ബിനുക്കഥകള്‍ | [vinuxavier]™

തറയാവരുതേ എന്ന പ്രാര്‍ത്ഥനയോടെ..!

സേവ് 12683 ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് കാംപെയിന്‍..


ഞായറാഴ്ച അതിരാവിലെ ആറുമണിക്ക് അലാറംവെച്ച് എഴുന്നേറ്റപാടെതന്നെ പത്രം വില്‍ക്കുന്ന കന്നടവെല്യേപ്പനെ അന്വേഷിച്ച് ഓടുകയായിരുന്നു. ചെന്നപ്പോ പുള്ളിയുടെ ചുറ്റും ചക്കക്കൂട്ടാനില്‍ ഈച്ചപൊതിഞ്ഞിരിക്കുന്നത്പോലെ ഒരു പത്തമ്പത് ആള്‍ക്കാരുണ്ട്. പുള്ളി ഓരോ പത്രത്തിന്റെയും കെട്ടഴിച്ച് നിരത്തിവെക്കേണ്ട താമസം ആള്‍ക്കാര് വന്ന് അത് വലിച്ചുപറിച്ചെടുത്തോണ്ട്പോകുന്നു. ഞാന്‍ ഒരു മുപ്പതുരൂപയൊക്കെ കയ്യില്‍പ്പിടിച്ച് നി‌ല്‍ക്കുകയാണ്. എല്ലാവരും പോയിക്കഴിഞ്ഞിട്ടു വേണം ഒരു നയത്തില്‍ചെന്ന് മാത്രുഭൂമി മനോരമ ടൈംസൊഫ്ഇന്ത്യ പിന്നെ മാധ്യമം കൌമുദി ഡെക്കാന്‍ഹെറാള്‍ഡ് എന്നിവയും ഉണ്ടെങ്കില്‍ അത് എല്ലാത്തിന്റെയും ഓരോരോ കോപ്പിവീതം വാങ്ങാനുള്ളത്. കാരണം ഇന്നാണ് ഞങ്ങളുടെ “സേവ് 12683 ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് കാംപെയിന്‍” എന്നതിനെക്കുറിച്ചുള്ള വാര്‍ത്ത വെണ്ടക്കാ(ചെറിയസൈസ്) അക്ഷരത്തില്‍ പത്രത്തില്‍ വരാനുള്ളത്.



എന്തുട്ടാ ചേട്ടാ ഈ സേവ് 12683 ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് കാംപെയിന്‍?

ഗിഹി,അപ്പൊ എന്റെ ബ്ലോഗ് ഇതിനുമുന്നേ കണ്ടിട്ടില്ലല്ലേ!
ഞായറാഴ്ചകളില്‍ എറണാകുളത്ത്നിന്ന് ബാംഗ്ലൂരേക്ക് വരുന്ന് പ്രതിവാരട്രെയിന്‍ 12683 ബാംഗലൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് ,പണ്ട് ദൂരദര്‍ശനില്‍ കേട്ടുപരിചയമുള്ള “ചില സാങ്കേതികകാരണങ്ങളാല്‍” എന്ന ഡയലോഗിന്റെ അകമ്പടിയൊടെ ഞായറാഴ്ച സര്‍വീസ് നിര്‍ത്തലാക്കുന്നതായി റെയില്‍വേ അറിയിച്ചിരിക്കുകയാണ്. അഞ്ചുവര്‍ഷമായി ഓടുന്ന ട്രെയിന്‍ ആണിത്, അതായത് 2006ഇല്‍ ഈ ട്രെയിന്‍ ഓടിത്തുടങ്ങിയ ദിവസംമുതല്‍ ഇതുവരെ ഓടാനുള്ള അറുന്നൂറ് കിലോമീറ്ററിനുള്ളില്‍ ഒരു ക്രോസ്സിങ്ങിനുവേണ്ടി എവിടെയെങ്കിലും പിടിച്ചിട്ടതായി അനുഭവമില്ലന്ന് ഇതില്‍ യാത്രചെയ്തിട്ടുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതു തുടങ്ങിയകാലത്ത് പത്തു സ്ലീപ്പര്‍കോച്ച് ഉണ്ടായിരുന്നിടത്ത് ഇന്ന് പതിനാലാണ്. രണ്ടു ജെനറല്‍ കമ്പര്‍ട്ട്മെന്റ് ഉണ്ടായിരുന്നിടത്ത് അത് നാലാണ്. മാത്രമല്ല ചില ഞായറാഴ്ചകളിലെയും പിന്നെ അവധിദിനങ്ങളിലെയും തിരക്കുമൂലം പതിനാറ് സ്ലീപ്പര്‍ കോച്ചുകളുമായാണ് ഈ ട്രെയിന്‍ ഓടുന്നത്. എന്നിട്ടും ഇതില്‍ ടിക്കറ്റ് കിട്ടണമെങ്കില്‍ മൂന്നുമാസംമുന്നേ ബുക്ക് ചെയ്തിരിക്കണം. കന്യാകുമാരിയില്‍നിന്ന് ബാംഗലൂര്‍ക്ക് വരുന്ന ഐലന്റ് എക്സ്പ്രെസ്സ്ല്‍ ഒരു ടിക്കറ്റ് കിട്ടുക എന്നത് എന്റെ ചിരകാലഅഭിലാഷങ്ങളില്‍ ഒന്നാണ്. ആകെ ഉണ്ടായിരുന്ന ഒരു പിടിവള്ളിയില്‍ അതും വല്ലപ്പോഴും മാത്രം പിടികിട്ടുന്ന പിടിവള്ളികൂടി അറുത്ത്മുറിച്ച് റെയില്‍വേ പൊതുജനമെന്ന് സോ-കോള്‍ഡ് കഴുതകളുടെ നേരെ പല്ലിളിച്ചുകാണിക്കുകയാണ്.

നിനക്കൊക്കെ മൂന്നുമാസം മുന്നെ ഐലന്റില്‍ ടിക്കറ്റ് ബുക്ക്ചെയ്തൂടെ..സ്മാര്‍ട്ടാവടാ എന്നെപ്പോലെ..

ങ്ങഹാ! പ്രതിദിനം ഈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സില്‍ യാത്രചെയ്യുന്ന 1300 യാത്രക്കാരില്‍ എല്ലാരും സ്മാര്‍ട്ടായാല്‍ പിന്നെ നിങ്ങള്‍ക്കൊന്നും.. വേണ്ട ഞാന്‍ പറയുന്നില്ല..

എങ്കില്‍പ്പിന്നെ നിനക്ക് ബസ്സില്‍ബുക്ക് ചെയ്തുവന്നാലെന്താ?..

ഈ ട്രെയിനിനെ ആശ്രയിച്ചുകഴിയുന്ന സാധരണക്കാരായ ആയിരത്തിമുന്നൂറു പേരെ ബസ്സില്‍ ഇവിടെ എത്തിക്കാന്‍ ഏകദേശം നാല്പ്പതോളം ബസ്സുകള്‍വേണ്ടിവരും. പെര്‍മിറ്റ് സ്പെഷല്‍പെര്‍മിറ്റ് എന്നത് എന്താണെന്ന് അറിയാമല്ലോ? എറണാകുളം-പാലക്കാട്-സേലം-ബാംഗലൂര്‍ റൂട്ടില്‍ ഓടാന്‍ അനുവദിക്കപെട്ടിട്ടുള്ള അതായത് പെര്‍മിറ്റുള്ള ബസ്സുകളില്‍ നിശ്ചയിച്ചിട്ടുള്ള ടിക്കറ്റ്നിരക്ക് അറുന്നൂറ് രൂപയാണ്. സേലത്തുനിന്ന് തുടങ്ങുന്ന നാഷണല്‍ഹൈവേയില്‍ മുക്കിനുമുക്കിനായി കാണുന്ന ടോളുകളും പിന്നെ തമിഴ്നാട് -കര്‍ണാടക ബോര്‍ഡര്‍ ക്രോസ്ചെയ്യേണ്ടിവരുന്നതിനു കൊടുക്കേണ്ട ആളൊന്നിനു ഏകദേശം നൂറ്റിയിരുപത് രൂപയ്ക്കടുത്തുള്ള ടാക്സുമാണ് ഈ ഭീകരടിക്കറ്റ് വിലയുടെ കാരണം. തീര്‍ന്നില്ല, ഈ അനുവദിക്കപെട്ടിട്ടുള്ളതിനേക്കാള്‍ അഞ്ചിരട്ടിയിലധികം സ്വകാര്യകുത്തകകളുടെ വോള്‍വോ/മെഴ്സിഡസുകള്‍ ആണ് ഇന്നീ റൂട്ടില്‍ ഓടിക്കൊണ്ടിരിക്കുന്നത്.
ഇങ്ങനെ അനുവദിക്കപ്പെട്ടതിലുംകൂടുതല്‍ ബസ്സുകള്‍ ഓടിക്കേണ്ടതിനു സ്പെഷല്‍ പെര്‍മിറ്റ് വാങ്ങേണ്ടതുണ്ട്. ഈ തുകകൂടി ചേര്‍ത്ത് ആയിരത്തി ഇരുന്നൂറ് രൂപകൊടുത്താലാണ് ഒരാള്‍ക്ക് നാട്ടിലൊന്നുപോവാനാവുന്നത്. അതായത് ഒരു ഫാമിലിക്ക് നാട്ടില്‍പ്പോയി വരണമെങ്കില്‍ ഏകദേശം പതിനായിരം രൂപ കൊടുക്കേണ്ടിവരുന്ന ഒരു ഭീകരാവസ്ഥ!

ആരു പുതിയ ബസ്സ് കൊണ്ടുവരുന്നു എന്നാ ഈ പറയുന്നത്?..

അതറിയണമെങ്കില്‍ മടിവാളമുതല്‍ എലക്ട്രോണിക് സിറ്റിവരെയുള്ള ഹോസൂര്‍ റോഡിലൂടെ ഒന്നുയാത്ര ചെയ്താല്‍മതി. പുറംരാജ്യങ്ങളില്‍മാത്രം കണ്ടുവരുന്ന മെഴ്സിഡസ് ഡബിള്‍ ആക്സിലുകള്‍ നിരനിരയായി കിടക്കുന്നതുകാണം. അല്ലെങ്കില്‍ വേണ്ട വൈറ്റിലയില്‍ ബൈപ്പാസ് ജംഗ്ഷനില്‍ ഞായറാഴ്ച വൈകുന്നേരം വന്നു നില്‍ക്കുക. വോള്‍വോ ബസ്സുകളെമുട്ടിയിട്ടു നടക്കാന്‍വയ്യ. എത്രപുതിയ ബസ്സ് ഗ്രൂപ്പുകള്‍ ആണ് ഒരോദിവസവും മുളപൊട്ടിവരുന്നത് !

നിങ്ങളീ പറച്ചില് മാത്രമേയുള്ളോ?ഇതിനെതിരെ നിങ്ങള്‍ വല്ലതും ചെയ്യുന്നുണ്ടോ ? ചെയ്താ വല്ലതും നടക്കുവോ?..

ചെയ്യേണ്ടത് ഞങ്ങള്‍ മാത്രമാണോ? ആരാണീ നിങ്ങളും ഞങ്ങളും ? ഞാനും നിങ്ങളെപ്പോലെ കേരളത്തില്‍ ജെനിച്ച് ബാംഗലൂരില്‍ എന്റെ ജോലിക്കുവേണ്ടി വരുന്ന ഒരു സാധാരണയാത്രക്കാരന്‍ ആണ്. പക്ഷേ പണവും പവറുമുള്ള എന്തിനേയും പണംവെച്ച്മൂടുകയും പണത്തോടൊപ്പം മൊത്തത്തിലങ്ങ് വിഴുങ്ങാമെന്ന് കരുതുകയും ചെയ്യുന്ന ഒരുകൂട്ടം പണവെറിയന്മാര്‍ ഒരുപറ്റം അധികാരക്കയ്യാളന്മാരുടെ ഒത്താശയോടെ നമുക്കെതിരെ നിന്ന് കൊഞ്ഞനംകുത്തിക്കാണിക്കുകയാണീ ചെയ്തത്. ഈ ട്രെയിന്‍ ഏതുവിധേനയും തിരിച്ച്കൊണ്ടുവരുമെന്ന് തീരുമാനമെടുത്ത ഒരുകൂട്ടം സുഹ്രിത്തുക്കളുടെ കൂട്ടായ്മ. “സേവ് 12683 ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് “

എന്തൊക്കെയാ നിങ്ങള്‍ ചെയ്തത്?..

ഈ ട്രെയിന്‍ തിരിച്ചുകൊണ്ടുവരും എന്ന ലക്ഷ്യം മാത്രം മുന്നിലുണ്ടായിരുന്നു. എന്തുചെയ്യണം എവിടെ ആരെചെന്നു കാണണം , എവിടെനിന്നു തുടങ്ങണം എന്നതെല്ലാം തികച്ചും അവ്യക്തമായിരുന്നു. എങ്കിലും മലയാളികള്‍ ഈ വാര്‍ത്ത അറിഞ്ഞിട്ടില്ലെങ്കില്‍ അറിയാനും പിന്നെ പരിചയസമ്പന്നരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനുമായി ഫേസ്ബുക്കില്‍ തുടങ്ങിയതാണീ കമ്യൂണിറ്റി. ഇതാണ് ലിങ്ക് http://goo.gl/rQ11t

അന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളെല്ലാം മാനിച്ച് പാലക്കാടെ സതേണ്‍ റെയില്‍വേ സബ്ഡിവിഷണല്‍ മാനേജര്‍ക്ക് ഒരു നിവേദനവും അതിനായുള്ള ഒപ്പുശേഖരണവും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി മെയ് 22 ഞായറാഴ്ച അതേ ട്രെയിനില്‍ തന്നെ യാത്രചെയ്ത് ഒപ്പുശേഖരണത്തോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ബാനറുകളുമായി ഞങ്ങള്‍ മൂന്നുപേര് നമ്മടെ രഞ്ചിത്ത് ലതായത് തടിയന്‍ബ്രൂസ് ,പിന്നെ സോള്‍ഗെഡി സുസുക്കിപൌലോസ് പിന്നെ ഞാനും ട്രെയിനില്‍ എല്ലാ കമ്പാര്‍ട്ടുമെന്റുകളും നടന്നു. അന്നു കളക്റ്റ് ചെയ്യാന്‍ കഴിഞ്ഞത് ഏകദേശം അഞ്ഞൂറോളം ഒപ്പുകളാണ്. അന്നു ഞങ്ങളീ നടക്കുന്നതുകണ്ട് തികച്ചും അപരിചിതരായിട്ടുപോലും ഞങ്ങളെ സഹായിക്കാന്‍ സന്‍മനസ്സുകാണിച്ച് അനീഷ്, ജിതേഷ് എന്നിവര്‍ക്കും നന്ദി പറയുന്നു. പിന്നീട് ആ ആഴ്ചയില്‍ സുഹ്രിത്തുക്കളുടേയും പിന്നെ ഇതില്‍ സഹകരിക്കണമെന്ന് ആഗ്രഹംപ്രകടിപ്പിച്ച നല്ലവരുടെയും പരിശ്രമംമൂലം കമ്പനികളില്‍നിന്നെല്ലാം ഒപ്പുശേഖരണം നടത്താന്‍ കഴിഞ്ഞു. മാത്രമല്ല മെയ് 29നും ഇതേ ട്രെയിനില്‍വീണ്ടും ഈ ഒപ്പുശേഖരണം നടത്തിയത് രെഞ്ചിത്തും സുസുക്കിയും പിന്നെ ഞങ്ങളുടെതന്നെ മൂന്നു സുഹ്രിത്തുക്കളും ചേര്‍ന്നാണ്. നന്ദി.

നീ സകലമാന പത്രങ്ങളും അന്വേഷിച്ച് നടന്നതെന്തിനാ ഇന്നു രാവിലെ ?..

ഇന്നലെ കേന്ദ്രറെയില്‍വേ സഹമന്ത്രി ശ്രീ.കെ.എച്.മുനിയപ്പയുടെ മുമ്പാകെ നിവേദനം സമര്‍പ്പിക്കുവാനുള്ള ഒരു അവസരം ലഭിച്ചു. അദ്ദേഹം ഈ ആഴ്ചയില്‍ ഹെബ്ബാളിനടുത്തുള്ള സ്വന്തം വസതില്‍ അവെയ്ലബിളാണ് എന്നറിഞ്ഞ് ഞങ്ങള്‍ അദ്ദേഹത്തെ നേരിട്ടുകാണാന്‍ നടത്തിയശ്രമം വിജയിക്കുകയായിരുന്നു. ഒരു നിവേദനവും പിന്നെ ഇതുവരെ ശേഖരിച്ച ഒപ്പുകളുടെ കോപ്പിയുമായി അദ്ദേഹത്തെ കണ്ടു സംസാരിക്കുകയും അദ്ദേഹം ഇതു പരിഗണിക്കുകയും ചെയ്യാമെന്ന് ഉറപ്പുനല്‍കുകയുംചെയ്തു. പത്രപ്രവര്‍ത്തകനും ഞങ്ങളുടെ സുഹൃത്തുമായ പ്രദീഷ് ചന്ദ്രന്റെ ഉപദേശപ്രകാരം എല്ലാ പത്രങ്ങളുടെയും ബാംഗലൂര്‍ ബ്യൂറോയില്‍ നേരിട്ടുചെന്നു വിവരം അറിയിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഞങ്ങള്‍ക്കു ലഭിച്ച പരിഗണന ഞങ്ങളെ അത്ഭുതപ്പെടുത്തി. എന്നാല്‍ അതിലും തരിച്ചുനിന്നുപോയത് ഞങ്ങള്‍ നല്‍കിയ വിവരണത്തില്‍നിന്നും അവര്‍ തയ്യാറാക്കിയ മനോഹരമായ വാര്‍ത്താക്കുറിപ്പുകളായിരുന്നു. ലിങ്കുകള്‍ ഞാന്‍ താഴെ നല്‍കുന്നു.

മാത്രുഭൂമി : http://www.mathrubhumi.com/nri/pravasibharatham/article_191112/#

മനോരമ : http://www.facebook.com/photo.php?fbid=152673014802953&set=a.147116268691961.33923.146817275388527&type=1&theater

എനിക്കും ഇതില്‍ പങ്കാളിയാവണമെന്നുണ്ട് ..എന്റേതായ രീതിയില്‍ എന്തു ഹെല്‍പ്പ് ചെയ്യാനാവും?

സ്വാഗതം ,സന്‍മനസ്സിനു നന്ദി.
(1) ആദ്യം ഈ ഒപ്പുശേഖരണം ഒരു വിജയമാക്കി മാറ്റേണ്ടതുണ്ട്. ഒപ്പുശേഖരണത്തേക്കാള്‍ ഓരോരുത്തര്‍ക്കും ഈ വാര്‍ത്ത എത്തിച്ചുകൊടുക്കുക എന്ന കര്‍ത്തവ്യം ആണത്..ഒപ്പു ശേഖരിക്കാനുള്ള മാത്രികാഷീറ്റ് താഴെകൊടുത്തിരിക്കുന്ന ലിങ്കി‌ല്‍ ലഭ്യമാണ്. ഈ ഷീറ്റ് രണ്ടുവശങ്ങളിലും പ്രിന്റ് എടുത്ത് അതില്‍ നിങ്ങള്‍ ഒപ്പുശേഖരണം നടത്തണം. എല്ലാവരും ഒരു ഷീറ്റ് തികയ്ക്കുകയാണെങ്കില്‍ നൂറ്പേര്മാത്രം വിചാരിച്ചാല്‍ നാലായിരത്തോളം ഒപ്പുകള്‍ ശേഖരിക്കാനാവും . ഒന്നോര്‍ക്കുക ,മൂന്നുപേര്‍ക്ക് തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ശേഖരിക്കാന്‍ കഴിഞ്ഞത് ആയിരത്തി ഇരുന്നൂറ് ഒപ്പുകളാണ്. നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെ പറ്റി ചിന്തിക്കുക. അതോടൊപ്പം ഒരുമിച്ചുനിന്നാല്‍ എന്തും നേടിയെടുക്കാമെന്നുള്ള വിശാസവും വേണം. നേടിയെടുക്കേണ്ടത് ഇത്രയും നാള്‍ ഉണ്ടായിരുന്ന ട്രെയിന്‍ അതേപടി നിലര്‍ത്തുക എന്നത് മാത്രമാണ്. അത് നടക്കാതെപോവുന്നത് അതിനെതിരെയുള്ള എതിര്‍പ്പ് അധികാരികള്‍ അറിയാതെ പോകുന്നു എന്ന ഒറ്റക്കാരണം കൊണ്ടും.. നിങ്ങള്‍ നടത്തിയ ഒപ്പുശേഖരണം നമുക്ക് ബാംഗലൂരില്‍ എവിടെയെങ്കിലും ഒന്നിച്ചുകൂടിയിട്ട് ഏകീകരിക്കാം.

മാത്രികാഷീറ്റ് : signature_collection_template

Hand over the completed forms to
1. Vinu Xavier (9916881324) or
2. Suzuki K P (9886831625) or
3. Renjith Raman (9916881357)

(2) വ്യത്യസ്തമായ പ്രൊട്ടെസ്റ്റ്ങ്ങ് രീതികള്‍, ഉദാഹരണത്തിന് ബാംഗലൂറിലെ ഒരു പത്രപ്രവര്‍ത്തകയുമായി ഇന്നലെ സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, നിങ്ങള്‍ എല്ലാവരും മനസ്സുവെച്ചാല്‍ ഒരു ആയിരക്കണക്കിനു ഈമെയില്‍സ് എല്ലാത്തിനും സെയിം സബ്ജെക്റ്റ് ലൈനുള്ളത് റെയില്‍വേ മിനിസ്ട്രിക്കോ ഡിവിഷണല്‍/സോണല്‍ മാനേജര്‍ എന്നിവര്‍ക്കോ അയക്കാവുന്നതാണ്. അതെല്ലാം എളുപ്പം ശ്രദ്ധിക്കപ്പെടും . കാരണം ഈ രീതിയില്‍ ഉള്ള പ്രൊട്ടെസ്റ്റിങ്ങ് രീതികള്‍ നിങ്ങളെക്കൊണ്ട് മാത്രം നടക്കുകയുള്ളൂ..
(3) എറണാകുളം ,ത്രിശൂര്‍ ,ചാലക്കുടി,പാലക്കാട് എം.പി മാര്‍ക്ക് ഈ നിവേദനത്തിന്റെ കോപ്പി സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. അവരുടെ ഒരു അപ്പോയിന്‍മെന്റ്.
(4) ഇതുപോലെയുള്ള ഒരു സംരഭം വിജയിപ്പിക്കുന്നതില്‍ നിങ്ങളുടെ പരിചയസമ്പന്നത..
(5) Join this Google Group to Get updated : https://groups.google.com/group/save-sf-express?hl=en
(6) See the Facebook Community : http://www.facebook.com/pages/Save-12683-Bangalore-SuperFast-Express/146817275388527

ഇത് എന്നെ ബാധിക്കുന്നതൊന്നുമല്ല. ഹെല്പ്പ് ചെയ്യേണ്ട കാര്യമൊന്നുമില്ല..

ഞങ്ങളുടെ സുഹൃത്തായ വിഷ്ണുവിനും വേണമെങ്കില്‍ അങ്ങനെ ചിന്തിച്ചാല്‍ മതിയായിരുന്നു.. പൊതുജനമെന്ന കഴുത ഒരു കണ്‍സെപ്റ്റോ സിനിമയിലെ രാഷ്ട്രീയക്കാര്‍ നമ്മളെ കളിയാക്കിപറയുന്നതോ അല്ല.. ഇവിടെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രംനോക്കി സേഫ്സോണില്‍ നിന്ന് ജീവിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് യോജിക്കുന്ന പേരാണ്.
“ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..”

ങ്ങേ..മനസ്സിലായില്ല….

മനസ്സിലാവില്ല..

22 Responses to സേവ് 12683 ബാംഗളൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രെസ്സ് കാംപെയിന്‍..

  1. വടക്കന്‍ അച്ചായന്‍ ജൂണ്‍ 5, 2011 -ല്‍ 12:50 pm

    സേവിച്ചാ കലക്കി….
    എന്നെക്കൊണ്ട്‌ കഴിയുന്നത്‌ ചെയ്യണമെന്ന് എനിക്കൊരാഗ്രഹം…
    സ്ഥിരം ബാംഗ്ളൂറ്‍ യാത്രക്കാരന്‍ ഒന്നുമല്ല….വന്നിട്ടുണ്ട്‌ അത്രേയുള്ളു…പക്ഷെ നിങ്ങളെ സഹായിക്കണം എന്ന് നല്ല ആഗ്രഹമുണ്ട്‌…
    ഞാന്‍ ഒന്ന് അലോചിക്കട്ടെ എന്ത്‌ ചെയ്യാന്‍ പറ്റുമെന്ന്…
    ഇതുപോലെ ഒരു പരിപാടിക്കും ഞാന്‍ ഇതിനുമുമ്പ്‌ ഇറങ്ങിയിട്ടില്ലാ…എന്നാലും ആ മെയിലിംഗ്‌ പരിപാടി വര്‍ക്ക്‌ ചെയ്യും എന്ന് തോന്നുന്നു…. ഇ മെയില്‍ ഐഡി ഒപ്പിച്ച്‌ ഞാന്‍ പണി തുടങ്ങാം…
    വടക്കന്‍ അച്ചായന്‍

  2. Jose Cyriac ജൂണ്‍ 5, 2011 -ല്‍ 8:22 pm

    “ഇവിടെ സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രംനോക്കി സേഫ്സോണില്‍ നിന്ന് ജീവിക്കുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ക്ക് യോജിക്കുന്ന പേരാണ്.
    “ദുഷ്ടരുടെ അലര്‍ച്ചകള്‍ അല്ല..നന്മയുള്ളവരുടെ മൌനമാണ് എന്നെ കൂടുതല്‍ ഭയപ്പെടുത്തിയത്..” ”
    ~
    You said it.. great work man :)

  3. Brion ജൂണ്‍ 5, 2011 -ല്‍ 8:32 pm

    വിനുവേ.. ആ മെയില്‍ ഐഡി കിട്ടിയ കൊള്ളായിരുന്നു.. എനിക്ക് ഇവിടെന്നു മെയില്‍ പരിപാടി നടത്താന്‍ പറ്റും.. ഞാന്‍ റെയില്‍വേ സൈറ്റ്ല്‍ നോക്കാം.. അഥവാ നിനക്ക് കിട്ടുവണെ ഒന്ന് അയച്ചു തരിക.. നന്ദി, പൊതുജനം കഴുതയല്ല എന്ന് തെളിയിക്കുനതിന്..

  4. Shyam ജൂണ്‍ 5, 2011 -ല്‍ 9:38 pm

    Hip hip hurray, let me try on the MP part

  5. josukutty ജൂണ്‍ 6, 2011 -ല്‍ 12:42 am

    nadakkilla makkale nadakkilla….train time maatiyittu businte collection koottamennu oruthanum vicharikkenda….nadathathillaa…. pnne ithupoloru chettatharam pandum chilar kaanichu….bandhipur road block chaithathu…. aalkkar ippol athu used aayi kazhinju ennu thonnunu….athupolakarauthu ithu…..nammal yudham cheyyum…..vijaym vare…….

    i support this

  6. Jineesh ജൂണ്‍ 6, 2011 -ല്‍ 10:41 am

    ഇത്രയുമൊക്കെ മീഡിയ പബ്ലിസിറ്റി കിട്ടിയ നിലക്ക് ഇനി റെയില്‍വേക്ക് വണ്ടി അത്ര എളുപ്പത്തില്‍ നിര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല. നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക്‌ എല്ലാ പിന്തുണയും..

    http://goo.gl/ഹ്ക്ഹ എന്ന ലിങ്കില്‍ റെയില്‍വേ മിനിസ്റ്റര്‍ മുതല്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, ഡി.ആര്‍.എം. എല്ലാവരുടെയും ഇമെയില്‍ അഡ്രസ്‌ ഉണ്ട്.

    സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ : gm@sr.railnet.gov.in
    ഡി.ആര്‍.എം പാലക്കാട് : drmpgt@sr.railnet.gov.in
    ഡി.ആര്‍.എം തിരുവനന്തപുരം: drmtvc@sr.railnet.gov.in

  7. Jineesh ജൂണ്‍ 6, 2011 -ല്‍ 10:53 am

    ലിങ്ക് ഒരിക്കല്‍ കൂടി : http://goo.gl/QhkWh

  8. The Half-Blood Geek ജൂണ്‍ 6, 2011 -ല്‍ 11:44 am

    Wow!! അത് പെടച്ചു! ഇനി ഇമ്മാതിരി കാര്യങ്ങളില്‍ എന്തു ചെയ്യണമെന്ന് ഒരു ധാരണയായി.. I don’t travel to Bengaluru but the situation of a trip to Thrissur-Trivandrum too suffers the same fate.. lack of trains. I’ll definitely join this.. great initiative.. We can change a lot of things.. വിന്‍ചേട്ടന്‍ ബെര്‍ളിച്ചായന്റെ പോലെ ചുമ്മാ ഠയലോഗ് മാത്രല്ലാന്നു പ്രൂവ്വെയ്തു.. അഭിവാദ്യങ്ങള്(അങ്ങനെ ഏതാണ്ടല്ലെ?)

  9. Sinish Gopi ജൂണ്‍ 6, 2011 -ല്‍ 1:55 pm

    I am forwarding this mail to my friends, we need more train than stopping the existing train, Let me send few mails to Few Politicians, Let us see how it will work out. Please let us know the date when you are planning to collect the signatures.

    Thanks
    Sinish

  10. വാസു ജൂണ്‍ 6, 2011 -ല്‍ 4:18 pm

    ഒപ്പ് ശേഖരിച്ച് സേവ് ചെയ്ത ട്രെയിനുകള്‍ ഏതൊക്കെയാണ്?
    #സമരങ്ങള്‍ നടത്തുന്നതുകൊണ്ട് പെട്രോള്‍ വില കുറഞ്ഞിട്ടല്ലല്ലോ..അതേ ടോണില്‍ ചോദിച്ചതാ

  11. വടക്കന്‍ അച്ചായന്‍ ജൂണ്‍ 6, 2011 -ല്‍ 8:44 pm

    അതേ സേവിച്ചാ…ഞാന്‍ ചുമ്മാ പറഞ്ഞതല്ലാ… ഒപ്പ്‌ ശേഖരണം നടക്കട്ടെ… പക്ഷെ കൂടുതല്‍ ആള്‍ക്കാര്‍ക്ക്‌ ഇടപെടാന്‍ ഇ മെയിലാ നല്ലത്‌ !
    ( http://www.indianrailways.gov.in/view_section.jsp?lang=0&id=0,7,275 )
    ഈ ലിങ്കില്‍ ഒരു വിധം റയില്‍ വേ മെയില്‍ ഐഡികളെല്ലാം ഉണ്ട്‌…
    അപ്പൊ ഇതില്‍ എതെങ്കിലുമൊക്കെ ചേട്ടന്‍ തന്നെ സെലെക്റ്റ്‌ ചെയ്ത്‌ താ… കോമണ്‍ സബ്ജക്റ്റ്‌ വെക്കണമെങ്കിലും അതും ഇവിടെ പറയണേ…. എല്ലാം തീരുമാനിച്ച്‌ അറിയിക്ക്‌… നമുക്ക്‌ എല്ലാം കൂടെ ഒരു ദിവസം ഒന്നിച്ച്‌ കുറേ മെയില്‍ അങ്ങോട്ട്‌ കാച്ചാം….
    എന്ത്‌ പറയുന്നു….!!!? നമുക്കെല്ലാം കൂടെ ഒന്നിച്ചങ്ങോട്ട്‌ പെടയ്ക്കാമല്ലേ… !!!?

  12. ശ്രീജിത്ത് കെ ജൂണ്‍ 7, 2011 -ല്‍ 10:08 am

    ഇത് മലയാളികളുടെ മുഴുവൻ പ്രശ്നമാണ്. മലബാറുകാർ അഭിമുഖീകരിക്കുന്നതും ഇതേ പ്രശ്നം തന്നെ. ബസ്സ് ഓപ്പറേറ്റർമാരുടെ സമ്മർദ്ദം മൂലമാണ് ഈ ട്രെയിൻ നിർത്തലാക്കുന്നതും തലശ്ശേരി-മൈസൂർ തീവണ്ടിപ്പാത വൈകുന്നതും.

    എന്റെ എല്ലാ ആശംസകളും.

  13. lenin ജൂണ്‍ 7, 2011 -ല്‍ 12:19 pm

    i very happy to seee a movement like this owr malllusssss………. extended this to give another train b/w bangloore and kochi/kochuveli/tvm/mangloreee….which will be ruuning daily or weeklyyyyy

  14. Babu ജൂണ്‍ 7, 2011 -ല്‍ 7:01 pm

    njanum undu…..pandu 5 yrs avide work cheythathanu…. Oppu ividunnu ayachu tharan budhimuttayirikkum.. pakshe a email paripadi kollam…. enthanu subject kodukkendathu….

  15. Kishore ജൂണ്‍ 12, 2011 -ല്‍ 3:44 am

    I liked the idea. Is there a mail-ID to which we can send the attached forms ?.
    I saw only the phone numbers there!!. Did I miss anything ?.

  16. Anil Kumar ജൂണ്‍ 14, 2011 -ല്‍ 5:41 pm

    Why railway is doing like this, theerchayayum bus lobbikku vendiyayirikkum

  17. PreethuSulillal ജൂണ്‍ 15, 2011 -ല്‍ 11:33 pm

    media coveragenu….athyavashyam support njan cheyyam…thru asianet frnds…..Iype vallikadan and prince pangadan…

  18. linu ജൂണ്‍ 25, 2011 -ല്‍ 10:01 am

    I think the new weekly ernakulam-bangalore train will start operation vai Coimbatore on 24-th July
    It may start from saturdays from bangalore and sundays from ernakulam on the same time of 12683.check the link http://epaper.timesofindia.com/Default/Scripting/ArticleWin.asp?From=Archive&Source=Page&Skin=TOINEW&BaseHref=TOICH/2011/06/25&PageLabel=7&EntityId=Ar00704&ViewMode=HTML

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.

Join 30 other followers