8.15 am
ഫ !മെനകെട്ടവനെ ..വാതില്‍ അടച്ചിട്ടു ഇരുന്നൂടെടാ..
അയ്യോ..ഡാ തടിയാ…നീ കാലത്തെ ചാടി വരുമെന്ന് ഞാന്‍ വിചാരിച്ചാ..! അളി, വാതില്‍ അടയുന്നില്ലട്ടാ ..തണുപ്പ് കാലം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഓര്‍മയില്ലേ.. തണുപ്പത്ത് ഈ വാതില് വീര്‍ത്തു വീര്‍ത്തു വരും..ഇനി ഒരു മാര്‍ച്ച് വരെ അടയൂല്ല..
എങ്കി നിനക്ക് ഒരു പാട്ട് പാടിക്കൊണ്ട് ഇരുന്നൂടെ.. അല്ലെങ്കി ബക്കറ്റില്‍ വെള്ളം വീഴ്ത്തുന്ന സൌണ്ട് ഉണ്ടാക്കി ഇരുന്നൂടെ..
ങ്ങ!പാട്ട് പാടാം.. യോ ..കനകസിംഹാസനത്തില്‍.. അഹ!..കയറി ഇരിക്കുന്നവന്‍.. ഷേക്ക് ഇറ്റ്..
ഡ്യാ..ബക്കറ്റില്‍ വെള്ളം വീഴ്ത്തുന്ന സൌണ്ട് ഉണ്ടാക്കിയാ മതി..
8.40 am
ഡാ,ഗീസര്‍ ഓണ്‍ ആണ്.. പെട്ടന്ന് പോയി കുളി.. എന്തുവാടെ.. കൊറേ ദിവസമായി.. ഒന്നുകില് കണ്ണാടിയുടെ മുന്നില്‍ ബുള്‍ഗാനും പണിത് നിക്കും ! അല്ലെങ്കി മൊബീല്‍ എടുത്തിട്ട് ഇന്ബോക്സും നോക്കി ഇരിപ്പ്.. ഇന്നാളു വരെ ബ്ലോഗ് ആയിരുന്നു.. ഇപ്പ അതൊന്നു നിന്നിട്ടുണ്ട്.. പോയി വല്ല പ്രാന്താശുപത്രിയിലും കാണിക്കടെ..
മോനെ.!നിനക്കറിയില്ല! അവളുടെ മെസ്സേജ് ഇല്ലാത്ത ഇന്ബോക്സ്.. ബോറിംഗ്.. അവളുടെ സ്വരം കേള്‍ക്കുമ്പോ..റിംഗ് ടോണ്‍.. മനസിലെ അവളുടെ രൂപം ..വാള്‍പേപ്പര്‍..
ങ്ങ!അവള് കെട്ടിപ്പോകുന്നത് വരെ.. വാലിഡിറ്റി പിരീഡ്..
പോടെ! അളി, മുറ്റ് ആവാന്‍ തീരുമാനിച്ചു ..കഴിക്കാന്‍ പോണ സമയം മുടീം വെട്ടിക്കും പിന്നെ ഒരു ഫെയര്‍ ആന്‍ഡ് ഹാന്‍സോം വാങ്ങിക്കും!
9.50 am
എന്താടാ മുടി വെട്ടിക്കാന്‍ പോണേന്ന് പറഞ്ഞു പോയിട്ട് വെട്ടിയില്ലേ?അയ്യേ ദെ നിന്റെ ബാക്ക് സൈഡ് മാത്രം പകുതി വെട്ടി വെച്ചിരിക്കുന്നു ?ആളി..മുട്ടന്‍ കത്രികപാട് ഒക്കെ ഉണ്ടല്ല!
പണി പാളിയെടെ.മുടി വെട്ടാന്‍ ഇരുന്നപ്പ കളേഴ്സ് ചാനലില്‍ മറ്റേ ബിഗ് ബ്രദര്‍ പരിപാടിയുടെ റീ ടെലികാസ്റ്റ്..പമേല ആണ്ടെഴ്സന്‍ ടര്‍ക്കി ടവല്ലും ഇട്ടു നിക്കുന്നു. മുടി വെട്ടുന്നവനുള്‍പടെ സകലവനും അതും നോക്കി നില്‍പ്പ് ആണ്..
എന്നിട്ട് ഈ കോലം ആകുന്ന വരെ നീ അവിടെ ഇരുന്നെച്ചാ? നിനക്ക് ഇറങ്ങി പോരാന്‍ മേലെ?
ഇല്ലടെ,പരസ്യം ആകാന്‍ വേണ്ടി വെയിറ്റ് ചെയ്തതാ..
നീ ഫെയര്‍ ആന്‍ഡ് ഹാന്‍സം വാങ്ങാന്‍ പോണു എന്ന് പറഞ്ഞിട്ട് ..അതും വാങ്ങിചില്ലേ?
ഞാന്‍ അത് മേടിക്കാന്‍ വേണ്ടി കടയില്‍ ചെന്നതാടെ, സംഭവം എടുത്തിട്ട് ..ഇത് ആര്‍ക്കു വേണ്ടി ആണെന്ന് കടക്കാരന്‍ ചോദിച്ചു ,ഞാനിങ്ങു പോന്നു..കോപ്പ്.
10.40am
തടിയാ,നമ്മ ഈ ന്യൂ ഇയര്‍ ബംഗളൂര് ആഘോഷിക്കുന്നു.. ബ്രിഗേഡ് റോഡ് ,,അവിടെ രാത്രി പതിനൊന്നേ അമ്പതിഅഞ്ചു മുതല്‍ ലൈറ്റ് ഓഫ് ആക്കുമെന്ന്.. അളിയാ.അന്നേരം എന്തും നടക്കും..എന്തും..!!
എന്തിനു പോകുന്നതാ. വല്ലവന്മാരും ഓരോ എണ്ണത്തിനെ കക്ഷത്തില്‍ വെച്ചോണ്ട് നടക്കുന്നത് കാണാം.അല്ലാതെ എന്ത് പീര ഓലത്താനാ നമ്മ പോയിട്ട്..
ങ്ങ!അതും ശെരിയാണ്..വല്ലവനും കൊണ്ട് നടക്കുന്ന പെണ്ണ് എന്ന് പറയുന്നത് ചില സിനിമകള്‍ പോലെ ആണ്..ചുമ്മാ കണ്ടിരിക്കാം..
11.25 am
എന്തുവാടെ,കൊറേ നേരം ആയല്ല..എസ്സെമ്മെസ്സുകളുടെ പ്രളയം ?വലല്തും നടക്കോ?
തടിയാ. ഫോറകസാംഭിള്.. ഒരുത്തി നമ്മളോട് ടോപ് സീക്രെട്സ് ആണെന്ന് പറഞ്ഞു കൊറേ കാര്യങ്ങള്‍ പറഞ്ഞാല്‍ അതിന്റെ ഒക്കെ അര്‍ഥം എന്താ?
അതൊന്നും ടോപ് സീക്രട്സ് അല്ല എന്നാണു അതിന്റെ അര്‍ഥം!
ങേ! ആണോ ..കോപ്പ് ..നമ്മ വണ്‍വെ ടീംസ് ആലോചിച് ഇതക്ക വെല്യെ കാര്യം ആയിട്ട് കൊണ്ട് നടക്കും അല്ലെ?
അതെ അതെ!
എന്നിട്ട് നമ്മള്‍ പകരം നമക്ക് അറിയാവുന്ന റിയലി ടോപ് സീക്രെട്സ് അവരുടെ അടുത്ത് വിളമ്പേം ചെയ്യും..
ങ്ങ!അങ്ങനെ ഉള്ളവന്‍ ഒക്കെ അനില്‍ ഊംബാനി ആയ ചരിത്രമേ ഉള്ളൂ.! മോനെ..ഞാന്‍ തൊമ്മന്റെ റൂമില്‍പോയിട്ട് അവന്മാരുടെ കയ്യില്‍ പുതിയ ഡൌണ്‍ലോഡ് ചെയ്ത പടം വല്ലതും ഉണ്ടോ എന്ന് നോക്കിയിട്ടും വരാം.. നീ ഇവിടെ എസ്സെമ്മെസ്സും കുത്തി ഇരി..
അവള്‍ടെ എസ്സ്മ്മെസ്..നോവല്‍… അവള്‍ പറഞ്ഞത് എല്ലാം ..പോയെം..
11.55 am
ആളി,നമ്മടെ തൊമ്മന്റെ റൂമില്‍ ഉള്ള സിജീഷ് ഇല്ലേ..അവന്‍ ദെ അവിടെ ഇടീം കൊണ്ട് കെടക്കുന്നു..
സ്പിന്നെ.!! ആരവനെ ഇടിച്ച്?
അവനിന്നല ഓഫീസിന്നു എട്ടര ആയപ്പ ബസ് സ്റ്റോപ്പില്‍ വന്നു നിന്നെന്നു..അന്നേരം ഒരു ടെമ്പോ ട്രാവലര്‍ വന്നു നിര്‍ത്തിയിട്ടു ചന്ദാപ്പുര ചന്ദാപ്പുര എന്ന് വിളിച്ചു.. ഇവന്‍ അതില്‍ കേറി..ഇവന്മാര് സാധാരണ അതിലൊക്കെ കേറാറുള്ളതു ആണെന്ന് പറയുന്നു. ഇന്നലെ ഇവന്‍ ഒറ്റയ്ക്ക് ആയിരുന്നു..
എന്നിട്ട്?
ഇവന്‍ അതില്‍ കേറി ,നോക്കിയപ്പോ ഒരു അഞ്ചാറു പേര് ഓള്‍റെഡി അതിനകത്ത് ഉണ്ട്. ഇവന്‍ ചെന്ന് ബാക്ക് സീറ്റില്‍ ഇരുന്നു..വണ്ടി ജസ്റ്റ് വിട്ടു കഴിഞ്ഞു അന്നേരം ഫ്രെണ്ടില്‍ ഇരുന്ന ഒരുത്തന്‍ എണീച്ചു ബ്യാക്കിലെക്ക് വന്നു..ഇവന്‍ വിചാരിച്ചു പൈസ മേടിക്കാന്‍ വേണ്ടി വരുന്നത് ആണെന്ന്.. വന്നപാടെ പുള്ളി ഇവന്റെ തലയ്ക്കിട്ടു കൈവീശി ഒരെണ്ണം കൊടുത്തു എന്ന്..കറക്റ്റ് നമ്മടെ ചെവിക്കും കണ്ണിനും നടുക്ക ഒരെണ്ണം കിട്ടിയാ ആ നിമിഷം നമ്മള്‍ടെ ബോധം കുറച്ചു നേരത്തേക്ക് പോകും ..
അമ്മെ!എന്നിട്ട് എന്ത് സംഭവിച്ചു..
ആ നിമിഷം തന്നെ സൈഡ് ഇല് ഇരുന്നെച്ച ഒരുത്തന്‍ ഇവന്റെ കഴുത്തില്‍ അങ്ങ് വട്ടം പിടിച്ചു സീറ്റിന്റെ അടിയിലേക്ക് തല പിടിച്ചു വലിച്ചു.. ഇവന്‍ അന്നേരം ബഹളം ഉണ്ടാക്കാന്‍ നോക്കിയപ്പോ ആരാണ്ടും ഒക്കെ മുതുകത്ത് പട പട ന്നു ഇടിച്ചെന്നു.. ഇവന്റെ ഒച്ച പുറത്തു കേള്‍ക്കാതിരിക്കാന്‍ വേണ്ടി അവന്മാര് പാട്ട് വെച്ചതിന്റെ സൌണ്ട് കൂട്ടി..ഇവന്‍ എങ്ങനെ ഒക്കെ കാറിയിട്ടും കൂടുതല്‍ കൂടുതല്‍ ഇടി കൊള്ളുന്നതല്ലാതെ വേറെ മെച്ചം ഒന്നുമില്ല. അന്നേരം തന്നെ ഒരുത്തന്‍ വന്നു ഇവന്റെ പോക്കറ്റില്‍ നിന്ന് പേഴ്സും മൊബൈല്‍ ഐഡി എല്ലാം എടുത്തോണ്ട് പോയി..
ശെന്ട പൊന്നോ..!!
മെയിന്‍ റോഡില്‍ നിന്ന് ഇവന്മാര് ഏതോ വളവ് എടുത്തു ഉള്വഴിയിലൂടെ പോകുന്നതായി ഇവന് മനസിലായി.. ഇവന് പിന്നെ മരിക്കുമോ എന്നൊക്കെ ആയി ചിന്ത.. ഇവന്‍ ബഹളം നിര്‍ത്തി.. അന്നേരം കഴുത്തിന് കുത്തി പിടിച്ചേച്ച അവന്‍ ഇവന്റെ ഷര്‍ട്ട് അഴിച്ചു എടുത്തു..മാല ഉണ്ടോ എന്ന് നോക്കാന്‍ വേണ്ടി ആയിരുന്നു.. മാല ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത് പോയില്ല..
ഷൂ ഒക്കെ അഴിച്ചോണ്ട് പോയട..ഒരു രക്ഷയുമില്ല. ഇവന്മാര് എന്നിട്ട് ഇവന്റെ ഷര്‍ട്ട് കീറി അവന്റെ മുഖത്ത് കെട്ടി.. ഇവന് ഒന്നും കാണാന്‍ മേല.. എന്നിട്ട് അവന്മാര് ഏതോ ഒരു വയലിന്റെ സൈഡില്‍ കൊണ്ട് പോയി വണ്ടിയില്‍ നിന്ന് ഉന്തി ഇട്ടു ഇവനെ..
എന്നിട്ട് ഇവന്‍ എങ്ങനെ തിരിച്ചു വന്നടാ?
ഇവന് കൊറേ നേരത്തേക്ക് എന്താ സംഭാവിക്കുന്നെ എന്ന് മലസിലാക്കാന്‍ പറ്റിയില്ലട.. ഇവന്‍ ഏതോ ഒരു മരത്തിന്റെ കീഴെ പോയി കൊറേ നേരം ഇരുന്നു..തലക്കിട്ടു ഇടി കിട്ടിയതിന്റെ മരവിപ്പ് മാറാന്‍ കൊറേ നേരം എടുത്തു.. പിന്നെ ഇവന്‍ പേടിച്ചു വിറങ്ങലിച്ചു പോയിട്ടും ഉണ്ടാകണം..
ഒറപ്പല്ലേ!! എന്റ അമ്മെ!
ഇവന്‍ കൊറേ നേരം കഴിഞ്ഞു അവിടന്ന് എണീച്ചു തോന്നിയ ദിശയിലേക്ക് ഒരു ഊഹം വെച്ച് നടന്നു.. കൊറേ നേരം കഴിഞ്ഞപ്പോ ഒരു ബൈക്ക്കാരന്‍ കന്നഡ ടീം വന്നു..ഇവന് അറിയാവുന്ന കന്നഡ ഒക്കെ വെച്ച് മെയിന്‍ റോഡ് എവിടെ ആണെന്ന് ചോദിച്ചു.. പിന്നെ ഇവന്‍ ഓള്‍മോസ്റ്റ് ഒരു രണ്ടു കിലോമീറ്റര്‍ നടന്നു റോഡില്‍ എത്തി.. മറ്റേ ആ ഹോസ റോഡ് ജങ്ങ്ഷന്‍.. അവിടന്നും നടന്നു ഒരുവിധത്തില്‍ റൂമിലെത്തി.. റൂമില്‍ ആണേല്‍ ആരും ഇല്ലട..സകല അവന്മാരും അന്ന് നാട്ടില്‍ പോയെക്കുവായിരുന്നു.. ഇവന് ആണേല്‍ കഴുത്തു അനക്കാന്‍ മേലാത്ത അവസ്ഥേം,പിന്നെ മുതുകത്ത് ഒക്കെ ഇടി കൊണ്ട് ആകെ ചൊമന്ന പാടാണ്..
എന്നിട്ട് എന്താണ് ഇപ്പ അവസ്ഥ..? പോയി കണ്ടെച്ചും വരാം.. നീ വന്നണ്ടാ?
അവടെ കിടപ്പുണ്ട്. എങ്ങാണ്ടും നടന്നു പോയി അമ്രിതാന്ജന്‍ ഒക്കെ വാങ്ങി അവന്‍ തന്നെ മുതുകത്തു തേച്ചു പിന്നെ കൊറേ പാരസെറ്റാമോളും വാങ്ങി തിന്നു എന്ന്…
പോലീസ് കേസ് കൊടുതിട്ടൊന്നും ഒരു മൈദയും നടക്കാന്‍ പോണില്ലടെ ..ഇവിടെ ഭാഷ അറിയാത്തവന്‍ എന്നും പട്ടി തന്നെ ആണ്.. അവിടെ ചെന്ന് ചെലപ്പ നമ്മളെ പിടിച്ചു തെളിയാതെ കിടക്കുന്ന രണ്ടു മൂന്നു കേസ് ഏല്‍പ്പിക്കും.. അതില്‍ വല്ല ബലാല്‍സംഗം ടൈപ്പ് ആണെങ്കില്‍ പിന്നെ തീര്‍ന്നു..
ആളി. നമ്മ ഇത്തവണ ന്യൂ ഇയര്‍ വീട്ടില്‍ ആഘോഷിക്കും.. രാത്രി പോയി വല്ലവന്റേം ഇടി കൊള്ളാന്‍ വയ്യ.. ഒന്നാമതെ ആവശ്യത്തില്‍ കൂടുതല്‍ തൊല്ല ഉണ്ട്..അതിന്റെ പൊറത്ത് ഇതും കൂടി ആയല്.. ങ്ങുഹു..
അടിക്കുറിപ്പ്: ഇത് ഒരു യഥാര്‍ത്ഥ സംഭവം ആണ്..

Like this:
Be the first to like this post.
enthu cheyyam….namukokke avane prakam
enthu cheyyam….namukokke avane prakam…athre alle nammale kond pattoo
ഡാ വിനു നന്നായിട്ടുണ്ടെടാ
ങേ! എന്തോന്ന് ഇടി കൊണ്ടതോ?
അല്ലടെ! പോസ്റ്റ്. പോസ്റ്റ്..
Eni re telecast undakumbo ariyikkanam…… Eth pamela…ath…
അങ്ങനെ ഒകെ നോക്കിയൽ.. അളീ ഇപ്പ്രാവശ്യം ന്യൂ ഇയർ ആഘോഷിക്കാതിരിക്കുന്നതാണു നല്ലത്
Pingback: സാറ്റര്‍ഡേ@ബ്യാംഗ്ലൂര്‍.കോ.ഇന്‍ | indiarrs.net Classifieds | Featured blogs from INDIA.
ഇച്ചിരൂടെ മൂക്കാനുണ്ട്.
പുറത്തു പറയാത്ത എത്ര അനുഭവങ്ങള്‍ ഇനി ബാക്കി കിടക്കുന്നു!!!!!!!!!!!!!!!!!!!!!!!!
ഇല്ലടെ,പരസ്യം ആകാന്‍ വേണ്ടി വെയിറ്റ് ചെയ്തതാ..
യഥാര്‍ത്ഥ സംഭവത്തില്‍ നിനക്കാണോ അമൃതാഞ്ജന്‍ വാങ്ങേണ്ടി വന്നേ? ഡൌട്ട്…..
യീ കര്‍ണ്ണാഡക്കാര് അല്ലെഗ്ലും ബയങ്കരമ്മാരാ! ഇനി കൂട്ടം കൂടി നടന്നാമതി. ഇരുട്ടണേനുമുമ്പ് സ്കൂട്ടാവാന്‍ നോക്കിക്കോ ഗടി..
കോമഡി ആയി വന്നു അവസാനം ടസ്പ്…
പിന്നെ ഇങ്ങനത്തെ സംഭവങ്ങള്‍ നമ്മടെ തിരന്തൂരത്തും നടന്നിട്ടുണ്ട്…
ഇത്തരം സംഭവങ്ങൾ എല്ലായിടത്തും നടക്കുന്നുണ്ട്.
കന്നട ആയാൽ പറയുന്ന തെറിയെങ്കിലും മനസ്സിലാവാതിരിക്കുമല്ലോ ?
പോലീസ് കേസ് കൊടുക്കാമായിരുന്നു. കേസ് വെച്ച് കെട്ടിത്തരും എന്ന പേടി അസ്ഥാനത്തല്ലേ എന്ന് സംശയം ഉണ്ട്.