുടെ അതെ ചിരി.. ഞാന്‍ അവളെ കണ്ടു കൈവീശിക്കാണിച്ചു..അവള്‍ ചിരിച്ചുകൊണ്ട് തന്നെ നിന്നു..എനിക്ക് ആ ചിരി കാണാമായിരുന്നു.. അവള്‍ എന്റെ കണ്ണില്‍ നിന്നു മറയുന്നത് വരെ..

“കൂ..ഹലോ..എന്താലോചിച്ചു നിക്കുവാ…?” നീതു എന്റെ കയ്യില്‍ തട്ടി..

“എയ്യ്..ഒന്നുല്ല.. നമ്മള്‍ അന്ന് അവസാനം കണ്ട ദിവസം ആലോചിക്കുവായിരുന്നു.. നീതു ഓര്‍ക്കുന്നുണ്ടോ വല്ലതും..?”

“എട്ടുകൊല്ലംമുന്നെ ഉള്ള കാര്യോ?എനിക്കൊന്നും ഓര്‍മയില്ല.. ” അവള്‍ക്ക് കള്ളം പറഞ്ഞതാണെന്ന് എനിക്ക് തോന്നിയില്ല..

“ഉം..നാളെ എവിടെയാ ഇറങ്ങുന്നെ നീയ്?ആലപ്പുഴയിലാണോ?..”

“അതെ.. വിനുവിന് എറണാകുളത് ഇറങ്ങാന്‍ ഉള്ളതല്ലേ? അപ്പൊ വെളുപ്പിനെ എണീക്കാന്‍ ഉള്ളതാ.. വിനു കെടന്നോ.. ഞാന്‍ പോവാ.. ഞാനും കെടക്കട്ടെ!ഒമ്പതരയായി..സീറ്റിന്റെ അവിടെ എല്ലാരും ലൈറ്റ് ഓഫാക്കി കെടന്നു എന്ന് തോന്നുന്നു..അപ്പൊ ശെരി!ഗുഡ് നൈറ്റ്‌..” അവള്‍ പോകാന്‍ ഒരുങ്ങി..

“ഇനി എന്ന് കാണും?..” ഞാന്‍ ചോദിച്ചു..

“കാണാം…. കാണാന്‍ പറ്റുമായിരിക്കും..” അവള്‍ അവളുടെ സീറ്റിലേക്ക് നടന്നു!
ഞാന്‍ ബാഗില്‍ തലവെച്ചു കെടന്നു.. പകല്‍ ഉള്ള അലച്ചിലിന്റെ ക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറങ്ങിപോയി..

******************************************************
“ഏയ്..വിനു..വിനു.. എണീയ്ക്ക് .. എറണാകുളം എത്താറായി..നോര്‍ത്ത് ക്രോസ് ചെയ്തു കഴിഞ്ഞു.. വേഗം എണീയ്ക്ക്..” നീതുവിന്റെ ശബ്ദം..അവളുടെ കൈയുടെ തണുപ്പ് എന്റെ കവിളില്‍ തട്ടി…

ഞാന്‍ അലാറം വെച്ചിരുന്ന മൊബൈല്‍ എടുത്തു നോക്കി. ചാര്‍ജ് തീര്‍ന്നു സ്വിച്ച്ഡ് ഓഫ്‌.. ആസ് യൂഷ്വല്‍..

“ആ, ഇങ്ങനെ കെടന്നു ഒറങ്ങിയിരുന്നെങ്കില്‍ തിരുവനതപുരത്ത് ചെന്ന് ഇറങ്ങേണ്ടി വന്നേനെ.. ”

ഞാന്‍ ഓടിപ്പിടിചെഴുന്നേറ്റു ബാഗും ഷൂവും തപ്പി എടുത്തപ്പോഴേക്കും വണ്ടി എറണാകുളം സൌത്തില്‍ എത്തിക്കഴിഞ്ഞിരുന്നു..

“നീതു താങ്ക്സ്, ഞാന്‍ ഇറങ്ങുവാ.. കാണാം..ബൈ..” ഒരു ഷൂ കാലിലും ഒരെണ്ണം കയ്യിലും പിടിച്ചുകൊണ്ടു ഞാന്‍ പുറത്തേക്കു ഓടി..പുറത്തിറങ്ങിയപ്പോഴേക്കും ട്രെയിന്‍ വിട്ടു..

ഒരു നിമിഷം ഞാന്‍ ആലോചിച്ചു…

അവള്‍ എന്തിനായിരിക്കാം എറണാകുളം എത്തുന്നതിനു മുന്നേ ഈ മൂന്നര വെളുപ്പിന് എണീച്ചിരുന്നത്? അവള്‍ക്ക് എറങ്ങാനുള്ളത് ആലപ്പുഴയ്ക്കല്ലേ? ഞാന്‍ പോകുന്നതിനു മുന്നേ അവള്‍ക്ക് എന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നോ? എട്ടു വര്ഷം മുന്നേ അന്ന് അവസാനമായി അവളെ പിരിഞ്ഞ നിമിഷം ആ ഡോറില്‍ എന്നെ നോക്കിനിന്ന അവള്‍ക്ക് എന്തോ പറയാന്‍ ഉണ്ടായിരുന്നില്ലേ? ഞാന്‍ അത് ഇന്നും കേള്‍ക്കാന്‍ മറന്നുപോയിരിക്കുന്നു.. ഒരുപക്ഷെ ഇന്നും എന്നെ നോക്കി അവള്‍ ആ ഡോറില്‍ നിന്നിട്ടുണ്ടാകുമോ.. ഞാന്‍ ഇന്നും തിരിഞ്ഞു നോക്കാന്‍ മറന്നിരിക്കുന്നു…

അവളെ ഞാന്‍ വീണ്ടും നഷ്ടപ്പെടുത്തിയിരിക്കുന്നു..
ട്രെയിന്‍ ഒരുപാട് ദൂരത്ത് എത്തിയിരുന്നു.. മൂടല്‍മഞ്ഞു എന്റെ കാഴ്ച്ചയെ മറച്ചു!


download_pdf

Advertisements

77 thoughts on “ഒരു പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായ്..

 1. ഏതൊക്കെയോ കൊറേ അവന്മാര്‍ക്കും അവളുമാര്‍ക്കും കൂടി അഴിഞ്ഞാടാന്‍ ഉണ്ടാക്കിയിട്ടുള്ള കോപ്പിലത്തെ വാലെന്റൈന്‍ ഡേയ്!വിഷസ് ഫ്രം [vinuxavier]™

 2. അളിയാ… ടെച്ചിങ്ങ്… ശെരിക്കും ഉള്ളതാണേ… നീ മിസ്സ് ചെയ്തു ശരിക്കും മിസ്സ് ചെയ്തു… പോട്ടേടാ അവള്‍ക്ക് വിധിച്ചിട്ടില്ലാന്ന് കരുതിയാല്‍ മതി!!! നമുക്ക് ഇനിയും മിസ്സ് ചെയ്യാന്‍ ചാന്‍സ് ഉണ്ടല്ലോ………

 3. കലക്കിട്ടൊ മാഷെ… സൂപ്പര്‍ narration…
  അടുത തവണ ട്രെയിന്‍ ഇറങ്ങുമ്പോള്‍, ഒന്നു തിരിഞ്ഞു നോക്കാന്‍ മറകണ്ടാ കെട്ടൊ..

 4. കികികികികി….
  ഇത്രേം കൊല്ലം കഴിഞ്ഞ് വീണ്ടും ഒരു ചാന്‍സു കിട്ടീട്ട് അതുംകളഞ്ഞിട്ട് വന്നിരിക്കുന്നു!!!
  നീ ഇന്നും വാലന്റൈന്‍ വിരോധിയായി നടക്കുന്നതില്‍ ഒരു തെറ്റും പറയാനില്ല !!

  എഴുത്ത് ടച്ചിങ്ങ്സ് ആയിട്ടുണ്ട്.. 😉

  ~~ മറ്റൊരു വല്‍ന്റൈന്‍ വിരോധി…

 5. എന്തൊക്കെ ആയിരുന്നു!! ഹോട്ട് മല്ലു ആന്റി വാലന്റൈന്‍സ് ഡേയ് വിഷസ്, കോപ്പിലത്തെ വാലെന്റൈന്‍ ഡേയ്, മലപ്പുറം കത്തി,..

  അവളെ ഞാന്‍ വീണ്ടും നഷ്ടപ്പെടുത്തിയിരിക്കുന്നു..
  എല്ലാം ഇതില്‍ നിന്നുള്ള കുറ്റബോധം ആയിരുന്നല്ലേ ?
  എന്തായാലും മുറ്റു സാധനം.

 6. അളിയാ വിനു, നീ ഇങ്ങനെ എല്ലാം എഴുതി വച്ചാല്‍ നിന്‍റെ കെട്ട് കഴിയുന്പോള്‍ പാടാവുമേ.

  അവള്‍ അത്ര നേരത്തെ എണീറ്റതെന്തിനാവും? എറണാകുളത്തിറങ്ങേണ്ട ശല്യം എങ്ങാനും ആലപ്പുഴയിലേക്ക് കെട്ടി എടുത്താലോ എന്നോര്‍ത്താവും. അതാവാനേ ചാന്‍സുള്ളു.

  സംഭവം കൊള്ളാം, നന്നായിരിക്കുന്നു. നിനക്കവളുടെ നന്പര്‍ വാങ്ങിക്കൂടായിരുന്നോ, ഇനി എന്ന് കാണുമെന്നാ….

 7. /അവള്‍ എന്തിനായിരിക്കാം എറണാകുളം എത്തുന്നതിനു മുന്നേ ഈ മൂന്നര വെളുപ്പിന് എണീച്ചിരുന്നത്?/

  അത് മിക്കവാറും തന്നെ നന്നായി അറിയുന്നോണ്ടാവും- എങ്ങാനും ഒറങ്ങിപ്പോയാ പിന്നെ ആ കാര്യോം പറഞ്ഞ് ഹരിപ്പാടു വരെ കത്തി കേക്കണം- പിന്നെ അടുത്ത ദിവസോം മെനക്കേടായാലോ എന്നോര്‍ത്ത് നീതു തന്നെ അലാം വെച്ചതാവും. അല്ലേലും ഇന്നത്തെക്കാലത്തെ പെമ്പിള്ളേര്‍ക്കു മുടിഞ്ഞ ബുദ്ധിയാ മച്ചാന്‍ 🙂

 8. /അവള്‍ എന്തിനായിരിക്കാം എറണാകുളം എത്തുന്നതിനു മുന്നേ ഈ മൂന്നര വെളുപ്പിന് എണീച്ചിരുന്നത്?/

  അത് മിക്കവാറും തന്നെ നന്നായി അറിയുന്നോണ്ടാവും- എങ്ങാനും ഒറങ്ങിപ്പോയാ പിന്നെ ആ കാര്യോം പറഞ്ഞ് ഹരിപ്പാടു വരെ കത്തി കേക്കണം- പിന്നെ അടുത്ത ദിവസോം മെനക്കേടായാലോ എന്നോര്‍ത്ത് നീതു തന്നെ അലാം വെച്ചതാവും. അല്ലേലും ഇന്നത്തെക്കാലത്തെ പെമ്പിള്ളേര്‍ക്കു മുടിഞ്ഞ ബുദ്ധിയാ മച്ചാന്‍

 9. സോൾ‌ഗഡി നീതൂന്റെ മൊബൈൽ‌ നമ്പറും നീതൂന്റപ്പന്റെ ലാൻഡ്നമ്പറും പിന്നെ ബീറ്റീയെമ്മിലെ ഹോസ്റ്റൽ‌ നമ്പറുമടക്കം മേടിച്ചിട്ടുണ്ടാകുമെന്നുറപ്പ്!.. പിന്നെ ഞങ്ങളെ സെന്റിയടിപ്പിക്കാൻ‌വേണ്ടിയല്ലേ ഈ പരാക്രമം കാട്ടിയെ? എന്തായാലും തകർ‌ത്തു.. ഹൃദയസ്പർ‌ശിയായ അവതരണം..

  പറയാൻ‌മറന്നത്: എന്റെ വീട് ഹരിപ്പാടിനടുത്താ.. വേണേൽ‌..

 10. ഹും നീതു… നിന്റെ ഈ സെന്റി നുണ കഥകളൊക്കെ കേട്ടു ആരെങ്കിലും വീഴുകയാനെങ്കില ഒന്ന് അറിയിചെക്ക്കണം

 11. വിനു..കലക്കി!! .നിന്‍റെ ഏറ്റവും മികച്ച പോസ്റ്റുകളില്‍ ഒന്ന്. എഴുത്തില്‍ ആ എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സ്‌ മുറിയും ട്രെയിന്‍ യാത്രയും ശരിക്കും വിഷ്വലൈസ് ചെയ്യാന്‍ പറ്റി. ശരിക്കും ടച്ചിംഗ്…

 12. റിയലി ടച്ചിങ്ങ്സ് ഡാ..

  ഇതുപോലത്തെ ടച്ചിങ്ങ്സ് ഉള്ള ഒരു കഥ അടുത്ത വാലന്റൈന്‍സ് ഡേ-ക്കും പ്രതീക്ഷിക്കാമോ? അല്ലേല്‍ വേണ്ട. നീ പെണ്ണ് കെട്ടുന്നതും കാത്ത് കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കുന്ന പെണ്‍കുട്ടികളെ വെറുതെ നിരാശപ്പെടുത്തേണ്ട.

 13. “വൌ! കട്ട കരിമ്പുലികള്‍!!.ഇതില്‍ ഒരുത്തന്‍ ആയിരിക്കണം നമ്മടെ മരുമോന്‍” എന്ന് പരസ്പരം പറയുന്നത് ഞാന്‍ കേട്ടു…

  അതേടാ….അതെ…എന്ത് നല്ല ആത്മഗതം…!

 14. അളിയാ നിന്നെ ഞാന്‍ റെഫര്‍ ചെയ്യൂല്ലായിരുന്നെടാ…. നിന്നെ എകാന്തനാക്കിയതിന്റെ കുറ്റബോധം ഓരോ നിമിഷവും ഇഞ്ചിഞ്ചായി എന്നെ വേട്ടയാടുന്നു… ഓ മൈ ഗോഡ്, ഫോര്‍ഗിവ് മീ !!!

 15. മച്ചാ നീ എഴുതി അങ്ങ് മുറ്റായി പോയല്ലോടാ.

  കൊള്ളാട്ടാ നീ ഇതെഴുതി കഴിഞ്ഞപ്പോഴേക്കും ഖാദീടെ ഒരു ജുബ്ബ വാങ്ങീന്ന് പറയുന്നത് കേട്ടല്ലോ നേരാണൊ?

 16. എന്തോ പറയാനുണ്ടായിരുന്നു..

  അന്നും ഞാനീ വാതില്‍ക്കല്‍ വന്നു നിന്നിരുന്നു.. കൈവീശി ചെറിയൊരു പുഞ്ചിരിയും സമ്മാനിച്ച്‌ നീ മറഞ്ഞു… എന്റെ ഹൃദയം നീ കണ്ടില്ല… ഇന്നും ഒരു കൈയകലത്തില്‍ വന്നിട്ടും നമ്മുടെ ഹൃദയങ്ങള്‍ കാതങ്ങളുടെ അകലത്തിലായിരുന്നോ..

  “താങ്ക്സ്, കാണാമെന്നു” പറഞ്ഞു നീയിറങ്ങിയിട്ടും എന്തിനോ വേണ്ടി ഞാന്‍ ആ വാതില്‍ക്കല്‍ വീണ്ടും കാത്തിരുന്നു.. ഇല്ല… ഒരിക്കല്‍ പോലും നീ തിരിഞ്ഞു നോക്കിയില്ല.. ഒരു പുഞ്ചിരി പോലും സമ്മാനിക്കാന്‍ നീ മറന്നു.. എന്തിനായിരുന്നു ഈ യാത്രയില്‍ നമ്മള്‍ കണ്ടുമുട്ടിയത്‌..

  മൂടല്‍മഞ്ഞിനെക്കാള്‍ വേഗത്തില്‍ കണ്ണുനീര്‍ എന്റെ കാഴ്ച്ചയെ മറച്ചുകൊണ്ടിരുന്നു…

  _________

  ഇതായിരുന്നു നീതു ചേച്ചിയുടെ മനസെങ്കില്‍ –

  എവിടെയോ കൈവിട്ടു പോയല്ലോ വിനുചേട്ടാ

 17. വിനു ആശാനെ , ഒന്ന് പോടാ പൂവേ , ഓരോരുത്തന്മാര് ഓരോ പകല്‍ കിനാവുമായി ഇറങ്ങിക്കോളും ……….
  ആശാന്‍ നന്നായിട്ട് എഴുതിയിട്ടുണ്ട് കേട്ടോ ……
  പിന്നെ ഈ നീതു ആരാ സത്യത്തില്‍ ? തന്‍റെ ഒരു മാതിരിപ്പെട്ട നയികമാരുടെയെല്ലാം പേര് നീതു ആണല്ലോ ?
  പഴയ നീതു 123 അടക്കം …

 18. എടാ തല്ലുകൊള്ളി … ഇത് നീ എഴുതിയതാണോ??? അമ്മേ എന്തൊരു change :O …. നീ പുലിയാണ് കേട്ടാ … കലക്കിയളിയാ കലക്കി …

  അല്ല ഒന്ന് ചോദിക്കട്ടെ … നിനക്കെന്താ ആലപുഴക്ക്‌ ഒന്ന് പോയാല്????

 19. അന്‍പതാം കമന്റ്‌ എന്‍റെ വക തന്നെ ആയികൊട്ടെ…നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന “ഒരു പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായ്” എന്നാ ശ്രീമാന്‍ വിനു അവറുകളുടെ ഏറ്റവും വല്യ സൂപ്പര്‍ ഹിറ്റ്‌ പോസ്റ്റിനു ഈ കൊല്ലാതെ മികച്ച ബ്ലോഗ്‌ പോസ്റ്റിനുള്ള അവാര്‍ഡ്‌ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു

 20. മൂടല്‍ മഞായിരിക്കില്ല, ഊതി വിട്ട സിഗരെട്ടിന്റെ പുക ആയിരിക്കും കാഴ്ച്ചയെ മറച്ചതു. ഹി ഹി. കലക്കന്‍ പോസ്റ്റ്‌.

 21. കണ്ണ് നിറഞ്ഞു പോയി..! ആദ്യായിട്ടാ ഒരു ഒരു പോസ്റ്റ്‌ വായിച്ചിട്ട് നല്ലതാണെന്ന് ആള്‍ക്കാര് പറയുന്നത്.!

  ഇനീം പെണ്ണ് കേസ് കൊണ്ടുവന്നാല്‍ എന്റെ മുട്ടുകാലു തല്ലി ഓടിക്കും എന്ന് സകല നാട്ടുകാരും പറഞ്ഞിട്ട് പോലും,ജീവന്‍ പണയം വെച്ചിട്ട് പ്രേമക്കാരുടെ കഥയും ആയിട്ട് വന്ന എനിക്ക് എന്റെ സ്വന്തം പേരില്‍ നന്ദി അര്‍പ്പിച്ചു കൊള്ളുന്നു!

  നടന്ന കഥയാണോ എന്ന് പലരും ചോദിച്ചു… അവരോടൊക്കെ എനിക്ക് ഒന്നേ പറയാന്‍ ഉള്ളൂ.. എനിക്കും ലൈന്‍ ഓ? ഹൌ ദെയര്‍ ടു ആസ്ക്‌ ദിസ്‌!

  എല്ലാവര്‍ക്കും നന്ദി പറയുകയാണ്,,വന്നതിനും വായിക്കാന്‍ സമയം കണ്ടെതിയത്തിനും..അഭിപ്രായം അറിയിച്ചതിനും..പ്രോത്സാഹിപ്പിക്കുന്നതിനും..

  കാല്‍വിന്‍ ,രായപ്പന്‍ , റെജില്‍..നന്ദി..

  ധനേഷ് – അളിയാ..താങ്ക്സ് ഫോര്‍ ദി സ്നേഹം ഡാ.!

  രാകേഷ് –മാച്ചു..ടെങ്ക്സ്..

  കബി..നീ യൂ എസ് ഇല്‍ അടിച്ചു പൊളിക്ക് ..

  അരവിന്ദേട്ടന്‍: ഗുരുക്കന്മാര്‍!ചില്ലറ അരവിന്ദേട്ടന്‍ ഇന്ന് പ്രിയ സുഹൃത്തായി കഴിഞ്ഞിരിക്കുന്നു!നന്ദി മുത്തെ!

  രണ്ജിതെട്ടന്‍- ഞാന്‍ എന്ത് ചെയ്താലും കയ്യടിക്കാന്‍ രേഞ്ഞിതെട്ടന്‍ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാ..!

  ശ്രീ – നന്ദി സുഹൃത്തെ !അവള്‍ക്ക് ഒരു തേങ്ങയും പറയാന്‍ ഇല്ല..! അല്ലെങ്കി അവള്‍ കണ്ണ് പൊട്ടിയായിരിക്കണം!

  ഡിവി- മുറ്റു ടീംസ് റോക്ക്സ് മാന്‍!

 22. ലിജോ -നന്ദി അളിയാ..

  രേജിത് അളിയാ (ചെല) – നമ്പര്‍ വാങ്ങണം എന്നൊക്കെ ഉണ്ട്..!ആദ്യം അങ്ങനെ ഒരു പെണ്ണ് വേണമല്ലോ!

  കുര്യാ — അതെ , കാണാന്‍ പറ്റുമായിരിക്കും ! കണ്ടാ മതിയായിരുന്നു! ഉവ്വ, നടന്നത് തന്നെ!

  ഷെറിന്‍ – നന്ദി !

  കുമാരേട്ടാ — കൂതറ കുമാരേട്ടന്‍ ,കീപ്‌ ഇന്‍ ടച് ,അല്ലെ!

  ജോജി.-മുത്തെ ,താങ്ക്സ്!

  “വിയെം”; അസൂയ ,അസൂയ ! ലൈന്‍ ഇല്ലാതതിനുള്ള അസൂയ !

  പ്രീ : അങ്ങനെ പറയല്ലെടാ.. നമ്മള്‍ടെ അവസ്ഥ നമുക്കറിഞ്ഞൂടെ! പഴയ അവസ്ഥ ഒക്കെ തന്നെ! പെണ്ണില്ല!

  സോള്‍ ഗടി രതീഷ്‌: മച്ചാ, ഹരിപ്പാട്‌ വരെ വരേണ്ടി വരും!

  രാഗേഷ് , ബേസില്‍, ബ്രിയോണ്‍ഡയില്‍ : അളിയാ,കീപ്‌ ഇന്‍ ടച്!

  സിജുവേ : പേര് ഷോര്‍ട്ടേജ് വരുമ്പോ നിന്റെ ലിസ്റ്റില്‍ നിന്ന് ഒരണ്ണം തരണം!

  വിഷ്ണു: അളിയാ.. ഹിറ്റ്‌ ആകുമോ ഡാ..പെണ്‍കുട്ടികള്‍ പോരാകെ വരോ ? വല്ലതും നടക്കോ?

  ജിനിമോനെ : പെണ്ണ് കെട്ടിയ നിനക്ക് ഇപ്പഴും ടച്ചിങ്ങ്സ്.! പഴേ കെട്ട് വിട്ടിട്ടില്ല എന്ന് !

 23. ബസാനി അളിയാ : നീയും ലവളും തമ്മില്‍ മച്ചാ മച്ചാ ആയ കേസ് ഞാന്‍ അറിഞ്ഞു!.നിങ്ങളായി നിങ്ങളുടെ പാടായി!

  ജുനൈജ്,കിഷോര്‍ : നന്ദി..

  ബിജു മോനെ : ഒള്വേയ്സ് ഫ്രണ്ട്സ് !

  വിപി: അമ്മെ! ഇതാര് പെണ്‍കുട്ടികളുടെ രോമാന്ജം ! എന്നാലും നീയും എന്നോട് ചോദിച്ചു കളഞ്ഞല്ലോ..ആരാട നീതു എന്ന്! മുറ്റ് ടീംസ് അറിയാതെ എനിക്ക് പെണ്ണോ! നെവെര്‍!

  റിപ്പ് വിഷ്ണു : അപ്പൊ എല്ല്ലാം പറഞ്ഞ പോലെ!

  ചാത്തന്‍ : കുട്ടിച്ചാത്തന്‍ ഒക്കെ പ്രേമക്കാരുടെ സൈഡ് ആണല്ലേ!

  ജുബീഷ് : നന്ദി അളിയാ..പരിചയപ്പെടണം, നമ്മള്‍!കൊറച്ചു കാര്യങ്ങള്‍ ചോദിച്ചു അറിയാന്‍ ഉണ്ട്!

  ജോ: നന്ദി!

 24. കുക്കൂ : ഇനി മിസ്സ്‌ ചെയ്യാതെ നോക്കാം!,കിട്ടിയാല്‍..!

  സമീര്‍ പുലീ..: ഇത് കഴിഞ്ഞിട്ട് ഞാന്‍ രണ്ടു വില്‍സ് വാങ്ങി..! അതില്‍ തീരാന്‍ ഉള്ളതെ ഉള്ളൂ..!

  രാഗേഷ് : താങ്ക്സ്..

  കണ്ണനുണ്ണി .: ഒന്നിലും പെഴചിട്ടില്ല! 😉 ഡീസന്റ് ആ..

  കാന്താരി..!:രാഹുല്‍.. നന്ദി..

  ജിതിന്‍,,: നീ എഴുതിയ വരികള്‍ ശെരിക്കും മനോഹരമായിട്ടുണ്ട്.. : “മൂടല്‍മഞ്ഞിനെക്കാള്‍ വേഗത്തില്‍ കണ്ണുനീര്‍ എന്റെ കാഴ്ച്ചയെ മറച്ചുകൊണ്ടിരുന്നു…”

  പ്രതീപ് : അടെ ജീവിച്ചു പൊക്കോട്ടെ..!നീതു ആരാ സത്യത്തില്‍..!

  aravind :he s my colleague in conti.. actually he did nt read this.. he does nt know malayalam.. my frnd babumon narrated this to him..

  ശ്രീ രാജ് : നന്ദി ഡാ..പുതിയ സംരംഭത്തിന് ആശംസകള്‍…

  തിന്തുവേ : എന്തിനാ നമ്മ കണ്ട വയ്യാവേലി ഒക്കെ എടുത്തു തലയില്‍ വെക്കുനത്!

  @apointofthoughts : thanks .. i forgot your name man!

  ആവോലിയെ: വില്സിന്റെ പോക..! ബുഹഹഹഹ് !

  I am grateful to all those who came here..keep in touch buddies.. join twiiter.. i will be there always.. to be with you is fun..!

 25. മച്ചു ! സ്പാറി !! ഐ റെപെന്റ് ഓണ്‍ ഹാവിങ്ങ് നോട്ട് റെഡ് ഥിസ് ഓണ്‍ ടൈം !

  നല്ലൊരു ചെറുകഥക്കുള്ള എലമെന്റ്സ് എല്ലാം ഉണ്ട്. എഴുതിക്കൊണ്ടേ ഇരിക്കൂ..

 26. സംഭവം കൊള്ളാം. നല്ല എഴുത്ത്.

  പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട് (വെറുതെ പറഞ്ഞെന്നേയുള്ളൂ)

 27. fiction ആണെന്ന് മൂപ്പര്‍ പറഞ്ഞത് വിശ്വസിക്കാന്‍ tight ആണേ! ഇത്ര കിടിലം ആയി ഇത് എഴുതണമെങ്കില്‍ എന്തേലും ഒക്കെ സത്യം കാണും 🙂

  വായിച്ചു കഴിഞ്ഞപ്പോ എനിക്കും തോന്നി – എല്ലാര്ക്കും ഇതുപോലൊരു കഥ പറയാന്‍ കാണില്ലേ? നമ്മള്‍ ടീംസ് ചിന്തിക്കുന്നത് ഈ ഗേള്‍സ് അറിയാത്തത് എന്താ?

 28. വായിക്കാന്‍ ഒരല്പം വൈകി. സംഗതി കിടിലം! പിന്നെ ഇത് തികച്ചും സാങ്കല്പികമായ ഒരു കഥയാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാ മാഷെ.. 🙂

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w