ക്ളീറ്റസ് ചേട്ടാ..3 ഫോസ്റ്റര്‍ റിപീറ്റ്!“ക്ളീറ്റസ് ചേട്ടാ.. മൂന്നു ഫോസ്റ്റര്‍ ചില്‍ഡ്..പിന്ന കണവത്തോരന്‍ സിങ്കിള്‍..പിന്ന ഒരു ഡ്രൈ ഗ്രൌണ്ട് നട്ടും.. ഫോസ്റ്ററ്‌ തണുത്തിട്ടില്ലെങ്കില്‌ ഇച്ചിരിനേരം കൂടി തണുക്കാന്‍വെച്ചിട്ട് എടുത്താ മതി..”

“തണുത്തിട്ടുണ്ടടാ പിള്ളേരേ.. ദിവനേതാ? മൂന്നാമതൊരുത്തന്‍ കൂടി..പുതിയമുഖം..ഇവനെ ഇതുവരെ നിങ്ങളുടെ ഒപ്പം കണ്ടിട്ടില്ലല്ലാ..”

“ആ..ഇവന്‍ നമ്മുടെ വേറെ ഒരു കുരിപ്പ്. ഈ കഴക്കൂട്ടത്ത് തന്നെ വെള്ളടിച്ചു നടന്ന് വളര്‍ന്നുവന്നിട്ടുള്ളതാ. കൊറെ നാള്‌ ജപ്പാനില്‍ ഓണ്‍സൈറ്റ് പോയേക്കുവായിരുന്നു..ഇപ്പ വന്ന് എറങ്ങിയതേയുള്ളൂ. അപ്പോ തന്നെ പൊക്കി ഇങ്ങോട്ട് എത്തിച്ചതാ.. ഇന്നു ദിവന്റെ ഫുള്‍ ചെലവില്‍ വയറുനിറച്ചും മദ്യപാനം..യോ!”

“അഡെ..ആര്‍ക്കാടാ മൂന്നു ബീയറ്‌?. എനിക്ക് വേണ്ടട്ടാ..ചേട്ടാ..രണ്ടെണ്ണം എടുത്താ മതി..”

“എന്തുവാഡൈ..ഇവന്‍ ജപ്പാനില്‍ ചെന്നു ധ്യാനം കൂടിയാ.? ഡ്യാ.. നീ വന്നിട്ട് വേണം നമ്മളുടെ പഴയ സെറ്റപ്പ് ഒന്ന് മുറ്റാക്കണമെന്നു ഞങ്ങളു വിചാരിച്ചത്.. നീ എന്നു മൊതലാഡെ നന്നായത്??”

“അതല്ലടാ..വെള്ളടിച്ചെന്നു റിയ അറിഞ്ഞാല്..”

“ഡ്യാ.. മൈ..മൈ.. മൈഗുണാക്ഷാ.. അവള്‍ക്കടെ കാര്യം ഇന്നു ഇവിടെ മിണ്ടിപ്പോകരുത്.. ഞങ്ങള്‍ക്ക് ഇപ്പോ അറിയണം. ഒരു 2 മാസം കൊണ്ട് പരിചയപെട്ട അവളാണൊ അതോ എല്ലാ കൂതറത്തരങ്ങള്‍ക്കും ഒരുമിച്ചുണ്ടായിരുന്ന ഞങ്ങളാണൊ നിനക്ക് വെലുതെന്ന്..”

“നിങ്ങളു എന്നെ വിട്ടുപോകില്ലന്നു ഒറപ്പുണ്ടടെ.. അവള്‍ക്കടെ കാര്യം അങ്ങനെയല്ലല്ലോ.. വെള്ളടിച്ച് കാശു കളയരുതെന്നു അവളു പറഞ്ഞിട്ടുണ്ടടാ.. നിനക്കൊന്നും അറിയില്ല..ഷീ ഈസ് സോ കെയറിങ്.. വെള്ളടിച്ച് ഹെല്ത്ത് കളയരുത്..കൂട്ടിവെച്ച കാശുകൊണ്ട് ഒരു ഫ്ലാറ്റ് വാങ്ങണം എന്നൊക്കെ അവളു എപ്പഴും പറയാറുണ്ട്..”

“കാശു കളയരുതു പോലും..കാഹ്ക് തൂ..നീ ഓണ്‍സൈറ്റില്‍ നിന്നു അവളെ ഐ.എസ്.ഡി വിളിച്ചുകളഞ്ഞ നാല്‍പതിനായിരം ഡോളറുണ്ടെങ്കില്‍ നിര്‍ധനരായ 30 യുവതികളുടെ സമൂഹ വിവാഹം നടത്താമായിരുന്നു..”

“ഡെസ്പ്..ആ നാല്‍പതിനായിരത്തിന്റെ കണക്ക് ഓര്‍ക്കുമ്പോ..ചേട്ടാ..ആ ക്യാന്‍സലു ചെയ്ത ബീയര്‍ ഇങ്ങ്ട് എടുത്തോട്ടാ..”

“മ്വോനേ..കുട്ടാ..ദതാണ്‌ ആറ്റിറ്റ്യൂഡ്.. കണ്ണു നെറഞ്ഞടാ..”

“അത് വിട്.. പൊന്നുമോനെ.. നിന്റെ മോബൈല്‍ ഇപ്പഴേ സ്വിച്ചോഫ് ചെയ്തോ.. ഇതിന്റെ എടക്ക് അവള്‍ക്കടെ കോള്‍ എങ്ങാനും വന്നാ.. ആ മൊബൈല്‍ ഇവിടെ പണയം വെച്ച് പണ്ടത്തെ പറ്റ് കുടിശിഖ ഒക്കെ തീര്‍ക്കും ..”

“മച്ചു.. കുടിച്ചിട്ട് കാശ്‌ കൊടുക്കാന്‍ ഇല്ലാത്ത ശിഖയാണൊ കുടിശിഖ..”

“ഹോ.. ന്റമ്മോ…എന്തിനാടെ ആളേ വെറുപ്പിക്കുന്നത്..അളിയാ..ഇവനായിരുന്നോ ജപ്പാനിലെ ചെളി സപ്പ്ളയറ്.? ”

“ഒന്നു പോയേടെക്കെ.. ഗേള്‍സിന്റെ അടുത്തു സംസാരിക്കണേല്‍ ദിതുപോലത്തെ ഐറ്റംസ് എടക്ക് എടക്ക് എടുത്തു ചാമ്പണം.. റിയ ഇതൊക്കെ കേട്ടാല്‌ ചിരിച്ച് ചിരിച്ച് മണ്ണുകപ്പും..”

“നീ ഇതുപോലത്തെ വല്ലതും ഇനി ഇറക്കിയാല്‍ ഈ കണവത്തോരന്‍ എടുത്ത് കണ്ണില്‍തപ്പും..”

“അളിയാ.. മൊബൈല്‌ സ്വിച്ച്‌ഓഫ് ചെയ്യുന്നത് റിസ്കാടാ.. അവള്‍ക്ക് മുടിഞ്ഞ സംശയമായിരിക്കും..!ആകെ ടെന്‍ഷനാടെ..”

“എന്തു തേങ്ങ കിട്ടാനാഡെ ഇങ്ങനെ ജീവിക്കുന്നത്..? ദേ..ഞങ്ങളെ കണ്ട് പഠി..ജീവിതത്തില്‍ ഒരു ടെന്‍ഷനുമില്ല..! ആകെ ഉള്ളത് ദിതൊക്കെയാ.. 6 മണിക്ക് ചെന്നാല്‍ ബീയര്‍ തണുത്തിട്ടുണ്ടാകുമോ.. ബാര്‍ അടച്ചതിനു ശേഷം ഒരു അര മണിക്കൂര്‍ കൂടി അവിടെത്തന്നെ ഇരിക്കാന്‍ എന്തു ചെയ്യണം എന്നൊക്കെയാ..
അളിയാ.. അതു പറഞ്ഞപ്പഴാ.. എന്റെ ബ്ളൊഗില്‍ നീനു ഉണ്ടക്കണ്ണീന്നു ഉള്ള പോസ്റ്റ് ഇട്ടില്ലേ..അത് വായിച്ചിട്ട് മറ്റവള്‍ എനിക്ക് പ്രേമരോഗം വല്ലതുമാണൊ എന്നു ഒരുത്തണൊട് ചോദിച്ചെന്ന്.. അമ്മേ..കട്ട ഡെസ്പ്..! ക്ളീറ്റസ്‌ ചേട്ടാ.. ചില്‍ഡ് ഫോസ്റ്റര്‍ റിപീറ്റ്..”

“ശ്ശെ..കോപ്പ്..ഒരെണ്ണം അടിച്ചു കഴിഞപ്പോ എനിക്കും ഓര്‍മ്മകള്‍..പുരാനീ യാദെം..ഡ്യാ.. മാലാഖ ഇപ്പോ എന്തു ചെയ്യുവായിരിക്കും .? ”

“അവളു മറ്റവനുമായി സല്ലപിച്ചു കൊണ്ടിരിക്കുവായിരിക്കും..വേണേല്‌ നീ ഒന്ന് മൊബൈല്‍ എടുത്ത് വിളിച്ചു നോക്ക്.. ഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കും..യോ.!”

“കോപ്പ്.. അതേഡാ.. ഫൊണ്‍ എന്‍ഗേജ്ഡ്..ക്ളീറ്റസ്‌ ചേട്ടാ എനിക്കും ഒരു ചില്‍ഡ് ഫൊസ്റ്ററ്‌ റിപീറ്റ്..”

“അളിയാ..അളിയാ.. എടാ പ്ളീസ്..മിണ്ടല്ലേടാ.. മിണ്ടല്ലേടാ.. റിയ വിളിക്കുന്നു..”

“മൈജേഷേ..നിന്നോടു പറഞ്ഞതല്ലേ മൊബൈല്‍ ഓഫാക്കി വെയ്ക്കാന്‍..”

“ഹലോ..റിയാ.. അതെ.. ആ.. അല്ല..ഞാന്‍..ഞാന്‍ സില്‍മാ തീയറ്ററിലാ..പടം..പടം പഴശിരാജ.. എയ്യ്.. അവന്‍മാരുടെ ഒപ്പമല്ല.. കുപ്പി മുട്ടുന്ന സൌണ്ടൊ?.. ഏയ് അല്ല.. മമ്മൂട്ടി യുദ്ധം ചെയ്യുമ്പോ വാള്‍ മുട്ടുന്ന സൌണ്ടാ..റസൂല്‍ പൂക്കുട്ടി..റസൂല്‍ പൂക്കുട്ടി.. ആ.. ഞാന്‍ വിളിക്കാം ഡീ..ഒകെ..”

“മമ്മൂട്ടിയല്ല.. ദാ..മൂലയ്ക്കിരുന്നവന്റെ വാളിന്റെ സൌണ്ടാ …നാണമില്ലല്ലോടാ ഒരു ഉളുപ്പുമില്ലാതെ നൊണ പറയാന്‍..ആകെ 4 സെന്റന്‍സ് പറഞ്ഞതില്‍ 7 നൊണ.!”

“ക്ഷമിക്കടേ.. ഇതൊക്കെയാണ്‌ ഈ ലൈന്‍ ഉണ്ടായാലുള്ള കഷ്ടപ്പാടുകള്‍..അളിയാ..പഴശിരാജയുടെ കഥ പറഞ്ഞു തന്നേക്കണം..അവളെങ്ങാനും ചോദിച്ചാ പെട്ടെന്നു പറയാന്‍..”

“അഴകാന നീലിവരും പരുപോലെ ഓടിവരും..എന്നാടീ പോലെവരും ടോണിക്കുട്ടാ..”

“ഡാ..അതെടുത്ത് നക്കല്ലേ.. ആഷ് ട്രേയാ.. അച്ചാറല്ല.. ഇവനെന്നാ വന്നു വന്നു ഒരു ബീയറടിച്ചാ തലക്കു പിടിക്കാന്‍ തുടങ്ങിയോ?..”

“എനിക്കറിയാടെ..ചൂടുണ്ടോ എന്നു നോക്കിയതാ..”

“ഓ..പിന്നേ..ചൂടുണ്ടൊ എന്നു നാക്കില്‌ വെച്ചല്ലേ നോക്കുന്നേ..”

“ഡ്യാ.. റിയയ്ക്ക്‌ സംശയം തോന്നിയോ എന്നു എനിക്ക് ഒരു ഡൌട്ട്..”

“ഇവനെന്തിനാ അവളെ ഇത്രക്കും പേടിക്കുന്നത്.. അവളു പോണെങ്കി പോട്ടെ അളിയാ.. അവള്‍ക്ക് നിന്നെക്കാളും നല്ല പയ്യനെ കിട്ടും..”

“അടൈ..തകര്‍ന്നു..ആ മൂലയ്ക്ക് ഇരിക്കുന്നവനെ കണ്ടാ..ആ ചൊമന്ന ടി ഷര്‍ട്ട് ഇട്ടു ഇരിക്കുന്നവന്‍ .. അവന്‍ റിയയുടെ സെയിം പ്രൊജെക്റ്റില്‍ ഉള്ളവനാ.. സുബിന്‍..അവന്‍ എന്നെ കണ്ടിട്ടില്ല ന്നാ തോന്നുന്നേ.. കാണാതിരുന്നാ മതിയായിരുന്നു.. കണ്ടാ പണിയാകും. അവന്‍ നാളെ എന്നെ ബാറില്‍ കണ്ട കാര്യം റിയയുടെ അടുത്ത് പറഞ്ഞു കൊടുക്കും.. ”

“ആണൊ?..അവന്‍ അറിയരുതല്ലേ?..വോക്കെ..ദിപ്പ ശെരിയാക്കിത്തരാം..
ഡാ..മ്വോനേ..സുബീ..സുഖാണോടാ..?
അളിയാ.. സംതൃപ്തനായി ..കൃതാര്‍ത്ഥനായി..അവന്‍ നമ്മളെ കണ്ടു.ദെ അവന്‍ കയ്യൊക്കെ പൊക്കി കാണിക്കുന്നു..യോ!”

“എന്തുവാടെ.. എല്ലാം നശിപ്പിച്ചപ്പോ സമാധാനമായല്ലാ.. ഇനി അവന്‍ നാളെ ഓഫീസില്‍ ചെന്നു ഇവിടെ കണ്ടതു മുഴുവന്‍ അവളൊട് പറയും…ഓര്‍ക്കാന്‍ കൂടി വയ്യ..! അമ്മേ..ദേ..റിയ കോളിങ്..മിണ്ടാതിരിക്ക്..മിണ്ടാതിരിക്ക്..”

“ഹലോ റിയാ.. അതെ.. എയ്യ് അല്ല.അല്ല..മെസ്സേജു കിട്ടിയെന്നോ ..സുബിന്റെയോ.. ഓഹൊ..നിനക്ക് അവന്‍ പറയുന്നത് വിശ്വസിക്കാം ഞാന്‍പറയുന്നത് വിശ്വസിക്കാന്‍മേലെ?..അതെ..ആ.. ബാറിലാ,,അവന്‍മാരുടെ കൂടെ തന്നെ..നീ മിണ്ടില്ലെങ്കില്‌ എനിക്കേ പുല്ലാ.. പുല്ല്.! വെച്ചിട്ട് പോയെടീ കൊച്ചെ..”

“മച്ചൂ.. ശ്വാസം ഇപ്പഴാ വീണതളിയാ.. എനിക്കിനി ഒരു തേങ്ങയും നോക്കാനില്ല…ഇന്നു നമ്മള്‍ വീണ്ടും പഴയ ഓര്‍മ്മകളിലൂടെ.. രാത്രി പന്ത്രണ്ടു മണി വരെ ഇവിടെ.. എനിട്ട് നമ്മള്‍ ബൈപസ്സ് റോഡിലൂടെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു.. നമ്മുടെ പഴയ വില്‍സ് മതിലില്‍ കയ്യറിയിരുന്നു മാനംനോക്കി പൊകച്ചു തള്ളുന്നു. കഴക്കൂട്ടം പോലീസ് പിടിച്ചു ജീപ്പില്‍ കയറ്റുന്നതു വരെ നമ്മള്‍ ബൈക്കില്‍ ട്രിപ്പിളടിച്ച് നടക്കുന്നു.. എനിക്ക് എല്ലാം തിരിച്ചു വേണം അളിയാ..എല്ലാം എനിക്ക് തിരിച്ചു വേണം..”

“മുത്തേ,,നീയാടാ മുറ്റ്.. ക്ളീറ്റസ് ചേട്ടാ.. 3 ഫോസ്റ്റര്‍ റിപീറ്റ്..യോ..!”


download_pdf

Advertisements

36 thoughts on “ക്ളീറ്റസ് ചേട്ടാ..3 ഫോസ്റ്റര്‍ റിപീറ്റ്!

 1. മച്ചു കലക്കി ,,,,,,,,,,,,,,,,,,,,,,,,

  ഇതൊകെ ഓര്‍കുമ്പോ,,???????

  ക്ലീറ്റസ് ചേട്ടാ എനിക്കും വേണം 2 ഫോസ്റ്റര്‍ റിപീറ്റ്..യോ..!”

 2. “ഡാ..അതെടുത്ത് നക്കല്ലേ.. ആഷ് ട്രേയാ.. അച്ചാറല്ല..“

  ഹഹഹ.. കലക്കി. മച്ചു. ഒരുത്തനെ കുഴിയില്‍ ചാടിച്ചപ്പോ സമാധാ‍നായല്ലോ.

 3. അളിയാ വിനു .. കിടു എന്ന് പറഞ്ഞാല്‍ ഇതാണു കിടു. ഇത് വായിച്ചപ്പോള്‍ മുതല്‍ ഞാന്‍ ഫൊസ്ടെര്സ് ന്റെ ആരാധകനായി മാറി . എല്ലാതരം ടെസ്പ് കണ്ടീഷനും പറ്റിയ ദിവ്യ ഔഷധന്മാണ് ഫോസ്റെര്സ് എന്ന് നിന്റെ ബ്ലോഗ്‌ വായിച്ചപ്പോളാ മനസ്സിലായത്‌ . നീ 5000 ഉപേക്ഷിച്ചോ? ഇത് നിന്റെ ജീവിതത്തില്‍ നിന്നും ഇളക്കിപ്പറിചെടുത്ത ഒരു അനുഭവ കഥയല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ലാതില്ലാതില്ല. എന്തായാലും വിനുവിന് B6 ഫാന്‍സ്‌ അസോസിയേഷന്‍ ടെ പേരിലും 5000 ഫാന്‍സ്‌ അസോസിയേഷന്‍ ന്റെ പേരിലും എല്ലാ വിധ ആശംസകളും നേരുന്നു

 4. പിറ്റേന്ന് കാലത്ത് : റിയാ മോളൂ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്. ഞാന്‍ വേറുതെ അവീടെപോയിരുന്നതേ ഉള്ളൂ. തുള്ളി തൊട്ടില്ല. നീയാണെ സത്യം. ങേ ഇപ്പോഴും മണം പോയിട്ടില്ലെന്നോ..!!? സ്പിയര്മിന്റ് ചൂയിംഗ് ഗം തിന്നാല്‍ പോകുമെന്നാണല്ലോ വിനൂ പറഞ്ഞത്.
  ഇല്ലെടാ.. ഇനി അവന്റെ കൂടെ പോകുന്ന പരിപാടിയില്ല. നീയല്ലേടാ എനിക്കെല്ലാം. ഒന്നു ചിരിക്കെടാ.. ദോ അതിലോടെ വിനൂ വരുന്നൊണ്ട് ഞാന്‍ തിരിഞ്ഞു നില്ക്കാം. നീയും അങ്ങോട്ടു നോക്കണ്ടാ..
  എന്നാല്‍ ശരി മോളൂ.. ബൈ.. പിന്നെ ഈ ജീന്സും ടോപ്പും നിനക്കു നന്നായി ചേരുന്നുണ്ടെട്ടോ.. എന്റെ റിയക്കുട്ടി ഇന്നു സുന്ദരിയാ..ശരീടാ.. വൈകിട്ടു ക്യാന്റീനില്‍ വരണേ..

  ഹലോ.. അളിയാ വിനൂ.. ഒരു വിധത്തില്‍ ഞാനൊതുക്കീടാ.. പിന്നെ വൈകിട്ടെന്താ പരിപാടി. ബിയര്‍ അടി മടുപ്പാടാ .. ഇന്നലെ മുള്ളി മുള്ളി വശം കെട്ടു. നമ്മുടെ പഴയ പത്രോസ് ചേട്ടനില്ലേടാ.. അതേടാ.. വാറ്റ് പത്രോസ്.. നീയങ്ങേരെ ഒന്നു തപ്പ്. വാറ്റാകുമ്പോള്‍ ഹോമിയോ മരുന്നിന്റെ മണമേ ഉള്ളൂ. ജലദോഷത്തിനു മരുന്ന് വാങ്ങിതാണെന്ന് റിയയോട് പറയാം. ശരി മച്ചാ .. മറക്കരുത്..

  വിനൂ.. തകര്ത്തു. 🙂

 5. എന്നോ ഒരിക്കല്‍ ബാറില്‍ ഇരുന്നപ്പോ അപ്പുറത്തെ ടേബിളില്‍ ഇരുന്നവന്‍മാരു വെള്ളടിച്ചിട്ട് പറഞ്ഞ് കേട്ടത്..ഇരുട്ടായിരുന്നത് കൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞെന്നു മനസ്സിലായില്ല.. ! അങ്ങനെ വിചാരിച്ചാ മതി..!

  വിപീ…ഡിവീ.. ബാറില്‍ ഇരുന്നവന്‍മാര്‍ക്ക് നമ്മള്‍ അല്ലട്ടാ..!

  ദിലീപ്.. വല്ലപ്പോഴും ഷാപ്പ് ഒഴിവാക്കടെ.. ഒരു ചെയിഞ്ചിനു വേണ്ടിയെങ്കിലും..

  സാം.. നന്ദി..ഇവിടെ പറഞ്ഞതു പറഞ്ഞു.. വല്ല ശെരിക്കും കുടിയന്‍മാരുടെ ബ്ളൊഗിലും കേറി ഫോസ്റ്റര്‍ന്നു കേട്ടിട്ടില്ല എന്നു പറഞ്ഞേക്കല്ലേ..

  കുമാര്‍ കൂതറേട്ടാ..നന്ദി..ദിവസം ഒരുത്തനിട്ടെങ്കിലും പണിതില്ലെങ്കില്‍ പിന്നെ എന്തു ജീവിതം?

  നിധു..താങ്ക്സ് ഡാ ചക്കരേ..

  ചാത്തേട്ടാ. നന്ദി..ഇതാണ്‌ യതാര്‍ത്ഥ ആല്‍മാര്‍ത്ത

  ശരത്ത്..ശെരിക്കും അളിയാ.. ഓര്‍മ്മകള്‍ ..ബി സിക്സില്‍ എത്ര വാളും പരിചയും..

  —————————————————-

  രഞ്ചിത്തേട്ടാ,..
  “എന്നാല്‍ ശരി മോളൂ.. ബൈ.. പിന്നെ ഈ ജീന്സും ടോപ്പും നിനക്കു നന്നായി ചേരുന്നുണ്ടെട്ടോ.. എന്റെ റിയക്കുട്ടി ഇന്നു സുന്ദരിയാ..ശരീടാ.. വൈകിട്ടു ക്യാന്റീനില്‍ വരണേ..”

  പൊന്നുമോനേ.. സ്ഥിരാര്‍ന്നല്ലേ..ഈ ടൈപ്പ് ഡയലോഗ് ഒക്കെ അടിക്കണമെങ്കില്‍ കരിങ്കോഴി ആയിരിക്കണം..
  പെണ്ണു കെട്ടിയതോടെ ഇതൊക്കെ നിറ്ത്തേണ്ടി വരുക.. എന്തു അവസ്ഥ..! ഈ പ്രേമക്കാരെ കൊണ്ട് തോറ്റു..

  സ്പെഷ്യല്‍ താങ്ക്സ് ഏട്ടാ,,
  —————————————————-

  മ്വോനെ..കണ്ണനുണ്ണി.. കരളു വാടിപ്പോകുംട്ടാ..നന്ദി..!

  കുക്കു.. 🙂

 6. ഒരു പെണ്ണിനേപ്പോലും ലൈനടിക്കാന്‍ പറ്റാത്ത എന്നേ പോലുള്ളവര്‍ക്ക് എന്നും ആശ്വാസമാണ് ഈ പോസ്റ്റ്.

  മച്ചൂ…ഈ പോസ്റ്റ് നീ ബാങ്ക്ലൂരിലെ ഗതികിട്ടാ വായിനോക്കി IT പരിശകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യണം. ഈ സുബിനെ പോലെയുള്ള് പരനാറികള്‍ എല്ലാ നാട്ടിലും ഉണ്ടല്ലേ…അവനെയൊക്കെ വെടി വച്ച് കൊല്ലണം….

  മൊത്തത്തില്‍ പോസ്റ്റ് സൂപ്പര്‍ ഡൂപര്‍,,,,

 7. കലക്കി അളിയാ കലക്കി… ഒരു കള്ളുകിടിയനാ ഈ url തന്നത്‌.. അതില്‍ ക്ലിക്ക്‌ ചെയിതു എത്തിയതോ ഒരു ബാറിലേക്ക്‌… :O ചരമകോളത്തില്‍ കാണണ കൂട്ട്‌ നിഷ്കളങ്കമായ മുഖമുള്ള ഫോട്ടം കണ്ടാല്‍ പറയില്ല കൈയ്യിലിരിപ്പ്‌ ഇതോക്കെയാണെന്ന്

  ആ “കാഹ്‌ക്‌ തൂ” ആണു എനിക്കേറ്റവും ഇഷ്ടമായത്‌…
  Tin2

 8. ടോമാസുകുട്ടീ.. ലൈന്‍ ഉണ്ടായിട്ടു പൊലും ഞാന്‍ ലൈന്‍ ഇല്ലതെ തെണ്ടി നടക്കുന്നവന്‍മാര്‍ക്കു വേണ്ടി എഴുതുന്നു..എന്നെ സമ്മതിക്കണം..

  റിന്‍ഡൊ.. യൊ!!

  കുസൃതി തിന്റു,ചരമക്കോളം എന്നു പറഞ്ഞത് ചങ്കില്‍ കൊണ്ടു,,! എന്നാലും നന്ദി..

  ശ്രീ.. 🙂

  കിഷോര്‍ലാല്‍.. നന്ദി..

  വിഷ്ണു.. പത്തില്‍ ഒന്നരയാണൊ?? ഡെസ്പ്..

  ഭൂതത്താന്‍…നന്ദി..

 9. ഡെസ്പ്..ആ നാല്‍പതിനായിരത്തിന്റെ കണക്ക് ഓര്‍ക്കുമ്പോ..ചേട്ടാ..ആ ക്യാന്‍സലു ചെയ്ത ബീയര്‍ ഇങ്ങ്ട് എടുത്തോട്ടാ..

  ഹലോ..റിയാ.. അതെ.. ആ.. അല്ല..ഞാന്‍..ഞാന്‍ സില്‍മാ തീയറ്ററിലാ..പടം..പടം പഴശിരാജ.. എയ്യ്.. അവന്‍മാരുടെ ഒപ്പമല്ല.. കുപ്പി മുട്ടുന്ന സൌണ്ടൊ?.. ഏയ് അല്ല.. മമ്മൂട്ടി യുദ്ധം ചെയ്യുമ്പോ വാള്‍ മുട്ടുന്ന സൌണ്ടാ..റസൂല്‍ പൂക്കുട്ടി..റസൂല്‍ പൂക്കുട്ടി.. ആ.. ഞാന്‍ വിളിക്കാം ഡീ..ഒകെ.

  ഡാ..അതെടുത്ത് നക്കല്ലേ.. ആഷ് ട്രേയാ.. അച്ചാറല്ല.. ഇവനെന്നാ വന്നു വന്നു ഒരു ബീയറടിച്ചാ തലക്കു പിടിക്കാന്‍ തുടങ്ങിയോ?.

  പൊളിച്ചടുക്കി യോ..യോ…..

  പലരിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ ഒരു പോസ്റ്റ്…..

  റിപീറ്റ് സംമോര്‍ ലൈക്ക് ദിസ് വിനു….

  സിനോജ് തകര്‍ത്ത് ഫോര്‍വേഡാണ് കേട്ടാ…..

 10. “കാശു കളയരുതു പോലും..കാഹ്ക് തൂ..നീ ഓണ്‍സൈറ്റില്‍ നിന്നു അവളെ ഐ.എസ്.ഡി വിളിച്ചുകളഞ്ഞ നാല്‍പതിനായിരം ഡോളറുണ്ടെങ്കില്‍ നിര്‍ധനരായ 30 യുവതികളുടെ സമൂഹ വിവാഹം നടത്താമായിരുന്നു..”

  മച്ചൂ എനിക്ക് സന്തോഷമായി, ഇതാണ് പോസ്റ്റ്‌, എടുത്തു പറയാന്‍ ആണെങ്കില്‍ ഒരുപാട് ഉണ്ട്, ഓരോ പാരഗ്രാഫും നര്‍മ്മത്തിന്റെ പൊടിപൂരം. തള്ളെ തന്നെ, നീ ഇങ്ങോട്ട് വന്നെ ഫോസ്റ്റര്‍ ബിയറുമായി എത്ര നേരവായി ഞാന്‍ കാത്തിരിക്കുന്നു, എടാ ചില്‍ഡ്‌ ആണെന്നെ??
  (അങ്ങനെ ആ ലൈന്‍ പൊട്ടി അല്ലെ, ബുഹ)

 11. വിനുക്കുട്ടാ.. സംഭവം കലക്കി.. പണ്ട് കോളേജില്‍ പടിചിരുന്നപ്പോ ഇട്ടിരുന്ന അതെ നമ്പരുകള്‍.. നൊസ്ടാല്‍ജിയ നൊസ്ടാല്‍ജിയ..

  ഈ ബ്ലോഗ്‌ കാണുന്നത് ഇപ്പഴാ.. ഇനി സ്ഥിരം ആക്കിയേക്കാം..

 12. “ഹലോ റിയാ.. അതെ.. എയ്യ് അല്ല.അല്ല..മെസ്സേജു കിട്ടിയെന്നോ ..സുബിന്റെയോ.. ഓഹൊ..നിനക്ക് അവന്‍ പറയുന്നത് വിശ്വസിക്കാം ഞാന്‍പറയുന്നത് വിശ്വസിക്കാന്‍മേലെ?..അതെ..ആ.. ബാറിലാ,,അവന്‍മാരുടെ കൂടെ തന്നെ..നീ മിണ്ടില്ലെങ്കില്‌ എനിക്കേ പുല്ലാ.. പുല്ല്.! വെച്ചിട്ട് പോയെടീ കൊച്ചെ..”

  kalakki…. “ക്ളീറ്റസ് ചേട്ടാ.. 3. foster repeat”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )