::. സീന്‍ ഒന്ന് : ക്യാമറ റോള്‍ : ആക്ഷണ്‍ .::
“പണി പാളുമോഡേ..ആ വിനൂസേവ്യര്‍ എങ്ങാനും നമ്മക്കെതിരെ കേസ് കൊടുക്ക്വോ?..”
“ഏയ്.. അവനെ ഞാന്‍ കണ്ടിട്ടുള്ളതാഡെ.. ഒരു മന്ദിപ്പ്.. തണുഗുണു ടൈപ്പ്.. എന്നും വൈന്നേരം ആകുമ്പോ നമ്മട ജോസേട്ടന്റെ അവിടെ രണ്ടുകിലോ ചോറും ഡഭിളോംലേറ്റും വെട്ടാന്‍വേണ്ടി വരുന്നത് കാണാറുണ്ട്..”
“എന്നാലും നമ്മ കാണിക്കുന്നതില് ഒരു മര്യാദകേട് ഇല്ലേഡെ.. നമ്മക്ക് ഒരു കാര്യം ചെയ്യാം .. നമ്മടെ ഷോര്‍ട്ട് ഫിലിമില്‍ ടൈറ്റില്‍സ് എഴുതികാണിക്കുമ്പോ , മൂലകഥ വിനുസേവ്യര്‍ എന്നു കൊടുക്കാം .. വേണമെങ്കില് അവന്റെ ബ്ളോഗിന്റെ ലിങ്കും കൊടുക്കാം.. പാവത്തിനു കുറച്ച് ക്ളിക്ക് കിട്ടട്ടെ..!..”
“ഗിഹി..! ആ വഴി എത്ര ക്ളിക്ക് കിട്ടുമെന്നു കണ്ടറിയണം..! “
“ഇതാണ്..! ഒരു നല്ല കാര്യം ചെയ്യാനിറങ്ങുമ്പ തന്നെ അതൊന്നു പൊളിഞ്ഞുകാണാന്‍ ആഗ്രഹവുമായി കൊറേ അലവലാധികള് വന്നോളും..! നീ നോക്കിക്കോ മ്വോനെ..ഈ ഷോര്‍ട്ട്ഫിലിം സൂപ്പര്‍ഹിറ്റ് ആയിക്കഴിഞ്ഞാ സംവിധായകന്‍ എന്ന നിലയില്‍ പിന്നെ ഞാന്‍ ആരാ ..!”
“ആളി, ക്യാമറമേന്‍ എന്ന നിലയില്‍ എന്നെയും ഒന്നു ഹിറ്റ് ആക്കിത്തരണം ! കൊറേ പൈസ ഉണ്ടാക്കിയിട്ടുവേണം എനിക്കൊന്നു ധൂര്‍ത്തടിച്ച് ജീവിക്കാന്‍..”
“ങ! നിന്റെ ധൂര്‍ത്തടിയുടെ കാര്യം പറഞ്ഞപ്പഴാ.. നീ കഴിഞ്ഞമാസത്തെ വാടകയുടെ ഷെയര്‍ ഇതുവരെ തന്നിട്ടില്ല. എനിക്ക് താമാസിക്കാന്‍ വേണ്ടി മാത്രമാണ് മുനിറെഡ്ഡിച്ചേട്ടന്‍ ഈ ഒറ്റമുറി വാടകയ്ക്ക് തന്നിട്ടുള്ളത് ..അതില്‍ നിന്നെ കയറ്റി താമസിപ്പിച്ചത് എന്റെ ഔദാര്യം കൊണ്ടുമാത്രമാണ്.. നീ ഇവിടെ ജീവിചിരുന്നു എന്നതിനു ഒരു തെളിവും അവശേഷിപ്പിക്കാതെ എന്നുവേണമെങ്കിലും പുറത്താക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ പറ്റും ..! എന്നെക്കൊണ്ടത് വിചാരിപ്പിക്കരുത്..! “
“ഒന്നു പോയേടെക്കെ..നന്നി വേണമെടാ.. മുനിറെഡ്ഡിച്ചേട്ടന്‍ വാടക മേടിക്കാന്‍ വരുന്ന സമയം ഞാന്‍ കഷ്ടപ്പെട്ടു കക്കൂസിലും കട്ടിലിന്റെ അടിയിലും ഒക്കെ കേറി ഒളിച്ചിരിക്കുന്നത് കൊണ്ടാണ് പുള്ളി ഇപ്പഴും പഴേ വാടകയ്ക്ക് നിന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. രണ്ടാളുണ്ടെന്നറിഞ്ഞാ വാടക എപ്പ ഡഭിളാക്കിയെന്നു ചോദിച്ചാ മതി ..!”
“ഇതിലും ഭേദം അതായിരുന്നു ഡെ! ഇതിപ്പ നിന്നേം സഹിക്കണം ..നിന്റേംകൂടി വാടക കൊടുക്ക്വേം വേണം ! ഓള്‍റെഡി പുള്ളിക്ക് ഇവിടെ ഒരുത്തനും കൂടി ഉണ്ടെന്നു ഡൌട്ട് അടിച്ചിട്ടുണ്ടെന്നു തോന്നുന്നു..”
“ആളി, സ്മാരക ബുദ്ധി!.. ഇനി മുതല്‍ പുള്ളി വരുന്ന ദിവസം ഈ ജനലില്‍ തൂക്കിയിട്ടിരിക്കുന്നതില്‍ ,എന്റെ ഐറ്റംസ് എടുത്തു മാറ്റിയേക്കാം.. നീ നോക്ക്,ഇത്രേം എണ്ണം കണ്ടാല്‍ ഏതവനായാലും ഡൌട്ട് തോന്നും ഇവിടെ ഒന്നിലധികം പേര്‍ ഉണ്ടെന്നു..!”
“ഏയ്.. നാലണ്ണം ഒക്കെ സാധാരണയാടെ..”
“ഛായാഗ്രഹണം ..ആദര്‍ഷ് താരാമസി ..”
“ങെ! അതാരാഡേ?.”
“അളി ,ഞാന്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന തൂലികാനാമം ആണ്.. നീ ഇതു നമ്മടെ ഷോര്‍ട്ട്ഫിലിമില്‍ ഒരു അഞ്ചാറ് തവണയെങ്കിലും കുത്തിക്കയറ്റണം! തലങ്ങും വിലങ്ങും ഓടണം..!
“ബെസ്റ്റ്! കൂടുതല്‍ കാച്ചി ആയ നെയിം നിന്റെ സ്വന്തം പേര് തന്നെയാഡെ.. കൊതന്‍ കുണ്ടന്നൂര്‍.. അരേ വാള്‍..”
“പട്ടി, പണിയരുത്.. മനീഷ് വൈറ്റില ന്നു മതി.. മറ്റേ സ്ഥലപ്പേര് മിണ്ടിപ്പോകരുത്..”
::.. കട്ട് പ്യാക്കപ്പ് ..::
::… സീന്‍ രണ്ട് : ക്യാമറ ഉരുള്‍ : ആക്ഷന്‍.. …::
“അളി,ഇന്നു ഷൂട്ടിങ്ങ് കാണാന്‍ ആ രൂപേഷും അവന്റെ റൂംമേറ്റ് ഒരുത്തനും ഇല്ലേ..? അവന്മാരും കൂടെ വന്നോട്ടേന്ന് ചോദിക്കാന്‍ പറഞ്ഞി..”
“ഡ്യാ..നീയിത് മൊത്തം ഫ്ളാഷാക്കിയാ.. ഒരു പുല്ലനേം അങ്ങോട്ട് കൊണ്ടുവരണ്ട.. ഒന്നാമത് ഞാന്‍ ഡയറക്ഷന്‍ ചെയ്യുമ്പോ നാട്ടുകാരു കേറി ഓരൊ അഭിപ്രായം പറയുന്നത്..എനിക്ക് കലിവരും അന്നേരം.. പിന്നെ..തെര്‍മ്മോക്കോളില് ലൈറ്റ് അടിച്ചുപിടിക്കാന്‍ വേറെ സ്റ്റാന്‍റ്റ് ഇല്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് നിന്നെയൊരുത്തനെ അങ്ങോട്ട് കൊണ്ടുപോകുന്നത് തന്നെ..! “
“തകര്‍ച്ച! അളി, അപ്പോ ഞാന്‍ യൂറ്റ്യൂഭ് നോക്കി കഷ്ടപെട്ടു പഠിച്ച ക്യാമറ ആംഗിള്‍സ്.. ങ! എങനെയൊക്കെ മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും എന്നിലെ യഥാര്‍ത കലാകാരന്‍ ഒരിക്കല്‍ മറനീക്കി പുറത്തുവരും.”
“വാവ്! കട്ട ഡയലോഗ്..അടുത്ത തിരക്കഥയില്‍ തിരുകി കയറ്റണം !
“ങെ! താങ്ക്യൂ, താങ്ക്യൂ! അളി നായിക ആരാഡെ, ഒരുത്തി പോലും സമ്മതിക്കുന്നുണ്ടായിരുന്നില്ലല്ലൊ! അതേയ്, അതൊക്കെ ചോദിക്കേണ്ടവര് തന്നെ ചോദിക്കണം!”
“നമ്മടെ കൂടെ ട്രെയിനിങ്ങ് ബ്യാച്ചിലുണ്ടായിരുന്ന ആ റോഷനില്ലേ.. അവന്റെ ഒരു ലൈന്‍കേസ് തുഷാര എന്നു പറയുന്ന ഒരുത്തിയുണ്ട്.. ഇവന്‍ ഒരു വിധത്തില്‍ അവളെപ്പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്.. എന്നാലും മറ്റേ ആ വിനൂസേവ്യറിന്റെ കണ്‍സെപ്റ്റിലെ ആ നീനു ആയിട്ടില്ല ഇവള്! ഇതൊരുമാതിരി കഷണലുക്ക്!”
“അളി, എങ്കി ഞാന്‍ ഒരു കോട്ടണ്‍ചുരിദാറിട്ടു മുടി സ്ട്രെയിറ്റന്‍ ചെയ്ത് പോണിടെയില് കെട്ടി ഇരുന്നാമതിയാ? പുറംതിരിഞ്ഞു ഇരുന്നു ഡയലോഗ് പറഞ്ഞാപ്പോരെ? ..”
“ഏയ്..അതുപറ്റില്ലാ..നീ ഇല്ലെങ്കില്‍ തെര്‍മ്മോക്കോള്‍..അതിനുപിന്നെ ആരുണ്ട് ??”
“ങ്ങേ! ഡെസ്പ്! എന്നാലും നായകനായിട്ട് നീയാ ഹിന്ദിക്കാരനെ എടുത്തത് ശെരിയായില്ല! അവന് ലുക്ക് ഉണ്ട് സമ്മതിച്ച്.. പക്ഷേ കഥാപാത്രത്തിനു അനുയോജ്യന്‍ ആ വിനൂസേവ്യര്‍ തന്നെയാണ്.. അവനാകുമ്പോ ആ ഒരുമാതിരി പ്രേമം പൊളിഞ്ഞു മൂ മൂവഞ്ച് പതിനഞ്ച് ലുക്ക് ഉണ്ടായിരുന്നു..”
“മിണ്ടിപ്പോകരുത്! നീയീ നാട്ടുകാരെ മുഴോന്‍ അറിയിച്ച് അറിയിച്ച് അതെങ്ങാനും ഇനി ലവന്‍ അറിഞ്ഞാലോന്നാ എന്റെ ഇപ്പഴത്തെപേടി.. നമ്മടെ ഈ വീഡിയോ ഇറങ്ങി ഒന്ന് ഹിറ്റ് ആയിക്കോട്ടേ മോനെ! നമ്മക്ക് കൊറെ ലഡു ഒക്കെ വാങ്ങി അവന്റെ കാലില്‍ വീഴാന്‍പോകാനുള്ളതാ.. ഹിന്ദിക്കാരന്റെ കാര്യം കൊഴപ്പമില്ല. നമ്മ ഡബ്ബ് ചെയ്യും ,സോറി ഞാന്‍ ഡബ്ബുചെയ്യും.”
“ഡയറക്ടര്‍ സാറേ..എന്റെ സവുണ്ടിനെങ്കിലും ഒരു ചാന്‍സ് തായോ!”
“ഒന്നു പോയെഡെക്കേ.. കട്ട്..കട്ട്..കട്ട് പറഞ്ഞാ പിന്നെ മിണ്ടാന്‍പാടില്ല..”
:::… സീന്‍ മൂന്നേ.. ക്യാമറ..ആക്ഷന്‍..::::
♪♫ നൊനൊനൊനൊനൊനൊ ഷീലാ..ഷീലാക്കി ജെവാനി.. ആംറ്റൂ സെക്സീ.. ♪♫
“തുഷാരാ..പ്ളീസ്..ഷൂട്ടിങ് നടക്കുന്ന സമയം മൊബൈല്‍ സ്വിച്ചോഫാക്കി വെയ്ക്ക്..”
“ഹെയ്! ദിസീസ് റോഷന്‍ യാ.. അവന്‍ വിളിച്ചാ എനിക്ക് ഫോണെടുക്കാതിരിക്കാന്‍ പറ്റില്ല..യൂ നൊ.. എനിവേ.. എനികും അട്ര ഇന്‍റ്റ്രസ്റ്റ് ഒന്നും ഉണ്ടായിട്ടല്ല.. നിങ്ങള്‍ക്ക് വേണ്ടെങ്കി..”
“സോറി സോറി..ഫോണെടുത്തോ..”
“ഹേയ്, റോഷന്‍.. സോറി യാ..ഈവെനിങോ.. ഈവെനിങ് അയാം ഫ്രീ യാ..തീയറ്റര്‍..?ഏതു മൂവി..? ഏതേലും തീയറ്റര്‍ ആയാ മതിയെന്നോ? ഓക്കെയാ.. ഞാന്‍ വരാവേ.. ഭഭൈ!..”
“ങേ, വരാവയോ? എന്തുട്ടാണത് !ശ്..ശ്..അളി, ഇവളുടെ മലയാളം നല്ല അഴകൊഴ ആണല്ലോ.. നമ്മടെ നീനു നല്ല വൃത്തിയായി മലയാളം പറയുന്ന കഥാപാത്രം അല്ലേ..?”
“അതു കൊഴപ്പമില്ലടെ.. ഇവളുടെ ഡയലോഗ്സ് കുറച്ചു വെട്ടിച്ചുരുക്കിയിട്ടുണ്ട്.. പിന്നെ രണ്ടു സീന്‍ ബ്യാക്കില്‍ നിന്നു ഷൂട്ട് ചെയ്യാം.. പിന്നെ ഒരു ഒറ്റ ഡയലോഗേ ഉള്ളൂ.. “ഇനിയെന്നും..വിന്‍ച്ചേട്ടന്റെ സ്വന്തം നീനു..” കോപ്പന്‍, കഥയാണെങ്കിലും അവന്റെയൊക്കെ ഓരൊ ആഗ്രഹം കണ്ടില്ലേ..! “
“നീനു..സോറി! തുഷാരാ.. ഞാന്‍ ഒരു ഡയലോഗ് പറഞ്ഞുതരാം ..അതു നല്ല വ്രിത്തിയായി പ്രണയാതുരയായി ഐ മീന്‍ വളരെ റൊമാന്റിക്കായി പറഞ്ഞാ തുഷാരയുടെ പകുതി വര്‍ക്ക് തീരും..”
♪♫ ഷീലാ..ഷീലാക്കി ജെവാനി.. ആംറ്റൂ സെക്സീ..♪♫
“സോറീയാ..ഇറ്റ്സ് റോഷന്‍ എഗൈന്‍.. ഹേയ്..ഹെലോ..”
“മ്വോനേ..കൊതാ.. ഞാനീ ക്യാമറേം നീയീ തെര്‍മ്മോക്കോളും പിടിച്ച് ഈ നില്‍പ്പ് മാത്രേ ഉണ്ടാകൂ.. ധിപ്പത്തന്നെ ഉച്ചയാകും, ഇതുവരെ ഒരൊറ്റ ഷോട്ട്പോലും എടുത്തിട്ടില്ല! .. അല്ല! നീ ആ തെര്‍മ്മോക്കോള് നെലത്തു വല്ലോടുത്തും വെക്കഡെ.. ആവശ്യമുള്ളപ്പോ എടുത്ത് പൊക്കിപ്പിടിച്ചോണ്ട് നിന്നാപ്പോരേ !! “
“അതല്ലളീ, ഞാനന്നേ പറഞ്ഞതല്ലേ നമ്മ ചെന്നു ഈ ബൈടു-ഗെറ്റ്ത്രീ ജീന്സൊക്കെ വാങ്ങുമ്പോ സിബ്ബിനൊക്കെ പണികിട്ടാന്‍ ചാന്‍സുണ്ടെന്ന്..”
“ങ്ങേ,ഡെസ്പ്! “
“അളീ..അഭേ ന്നു വിളിച്ചാ തെറിയാണോടാ.. ആ ഹിന്ദിക്കാരന്‍ എന്നെ ഇപ്പൊ മൂന്നാലുപ്രാവിശ്യം അഭേന്നു വിളിച്ച്.. അവന്റെ അമ്മേടെ അഭ!!”
“തെറിയൊന്നുമല്ലടെ.. നമ്മ ഇപ്പ ഡ്യാ സുഗ്വേ.. എന്നൊക്കെ വിളിക്കൂല്ലേ..അതുമാതിരി..”
“ശെന്റ പൊന്നോ! ജെനിക്കണമെങ്കില് ഹിന്ദിക്കാരനായിട്ടു ജെനിക്കണം! അവന്‍ വന്നുകേറിയ പാടെ തുഷാരയെ കേറി ഹെഡ് ചെയ്തു!..ഞാനിതുവരെ അവളോട് ഒരക്ഷരം മിണ്ടിയിട്ടില്ല..അവളാണെങ്കി എന്റെ മൊഹത്തോട്ട് നോക്കുന്നുപോലും ഇല്ല! കമ്പ്ലീറ്റ് ശോകമാണളിയാ!!! “
“ആം സോറീയാ.. റോഷന്‍ വിളിച്ചതാ.. അവനു ഈവനിങ്ങ് സംതിങ്ങ് അര്‍ജന്‍ട് മാറ്റര്‍.. അതാ ഞാന്‍ കോള്‍ പിക് ചെയ്തെ!..വീ കാന്‍ കണ്ടിന്യൂ ഹാ?”
“പിന്നേ! തീയറ്ററില്‍ ഇരുട്ടില്‍ ചെന്നിരുന്നിട്ടാണ് അവന്റെ ഒരു അര്‍ജന്‍സി..”
“എന്താ..എന്താ..”
“അല്ല..നമ്മ ഷൂട്ട് ചെയ്തത് തീയറ്ററിലും കൂടി റിലീസ് ആകുമായിരുന്നെങ്കില്‍ എന്നു ഓര്‍ത്ത്പോയതാ..”
“ഇല്ല.. ഇല്ല.. ഞാന്‍ കേട്ടു..”
“തുഷാരാ..അതായത്.. ഒരു ഡയലോഗുണ്ട്..അത് നീ വളരെ റൊമാന്റിക്ക് ആയി പറയണം .. പറയുമ്പോ കണ്ണുകളില് ഒരു നല്ല തെളിച്ചം വരണം.. ഒരു നാണം വേണം.. പിന്നെ കവിളൊക്കെ..”
♪♫പൈതലാം യേശുവേ.ഉമ്മവെച്ചുമ്മവെച്ചുണര്‍ത്തിയാ.. ആട്ടിടയാ..♪♫
“ങ്ങേ!ഇവളിതിന്റെ ഇടയ്ക്ക്‍ റിംഗ്ടോണും മാറ്റിയാ..!!”
“ഹലോ.. പപ്പാ.. പപ്പേടെ തുഷുമോളാ.. ഞാനിവിടെ..ഞങ്ങളിവിടെ ഒരു ചെറിയ പരിപാടിയിലാണ് പപ്പാ.. ഏ.. ഒരു..ഒരു ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുവാ പപ്പാ.. ഏയ്..പപ്പാ.. അങ്ങനത്തെ ഫിലിമൊന്നും അല്ല പപ്പാ.. പപ്പാ.. പ്ളീസ്..ഞാന്‍ പറയുന്നത് കേക്ക്.. പപ്പാ..പപ്പാ..”
നീനു ഉണ്ടക്കണ്ണി.. കെട്ടിപ്പൂട്ടി.. പ്യാക്കപ്പ്.!

Like this:
One blogger likes this post.
എഴുതി എഴുതി ഇനിയെന്നു തെളിയാനാണാവോ!! ഫ്ളോപ്പാകരുതേ എന്ന പ്രാര്‍ത്ഥനയോടേ.. വിന്‍ച്ചേട്ടന്‍..
വാവ്! നിര്‍മാതാവിനു നഷ്ഠം വരുത്താത്ത രീതിയില്‍ പടം ഓടുന്നുണ്ട്.. ഇവിടെ വന്നു ഈ കഥ വായിക്കാനും കമന്റ് ഇട്ടും ,മെയില്‍ അയച്ചും അഭിപ്രായം അറിയിക്കാനും സന്നദ്ധരായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരായിരം നന്നി.. എന്നു വിന്‍ചേട്ടന്‍..
നൈസ് ഡാ..(പാവം പാതിരാത്രി ഉറക്കമിളച്ചിരുന്ന് എഴുതി അപ്-ലോഡുന്നു. സാമാന്യമര്യാദയെങ്കിലും കാണിക്കാം).
ഇയാളൊന്ന് ആസ്ത്രേലിയ പോയ തക്കം നോക്കി പോസ്റ്റ് ഇടാമെന്ന് വെച്ചാ അന്നേരം വലിഞ്ഞുകേറി വന്നോളും!
അടിപൊളി!! മനസ്സില്‍ ശരിക്കും പിക്ച്ചറൈസ് ചെയ്യാന്‍ പറ്റുന്ന സ്ക്രിപ്റ്റ്…
വിന്ചെട്ടാ…ഇനിയും ഫ്ലോപ്പായിട്ടില്ല…നീന് മുന്നാം ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു….
കൊള്ളാടാ…റേഡിയോ നാടക സ്റ്റൈല്‍ നന്നായിട്ടുണ്ട്…
ഒരു സീനും കൂടി ചേര്‍ത്തിരുന്നേലും തെറ്റില്ലാരുന്നു… സംഭാഷണ രീതിയുലുള്ള പോസ്റ്റുകള്‍ക്ക് കൊഞ്ചം നീളം കൂടിയാലും തപ്പില്ല..
ഇന്‍ ഹരിഹര്‍നഗര്‍ (സൂപര്‍ പടം) , ടൂ ഹരിഹര്‍ നഗര്‍ (കുഴപ്പമില്ല), ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ (പൊളി).. ഈ രീതി ആവല്ല്..
കുണ്ടനൂര്‍ വിറ്റ് കൊള്ളാം…
കൊള്ളാം മച്ചൂ… ഇനി അടുത്ത വെര്‍ഷം ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ ഇരിക്കുന്നവരുടെ സൈഡീനാവാവാം…….
ഡേയ് വായിച്ചു വന്നപ്പോള്‍ ഒരു രസമൊക്കെയുണ്ടായിരുന്നു. പക്ഷേ അവസാനം അതെന്തോന്ന് ഉല്‍ക്ക വീണത് പോലെ, എല്ലാം പെട്ടെന്ന് അവസാനിച്ചോ?
കൊള്ളാം വിന്‍ചേട്ടാ , ഇനി സെക്കന്റ് പാര്‍ട്ട് പ്രതീക്ഷിക്കുന്നു
ഇനി ഞാനായിട്ട് കമന്റ് ഇട്ടില്ലനു വേണ്ട… കൊള്ളാം…
*ബ്ലോഗ് തീം മാറ്റിയത് നന്നായി പഴയ മരണ വീടുപോലത്തെ തീം ഫയര്‍ബഗ് വഴി ഇപ്പഴത്തെ പോലെ ആക്കിയാ ഞാന്‍ പഴയ പോസ്ടൊക്കെ വായിച്ചതു #ത്യാഗം *
കൊള്ളാടാ ഇഷ്ടമായി
ഈയടുത്തിറങ്ങിയ ഒരു മൂന്നാല് പോസ്റ്റുകളില്‍ ഇത് കൊള്ളാം. ക്ലൈമാക്സ് കൊറച്ചൂടെ മുറ്റാക്കാമായിരുന്നു.
ചെല പറഞ്ഞത് പോലെ എനിക്കും തോന്നി..! എഴുതാന്‍ മടുതോണ്ടാണോ പെട്ടെന്ന് അങ്ങ് നിറുത്തിയെ?? ഫസ്റ്റ് പാര്‍ട്ട്‌നെ കവച്ചു വക്കാന്‍ പറ്റിയില്ല.!!
എന്തായാലും അടുതുകാലത്ത് ഇറങ്ങിയതില്‍ കൊള്ളാം!!
ഇതിന്റെ ഒന്നാം ഭാഗം വായിക്കാത്തവര്‍ക്ക്, അത് ഇവിടെ വായിക്കാം http://is.gd/NXwYot
@വിനു എന്നാലും നീതുവിന്റെ കഥയുടെ ബാക്കിയാവും ഇതെന്നു ആദ്യം പ്രദീക്ഷിച്ചിരുന്നു – http://is.gd/JXe2IV
ഡേയ്, സംഭവം കൊള്ളാം. ക്ലൈമാക്സ് ഒന്നൂടെ ചെതറിക്കാമായിരുന്നു.
… ഫസ്റ്റ് പാര്‍ടിന്റെ അത്ര മുറ്റ് ആയില്ലെങ്കിലും സാധനം കൊള്ളാട്ടാ …ഇഷ്ട്ടായി
“അളീ..അഭേ ന്നു വിളിച്ചാ തെറിയാണോടാ ?
ആദ്യം കേള്‍ക്കുന്ന ആരും ചോദിക്കുന്ന ചോദ്യം !
“അതല്ലളീ, ഞാനന്നേ പറഞ്ഞതല്ലേ നമ്മ ചെന്നു ഈ ബൈടു-ഗെറ്റ്ത്രീ ജീന്സൊക്കെ വാങ്ങുമ്പോ സിബ്ബിനൊക്കെ പണികിട്ടാന്‍ ചാന്‍സുണ്ടെന്ന്..”
മച്ചൂ… സൂപ്പര്‍ ഡാ
അളിയാ..
എനിക്കിഷ്ടപ്പെട്ടു.. !
normal one. expecting more from you.
Tharakkedilla… Pakshe aa pazhaya punch illa….
Adutha thavana spaarikkum ennu prathekshikkunnu….
All the Best
Kollaamedaa… Nannayittund
hey good….. can i have ur personal mail iid
Neenu undakkanni first part was goood………This is boreeeeeee
nice..bt part 1 is more intersting than this one…