ബിനു..!
മനസ്സില്‍ കെട്ടുപിണഞ്ഞ നൂലിഴകള്‍ കോര്‍ത്ത് അവന്‍ സ്വയം തുന്നിക്കൂട്ടിയ ഭ്രാന്തിന്റെ പുറംകുപ്പായം എടുത്തു കഴുത്തിലൂടെ താഴേയ്ക്ക് ഇറക്കുമ്പോഴും അവന്‍ അറിയുന്നില്ലായിരുന്നു , സമൂഹം തനിക്കുവേണ്ടി അതേ അളവില്‍ ഒരെണ്ണം തയ്പ്പിച്ചുകൊണ്ടിരുന്നത് ..!
ബിനുവിന്റെ സ്വപ്നങ്ങള്‍..!
സ്വപ്നങ്ങള്‍ എഴുതിവെയ്ക്കാനുള്ളവയാണെന്ന് ബിനു വിശ്വസിച്ചിരുന്നു..
നിങ്ങള്‍ക്ക് നിങ്ങളുടെ മനസ്സിനെ മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളെ ശ്രവിക്കുക..
മനസ്സ് എന്താണാഗ്രഹിക്കുന്നതെന്ന് സ്വപ്നങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചുതരും..
ബിനുവിന്റെ ഡയറി..!
2010 ജനുവരി 1. തന്റെ ഭ്രാന്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുനടന്ന അലച്ചില്‍ അവസാനിച്ചത് ബാംഗലൂര്‍ നഗരത്തിലെ തിരക്കേറിയ പുസ്തകസ്റ്റാളുകളില്‍ ഒന്നായ ലാന്‍മാര്‍ക്കില്‍.. പേഴ്സണല്‍ മാനേജ്മെന്റ് സെക്ഷനില്‍ ഏറെനേരം നിന്ന് തടിച്ച പുറംചട്ടകളോടുകൂടിയ പുസ്തകങ്ങളുടെ ഇന്‍ഡെക്സ് പ്രിന്റ്ചെയ്ത പേജുകളില്‍ അവന്‍ പരതിയത് സ്വന്തം വ്യക്തിത്വമാണ്. ആ പുസ്തകങ്ങളുടെ താളുകള്‍ മുഖത്തോടു ചേര്‍ക്കുമ്പോഴും അതിന്റെ ഗന്ധം അവനു പരിചിതമല്ലായിരുന്നു..
ബിനു ഒരു ഡയറി വാങ്ങി..
സ്വപ്നങ്ങള്‍ മാത്രമല്ല ഓര്‍മ്മകളും എഴുതിവെയ്ക്കാനുള്ളവയാണെന്ന് ബിനു വിശ്വസിച്ചിരുന്നു..
ബിനു തന്റെ പ്രണയിനി എന്നു വിളിച്ചിരുന്ന ഏകാന്തതയില്‍..
തന്റെ ഓര്‍മ്മകളുടെ ഗന്ധമുള്ള..ലെക്സ്മാര്‍ക്ക് പേജുകളും നീല നിറത്തിലുള്ള പുറംചട്ടയോടുംകൂടിയ ആ ഡയറിയില്‍ ബിനു കഥകള്‍ എഴുതി..
ഒരുപാട് കഥകള്‍..
കഥകള്‍ എഴുതിയെഴുതി ഒരുദിവസം പേനയുടെ നിബ്ബ് ഒടിഞ്ഞ് കഴുത്തില്‍കുത്തിക്കയറി ശ്വാസംമുട്ടി മരിക്കുന്നതായി ബിനു സ്വപ്നം കണ്ടു..
ബിനുവിന്റെ പ്രണയം..!
പ്രണയിച്ചവള്‍ തന്നിട്ടുപോയത് കവിതകളാണ്..
അങ്ങനെയെങ്കില്‍..
അവളെക്കുറിച്ച് എഴുതേണ്ടതും കവിതകളിലൂടെയാണ്..
അവളെക്കുറിച്ച് എഴുതുമ്പോള്‍ ബിനു എന്നും ഡയറിയുടെ ഒരു പുതിയ പേജ് എടുത്തുവെയ്ക്കുമായിരുന്നു..
ഒരിക്കല്‍..
ഒരു ശലഭമായി ചിറകടിച്ചെത്തിയവള്‍..
കൂടെയുണ്ടായിരുന്നപ്പോളൊക്കെ ചിരിച്ചവള്‍..
ഒറ്റയ്ക്കിരുന്നപ്പോള്‍ കണ്ണുനനയിച്ചവള്‍…
ഇഷ്ടമെന്ന് ആദ്യം പറയാന്‍ മടിച്ചവള്‍..
ഇടയ്ക്കിടെ ഒന്നിനുമല്ലാതെ പിണങ്ങിയിരുന്നവള്‍..
ഇനിയൊരിക്കലും മിണ്ടില്ലയെന്ന് പരിഭവിച്ചവള്‍..
തിരിച്ച് വരില്ലയെന്ന് കരുതിയവള്‍..
പിന്നെയൊരിക്കല്‍..
ഇനിയെന്നും എന്റെ സ്വന്തമെന്ന് പറഞ്ഞവള്‍.
എന്റെ ഉള്ളം കയ്യില്‍ പേരെഴുതിയവള്‍..
പിരിയരുതൊരിക്കലുമെന്നു കൊഞ്ചിയവള്‍..
എന്റെ സ്വപ്നങ്ങളില്‍ വന്നുപോയവള്‍..
എനിക്കെന്റെ ജീവനായിരുന്നവള്‍..
പിന്നെയുമൊരിക്കല്‍..
ഒരുനാള്‍ ഒന്നും മിണ്ടാതെ അകന്നുപോയവള്‍..
എന്റെ നെഞ്ചിലെ നീറ്റലായവള്‍..
ഞാന്‍ ..
പ്രണയിച്ചവള്‍..
ബിനുക്കവിതകള്‍.!
ബിനു കവിതകള്‍ എഴുതി..
“i never realized that she is mine..
until..she told me everything.
i admit. mine was just a fascination.
now i cannot resist myself .
i love her.
I wanted her in my life.”
തന്റെ കവിതകള്‍ ആരും കാണാതിരിക്കാന്‍ ബിനു അതെഴുതിയ താളുകള്‍ ഡയറിയില്‍നിന്ന് അടര്‍ത്തിമാറ്റിക്കൊണ്ടിരുന്നു.
അടര്‍ത്തിമാറ്റിയ കൂട്ടത്തില്‍ അവന്‍ സ്വപ്നങ്ങള്‍ എഴുതിവെച്ച താളുകളെ മറന്നു..
ബിനുവിന്റെ വീഴ്ചകള്‍.!
പേജുകള്‍ ഒരോന്നായി മഷിപുരണ്ട് തള്ളുമ്പോഴും അവശേഷിച്ചത് ഒരുപാട് ചോദ്യങ്ങള്‍ ആയിരുന്നു..
ബിനുവിന് ഭ്രാന്തണെന്ന് അവള്‍ പറഞ്ഞു..
കവിതകള്‍ എഴുതാന്‍ അറിയാതെയായി..
ഒരു തിരിച്ചുവരവ് അസാധ്യമെന്ന രീതിയില്‍ മനസ്സുകള്‍ അകന്നു..
പിന്നീട് ..ഒരുപാട് ബ്ളാങ്ക് പേജുകള്‍ ..
വീഴ്ച വേദനിപ്പിക്കുന്നതായിരുന്നു.. വീഴ്ചയില്‍ മുഖത്ത് ഒരുപാട് മണ്ണുപറ്റിയിരുന്നു..
ബിനു തോറ്റുപോയിരിക്കുന്നു..
ബിനു മനസ്സില്‍മെനഞ്ഞുകൂട്ടിയ മിഥ്യാസ്വപ്നങ്ങള്‍ അവന്റെ ശവപ്പെട്ടിയുടെ അവസാന ആണിയായി മാറിയിരുന്നു..
ബിനുവിന്റെ മരണം.!
തന്റെ വാക്കുകളും പ്രവര്‍ത്തികളുംകൊണ്ട് മറ്റുള്ളവര്‍ വേദനിക്കുന്നു എന്നറിയുമ്പോഴും സ്വയം കല്‍പ്പിച്ച വിശുദ്ധിയുടെ പരിവേഷത്തില്‍ മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റാനൊരുങ്ങിയ ഒരു ഭ്രാന്തന്‍ തെരുവുനായയുടെ കഥ ബിനു തന്റെ ഡയറിയില്‍ എഴുതി.
ആ തെരുവുനായയെ അവന്‍ ബിനു എന്നുതന്നെ വിളിച്ചു..
ബിനു അവസാനമായി ഡയറിയില്‍ നിന്ന് ഒരു നടുംപേജ് അടര്‍ത്തിയെടുത്തു..
മരണക്കുറിപ്പിനായി..
ബിനു.!
ബിനു മരണക്കുറിപ്പ് എഴുതിയില്ല..
ബിനു ഒരു പുതിയ ഡയറി വാങ്ങി..
ഈ ഡയറിയില്‍ ഇനി സ്വപ്നങ്ങള്‍ മാത്രം..
ഇനിയും നടുംപേജുകള്‍ വലിച്ചു കീറാന്‍ ഇടവരരുതെ എന്ന് പ്രാര്‍ഥനയോടെ..
Like this:
Be the first to like this post.
മോനേ ബിനൂ
ബ്ലഡി ബിനു….
എന്തുവാടേ ബിനു ഇത്..?? ഒന്നുമേ പുരിയല്ല..
ബിനു…!!!
എനിക്കൊന്നും മനസ്സിലായില്ല…ബിനുവിനു വല്ലതും മനസ്സിലായോ ആവോ
പുതുമണം മാറാത്ത ഡയറിക്ക് മുന്നില്‍ ബിനു സ്വപ്‌നങ്ങള്‍ കാത്തിരുന്നു..
പാവം ബിനു അവനെ സ്നേഹിക്കാന്‍ ആരുമില്ല …. “തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് “
നന്നായിട്ടുണ്ട്…നിന്നില്‍ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന്… സ്വപ്നങ്ങളുടെ പുതു നാമ്പുകള്‍ മുളച്ചു പോങ്ങട്ടെ.. ആ ഡയറിയില്‍ നിന്റെ സ്വപ്‌നങ്ങള്‍ നിറയട്ടെ…
മൈ ഡിയര്‍ ബിനുച്ചായാ…. ഇത് പണ്ട് ജഗതി കഞ്ചാവടിച്ചോണ്ട് ബോയിംഗ് ബോയിങ്ങില്‍ എഴുതിയ പോലായിടൊണ്ട് ! മ്മടെ ഗുരുവായുരപ്പനു ജലദോഷം സ്റ്റൈല്‍ !!
~vadakkanachaayan.wordpress.com
kidilam…super !!
എന്തിനാടാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ?
namale thanne thirichariyunna nimishangal apoorvam