നാരായണങ്കുട്ടിച്ചേട്ടന്റെ രണ്ടുനെലവീട് നേരിട്ടുകണ്ട് സകലതും ഇശ്ശി ബോധ്യപ്പെട്ട് മനസ്സിനു ത്രിപ്പ്തിയായിട്ടു മതി ടോക്കണും പകിടികൊടുപ്പുമെല്ലാമെന്നു പറഞ്ഞ് പോയ നാല് ലവന്‍മാര് ,അവിടെച്ചെന്നു രണ്ടാംനിലയിലുള്ള ഏതോ ഒരു റൂമിന്റെ ജനാല തുറന്നപ്പോള്‍ അയല്‍പക്കത്തുള്ള ടെറസ്സിലെ അഴയില്‍ കറുപ്പും വെളുപ്പും നിറത്തില്‍ അനവധി വവ്വാലുകള്‍ ഞാന്നുകിടക്കുന്നതുപോലെ എന്താണ്ടുമൊക്കെ ഉണക്കാനിട്ടിരിക്കുന്നത് കണ്ടെന്നും ,അതുകണ്ടനിമിഷം മാനസികനിലതെറ്റി പരസ്പരംനോക്കി പല്ലിളിച്ചുകാണിക്കുകയും ഇന്നുതന്നേ ഞങ്ങവന്നു താമസിച്ചോട്ടേ എന്ന് നാരായണങ്കുട്ടിച്ചേട്ടനോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ഇന്‍സ്പെക്ഷനുപോയവന്‍മാരെല്ലാം ഒരു ഓട്ടോപിടിച്ച് ആവേശഭരിതരായി പാഞ്ഞുവന്നിറങ്ങി നിസ്സാരസമയത്തിനുള്ളില് പെട്ടിയെല്ലാം കെട്ടിപ്പൂട്ടി പെട്ടന്ന് പൂവാഡാ,അല്ലെങ്കി വല്ല മഴേംമിറ്റേം വന്നാലാന്ന് പറഞ്ഞ് പരാക്രമംകാട്ടി എല്ലാത്തിനേം ഉന്തിത്തള്ളി ഹോട്ടല്‍മുറിക്ക് പുറത്തിറക്കുകയും ,അവസാനം ഞായറാഴ്ച വരെ ഉണ്ടായിരുന്ന കമ്പനിവക ഫ്രീ അക്കോമ്മഡേഷനും ഉപേക്ഷിച്ച് കഴകൂട്ടം അല്‍-സുരാജിനോട് ബൈബൈയും പറഞ്ഞ് ഞങ്ങള്‍ പന്ത്രണ്ടെണ്ണം പെട്ടീം സാമാനങ്ങളുമായി കാര്യവട്ടത്തേക്ക് ഒരു ആഗസ്റ്റ് പതിമൂന്നാന്തി ശനിയാഴ്ച ,വെച്ചുപിടിക്കേം ചെയ്തു.
മൊതലാളിയുടെ അടുത്തുനിന്നു താക്കോലുംവാങ്ങി നരിമട തുറന്ന് വലതുകാലുവെച്ച് അകത്ത്കേറി പെട്ടീം ബ്യാഗും നെലത്തുവെക്കേണ്ട താമസം ഈ നാലെണ്ണവുംകൂടി സ്റ്റെയര്‍കേസ് വഴി കുതിച്ചുചാടിയോടി മുകളിലേക്ക് പോകുന്നത് കണ്ട് എന്താ സംഭവമെന്നറിയാന്‍ ഞങ്ങ ബാക്കിയുള്ള കൂതറകള്‍ പുറകെചെന്ന് നോക്കിയപ്പോഴേക്കും സില്‍മാടിക്കറ്റ് കിട്ടുന്ന ദ്വാരത്തിലേക്ക് നാലഞ്ച്പേര് ഒരുമിച്ച് കയ്യിട്ട് നില്‍ക്കുന്നകണക്ക് ,ജനല്‍പാളി ഏകദേശം ഒരു ഒന്നരയിഞ്ച് ഗ്യാപ്പില്‍ തുറന്നുപിടിച്ച ശേഷം നാലെണ്ണവുംകൂടി പരസ്പര സഹകരണാടിസ്ഥാനത്തില്‍ ഏന്തിവലിഞ്ഞുനിന്ന് ആക്രാന്തത്തോടെ തലയിട്ടു നോക്കുന്നുണ്ടായിരുന്നു. ഇടിയും തിരക്കും ഒഴിയുമ്പോ പിന്നെ സമാധാനമായിട്ടു വന്ന് നോക്കമെന്ന് കരുതി ഞങ്ങ രണ്ടുമൂന്നുപേര് താഴെപ്പോയി പെട്ടിയും ബക്കറ്റും ജംഗമങ്ങളും പൊക്കി മൊകളില്‍കൊണ്ടുവന്ന് കൊള്ളാവുന്ന ഒരുമുറി നോക്കി സെലക്റ്റ് ചെയ്ത് പറമ്പ് വ്യൂവൊക്കെ ഒന്നുകാണാമെന്നു കരുതി നോക്കിയപ്പോഴേക്കും നാരായണങ്കുട്ടിച്ചേട്ടന്‍ പറമ്പിലുള്ള കടപ്ളാവ്,പപ്പങ്ങ,വാഴ തുടങ്ങിയ സര്‍വ്വ വൃക്ഷലതാദികളില്‍നിന്നും മൂത്തതും മൂക്കാത്തതുമായ സകല കായ്കനികളും പറിച്ച് ചാക്കിലാക്കി ,വീട്ടില്‍കൊണ്ടുപോയിവെച്ച് ചീഞ്ഞാലും കൊഴപ്പൂല്ല ഒരു സാധനംപോലും ഇവറ്റകളുടെ വയറ്റില്‍പോകാന്‍ അവസരംകൊടുക്കരുതെന്നാലോചിച്ച് ,തോടിന്റെ വക്കിലേക്ക് ചാഞ്ഞുനിക്കുന്ന തെങ്ങിലെ കരിക്കിന്‍കൊലയില്‍ നോക്കി അരിവാളുകൊണ്ട് നെഞ്ചുംചൊറിഞ്ഞ് നെടുവീര്‍പ്പിട്ട് നില്‍ക്കുന്നു.
സകലവന്‍മാരും ഒന്ന് സെറ്റിലായതിനുശേഷം ,വട്ടം കൂടിയിരുന്ന് പഴേ കോളേജ് വിശേഷങ്ങള്‍,ജൂനിയേഴ്സിന്റെ കയ്യീന്ന് ഇടികൊണ്ട കഥകള്‍, വണ്‍വേകള്‍ ഊം ച്ഛേ! ഊര്‍ജ്ജിതമായ കഥകള്‍ എന്നിവ അയവിറക്കാന്‍ നരിമടയുടെ മുന്നിലുള്ള വരാന്തയിലും മുറ്റത്തും പകുതിയെണ്ണം മതിലിന്റെ മൊകളില്, അതായത് പിന്നീട് വില്‍സ്സ് മതിലെന്ന പേരില്‍ പ്രശസ്തമായ മതിലിലുമൊക്കെയായി സ്ഥാനമുറപ്പിച്ചു. ചാക്കും ചൊമന്നു ദേഹവുംചൊറിഞ്ഞു അരിവാളുംപിടിച്ച് കൂലിപ്പണിക്കാരന്റെ ലുക്കില്‍ നടന്നുപോയ മുതലാളി വീട്ടില്‍ ചെന്നു ഒരു ഉച്ചയുറക്കം കഴിഞ്ഞ് കുളിച്ച് കുട്ടപ്പനായി പകിടികിട്ടിയ കാശിനു വാങ്ങിച്ചതാണെന്നു തോന്നുന്നു ഒരു വെള്ളയും വെള്ളയുമ്മൊക്കെയിട്ട് പുള്ളിയുടെ ചേതക്കും ഓടിച്ചുവന്ന് നരിമട മുറ്റത്ത് സ്കിഡ് ചെയ്തുനിര്‍ത്തി .
“ആരാണിതില്‍ വിഷ്ണുന്ന് പറയുന്നവന്‍..?”
“ഞാനാണമ്പ്രാ..”
പാമ്പാടിക്കോളേജില്‍നിന്ന് വന്ന വിഷ്ണുമോന്‍,ആ ഒരാഴ്ച മാത്രം അവനെ എല്ലാരും വിഷ്ണു എന്ന് വിളിച്ചിരുന്നത് എനിക്കോര്‍മ്മയുണ്ട്. പിന്നെ ആ പേര് മാഞ്ഞ് കൊച്ചുണ്ണിന്ന് നരിമടയിലും ,ഊഡായിപ്പിഷ്ണു എന്ന് കമ്പനിയിലും ഫേമസായി അവസാനം ദേ അവനിപ്പോ യൂക്കെയില്‍എത്തിയതിനു ശേഷം അവന്റെ പൊട്ടബുദ്ധിക്ക് എങ്ങാനും മനസ്സലിഞ്ഞ് അബദ്ധത്തിലൊരു വിസ അയച്ചുതന്നാലോ എന്നു കരുതി എല്ലാരും പിന്നേം വിഷ്ണുനായര്, വിഷ്ണുമോന്‍ ,ചുച്ചുഡു എന്നൊക്കെ വിളിച്ചുപോരുന്ന ഒരു സര്‍വ്വരാജ്യ ഭൂലോകജഗജില്ലി! ഉപകാരം ഇങ്ങോട്ടായതുകൊണ്ട് അവന്‍ കസിന്‍ എന്ന് വിളിച്ച് പരിചയപ്പെടുത്തിത്തന്ന ഏതോ ഒരു മുള്ളിയപ്പോത്തെറിച്ച ബന്ധത്തിലുള്ള ചേട്ടന്റെ കയ്യീന്ന് ഒപ്പിച്ച നമ്പര്‍ വെച്ചാണ് ഞങ്ങ നരിമട നാരായണങ്കുട്ടിച്ചേട്ടനെ വിളിക്കുന്നതും നോക്കാന്‍വന്നവന്മാര്‍ക്ക് വീടിഷ്ടപ്പെടുന്നതും ഒരു കൊല്ലത്തെ മുദ്രപ്പത്രത്തില്‍ കള്ള ഒപ്പുവെച്ച് കേറിത്താമസം തുടങ്ങിയതും!
“ങ്ങ! നീയാണൊ വിഷ്ണു, നിങ്ങള്‍ക്ക് വീടൊപ്പിച്ച് തന്ന വകയില്‍ എടനിലക്കാരനായിട്ടു നിന്ന ബ്രൊക്കര്‍ സുനുവിന് ,ആദ്യത്തെ ഒരുമാസത്തെ വാടക കമ്മീഷനായി കൊടുക്കണം ,അതായത് എണ്ണായിരം ലുവ..” ഇതും പറഞ്ഞ് മൊതലാളി ചേതക്ക് ഒരു നാല്‍പ്പത്തഞ്ച് ഡിഗ്രീ ചരിച്ചുപിടിച്ചു.
“എന്തേനു?? ഏത് ബ്രോക്കറ്..? ഏത് സുനു? ഈ നമ്പര്‍ എനിക്കെന്റെ കസിന്‍ ചേട്ടനാണ് തന്നത്.. എന്തിനു ഞങ്ങ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത മനുഷ്യനുകൊണ്ടുപോയി ഇത്രേം കാശ്കൊടുക്കണം..” കൊച്ചുണ്ണിയുടെ പതിവില്‍ക്കവിഞ്ഞ ഡെസിബെലിലുള്ള ശബ്ദം കേട്ട് മതിലേലിരുന്ന സകലവനും ഹായ് ആരാണ്ടിനേം ഇടിക്കാനുള്ള വകുപ്പൊത്തിട്ടുണ്ടെന്ന് കരുതി ചാടിയെറങ്ങിവന്നു.
“ങ്ങ!ഞാനീ വീട് വാടകയ്ക്ക് ഉണ്ടെന്നു പറഞ്ഞ് ഏല്‍പ്പിച്ചിരുന്നത് സുനുവിന്റെ അടുത്താ. നിങ്ങള്ക്ക് ഈ കോണ്ടാക്റ്റ് എങ്ങനെകിട്ടി എവിടന്നുകിട്ടി എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല, നാളെ രാവിലെ സുനു ഇങ്ങൊട്ടു വരും. നിങ്ങ ബ്രോക്കറ് കമ്മീഷന്‍ റെഡിയാക്കി വെച്ചേക്കണം..” ഇരുന്ന ഇരിപ്പില്‍ ഡയലോഗുകഴിഞ്ഞ് മൊതലാളി ചേതക്കിന്റെ കിക്കറിലേക്കൊന്നാഞ്ഞു,ചേതക്ക് മുതലാളിയേം കൊണ്ട് പാഞ്ഞു.
മൊതലാളി പോയിക്കഴിഞ്ഞതിന് ശേഷം ,സെയിം മതിലില്‍ തന്നെ സകലവനും വലിഞ്ഞുകയറി ബ്രോക്കറഡ്വാന്‍സ് എന്നുപേരില്‍ നമ്മ ഒരു ചില്ലിക്കാശ് ഒരു പട്ടിക്കും കൊടുക്കുകയില്ലെന്നും നാളെ സുനു എന്നു പറയുന്നവന്‍ എങ്ങാനും വന്നാല്‍ അത് വരുന്നവന്റെ അന്ത്യമായിരിക്കുമെന്നും ,അവന്‍ ഇങ്ങോട്ട് മെക്കിട്ടുകേറാന്‍ വന്നാല് വേണേല് അവനെ അകത്ത് മുറിയിലിട്ട്പൂട്ടി കുനിച്ചുനിര്‍ത്തി കൂമ്പിനിട്ട് ഇടിക്കാമെന്നും വേണേല്‍ സഹതാപത്തിന്റെ പേരില്‍ ആശുപത്രിവരെ പോകാനുള്ള ഓട്ടര്‍ഷക്കാശ് പോക്കറ്റില്‍തിരുകിവെക്കാമെന്നുമൊക്കെ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ചര്‍ച്ചയും കഴിഞ്ഞ് നാളെ ഒരുത്തനെ ഇടിക്കുന്നതും സ്വപ്നംകണ്ട് കിടക്കുമ്പോഴെല്ലാം സകലവന്റെയും മനസ്സില്‍ ഈ ബ്രോക്കറ് സുനു എന്ന കഥാപാത്രത്തിന് കല്‍പ്പിച്ചിരുന്ന രൂപം ഒരു ഡയറിയൊക്കെ കക്ഷത്തില്‍ പിടിച്ച് ഒരു ലുങ്കിയൊക്കെ ഉടുത്ത് ഇന്ദ്രന്സ് കണക്കിന് നടക്കുന്ന ഒരുത്തനെയാണ്.
പിറ്റേന്ന് രാവിലേ ഒരു എന്‍ഫീല്ഡ് ബുള്ളറ്റിന്റെ അലര്‍ച്ചകേട്ടിട്ട് ഞെട്ടിയെഴുന്നേറ്റ് കെടക്കപ്പായയില്‍ത്തന്നെ ഉണ്ടായിരിക്കേണ്ട ഉടുമുണ്ട് ഏതുവഴിക്ക്പോയെന്നു തപ്പിക്കൊണ്ടിരിക്കുന്നതിനിടക്ക് താഴത്തെ നെലയില്‍ കിടന്നുറങ്ങിയ ദീപുമോന്‍ പരാക്രമം പിടിച്ച് രണ്ടാംനിലയിലേക്ക് ഓടിക്കയറിവരുന്നതാണ് കണ്ടത്.
“വല്ല അഞ്ഞൂറോ ആയിരമോഒക്കെ കയ്യിലുണ്ടെങ്കി വേഗം താടാ, അര്‍ജെന്റാണ്..പെട്ടന്നെടുക്ക്..”
കിതപ്പുകാരണം പറഞ്ഞുതീരാനൊന്നും നിക്കാതെ ദീപുമോന്‍ അവടെകണ്ട സകല പേഴ്സിലും തപ്പി നൂറും അഞ്ഞൂറും ഒക്കെയായി പേഴ്സിലുണ്ടായിരുന്നതു മുഴ്വന്‍, ആദ്യമാസം ശമ്പളമില്ലാത്തതുകാരണം ഇന്നാടാ പൊറോട്ടേം ഹാഫ്ചിക്കനുമടിച്ച് ലാവിഷായിട്ട് ജീവിക്കെന്നും പറഞ്ഞു എല്ലാവന്മാര്‍ക്കും വീട്ടില്‍ നിന്ന് കാര്‍ന്നോന്മാര്‍ കൊടുത്തയച്ച പൈസ എല്ലാം എടുത്തോണ്ട് തിരിച്ചോടി. വീണ്ടും ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കുന്ന ശബ്ദംകേട്ട് കണ്ണുംതിരുമ്മി ചിറിയുംതുടച്ച് താഴേക്ക് ചെന്നപ്പോ ഒരു ആറടി നൂറ്റിപ്പത്ത്കിലോ ബോഡിമാസ്‌ഇന്‍ഡെക്സുള്ള ഒരുത്തന്റെ എന്‍ഫീള്‍ഡിന്റെ പൊറകില്‍ വിഷ്ണുമോന്‍ ദയനീയത നിറഞ്ഞമുഖഭാവത്തോടെ ചുരുണ്ടുകൂടി ഇരിക്കുന്നു. തമ്മനം ജോഷി ,പാലാരിവട്ടം സുര, പുല്ലേപ്പടി ലെനി എന്നീ ജീവിവര്‍ഗ്ഗവിഭാഗത്തില്‍ പെടുത്താവുന്ന കയ്യില്‍ ചെയിനും ഇടിവളയൊക്കെ ഇട്ടു മുടിനീട്ടിവളര്‍ത്തിയ വേറെയൊരു കറുത്തപിശാശ് ഒരു ഹാന്‍സ് പ്യാക്കറ്റുപൊട്ടിച്ച് കയ്യിലിട്ടുതിരുമ്മി അണപ്പല്ലിന്റെ ഇടയില്‍ തിരുകിയശേഷം ആറടിയുടെ മൊഖത്തുനോക്കി അണ്ണന്‍ പോയിട്ട് വാ അണ്ണാ ഞാനിവിടെ നിന്നോളാം എന്നു മോന്തകൊണ്ട് ആംഗ്യംകാണിച്ചു.!
“വിഷ്ണുമോനെ എങ്ങോട്ടാ അയാള്‍ കൊണ്ടുപോകുന്നത്..?” ദീപുമോന്റെ അരികിലേക്ക് നീങ്ങിനിന്ന ശേഷം ,ആ മുടിനീട്ടിയവന്‍ എന്റെ ശബ്ദം കേള്‍ക്കില്ലായെന്നുറപ്പുവരുത്തി ഞാന്‍ ചോദിച്ചു.
“ഏറ്റീയെം കൌണ്ടറിലേക്ക്..” ദീപുമോന്‍ പറഞ്ഞു.
“ആരാണിവരൊക്കെ? ആരാണാ ബുള്ളറ്റില്‍ ഇരിക്കുന്നത്..”
“അതാണ് സുനുവണ്ണന്‍..ബ്രോക്കറ്..ഇതു പുള്ളിയുടെ അസിസ്റ്റന്റാണെന്ന് ..”
“ങ്ങേ..ഇതാണാ ബ്രോക്കറ് സുനു..വണ്ണന്‍..??..” എന്റെ ചോദ്യം ഇച്ചിരി ഉറക്കെയായിപ്പോയതുകേട്ട് ഹാന്‍സടിച്ച് ഡോസ്കൂടിപ്പോയിട്ട് കിറുങ്ങി മതിലില്‍ചാരി നിന്നിരുന്ന ഇടിവളമുടിയന്‍ വ്വോ എഞ്ച്ടാ ചെറയുന്നേന്ന് മൊഖത്ത് ഭാവംവരുത്തി ഞങ്ങളെ നോക്കി കലിപ്പിച്ചു. എണ്ണായിരം രൂവ ബ്രോക്കര്‍കമ്മീഷന്‍ കൊടുക്കാന്‍ നരിമടയിലെ പന്ത്രണ്ട് പേഴ്സ് തപ്പിക്കൊണ്ടുവന്ന കാശ് തികയഞ്ഞിട്ട് ദീപുമോന്‍ കണ്ട പോംവഴിയായിരുന്നു,രണ്ടുദിവസം അപ്പന്റെ ഏറ്റീയെം കാര്‍ഡുമായി ഷോ എറക്കുകയായിരുന്ന വിഷ്ണുമോനെ ഉറക്കത്തില്‍ നിന്നെണേപ്പിച്ച് ബുള്ളറ്റിന്റെ പുറകില്‍ കയറ്റി വിട്ടത്.. കഴക്കൂട്ടം കാര്യവട്ടം ഏരിയയില്‍ ഗുണ്ടാശല്യം ഉണ്ടെന്നും വെള്ളമടിക്കാനുള്ള കാശില്ലാത്തപ്പോ ഇവന്‍മാര് ഇരുട്ടത്ത്കൂടി പതുങ്ങിവന്ന് ബൌ ന്ന് പറഞ്ഞു പേടിപ്പിച്ച് കത്തികാണിച്ച് നമ്മള്‍ടെ കാശ്കൊണ്ടുപോകുമെന്നും കാശില്ലയെന്ന് പറയുകയാണെങ്കില്‍ ഉടനെ വണ്ടിയില്‍പിടിച്ച്കൊണ്ടുപോയി അടുത്തുള്ള ഏറ്റീയെമ്മില്‍ നിന്ന് നിര്‍ബന്ധിച്ച് പൈസ എടുപ്പിക്കുമെന്നും അന്നേരം തന്ത്രപൂര്‍വ്വം ഏട്ടീയെം പിന്‍ നമ്പര്‍ തലതിരിച്ച് അടിക്കുകയാണെങ്കില്‍ കഴകൂട്ടം എസ്സൈ അവിടെ പാഞ്ഞെത്തുമെന്നൊക്കെ ടിപ്സ് ആന്റ് ടാക്റ്റിക്സ് ആയി കമ്പനിയില്‍ ജോയിന്‍ചെയ്ത് ആദ്യദിവസം തന്നെ ഒരു ഉറക്കംതൂങ്ങിയ സെഷനിടയ്ക്ക് എച്ചാര്‍ പറഞ്ഞതന്നത് ഇത്രേം വേഗം നേരില്‍കണ്ട് ബോധ്യപ്പെടുമെന്ന് ഞങ്ങള്‍ കരുതിയില്ല! ഒരാഴ്ച്ചക്കുള്ളില്‍ കഴക്കൂട്ടം ബൈപ്പാസിന് നടുവിലിട്ട് കൊറെ ഗുണ്ടകള്‍ വെട്ടുറോഡ് ഷിബു എന്ന ഒരുത്തനെ കത്തികേറ്റിക്കൊല്ലുകയും ,ഇടിവളമുടിയന്റെ പാസ്പോറ്ട്ട് പടം മൂന്നാം പ്രതിയായി പത്രത്തില്‍ വരുകയും കൂടി കണ്ടതോടെ വിഷ്ണുമോനെ ജീവനോടെ തിരിച്ച്കിട്ടിയതിനു നരിമടയന്മാര്‍ സകലദൈവത്തിനും നന്ദി പറയുകയും ഇനി അനീതികണ്ട് രക്തംതിളച്ചാലും കമാന്നു പറയുകയില്ലെന്നും പ്രതിജ്ഞയെടുത്തു.
രണ്ടുകയ്യും ഫ്രീയായിട്ടുപോലും കഴുത്തിനും പെടലിക്കുമിടയില്‍ ഫോണിന്റെ റിസീവര്‍ തിരുകി ,കമ്പനിയുടെ ഫ്രണ്ടോഫീസില്‍കൂടി കടന്ന്പോകുന്ന സകലരേയുംനോക്കി കണ്ണിറുക്കി ചിരിച്ച് ഗുഡ്മോണിങ്ങാണൊ നേരെനോക്കി നടക്കടാ ചെറ്റേ എന്നാണൊ എന്നു മനസിലാവാത്ത രീതിയില്‍ എന്തോ ചുണ്ടനക്കുന്ന റിസിപ്ഷണിസ്റ്റ് നാന്‍സി, ജീവിതം പോയാലും കൊഴപ്പമില്ല കമ്പനിയെന്നെ കാത്തുകൊള്ളും അതോണ്ട് കമ്പനിക്കൊരു പോറലുപോലും വരരുതെന്നു മനസ്സില്‍ ധ്യാനിച്ച് പട്ടിയെപ്പോലെ പണിയെടുക്കുന്ന ജൂനിയര്‍ ടെക്കികള്‍.. നാലഞ്ചുകൊല്ലം കണ്ട്രോള്‍സി കണ്ട്രോള്‍വി അടിച്ച വിരലിന്റെ തഴമ്പുമായി സര്‍വ്വസമയോം ഒരു ഡയറിയും പിടിച്ച് സായിപ്പായ നമ എന്നുരുവിട്ട് കസ്റ്റമര്‍ മീറ്റിങ്ങിനുവേണ്ടി പായുന്ന മൂത്ത ടെക്കികള്‍.. ടെക്കികള്‍ക്ക് ഒന്നും കമ്പനിയില്നിന്നു പിരിഞ്ഞുപോകാനുള്ള ത്വര ഉണ്ടാവാതിരിക്കാന്‍ സകല കമ്പനികളിലും നടപ്പിലാക്കിയ രഹസ്യ പദ്ദതിക്കുവേണ്ടി മാത്രമായി റിക്രൂട്ട് ചെയ്യപ്പെട്ട കൊറെ അഡാറ് കോതകള്‍ ,ഇവനൊക്കെ കഴിഞ്ഞ ജന്‍മത്തില്‍ വല്ല പോലീസ് നായയും ആയിരുന്നോ എന്ന സംശയം സകലരിലും ഉടലെടുക്കുന്ന രീതിയില്‍ ഈ കോതകളെ മണപ്പിച്ച് നടക്കാന്‍ മാത്രം അറിയാവുന്ന കൊറെ മ്ണാപ്പന്‍മ്മാര്‍ , എന്നേം വായിനോക്കൂ പ്ളീസ് എന്നഭ്യര്‍ത്ഥിച്ച് മുടിയൊക്കെ സ്ട്രെയിറ്റേന്‍ ചെയ്ത് ബ്യാക്കില്‍ നിന്നുള്ള ആംഗിളില്‍ നിന്നുമാത്രം നോക്കിയാല്‍ അപാരം എന്നു വിശേഷിപ്പിക്കാവുന്ന കൊറേ ഫ്യാഷന്‍ ഡിസാസ്റ്ററുകള്‍ .. ഞങ്ങള്‍ ഫ്രെഷേഴ്സിനു എല്ലാം പുതുമയായിരുന്നു. കോര്‍പ്പറേറ്റ് കള്‍ച്ചര്‍ ദഹനക്കേടുണ്ടാക്കിയിരുന്നതിനാല്‍ കാണുന്ന സകല അണ്ടനേം അടകോടനേം വെറും ഒരുകൊല്ലം സീനിയറായിട്ടുള്ളവരെപ്പോലും സാറെ എന്നൊക്കെ വിളിച്ച് അവന്‍മാരുടെ മൊഖത്തുവിരിയുന്ന അളിഞ്ഞചിരിയും കണ്ട് ,പ്രൊജക്റ്റ് മീറ്റിങ്ങിനൊക്കെ എന്തോ മലമറിക്കലാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നൊക്കെ മനസ്സിലോര്‍ത്ത് ഒന്നുംമിണ്ടാതെ വായുംപൊളിച്ചിരുന്ന് സകലതിനേം അത്ഭുതത്തോടെ നോക്കിനടന്നിരുന്ന അങ്ങനേയും കൊറേ ദിവസങ്ങള്‍ ഉണ്ടായിരുന്നു.
ജനിച്ചതുമുതല്‍,ഹിറ്റാകണമേയെന്ന് മാത്രം ഏക ആഗ്രഹവുമായി ജീവിക്കുന്ന,അതും പടംവര പോസ്റ്ററെഴുത്ത് എന്നിങ്ങനെയുള്ള പരിമിതമായ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മാത്രം ഹിറ്റാകാന്‍ സാധ്യതയുള്ളതുമായ എന്നെപോലെയുള്ളവന്‍മാര്‍ക്ക് കര്‍ക്കിടകം പതിമൂന്നാന്തിതന്നെ കറുത്തവാവും വെള്ളിയാഴ്ചേം ഒരുമിച്ച് വരുന്നതുപോലെ വല്ലപ്പോഴും വീണുകിട്ടുന്ന അവസരമായിരുന്നു ഈ ഓണപ്പൂക്കളമല്‍സരമൊക്കെ. പക്ഷേ,എല്‍ക്കേജി മുതല്‍ ദേ ഇന്നുവരെ എന്നൊക്കെ ഈ പരിപാടിയെന്നും പറഞ്ഞ് എറങ്ങിയിട്ടുണ്ടോ അന്നൊക്കെ ചുമ്മാ നാട്ടുകാര് പൂക്കളത്തിന്റെ ചുറ്റം വട്ടംകൂടി നിന്നിട്ട് ഒരുമാതിരി കൂതറബ്ളോഗുകള്‍ക്ക്പോലും കമന്റ് വരുന്നമാതിരി നമിച്ചളിയാ ,കലക്കിയെടാ ,അലക്കിപ്പൊളിച്ചടാ എന്നൊക്കെ കൊതിപ്പിച്ചോണ്ട് പോകുന്നതല്ലാതെ ജഡ്ജസിന് മാര്‍ക്കുകൂട്ടുന്നതില്‍ പിഴവ് സംഭവിച്ചുപോലും എനിക്കും എന്നെ വിശ്വസിച്ച് പൂക്കളം ഡിസൈന്‍ ഏല്പ്പിസിച്ചവര്‍ക്കും ഒരു ട്രോഫിപോലും കൈകൊണ്ട് തൊടാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.
അതുംപോരാഞ്ഞിട്ട് ,കമ്പനിയിലെ ആസ്ഥാനകോതയെന്ന് വിശേഷിപ്പിക്കാവുന്ന സീനിയറൊരുത്തി രേണുകയാണ് ഇത്തവണത്തെ ഓണപ്പൂക്കളം ,ഓണസാരിയുടുപ്പ് ,ഓണ കണ്ട്രോളുകളയല്‍ തുടങ്ങിയ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കണ്ട പെണ്ണുങ്ങളുടെയൊക്കെ മുന്നില്‍ ഷോ ഇറക്കാന്‍വേണ്ടി ഓണപ്പൂക്കളം ഡിസൈന്‍ ഏറ്റെടുത്ത കൊഞ്ഞാണന്‍ ആണ് വിന്‍ച്ചേട്ടന്‍ എന്നുകരുതിയ പെണ്‍കുട്ടികളേ നിങ്ങള്‍ക്ക് തെറ്റി,അതല്ല സംഭവം. ജോയിന്‍ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോ പ്രൊജെക്റ്റ് ടീമില് ഇടാന്‍വേണ്ടി കൊറേപ്പേരുടെ സീറ്റ് ഇരുന്നോടുത്ത് നിന്ന് റീലൊക്കേഷന്‍ ചെയ്യേണ്ടിവന്നപ്പോ,ആരേം കാണാഞ്ഞിട്ട് ഞാന്‍ തന്നെ എന്റെ സീപ്പിയു പൊക്കിച്ചൊമന്ന് കൊണ്ടുപോകുന്നത് ഈപ്പറഞ്ഞ രേണു കാണുകയും ,സംഭവം താഴെവെച്ചോണ്ട് തിരിച്ചുവരുന്ന വഴിക്ക് ഇവള്‍വന്നിട്ട് അവള്‍ടേംകൂടെ സീപ്പിയു പൊക്കാന്‍ ആജ്ഞാപിക്കുകയും അന്നേരം ആ ക്യുബിക്കിളിലുണ്ടായിരുന്ന ഒരു സീനിയര്‍ ചേട്ടന്‍ എടപെട്ട് ഞാന്‍ ഒരു ഫ്രെഷറാണെന്ന് അവളെ അറിയിക്കുകയും ,അതുകേട്ട് അവള്‍ ഓഹോ ലുക്ക് കണ്ടപ്പോ ഓഫീസ് ബോയി ആണെന്ന് കരുതി വിളിച്ചതാണെന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്തു. വിറങ്ങലിച്ച മനസ്സുമായി കമ്പനി വിട്ടിറങ്ങിയ ഞാന്‍ അന്നുപെയ്ത് ചാറ്റല്‍മഴയിലൂടെ കൊടയില്ലാതെ നടന്നത് എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ആരും കാണാതിരിക്കാനാണെന്നുള്ളത് , ആരോടും പറയാതെ ഞാനിന്നും ഉള്ളിലടുക്കിപ്പിടിച്ച് നടക്കുന്ന വേദനകളിലൊന്നാണ്..
അങ്ങനെയൊരു നൂറുപേജിന്റെ നോട്ടുബുക്കും വാങ്ങി ഞാന്‍ ആയിരംതവണ വരച്ചും മാച്ചും മാറ്റിവരച്ചും തയ്യാറാക്കിയ ഒരു കിണ്ണന്‍ ഡിസൈന്‍ ഓണപ്പൂക്കളത്തിനുവേണ്ടി റെഡിയാക്കി. പൂക്കളം അത്തം തുടങ്ങിയിട്ട് ഇട്ടാപ്പോരേ? ഇനീം എഴുതാന്‍ കൈവഴങ്ങണമേ എന്ന പ്രാര്‍ത്ഥനയോടെ..

Like this:
Be the first to like this post.
സെക്ക്ന്റ് പാര്‍ട്ടെറക്കി ഹിറ്റ് ആവാന്‍ ഇച്ചിരി പുളിക്കും.. പക്ഷേ ഇതു തുടര്‍ന്നുകൊണ്ടേയിരിക്കും..എഴുതാന്‍ കൈവഴങ്ങണമേ എന്ന പ്രാര്‍ത്ഥനയോടെ…
കൊള്ളാം!
കൊള്ളാം ബാക്കി പോരട്ടെ..
സെന്‍റന്‍സുകള്‍ ഇച്ചിരെ നീണ്ടു പോയത് കൊണ്ട് ഒരു സെന്‍റന്സ് രണ്ടു വട്ടം വായിച്ചാണ് അര്‍ഥം മനസ്സിലാക്കുന്നത്!!!! എന്നാലും കൊള്ളാം…
കൊള്ളാം!
ഗയ്സ്,സംഭവം കൂതറ ആണെങ്കില്‍ എന്നെ ഇടിച്ചുതാഴ്ത്തി സംസാരിക്കൂ..പ്ലീസ്.. ചുമ്മാ പൂക്കളത്തിന്റെ വട്ടം കൂടി നിന്നു അലക്കിപ്പോളിച്ചടാ കലക്കിയെടാ.എന്ന് പറഞ്ഞവരുടെ ചിന്താഗതി ആവല്ലേ..! (എഴുതി തെളിഞ്ഞിട്ടു വേണം എനിക്ക് തിരക്കഥ എഴുതാന്‍ പോവാന്‍.)
screenplay ezhudadirikkanada nallad…namamde malayalam film industry rakshappettotte…
kuzhappamilla..bt kazhinja blogil chiricha athrem ee blogil chirikkan pattiyilla…
അങ്ങ് ഉള്ളീന്നു വരുന്നതുകൊണ്ടാരിക്കും.. സംഗതി നന്നായി തുടരുന്നുണ്ട്..
സെക്കന്റ് പാര്‍ട്ട് ഇറക്കിയില്ലെങ്കില്‍ ഞങ്ങള്‍ പൂക്കളത്തിനു ചുറ്റും നിന്ന് കൂമ്പിനിടിക്കും
HR മങ്കമാരുടെ വിവരണം കൂടുതല്‍ വിശദമാവണം എന്നാണെന്റെ അഭിപ്രായം!
“വിറങ്ങലിച്ച മനസ്സുമായി കമ്പനി വിട്ടിറങ്ങിയ ഞാന്‍ അന്നുപെയ്ത് ചാറ്റല്‍മഴയിലൂടെ കൊടയില്ലാതെ നടന്നത് എന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ആരും കാണാതിരിക്കാനാണെന്നുള്ളത് , ആരോടും പറയാതെ ഞാനിന്നും ഉള്ളിലടുക്കിപ്പിടിച്ച് നടക്കുന്ന വേദനകളിലൊന്നാണ്”
നീ എന്നെ ഇന്ങ്ങനെ കരയിപ്പിക്കാതെഡേയ്
എടാ എടാ എടാ മ മ അതുവേണ്ട മരുമോനെ….ഇതൊരുമാതിരി കൂതറ എഴുത്തായി പൊയ്…നല്ല ഇടിവെട്ടു ഐറ്റം പ്രതീക്ഷിച്ചു വന്ന എന്നെ നീ നിരാശപെടുത്തി എന്ന് മാത്രം അല്ല എനിക്കിട്ടു പണീം തന്നു..നിനക്കിട്ടു ഞാന്‍ വച്ചിട്ടുണ്ട് കേട്ടോട
അളിയാ പക്ഷെ ഒരു പ്രശനം കൂടെ ഉണ്ട്….ഇതിന്റെ മൂന്നാം ഭാഗം ആദ്യമേ ഇറങ്ങിയല്ലോ.?? ഐ മീന്‍ ഓണപൂക്കളം സ്റ്റോറി
aliya, sentence neelam van koodutal aanu..murichezhutoo.. orattam ethumbolekkum tudakkam marannu pokunnu.. !
അനുഭവം ആയതു കൊണ്ടാണെന്ന് തോന്നുന്നു കോമഡി കുറയുന്നു..!!
എങ്കിലും വായിക്കാന്‍ ഒരു രസം ഉണ്ട്.!!
വിനീത് ശ്രീനിവാസനെ മീറ്റ് ചെയ്യണം എന്നാ ആഗ്രഹവുമായി ഇനിയും യാത്ര തുടരട്ടെ.!!
എന്താ അളിയാ രണ്ടു മൂന്നു പോസ്റ്റ് വായിച്ചിട്റ്റ് കൊള്ളാം കൊല്ലാകൊല എന്നൊക്കെ എഴുതിയാ ഞങ്ങള്‍ എന്തിനും കേറി നല്ല കമന്റ്സ് ഇടുമെന്ന് വിചാരിച്ചോ…? ഈ മാതിരി അന്തിക്കൂതറ പോസ്റ്റ് ഇട്ടാ പിന്നെ നീ വരപ്പ്പുഴ കാണില്ല അളിയാ..ചുമ്മാതല്ല,,വര്‍ക്ക് ചെയ്യേണ്ട സമയത്തിലിരുന്നാ ഈമാതിരി കൂതറ ബ്ലോഗുകള്‍ വായിക്കാന്‍ തന്നെ സമയം കണ്ടെത്തുന്നത്..അപ്പൊ അതിലും കൂതറയായി പോസ്റ്റിട്ടാ ഞങ്ങളെന്തു ചെയ്യണം…
അല്ലളിയാ ഈ പേര് കൊണ്ട് നീയെന്താ ഉദേശിച്ചേ..? ഏതോ ഒരു ലൈനില്‍ ഈ വാക്ക് വന്നത് കൊണ്ടോ? നീയാണോ ഇനി തിരക്കഥ എഴുതാന്‍ പോണേ..? ഒവ്വ… വല്ല വിനയനും വേണ്ടി വരും അത് സിനിമയാക്കാന്‍..
ഒക്കെ കഴിഞ്ഞ അമന്റെ യൊരു സെന്റി..അല്ല അന്നത്തെ സംഭവത്തിനു ശേഷവും നീ പഠിച്ചില്ലേ? നീയൊരു കൂതരയാനെന്നും നിന്നെ കണ്ടാ ഒരു റൂം ബോയ് ലുക്ക് പോലുമില്ലെന്നും.. എന്നിട്ടും അമന്റെയൊരു ഫോടോ എല്ലാരും ഹോം പേജില്‍ കണ്ടില്ലേ.? ഒരു മാതിരി ഊം..യ പശു വെയില് കൊണ്ട പോലെ….?
ഇനി ഇപ്പണി ഇവിടെ കാണിച്ചാ നീ കേരളം കാണില്ല അളിയാ..
ഹിഹിഹി… കൊള്ളാം… ഇതൊരു നോവലായിട്ട് മാറുമോ ?
തുടരട്ടെ… ആശംസകള്‍! (യെവന്‍ എവിടം വരെ പോകുമെന്ന് നോക്കാം.)
കൊള്ളാം
രണ്ടാം ഭാഗം ഇറക്കി ഹിറ്റ് ആകാന്‍ ഇച്ചിരെ പാടാ മോനെ.. നരിമടയിലെ ആദ്യ ദിവസം മാത്രം കൊള്ളാം..
സൂപ്പര്‍ ഡ്യൂപ്പറെഴുത്ത്. അല്ലാതെന്തു പറയാന്‍!
(ചെറ്യേ ഒരു ഉപദേശം, മലയാളത്തില്‍ ഇടക്ക് ഇടക്കിടക്ക് കുത്തിട്ടാല്‍, സെന്റന്‍സ് തിരിക്കാം!)
എനിക്ക് രണ്ടാം ഭാഗം നല്ലോം ഇഷ്ടായി!
ഡാ വിനൂ, എഴുതാതിരിക്കരുത്, കമന്റ് വായിച്ചിട്ട് ഇനിയും മഴയത്തിറങ്ങി നടക്കരുത്. കോമഡി എറിപ്പാണ്, സത്യം!
your statement about the ATM pin reversal is wrong. Just think what will happen if your pin is a palindrome
Pingback: Twitted by chill_ara
കൊള്ളാം
കൊള്ളാം…പക്ഷെ സെന്റെന്സുകള്‍ക്ക് ഫയങ്കര നീളം…
ഓണ കണ്ട്രോളുകളയല്നെക്കുറിച്ച് കൂടുതല്‍ പറഞ്ഞുതന്നാല്‍ പുണ്യം കിട്ടുമെന്ന് സെക്രട്ടേറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു .. രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നു
ആദ്യം തലക്കെട്ട് വായിച്ചപ്പോള് കാര്യം മനസിലായില്ല, നിന്റെ കണ്ടോള് തെറ്റി സംഭവിച്ചത് വല്ലോം ആണെന്ന് തോന്നും. പിന്നെ ഈ ചാര്ളിചാപ്ലിന് മഴയത്ത് നടത്തം അപ്പോ എല്ലാരും എടുത്ത് പ്രയോഗിക്കണുണ്ടല്ലേ….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. കണ്ട കോതകളുടെ പിന്നാലെ പോകാതെ എഴുതാനിരിക്കെടാ വിനൂ………
കൊള്ളാം വിനു………….. ബാക്കി കൂടി പോരട്ടെ……………
Kidu….
അളിയാ കൊല കൊക്കൊല..
അലക്കി പൊളിച്ചു മെഴുക്കി വാരി
എന്റെ വക തേങ്ങ >>>>ട്ടോ<<<<
ഇവര് പറയുന്നതൊന്നും കേട്ട് നീ പേടിക്കെണ്ടടെ. കഥയെഴുതുംബോഴുള്ള മസിലുപിടുത്തം സാധകത്തിലൂടെ ഒഴിവാക്കാവുന്നതെയൊള്ള് . അതിരാവിലെ ബ്രഹ്മമുഹൂര്തതിലെഴുന്നേറ്റു കുളത്തില്‍നിന്നു നിന്ന് സൂര്യനമസ്ക്കാരം ചെയ്താ മതി. കുളമില്ലേല്‍ കക്കൂസിലായാലും മതി. വേണേ ഒരു കൂളിംഗ് ഗ്ലാസും വെച്ചോ.
ഇനീം എഴുതാന്‍ കൈവഴങ്ങണമേ എന്ന പ്രാര്‍ത്ഥനയോടെ..
aadyathe post vayichathinte pathilonnu rasam polum randamathethinilarunnu.. ezhuthumbo swayam rasichale vayikkumbo bakkiyullorkku rasikku.. time kure eduthalum vendilla, nalla post aaakki mattiya sesham iduka, athu confidence level koottum.
ഇതു കലക്കീട്ടുണ്ട്, ട്ടാ.. അനുഭവ കഥകൾ മസാൽദസേം പുരട്ടി ഇറക്കൂ.. ഉപമകളിലാണല്ലോ ചിരിയുടെ ലതിരിക്കുന്നത് (അതെയോ?).. യേത്.. അപ്പ ശരി.. വെയിറ്റിങ് ഫോർ നെക്സ്റ്റ് എപ്പിഡോസ്..
Kollaam!!!!!!!! moonnam bhagathinu kaathirikkunu………(mega serial aakilla enna viswasathode)…
ithoralpam neendu poyo ennoru samshayam