ലെവല്‍ 4 ആവറേജ് !


“യെസ് കം ഇന്‍! വിനൂ, ഇരിക്കൂ..”

“ഇത്രേം നാള്‍ ഇരുത്തിയതൊന്നും തനിക്ക് മതിയായിട്ടില്ലേടോ? അല്ലേലും താന്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കുമെന്നു വിചാരിച്ചോ? പ്ഫ!”(ഇത്രേം ആത്മഗതം).. വേണ്ട സാര്‍,ഞാനിവിടെ നിന്നോളാം..”

“മുഖവുരയൊന്നും തരേണ്ട ആവശ്യമില്ലല്ലോ?..ഇതൊരു പോസിറ്റിവ്‌ അപ്പ്രൈസല്‍ മീറ്റിങ് ആയിരിക്കില്ലെന്നു വിനുവിന്‌ തന്നെ അറിയാം..അപ്പൊ ഞാന്‍ നേരിട്ട് പറയാം.. പെര്‍ഫോമന്സ് അപ്പ്രൈസല്‍ റേറ്റിങ്, വിനുവിന്‌ ഞങ്ങള്‍ തരാന്‍ ഉദ്ധേശിക്കുന്നത് ലെവെല്‍ 4 അതായത് ആവറേജ് മാത്രം.”

“സാര്‍,ഈസ് ദേയര്‍ ഈസ് നോ സാലറി ഹൈക്ക് ഈസ് ദേയര്‍ ദിസ്‌ ടൈം ?”

“ഡേ,ഡേ..മലയാളത്തീ ചോദിച്ചാ മതി..! അതാ നമ്മള്‍ക്ക് രണ്ടുപേര്‍ക്കും നല്ലത്..”

“സാര്‍,ഹൈക്ക് ഇല്ല എന്നാണൊ പറയുന്നതെന്ന്? അങ്ങനെയാണേല്‍ “സാലറി ഹൈക്കില്ല” എന്നുള്ളത് വെള്ളക്കടലാസില്‍ മലയാളത്തില്‍ എഴുതി ഒന്നു ഒപ്പിടീച്ച് തരാമോ? വീട് വാടകയ്ക്ക് തന്നിരിക്കുന്ന തള്ളയ്ക്ക് ഇംഗ്ളീഷ് വായിക്കാന്‍ അറിയാന്‍മേല..അവര്‌ അടുത്ത മാസം മുതല്‍ 5 ശതമാനം വാടക കൂട്ടും എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്..”

“അതെന്തു വേണേലും എഴുതിത്തരാം,എച്ച്.ആര്‍ പോളിസി അനുസരിച്ച് ഈ ഡിസ്കഷന്‍ ഒരു ഇന്‍ട്രാക്റ്റീവ് സെഷന്‍ ആയി നടത്തണമെന്നാ..സോ, സാലറി ഹൈക്ക്, ഓണ്‍സൈറ്റ് എന്നീ രണ്ടു കാര്യങ്ങളൊഴിച്ച് ബാക്കി എന്ത് അഭിപ്രായം ഉണ്ടെങ്കിലും പറഞ്ഞോളൂ..”

“അതു രണ്ടുമില്ലേ..പിന്നെയെന്നാ മൈ**..!വല്ലതും പറഞ്ഞിട്ട്, അതിന്‍മേലെ കേറി പിടിച്ച് എന്റെ പണികളയാന്‍ അല്ലേ?,ഇയാളു ഇച്ചിരി പുളുസും..”(ആത്മഗതം.) “എനിക്ക് ഒന്നും പറയാന്‍ ഇല്ല സാര്‍..”

“എങ്കില്‍ ഇനി മാനേജ്മെന്റ് സൈഡില്‍ നിന്നെടുത്തിരിക്കുന്ന തീരുമാനങ്ങള്‍ പറയാം..വിനു കുറച്ചുകൂടി പ്രോയാക്റ്റീവ് ആവണം”

“അമ്മേ!എന്തു തേങ്ങയാ ഈ പ്രൊയാക്റ്റീവ്..സീറ്റില്‍ ചെന്നിട്ട് ഓണ്‍ലൈന്‍ ഡിക്ഷ്ണറി വെച്ച് തപ്പാം”(ആത്മഗതം)”എത്ര വേണേലും പ്രൊയാക്റ്റീവ് ആവാം സാര്‍..”

“വിനു 2 വീക്ക്സ് ബിഫോര്‍,പ്രൊജെക്റ്റ് റിലീസ് നടത്താനിരിക്കുന്ന സമയത്ത് ഒരു മണിക്കൂര്‍ എങ്ങോട്ടോ മുങ്ങിയത് മൂലം,റിലീസ് വൈകി..പിന്നെ അറിഞ്ഞു ഐഡിയ സ്റ്റാര്‍ സിങര്‍ കാണാന്‍ പോയതാണെന്നും..ഹൌ ഇറെസ്സ്പോണ്‍സിബിള്‍..”

“സാര്‍..എലിമിനേഷന്‍ റൌണ്ടില്..ശിഖ പ്രഭാകര്‍..ഞാന്‍ മൊബൈല്‍ റീചാറ്ജ് ചെയ്യുന്നത് തന്നെ ഇവള്‍ക്ക് എസ്.എം.എസ് അയക്കാനാണ്‌ സാര്‍..”

“വേറെ എസ്.എം.എസ് ഒന്നും അയക്കാറില്ല പോലും..നീയല്ലേടാ കഴിഞ്ഞ ആഴ്ച എന്റെ മൊബൈലിലേക്ക് പട്ടീ ന്നു മെസ്സേജ് അയച്ചത്..ഒരു ഡോക്കോമോ നംബര്‍..ഇവിടെ നീ മാത്രേ ഡൊക്കോമോ എടുത്തിട്ടുള്ളൂ എന്നും നിതിന്‍ പറഞ്ഞു..”

സാര്‍..എനിക്ക് ഡൊക്കോമോ നമ്പര്‍ ഇല്ല സാര്‍.. നിതിന്‍ എന്തിനാ അങ്ങനെ ഒക്കെ സാറിനോട് പറഞ്ഞു തരുന്നത്..അതും ഓണ്‍സൈറ്റില്‍ ഇരിക്കുന്ന അവന്‍ ഇതൊക്കെ എങ്ങനെ അറിയാനാ സാര്‍…”

“നിതിനെ കുറ്റം പറയാന്‍ നിനക്ക് യോഗ്യതയില്ല..അവന്‍ വിചാരിച്ചിട്ടാ ഈ പ്രൊജെക്റ്റ് സായിപ്പ് ഉപേക്ഷിക്കാത്തത്.. നിനക്കൊക്കെ കണ്ടു പഠിക്കാന്‍ ഒരു റോള്‍ മോഡല്‍ ആണ്‌ നിതിന്‍..”

“സാര്‍..സാറിനൊന്നും മനസിലാവുകേല സാര്‍..ഓണ്‍സൈറ്റില്‍ എന്തേലും ഇഷ്യൂ ഉണ്ടായാല്‍ അവന്‍ ആദ്യം എനിക്ക് ഇ-മെയില്‍ അയക്കും..ഒന്നു ഹെല്പ്പ് ചെയ്യഡാ മച്ചാ എന്നൊക്കെ പറഞ്ഞ്..ഞാന്‍ കഷ്ടപെട്ട് അതിന്റെ സൊല്യൂഷന്‍ കണ്ടുപിടിച്ച് അവന്‌ റിപ്ളൈ അടിക്കും..പത്ത് മിനിട്ടിനുള്ളില്‍ അവന്റെ മെയില്‍ കാണാം..അവന്‍ 5 മണിക്കൂര്‍ ഇരുന്ന് കഷ്ടപെട്ടതിന്റെ ഫലമായി ആ ഇഷ്യൂ സോള്‍വ്ഡ് ആയി. എന്നിട്ട് ഞാന്‍ അയച്ച മെയിലിന്റെ കോപ്പിപേസ്റ്റും..സായിപ്പും സാറും ഒക്കെ CCയിലും ഉണ്ടാകും.. ഒരു ദിവസം ഇതുപോലൊരു ഇഷ്യൂ ന്നും പറഞ്ഞ് അവന്‍ എനിക്ക് മെയില്‍ അയച്ചപ്പോ ഞാന്‍ മനപ്പൂര്‍വം ഈ ജന്‍മത്ത് വര്‍ക്ക്ചെയ്യാന്‍ പോവുന്നില്ലാത്ത ഒരു സൊല്യൂഷന്‍ അയച്ച് കൊടുത്തു..10 മിനിട്ടിനുള്ളില്‍ വന്നു,അവന്റെ കോപ്പിപേസ്റ്റ് മെയില്‍..അതിന്റെ പൊറകെ എന്നത്തേയും പോലെ സാറിന്റെ “വെല്‍-ഡണ്‍ നിതിന്‍!യു ഡിഡ് ഇറ്റ്”എന്ന റിപ്ളൈയും..പക്ഷേ,സംഭവം മനസിലാക്കിയ സായിപ്പ് അവനെ കട്ടയ്ക്ക്‌ തെറിപറഞ്ഞു..അതിന്റെ കലിപ്പാ സാര്‍ അവനിപ്പോ എന്നോട്..”

“എങ്കില്‍ പിന്നെ,നീനു ഒരു പരാതി പറഞ്ഞല്ലോ വിനൂനെക്കുറിച്ച്..അവളെ വര്‍ക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല.. ഇ-മെയില്‍ അയച്ച് ശല്യപ്പെടുത്തുന്നു എന്നൊക്കെ..”

“സാര്‍..ഞാന്‍ അയക്കുന്നതൊക്കെ ഒഫീഷ്യല്‍ ഇ-മെയില്‍സാ..അവള്‍ ഓണ്‍സൈറ്റിലിരിക്കുന്ന നിതിനോടു സല്ലപിക്കുന്നതിനൊരു തടസമായി, എന്നാവും അവള്‌ പറഞ്ഞത്..അവള്‍ക്കല്ലേലും ജി-ടോക്കിലാണല്ലോ ഫുള്‍ ടൈം പണി..!”

“ആ..ഹലോ..യാ..അതെ..വിനൂ ഒരു മിനിട്ട്!!..ഹലോ പറയൂ..സുജീഷ്..നേരത്തേ പോണമെന്നോ? പ്രൊജെക്റ്റ് റിലീസ് ഒക്കെ തീര്‍ത്തോ..? എല്ലാം ഫയല്‍ ട്രാന്‍ഫറൊക്കെ ഓക്കെ ആയോ?..നേരത്തേ പോയാല്..സായിപ്പിന്റെ റിപ്ളൈ വരുന്നുണ്ടോ എന്നു നോക്കിയിട്ട് പോയാപോരെ?..എന്ത്? മിനിയാന്നു രാവിലെ വന്നതാണെന്നോ? ഓക്കെ..പോയ്ക്കോ..”

“ആ..അപ്പോ വിനൂ..പറഞ്ഞു വന്നറ്റ്.. മാനേജ്മെന്‍റ്റ് ഡിസിഷന്‍ വന്നതാ..പറഞ്ഞു വിടുന്നവരുടെ കൂടെ വിനൂന്റെ പേരു കൂടി ചേര്‍ക്കാന്‍..പിന്നെ , നിതിന്‍ തന്നെയാ പറഞ്ഞത്.. പറഞ്ഞു വിടണ്ട..പേടിപ്പിച്ച് നിര്‍ത്തിയാ മതി എന്ന്..എന്നാ ഇനി സീറ്റിലേക്ക് പോയ്ക്കോ..ഓക്കെ ..സീയു..”

“പന്ന ഡാഷ് മോനേ..ഒരു ഉളുപ്പുമില്ലാതെ തന്റെയൊന്നും തെറീം കേട്ട് പണിചെയ്യേണ്ട കാര്യമൊന്നും എനിക്കില്ല ..വീട്ടില്‍ കഞ്ഞി വെക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ എന്നോര്‍ക്കുമ്പഴാ..”(വീണ്ടും ആത്മഗതം) “താങ്ക്യൂ..സാര്‍..”

(15 മിനിട്ടിനു ശേഷം.)

“വിനൂ..കം ഇന്‍.. വിളിപ്പിച്ചതെന്താന്നു വെച്ചാ.. നിനക്ക് ലെവെല്‍ 1 ഔട്ട്സ്റ്റാന്‍റ്റിങ് തന്നെ തരാമെന്നു വെച്ചു..”

“അതെന്താ സാര്‍..പെട്ടെന്നു ലെവെല്‍ 4 മാറി ലെവെല്‍ 1 ആക്കാന്‍..”

“എയ്യ്, ഒന്നൂല്ല..”

“പറയു.സാര്‍ പ്ളീസ്..എന്റെ വര്‍ക്കിങ് എബിലിറ്റി സാറിനു ബോധ്യപ്പെട്ടോ?”

“ഏയ്യ്..അതൊന്നും അല്ലടെ…”

“പിന്നേ?..”

“നിനക്ക് ലെവെല്‍ 4 തന്നു കഴിഞ്ഞാല്..നീ എന്നെ നാറ്റിക്കാനായി എന്നെ പിടിച്ച് നിന്റെ ബ്ളൊഗില്‍ ഇടും..അതു പേടിച്ചിട്ടാ..”

“അമ്മേ.!ഇല്ല സാര്‍ !സാറിനെക്കുറിച്ച് എഴുതുന്ന പ്രശ്നമേയില്ല!”

“ഹോ.! അതറിഞ്ഞാ മതി! സമാധാമായി”


download_pdf

35 പ്രതികരണങ്ങള്‍ “ലെവല്‍ 4 ആവറേജ് !”

  1. സന്തോഷ സൂചകമായ് തന്നതിനെ സ്വീകരിച്ച് ബാലകരാം ഞങ്ങളിതാ പോകുന്നേ..ഞങ്ങള്‍ പോകുന്നേ..

  2. പോന്നലിയോ ഇതൊക്കെ ഭാവനയില്‍ viriyunnatho അതോ ഒറിജിനലായി ഉണ്ടാവുന്നതോ

  3. രഞ്ജിത് വിശ്വം അവതാർ
    രഞ്ജിത് വിശ്വം

    ഹെന്റെ വിനൂ നീ വിടരുന്ന മൊട്ടല്ലെടാ.. ചുമ്മാ പൂത്തു നില്ക്കുവല്ലിയോ..
    വ്യത്യസ്തമായ ഈ പോസ്റ്റിന്‍ ലെവല്‍ 1 ഔട്ട്സ്റ്റാന്റിങ്ങ് തന്നെ തരുന്നു

  4. നീ ഇവിടെ ഒന്നും നിക്കണ്ടാവാന്‍ അല്ലെടാ പുറത്തു തന്നെ നിക്കണ്ട ടീമാ ഐ മീന്‍ ഔട്ട്‌ സ്ടാണ്ടിംഗ് !!കലക്കന്‍ പോസ്റ്റ്‌ …നിന്‍റെ മാനേജേരുടെ മെയില്‍ ഐ ഡി ഒന്ന് തരാമോ …ചുമ്മാ ഫോര്‍വേഡ് ചെയ്യാനാ…

  5. ഹോ…ഒന്നും നോക്കാനില്ല്ല.. ലെവെല്‍ 1 (ഏറ്റവും മുറ്റ്)…!

  6. ആ ഡേഷ് മോനെ കോണ്‍ഫറന്‍സ് റൂമിന്റെ ഭിത്തിക്ക് ചേര്‍ത്ത് നിര്‍ത്തി രണ്ടെണ്ണം താങ്ങണമായിരുന്നു.

    ഒരു level 4 ബ്ലോഗിന് level 5 കമന്റ്!

  7. ശ്ശൊ … പല പല മുഖങ്ങള്‍ മനസ്സിലിങ്ങനെ കേറി വന്നു ചിരിച്ചോണ്ട്.. ഇത് വായിച്ചപ്പോ….
    വിനുവേ.. നീ ഐ ടി കാര്‍ക്കൊരു അലങ്കാരം തന്നെ ട്ടോ

  8. ഇത് വായിച്ച് കഴിയുമ്പൊ ഒരിക്കല്‍ കൂടി അങ്ങേര്‍ വിളിപ്പിക്കും , പിന്നെ എപ്പോഴും ബ്ലോഗെഴുതി ഇരിക്കാം 🙂

  9. ..എന്ത്? മിനിയാന്നു രാവിലെ വന്നതാണെന്നോ? ഓക്കെ..പോയ്ക്കോ..”
    എന്‍റമ്മോ?….

    ലെവല്‍ 1ന് മുകളില്‍ എന്തെങ്കിലുമുണ്ടോ? എന്നാല്‍ അത് കൊടുക്കണം ഈ ബ്ലോഗിന്.
    പുല്ല് ഈ ചെക്കന്‍ ഇതൊക്കെ എങ്ങനെയാ എഴുതി പിടിപ്പിക്കണേ(ആത്മഗതം)

  10. അളിയാ കൊല…

    ..എന്ത്? മിനിയാന്നു രാവിലെ വന്നതാണെന്നോ? ഓക്കെ..പോയ്ക്കോ.

    തകര്‍പ്പന്‍..

  11. ithaa malayali magermar undayal ulla kuzhappam……..

    pulli ithrayokke cheythittum veruthe vitttilla alle 🙂

  12. “വിനു കുറച്ചുകൂടി പ്രോയാക്റ്റീവ് ആവണം” – ഇത് വിനുവിനോട് പറഞ്ഞത് ഞാനല്ലേ?

  13. കലക്കി! വേദനിക്കുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മേരെക്കുറീച്ചെഴുതാന്‍ വിനു കഴിഞ്ഞിട്ടേയുള്ളൂ!

  14. “സാര്‍,ഈസ് ദേയര്‍ ഈസ് നോ സാലറി ഹൈക്ക് ഈസ് ദേയര്‍ ദിസ്‌ ടൈം ?” – ഈ നിതിന്റെയും നീനൂന്റെയും ‘സാറി’ന്റെയും ഒക്കെ ഒറിജിനല്‍‌സ് ഇതൊക്കെ കാണുന്നുണ്ടോ ആവോ..? എന്തായാലും പോസ്റ്റ് കലക്കീ,ട്ടാ..!

  15. നീനൂനെ അങ്ങട്ട് ഒഴിവാക്കീട്ടില്ല്യാ ല്ലേ ഹ്മ്ം ആ ഒഫിഷ്യല്‍ മെയില്‍‌സ് എന്താണോ എന്തോ.. 🙂

  16. ചാത്തനേറ്: അടുത്ത മാസമെങ്കിലും ഹൈക്ക് തന്നില്ലേല്‍ ഞാനും പോസ്റ്റിടും എന്ന് ഭീഷണിപ്പെടുത്തി നോക്കണം.

  17. ഇത് എന്നെ ഉദ്ദേശിച്ചാണ്.എന്നെത്തന്നെ ഉദ്ദേശിച്ചാണ്.എന്നെ മാത്രം ഉദ്ദേശിച്ചാണ്! You is dismissed. No, No, no… Don’t say nothing. Put is put.

  18. ഇത് എന്നെ ഉദ്ദേശിച്ചാണ്.എന്നെത്തന്നെ ഉദ്ദേശിച്ചാണ്.എന്നെ മാത്രം ഉദ്ദേശിച്ചാണ്!
    You is dismissed. No, No, no… Don’t say nothing. Put is put. GET OUT HOUSE.

  19. super vinu…!

  20. വായിച് അനുഗ്രഹിച്ചവര്‍ക്കെല്ലാം നന്ദി ..
    @ഷാജിന്‍ – ഒറിജിനല്‍ ആയി നടക്കാന്‍ സദ്യതയുള്ള കാര്യം ഒന്നും ഭാവനയില്‍ കണ്ടതാ..
    @രഞ്ജിത്ത് വിശ്വം – ഗുരുവേ, വിടരുന്ന മൊട്ടു വിഭാഗത്തില്‍ പോലും എന്നെ പരിഗണിചില്ലല്ലോ എന്നോര്‍ക്കുമ്പോ..
    @വിഷ്ണു – നീ ആണ് മാനേജര്‍ ക്ക് പട്ടീ ന്നു മെസ്സേജ് അയച്ച കാര്യം ഞാന്‍ ആരോടും പറയില്ല..ആരോടും പറയില്ല..
    @KP – നന്ദിയുണ്ട് സുധാകരാ ..
    @തോമസുകുട്ടി – നീ ഇതൊക്കെ പറയും, പണി പോകുന്നത് എന്റെയാനല്ലോ…
    @കണ്ണനുണ്ണി – ടെങ്ക്സ്
    @a2z2a – ടെങ്ക്സ് , നല്ല പേര്.
    @വ്യാസാ – പുള്ളിക്ക് മലയാളം വായിക്കാന്‍ അറിയില്ല..ഞാന്‍ അവിടെയൊക്കെ തന്നെ കാണും..യോ!
    @ചെലക്കാണ്ട് പോടാ – നന്ദി (ആത്മഗതം)
    @ധനേഷ് – ഗുരുക്കന്മാര്‍!

  21. “എച്ച്.ആര്‍ പോളിസി അനുസരിച്ച് ………….സോ, സാലറി ഹൈക്ക്, ഓണ്‍സൈറ്റ് എന്നീ രണ്ടു കാര്യങ്ങളൊഴിച്ച് ബാക്കി എന്ത് അഭിപ്രായം ഉണ്ടെങ്കിലും പറഞ്ഞോളൂ..”

    അപ്പൊ എന്റേത് മാത്രമല്ല, എല്ലാ കമ്പനികളും ഇങ്ങനെ ഒക്കെ തന്നെ ആണല്ലേ…?

  22. “ആ..ഹലോ..യാ..അതെ..വിനൂ ഒരു മിനിട്ട്!!..ഹലോ പറയൂ..സുജീഷ്..നേരത്തേ പോണമെന്നോ? പ്രൊജെക്റ്റ് റിലീസ് ഒക്കെ തീര്‍ത്തോ..? എല്ലാം ഫയല്‍ ട്രാന്‍ഫറൊക്കെ ഓക്കെ ആയോ?..നേരത്തേ പോയാല്..സായിപ്പിന്റെ റിപ്ളൈ വരുന്നുണ്ടോ എന്നു നോക്കിയിട്ട് പോയാപോരെ?..എന്ത്? മിനിയാന്നു രാവിലെ വന്നതാണെന്നോ? ഓക്കെ..പോയ്ക്കോ..”

    Kola..!!

  23. വിനു, നീ ഐ ടി ബ്ലോഗ്ഗേര്‍സിന്റെ പ്രതീകം ആണെടാ മച്ചൂ..ഈ നമ്പര്‍ ഇവിടെയും ഒന്ന് പയറ്റി നോക്കാമായിരുന്നു.
    Happy Christmas……:)

  24. @കിച്ചു – ;D
    @തോമ – നമ്മ തമ്മില്‍ കണ്ടിട്ടേയില്ല!
    @അരവിന്ദേട്ടന്‍ – അമ്മെ! മൊത്തം ചില്ലറ അരവിന്ദേട്ടന്‍ ഒക്കെ എന്റെ ബ്ലോഗില്‍ കേറി നെരങ്ങിയെക്കുന്നു .. എനിക്ക് എന്നോട് തന്നെ അസൂയ ..
    @രതീഷ്‌ – താങ്ക്സ് മുത്തെ
    @രേമേഷ് – എല്ലാം ഒഫീഷ്യല്‍ ..(ഗുഡ് മോര്‍ണിംഗ് , ഹാപ്പി friendship ഡേ ..അതൊക്കെ )
    @കുട്ടിച്ചാത്താ – പണി പോയാല്‍ എന്നെ പറയരുത്..
    @അനസ്കാ – ഇന്നലെ ഞാന്‍ ഇല്ല സര്‍
    @കുമാരേട്ടാ – താങ്ക്സ് ട്ടാ ..
    @ഇടുക്കിക്കാരാ – നന്ദി
    @വിപി – നമ്മടെ സോള്‍ ഗടി..
    @കൂട്ടുകാരന്‍ – നന്ദി ആന്‍ഡ്‌ ഹാപ്പി ക്രിസ്മസ്

  25. ഡാ അപ്പൊ വാണിയെ വിട്ടോ?? 2007 ഇല്‍ വാണി 2009 ഇല്‍ ശിഖ 🙂
    2008 ഇല്‍ ആരാരുന്നു?

  26. Kollam Vinu.. ettavum super- “enth miniyannu ravile vannathanenno??” thanne 🙂

  27. ആ നിതിനെ തട്ടിയാലോ? അല്ലെങ്കില്‍ അവന്റെ ഇടതു കാലും വലതു കയ്യും വെട്ടിക്കളയാം!!!! അല്ലെങ്കില്‍ ഇടിച്ചാല്‍ മതിയോ? …… അറ്റ്‌ ലീസ്റ്റ് ഒന്ന് കൊഞ്ഞനം കുത്തുവെങ്കിലും വേണം അല്ലെങ്കില്‍ എനിക്ക് ഒറക്കം വരില്ല

  28. കൊള്ളാം..നന്നായിട്ടുണ്ട്..!!

  29. Joy ji.. kalakki tto….
    iniyum ‘idi vettukal’ pratheekshikkunnu…
    IT thozhilaalikal uliidatholam ee paranja kaaryangal prasaktham… 🙂

  30. കൊള്ളാം നന്നായിട്ടുണ്ട്…………..

Leave a reply to ഇടുക്കിക്കാരന്‍ മറുപടി റദ്ദാക്കുക