ഷിജീഷ് മഞ്ജുള സുബീഷ്..(SMS)ഡ്യാ..മീ റീച്ച്ഡ് റയില്‍വേ സ്റ്റേഷന്‍. ഡ്യാ.. എവിടെയാ?

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ഞാന്‍ ബസ്സിലാ.. ഓണ്‍ ദി വേ.. ഞാന്‍ കെ.ആര്‍ പുരത്തു നിന്നു കേറിക്കോളാം. മജെസ്റ്റിക്കിലേക്ക് വരുന്നില്ല. ഓള്‍റെഡി വൈകി..

അളിയാ..ഓപ്പൊസിറ്റ് സീറ്റില്‍ ഒരു കിളി.!

Message sent to Bruz.BglrVodafone

1 Message(s) received..Bruz.BglrVodafone

കാക്കയാണൊ?..

അവളു പന്നിപ്പനി പേടിച്ച് മുഖത്ത്‌ മാസ്ക് ഇട്ടേക്കുവാ. മുഖം കാണാന്‍ വയ്യ.! മാടപ്രാവായാല്‍ മതിയായിരുന്നു!

Message sent to Bruz.BglrVodafone

അളിയാ.. ഒരു മൈന ലെവല്‍ ഉണ്ട്!.. കാക്കയല്ല..! അമ്മേ! ഞാന്‍ ഇന്ന് ഇവളുമായി സല്ലപിച്ച് ചാകും!.. ഡ്യാ.. അവള്‍ നിന്റെ സീറ്റിലാ ഇരിക്കുന്നെ.! എന്റെ ഒപ്പോസിറ്റ്!

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ക്ളാ ക്ളാ ക്ളീ ക്ളീ ക്ളു ക്ളു..അവള്‍ തിരിഞ്ഞു നോക്കി. അതാ മുന്നില്‍ ഒരു മൈ**!..

ഓടിക്കൊ കോപ്പേ..! അളിയാ..അവള്‍ടെ പേരു രേഖ.! അവള്‍ടെ കമ്പനി ഐഡി കാര്‍ഡ് കയ്യില്‍ ചുരുട്ടി പിടിച്ചിട്ടുണ്ട്! രേഖ വിനു..!
കൊച്ചിന്റെ പേരു രെവി! അമ്മെ!

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ഡാ..ഡാ.. ഞങ്ങള്‍ നായന്മാരു ചത്തൊടുങ്ങിയിട്ടു മതി നിങ്ങള്‍ ക്രിസ്ത്യാനികള്‍.! അല്ലേ രെഖാ നായരെ!..

അളിയാ.. നീ ഒക്കെ എത്രതവണ ടിക്കെറ്റ് ബുക്ക് ചെയ്താലും ആ പരിസരത്തു പൊലും ഒറ്റ കിളികള്‍ ഉണ്ടാവില്ലല്ലൊ..എപ്പോ എടുത്താലും കക്കൂസിനടുത്ത് മാത്രേ കിട്ടുകയുള്ളു താനും! കാണടാ ആമ്പിള്ളെരു ബുക്ക് ചെയ്താലുള്ള ഗുണം!. അളിയാ.. നീ വല്ല ബസ്സിലും നാട്ടിലേക്ക് പൊയാ മതി!
നീ വന്നാ അവളെ എണീപ്പിച്ച് വിടേണ്ടി വരും!

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

മച്ചൂ.. ഫൂഡ് വാങ്ങിച്ചോ? എനിക്കും വാങ്ങിച്ചോ?..

ഫൂഡ് ഉണ്ട്! എടാ. അവളു ഒരു ഇംഗ്ളീഷ്‌ നോവല്‍ ഒക്കെ എടുത്തു വായിക്കുന്നു! മുറ്റ് ആടാ..
നമ്മടെ റേഞ്ച് അല്ല.!..

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ഡാ. വല്ല ലെയ്സോ കൊക്കക്കോളയോ വാങ്ങിക്കണൊ? നമ്മളും പരിഷ്കാരിയാണെന്നു അവള്‍ അറിയട്ടെ!…

അതൊന്നും വേണ്ടടാ.. ഡാ.. പറ്റുമെങ്കില്‍ ഒരു കിടിലം ഇംഗ്ളീഷ് നോവല്‍ വാങ്ങിക്കോ.!
നമുക്കും അതൊക്കെ പിടിച്ച് ഷോ എറക്കാം.!..

Message sent to Bruz.BglrVodafone

അളിയാ.. അവള്‍ എന്നെ നോക്കി ഡാ..!..

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ഒന്നു പോയേടാ..അങ്ങനെ ഒന്നും സംഭവിക്കില്ല! അതൊക്കെ സിനിമയില്‍ മാത്രേ ഉണ്ടാകൂ.!..

അളിയാ.. നോക്കി! സത്യം.! ഈ സിറ്റുവേഷനില്‍ എറക്കാന്‍ പറ്റിയ കിടിലം നമ്പര്‍ വല്ലതും ഉണ്ടൊ ന്നു
നമ്മടെ ടീംസിനെ വിളിച്ച് ചോദിക്കട്ടെ!..

Message sent to Bruz.BglrVodafone

മച്ചൂ..ഡ്യാ..ട്രയിനില്‍ ഒപ്പോസിറ്റ് സീറ്റില്‍ ഒരു കിഡിലം പെങ്കൊച്ച്!. അറിയാവുന്ന നമ്പര്‍ ഒക്കെ പറഞ്ഞു താടാ.!..

Message sent to Vipi.Latest,Divin

1 Message(s) received.. Divin

9895674453!

നിന്ടെ അപ്പനോട് പൊയി പറ. ഓടിക്കൊ കോപ്പേ.!

Message sent to Divin

അളിയാ.. അവള്‍ എന്റെ സൈഡില്‍ ഇരിക്കുന്നവനെയാടാ നോക്കുന്നെ!
അവന്റെ കയ്യില്‍ ഐ-ഫോണ്‍ ടച്ച് ഒക്കെ! ..ഡെസ്പ്!

Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

അങ്ങനെ വിശ്വസിക്കാന്‍ പറ്റുന്ന കാര്യം വല്ലതും പറ. ഡാ. റീച്ച്ഡ്‌ കെ.ആര്‍ പുരം! എത്രയാടാ കോച്ചും സീറ്റ് നമ്പറും?..

എസ്10, സീറ്റ് 53,56! മച്ചൂ..ആ ഐ-ഫോണ്‍ ജാഡതെണ്ടിയുടെ കയ്യില്‍ ലാപ്പ്ടൊപ്ബാഗ് ഒക്കെ! ഈ പെണ്‍കുട്ടികള്‍ക്ക് പരിഷ്കാരികളെ മാത്രമാണൊ ഇഷ്ടം? ഡെസ്പ്!


Message sent to Bruz.BglrVodafone

1 Message(s) received.. Bruz.BglrVodafone

ഏയ്‌ !അതിനകത്ത് വല്ല ജട്ടീം തുണികളും ആയിരിക്കും! ഡാ..വണ്ടി ഇവിടെ എത്തുമ്പോ വിളിക്കാം!..

Incoming call.. Bruz.BglrVodafone

ഡ്യാ.. ഞാന്‍ വണ്ടിയില്‍ കേറി..ഞാന്‍ എസ്10-ഇല്‍ ഉണ്ടല്ലോ? നീയെവിടെയാ?..

നീ 53,56-ലേക്ക് വാഡെ!..

എടാ.. ഞാന്‍ 56-ലാ ഇപ്പോ. നിനക്ക് എന്നെ കാണാമൊ?..

അമ്മെ!..ഇനി ഞാന്‍ കേറിയത് S10-ല്‍ അല്ലേ? ഡ്യാ.. ഒരു സെക്കന്റ്!..

എടാ ഐ-ഫോണുമായിരിക്കുന്ന ജാഡ തെണ്ടീ..(ഇത് ആത്മഗതം) ഹലോ.എക്സ്ക്യൂസ് മീ.. ഇതു എതാ കോച്ച്?.
ഇത് എസ്-8!.
മിസ്സ് രേഖാ!..എന്നാ ചേട്ടന്‍ പൊവാ ട്ടോ.. നീ ആ ഐ-പോട് ജാഡയും ആയി സല്ലപിച്ച് ഇരുന്നോ ഇനിയുള്ള നേരം.! നിനക്ക്‌ അതിനുള്ള ഭാഗ്യമേ ഉള്ളൂ..(ഇതും ആത്മഗതം).
അളിയാ.. കേറിയ കോച്ച് മാറിപ്പോയി..ഞാന്‍ എസ്:8-ല്‍ ആടാ.. ദിപ്പ വരാം!

Call Ended.. Bruz.BglrVodafone

Advertisements

28 thoughts on “ഷിജീഷ് മഞ്ജുള സുബീഷ്..(SMS)

 1. Aliyaaaaa Vynu … ninakku irakkan number vallathum venamenkil enne vilicha porayiruynno?? Itharam situation il irakkan pattiya muttu numbers kure undu….ninakku free ayittu paranju tharam… ( Oruthante jeevitham koodi konjatta aakam 🙂 )

 2. ചാത്തനേറ്:“9895674453” 012 എന്ന മൂന്നക്കങ്ങള്‍ അറിയാതാണോ ഇവിടെ വരെ എത്തിയത് 😉 — കലക്കി.

  ഓടോ: പരസ്യം ചാത്തന്‍ & കൊ ഏറ്റെടുത്തൂട്ടാ.

 3. സംഗതി പറഞ്ഞ രീതിയില്‍ പുതുമയുണ്ട്. ചാറ്റ് ഹിസ്റ്ററി ഒക്കെ പോസ്റ്റായി വന്ന് കണ്ടിട്ടുണ്ട്. SMS ലൂടെ കഥ പറയുന്ന രീതി ആദ്യം കാണുകയാ…!
  പുതുമകള്‍ തുടരൂ….
  കീപ്പിറ്റപ്പ്…! 🙂

  സ്നേഹപൂര്‍വ്വം,
  അഭിലാഷങ്ങള്‍..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w