“ഒരു വൃശ്ചികമാസപ്പുലരിയില്‍ നനുത്ത ഒരു മഞ്ഞുതുള്ളിയെ തഴുകുന്ന കുളിര്‍കാറ്റായി നീ വരുന്നതുനോക്കി ഈ വാകമരച്ചോട്ടില്‍ ഞാന്‍ കാത്തുനില്‍ക്കുന്നു..”
പരപ്പില്‍ ഒരുത്തന്റെ ഫേസ്ഭുക്ക് സ്റ്റാറ്റസ് മെസ്സേജാണ്. ഈ വരികള്‍ കണ്ടിട്ടല്ല..ആ മോന്തയുംവെച്ച് അവനിത് പറയുന്നതായി ഇമാജിന്‍ ചെയ്തപ്പോഴാണ് ചിരിവന്നത്!
ദൈന്യംദിനം മാറുന്ന ടെക്നോളജിക്കൊപ്പം നീങ്ങുന്നതിന്റെ ഭാഗമായി ഇപ്പോ പരപ്പിലെ സകലഅവന്മാരും മൊബൈലില്‍ ഇന്റെര്‍നെറ്റെടുക്കലും ഫേസ്ഭുക്കിങ്ങും ഒക്കെയാണ്. നേരത്തെ പറഞ്ഞവന്‍ ആദ്യായിട്ട് മൊബൈലില്‍ നെറ്റെടുത്ത് കന്നിബ്രൌസിങ്ങ് ചെയ്തത് ഫേസ്ഭുക്കില്‍.. അവന്റെ ഒപ്പം കോളെജിലുള്ള ഒരുത്തിയുടെ ഫേസ്ഭുക്ക് പ്രൊഫൈലില്‍ക്കേറി നെരങ്ങാന്‍വേണ്ടി അവള്‍ടെ പേര് ടൈപ്പ് ചെയ്തു. ടൈപ്പ് ചെയ്തത് പ്രൊഫൈല്‍സേര്‍ച്ച് കോളത്തിലല്ല,പകരം സ്റ്റാറ്റസ് ഇടുന്ന ടെക്സ്റ്റ്ബോക്സിലും.
ങ്ങ! ഇപ്പോ ഏത് പൊടിപ്പിള്ളേരും അവനെ കണ്ടാല് ചേട്ടാ മൊബൈലൊന്നു തരുവോ ,ഫേസ്ഭുക്ക് നോക്കാനാ എന്നു ചോദിച്ചിരിക്കും ! ഞാനീ ഫേസ്ഭുക്കില്‍ മലയാളം എങ്ങനെയാണ് ടൈപ്പ്ചെയ്യുന്നതു കണ്ടിട്ട് അതെങ്ങനെയാണെന്നറിയാന്‍ രണ്ടാഴ്ചമുന്നേ വിളിച്ചിരുന്നു. അതിന്റെ ഫലമാണ് ഈ വ്രിശ്ചികമാസോം വാകമരച്ചോടും.!
പരപ്പില് സ്വല്പ്പം ഡീസന്റ് ഞാനൊക്കെയേ ഉള്ളെന്നുതോന്നുന്നു! വേറെ ഒരുത്തനുണ്ട് ..കോയിന്‍ബോക്സ്! ഇത് രണ്ടുമൂന്നുകൊല്ലം മുന്നെ നടന്നതാണ് ..!അന്ന് മൊബൈലൊന്നും പരപ്പില്‍ അത്ര വ്യാപകമായി വന്നുതുടങ്ങിയിട്ടില്ല. പ്രേമടീംസിന് ഏകആശ്വാസം കോയിന്‍ബോക്സാണ്. ഇപ്പോ അന്യംനിന്നു പോയെങ്കിലും ഒരുകാലത്ത് അനവധി പ്രേമടീംസ് നെഞ്ചിലേറ്റിയിട്ടുള്ള ഒരു സംഗതിയാണ് ഈ കോയിന്‍ബോക്സ്. ഇപ്പഴത്തെ പിള്ളേരു കോയിന്‍ബോക്സെന്ന് വിളിക്കുന്നത് ഈ ലോവേസ്റ്റ് ഇട്ടോണ്ടുനടക്കുന്നവന്മാര് എന്തേലും ആവശ്യത്തിനു നടുവളയ്ക്കുമ്പോ പിന്നിലായി തെളിഞ്ഞുവരുന്ന ഒരു ഗ്യാപ്പിനെയാണ്. മധ്യതിരുവിതാംകൂറില്‍ ഇതിനെ കാണിക്കവഞ്ചി നേര്‍ച്ചപെട്ടി എന്നൊക്കെ അറിയപ്പെടുന്നുണ്ട്. അതുവിട്. കോയിന്‍ബോക്സ്.. ഇവന് അന്നൊക്കെ ഒരുരൂപ കോയിന്‍എന്നു പറഞ്ഞാല്‍ പുണ്യംകിട്ടുന്നതുപോലെയാണ്. ഇവനെ പണിക്കുനിര്‍ത്തിയിരിക്കുന്ന ആശാന്റെ കയ്യീന്ന് ഇവന്റെ ദിവസകൂലി ഒരുരൂപകോയിനുകളായി കിട്ടിയാല്‍ ഇവന് അത്രേം സന്തോഷം ! ഇന്നാളൊരു പിച്ചക്കാരന്‍ വീടിനുമുന്നേക്കൂടി പോയാപ്പോ ഇവന്‍ വീട്ടിലേക്ക് ഓടിക്കേറി ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ഒരു നൂറിന്റെനോട്ട് എടുത്തോണ്ട് ഓടിവന്ന് പുള്ളിയുടെ കയ്യീന്ന് തൊണ്ണൂറ്റിയൊമ്പത് രൂപയ്ക്കുള്ള വണ്‍റുപ്പീ കോയിന്‍ വാങ്ങിച്ച് പിന്നെ ഒരുരൂപ താനെടുത്തോ എന്നൊരു ഡയലോഗും അടിച്ചെന്ന് പിള്ളേര് പറഞ്ഞുനടക്കുന്നുണ്ട്… വൈകുന്നെരം പണിസൈറ്റീന്ന് വന്ന് കുളിച്ച് ഒരു ഒന്നരക്കിലോ കോയിനുമായി ഒരു പോക്കാണ് കോയിന്‍ബോക്സും തേടി . വീട്ടുകാര് മോന്റെ പ്രണയത്തെക്കുറിച്ച് അറിഞ്ഞത് ഒരു ദിവസം സല്ലപിച്ച് സല്ലപിച്ച് സല്ലാപത്തിന്റെ നീളംകൂടി അവസാനം കോയിന്‍ബോക്സിന് താങ്ങാവുന്നതിലും അധികം കോയിനിട്ട് അത് സ്ക്രൂവോടെ ഇളകിപ്പറിഞ്ഞ് നിലത്ത് വീണ സംഭവം വീട്ടുകാരറിഞ്ഞപ്പോഴാണ്..!
കഴിഞ്ഞ ആഴ്ച വീട്ടില്‍ചെന്നപ്പോ എന്റെ സിസ്റ്ററാന്റിക്ക് ഷുഗര്‍ ലോആയെന്ന് പറഞ്ഞ് ഞാനും ആന്റിയുംകൂടി ഹോസ്പിറ്റലിലെക്ക് പോയതാണ് .ഞങ്ങളവിടെ ലാബ് റിസള്‍ട്ടിനായി വെയിറ്റ്ചെയ്തിരിക്കുന്ന ഒരു കാറുവന്ന് കാഷ്വാലിറ്റിക്ക് മുന്നേ സഡന്‍ബ്രേക്കടിച്ചു നിര്‍ത്തി !എന്നിട്ട് അതീന്ന് കുറച്ച് ആള്‍ക്കാര് ചേര്‍ന്ന് ഒരുത്തിയെ ചുമന്നോണ്ട് പരാക്രമം കാണിച്ച് ഓടിക്കയറി !സംഭവം എന്താണെന്ന് അന്വേഷിച്ചപ്പോ അവള് ആത്മഹത്യചെയ്യാനായി കുറേ ഉറക്കഗുളിക കഴിച്ച നിലയിലാണ്. ഇതു സംഭവിച്ച് ഒരു പത്തുമിനിട്ടുകൂടി കഴിഞ്ഞപ്പോ രണ്ടുഅവന്മാര് ഒരു പാട്ടബൈക്കില്‍ അതേ സ്പീഡില്‍വന്ന് പാഞ്ഞിറങ്ങി. മാക്സിമം ഒരു ഇരുപത്-ഇരുപത്തിരണ്ട് വയസ്സുകാണും .. വന്നപാടെ അതിലൊരുത്തന്‍ ആരേലും ഒരു മൊബൈല് തരുമോ മൊബൈല് തരുമോ എന്ന് അവിടെയിരുന്നവരോടൊക്കെ ചോദിച്ച് ഒച്ചപ്പാടെടുക്കാന്‍ തുടങ്ങി. ഞാന്‍ ഉടനെ എന്റെ മൊബൈല്‍കൊടുത്തു, ഇവന്‍ റെയിഞ്ചന്വേഷിച്ച് പുറത്തേക്ക് ഓടുന്ന്ത് കണ്ട് എന്റെ ഉള്ളൊന്നുകാളി. എങ്ങാനും മൊബൈലുംകൊണ്ട് ഓടി രക്ഷപെടുകയാണോ എന്നോര്‍ത്തുപൊയി ഒരു നിമിഷം!
“എന്താ കേസ്..?”
ഞാനാ ആ ബൈക്കില്‍ വന്നവന്മാരില് രണ്ടാമത്തെവനോട് കാര്യം അന്വേഷിച്ചു..
“ഒരു സൂയിസൈഡ് കേസ് ഇപ്പോകൊണ്ടുവന്നില്ലെ.. അതുകാരണം വന്നതാണ്..” അവന്‍ പറഞ്ഞു..
“ഇതില് ഷിനോജ് ആരാണ്?..അകത്ത് അമ്പിളി ഒരു ഷിനോജിനെ അന്വേഷിക്കുന്നു..” കാഷ്വാലിറ്റിയുടെ അകത്തുനിന്നിരുന്ന ഒരു സിസ്റ്റര്‍ പുറത്തേക്കിറങ്ങിവന്നു ചോദിച്ചു. അന്നേരം എന്റെ അടുത്ത് സംസാരിച്ച്നിന്നവന്‍ ഓടിപ്പോയി എന്റെ ഫോണുംപിടിച്ചോണ്ട് നിന്നിരുന്നവനെ വിളീച്ചോണ്ടുവന്നു.. രണ്ടുംകൂടി ഓടിക്കിതച്ചെത്തി..!
“നിങ്ങള് അമ്പിളിയുടെ ആരാണ്? .. ബ്രദറാണോ?” സിസ്റ്ററ് അവനോട് ചോദിച്ചു..
“ഞാന്‍.. .. .. ഞാന്‍ ലവറാണ്..”
എന്റെ കണ്ണുനിറഞ്ഞുപൊയി! ഈ ഐട്ടി അഭിനവകോര്‍പ്പറേറ്റ് ലോകത്തുപോലും ഈ പ്രേമടീംസ് പരസ്പരം ഫ്രെണ്ട് എന്നാണ് പറയുന്നത്! എനിക്കവനെ പുറത്തുതട്ടി അഭിനന്ദിക്കണമെന്നുണ്ടായിരുന്നു. പിന്നീട് അറിഞ്ഞ കാര്യങ്ങള്‍ കേട്ടിട്ട് എന്റെ കണ്ണ് വീണ്ടുംനിറഞ്ഞു. ആ പെണ്‍കൊച്ച് ഗുളിക കഴിച്ച കാര്യമറിഞ്ഞ് ഇവന്‍നെരെ ഒരു ബ്ളേഡെടുത്ത് ഞരമ്പു മുറിക്കാന്‍ നോക്കിയെന്ന്.. മൊബൈല്‍ തിരിച്ചുതരുന്ന സമയത്ത് ഞാനാ കൈത്തണ്ടയിലേക്ക് ശ്രദ്ദിച്ചു. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന ഒരു വര കണ്ടപോലെ എനിക്കുതോന്നി. ബാംഗ്ളൂറ് ഇടയ്ക്കിടക്ക് വെള്ളമില്ലത്തകാരണം കുളിക്കാനാവത്ത ദിവസങ്ങളില്‍ വൈകുന്നെരം ആകുമ്പോ ഒരു ചൊറിച്ചിലുവരും ,അന്നെരം മാന്തുമ്പോ വരുന്നപാടിനുപോലും ഇതിനേക്കാള്‍ തെളിമയുണ്ടാവാറുണ്ട്. മുറിക്കാന്‍ കാണിച്ച സന്മനസ്സ് !അതാണ്..!
ഇപ്പോള്‍ എന്റെ ചിന്തകള്‍ കാടുകയറുന്നു.
ആത്മഹത്യശ്രമം, പ്രേമനൈരാശ്യം ,ലവറ് ,ലവന്‍ ലാസ്റ്റ് വിളീച്ചകോള്‍ , കോള്‍ചെയ്ത മൊബൈല്‍ , എന്റെ..
ലാസ്റ്റ് ഡയല്‍ഡ് ഒക്കെ ഡിലീറ്റ് ചെയ്തു..
ഞാന്‍ മൊബൈലില്‍ നിന്ന് അവന്റെ വിരലടയാളം ഒക്കെ തുടച്ചുകളഞ്ഞു.പഞ്ഞിയില്‍ ഡിയോഡ്രന്റ് മുക്കി..
ഏതുനിമിഷവും വരാപ്പുഴ എസ്സൈ ഷിഹാബുദ്ദീന്റെ കോള്‍പ്രതീക്ഷിച്ച് ഇരുപ്പാണ്. ചിലപ്പോ ഒരു മൂന്നാം പ്രതിയാകാന്‍..
അതും ലൈന്‍കേസില്!
ഇനിയും ഇടികൊള്ളാന്‍ ഇടവരുത്തരുതേ എന്ന പ്രാര്‍ഥനയോടെ..!

Like this:
One blogger likes this post.
അളിയാ തകര്‍ത്തു..!!
ഉം…
അല്ലെങ്കിലേ വരാപുഴ ഇപ്പോ ഫെയ്മസാ… ഇനി നീ മുഖോം പൊത്തി നിക്കറും ഇട്ടു നിക്കണ പടോം കൂടി ടീവീലും പത്രത്തിലും വന്നാല്‍ … ഹാവൂ കുശാല്‍…
അന്ന് ലവന്‍ കുനിഞ്ഞ കാര്യം പറഞ്ഞപ്പോള്‍, നീ കോയിന്‍ ഇടാന്‍ പറഞ്ഞത് ഇപ്പഴാ എനിക്ക് മനസിലായത്…
അളിയാ,
നിന്നെക്കുറിച്ച് ഈയിടയായി വല്യ പ്രതീക്ഷ ഒന്നും ഇല്ലാത്തകൊണ്ടാണെന്നുതോന്നുന്നു, എനിക്കിഷ്ടപ്പെട്ടു.
ഇതാണ് ഞങ്ങ പറഞ്ഞ കമന്റ് ..ഇതാണ് കമന്റ്!!
ഹ്മം… ഇതില്‍ മലയാളം ഫോണ്ട് എങ്ങനെ എഴുതാം എന്ന് ഞാനും ചോദിച്ചിരുന്നു.. എന്നെ ഇതില്‍ കൂതിയിട്ടുന്ടെല്‍, തെണ്ടി നിന്നെ ഞാന്‍ കൂലി പിള്ളേരെ കൊണ്ട് തല്ലിക്കും .. ബ്രൂസ് , തല്ലെടാ!!
സംഭവം കൊള്ളാം .. ഇമ്മാതിരി സാധനങ്ങള്‍ ഇനിയും പോരട്ടെ……
കൊഴ്പ്പല്യ… (ചെഖ് ദിസ് ഔട്ട് twitterilpuliബാക്കിഅറിയാലോ.കോം )
“ഞാനീ ഫേസ്ഭുക്കില്‍ മലയാളം എങ്ങനെയാണ് ടൈപ്പ്ചെയ്യുന്നതു കണ്ടിട്ട് അതെങ്ങനെയാണെന്നറിയാന്‍ രണ്ടാഴ്ചമുന്നേ വിളിച്ചിരുന്നു. ” ഈ സെന്റെന്‍സ് അത്രയ്ക്ക് ശരി അല്ലല്ലോ..!!
ബ്ലോഗ് ഹിറ്റ് ആകാത്തതോ പോട്ടേ.. വന്നു വന്നു മലയാളം എഴുതാനും അറിയാതെ ആയോ..??
“ഒരു വൃശ്ചികമാസപ്പുലരിയില്‍ നനുത്ത ഒരു മഞ്ഞുതുള്ളിയെ തഴുകുന്ന കുളിര്‍കാറ്റായി നീ വരുന്നതുനോക്കി ഈ വാകമരച്ചോട്ടില്‍ ഞാന്‍ കാത്തുനില്‍ക്കുന്നു..” <— ഇത് നീ പറയുന്നതായിട്ട് ഇമാജിന്‍ ചെയ്തപ്പോ എനിക്കും ചിരി വരുന്ന്
കൊള്ളാടാ.. അടിപൊളി.
പക്ഷെ ബ്ലോഗൊക്കെ കാലഹരണപ്പെട്ടല്ലോ. നീ ഇപ്പഴും ഇതില്‍ എഴുതിക്കൊണ്ടിരിക്കുവാണോ? നാണയമില്ലേ?
ചുമ്മാ ഒന്ന് കയറിനോക്കിയതാ വിനൂന്റെ ബ്ലോഗില്‍.. ദേ കിടക്കുന്നു ഒരു പോസ്റ്റ്. കൊള്ളാം.. വിന്‍ചേട്ടന് ശിഹാബുദീന്‍ എസ്സൈയുടെ ഇടി എത്രയും വേഗം കിട്ടാന്‍ പ്രാര്‍ത്തിക്കുന്നു.. ലോക്കപ്പീന്നു ഒരു ലൈവ് പോസ്റ്റ് പ്രതീക്ഷിച്ചുകൊണ്ട് …
പ്രേമം ഒരു സ്വര്‍ഗീയ -സുഖവും
ജീവിതം ദുഖവുമാണ് ….. പോസ്റ്റ് കൊള്ളാം
സാധാരണയുള്ള വിന്‍ചേട്ടന്‍ ടച്ച് ഫീല്‍ ചെയ്തില്ല….
Hallo, njanum oru blog thudangi.vayichu comments ezhuthaneee…
നന്നായിട്ടുണ്ട്കൊ, ള്ളാലോ…. (നല്ലത് പറഞ്ഞില്ലെലേല്‍ നമ്മക്ക് കിട്ടുന്ന കമംട്നും കൂടെ ഇല്ലാണ്ടാകും )
അല്ലേലും ഈ പ്രേമടീംസ്നോട് എനിക്ക് പറ പുച്ച്ച്ചം ആണ്….. (എന്നോടും)
അളിയാ കിടിലം !!!
അന്യായം അണ്ണാ അന്യായം…..ഇതൊക്കെ എങ്ങനെ സാധിച്ചെടുക്കുന്നു… !!?
vadakkanachaayan.wordpress.com