ബിനുക്കഥകള്‍ | [vinuxavier]™

തറയാവരുതേ എന്ന പ്രാര്‍ത്ഥനയോടെ..!

റിപ്പറിജു


ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാന കാലഘട്ടം.. ബോംബെയിലെ ധാരാവി എന്ന ചേരിയില്‍ ആയിടയ്ക്കാണ് ഒരു പ്രത്യേകരീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്..ചേരികളിലും പരിസരങ്ങളിലുമായുള്ള കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങിയവരുടെ തല നെടുകെപിളര്‍ന്നു തലച്ചോറ് വെളിയില്‍ വന്ന നിലയില്‍ ഉള്ള ശവശരീരങ്ങള്‍ കണികണ്ടാണ്‌ അന്നാട്ടിലെ പ്രദേശവാസികള്‍ ഉണര്‍ന്നിരുന്നത്.. പോസ്റ്റ്മോര്‍ട്ടം‌ റിപ്പോര്‍ട്ടുകളില്‍ ചുറ്റിക പോലെ എന്തോതരത്തില്‍ ഉള്ള ആയുധത്തിന്റെ മാരകമായ പ്രഹരം ആണ് മരണകാരണം എന്ന് വെളിപ്പെട്ടു. ചോരയുടെ മണമുള്ള ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ ഒരു സ്ഥിരം കാഴ്ചയായി..മാധ്യമങ്ങള്‍ ആ അജ്ഞാതകൊലയാളിയെ “റിപ്പര്‍” എന്ന് വിളിച്ചു. ആയിരത്തിഎണ്ണൂറുകളില് ഇംഗ്ലണ്ടിനെ വിറപ്പിച്ച “ജാക്ക് ദി റിപ്പര്‍ ” എന്നാ സീരിയല്‍ കൊലയാളിയുടെ അതെ കൊലപാതകരീതി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരുന്നതുകൊണ്ട്.!

2005 ആഗസ്റ്റ്‌ മാസം..എറണാകുളം ജില്ലയില്‍ ആദ്യത്തെ റിപ്പര്‍ മോഡല്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബ്രോഡ്-വേയില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്ന ഭിക്ഷാടകര്‍ രാത്രികളില്‍ കൊല്ലപ്പെടുന്നു.. ബോംബെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മുപ്പതു-മുപ്പത്തഞ്ചു കിലോ ഭാരമുള്ള കരിങ്കല്ലുകള്‍ ആണ് കൊലപാതകത്തിന് വേണ്ടി ഉപയോഗിച്ചിരുന്നത്.. കൊലപാതകി പോലീസ് വലയില്‍ അകപ്പെടാതെ അദ്രിശ്യനായി തന്നെ തുടര്‍ന്നുവന്നു..

റിപ്പര്‍ എന്ന വാക്ക് ഓര്‍ത്തിരിക്കാനുള്ള എളുപ്പംമൂലമാണോ എന്നറിയില്ല,എറണാകുള ജില്ലയില്‍ സംഭവം അങ്ങ് ഹിറ്റ്‌ ആയി! അപ്പൊ പിന്നെ വരാപ്പുഴക്കാരുടെ കാര്യം പറയാനും ഇല്ല.! എന്തിനും എവിടെയും ഹിറ്റ്‌ ആകണമേ എന്ന പ്രാര്‍ത്ഥനയോടെ നടക്കുന്ന വരാപ്പുഴക്കാര്‍ക്ക് റിപ്പറിനെ വല്ലാതെയങ്ങ് ബോധിച്ചു! എറണാകുളം ജില്ലയില്‍ ഇനിയൊരു റിപ്പര്‍ ആക്രമണം ഉണ്ടാകുവാണേല്‍ അത് വരാപ്പുഴയില്‍ ആയിരിക്കണമേ എന്ന് ഓരോ വരാപ്പുഴക്കാരനും ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിച്ചു! ആയിടയ്ക്ക് വരാപ്പുഴക്കാര്‍ പത്രംവന്നാല്‍ ആദ്യം തന്നെ നോക്കുന്നത് റിപ്പര്‍ വല്ലതും ചെയ്തിട്ടുണ്ടോ എന്നാണ്.. ചായക്കടയിലും പീടിക തിണ്ണയിലും ഒരു പണിക്കുംപോകാതെ വീഡിയും വലിച്ചിരിക്കുന്ന ഗ്രൂപ്പില്‍ നിന്ന് “ശേ!ഒന്നും നടക്കണ ലക്ഷണമില്ല..”"ഇയാക്കൊക്കെ വേറെ എന്തുവാ പണി?” എന്നിങ്ങനെയുള്ള കമന്റ്സ് കേട്ടാല്‍ ഊഹിക്കാം അത് റിപ്പറിനെ കുറിച്ചാണ്.

ജിജു-പരപ്പിലെ വണ്‍ ഓഫ് ദി കുരിപ്പ്!പുഞ്ചക്കുഴി ജങ്ങ്ഷനില്‍ പെട്ടിക്കട നടത്തുന്ന അന്തപ്പന്‍ചേട്ടന്റെ ഏകപ്രൊഡക്ഷന്‍.. പുത്തന്‍പള്ളി ഉസ്കൂളില്‍ ഞാനൊക്കെ പഠിച്ചിറങ്ങുന്ന സമയത്ത് ഇവനൊക്കെ മൂന്നിലോ നാലിലോ ഒക്കെ ഉണ്ടായിരുന്നതാണ്..അന്തപ്പന്‍ചേട്ടന്റെ സീ-ക്ലാസ് പെട്ടിക്കടയാണ് ആ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ജിജു എന്ന് പറയുന്നവനാനെങ്കി രണ്ടുമൂന്നുകൊല്ലം പഠിച്ചതുതന്നെ വീണ്ടും മനസ്സിരുത്തി പഠിച്ച് പഠിച്ച് പത്തുപതിമൂന്നു കൊല്ലം എടുത്ത് ഇപ്പൊ പത്താം ക്ലാസിലും ആയി.. തിന്നുന്ന തീറ്റ കണ്ടിട്ട്,പത്തു കഴിഞ്ഞാ അവനെ കല്‍പണിക്ക് വിടും എന്ന് അന്തപ്പന്‍ ചേട്ടനും അന്നംകുട്ടി ചേടത്തിയും ഉറക്കെ പ്രഗ്യാപിച്ചു!ഇതറിഞ്ഞതില്‍ പിന്നെ ഇവന്റെ പുസ്തകോം മുമ്പില്‍ വെച്ച് കാറിപ്പോളിച്ചുള്ള വായന കാണുമ്പോ അന്തപ്പന്‍ ചേട്ടന്‍ മാനസികമായി തകരും!എങ്ങാനും ഇവന് വല്ല റാങ്കും കിട്ടിപോയാ കുടുംബം വീണ്ടും കൊറേ കൊല്ലത്തേക്കുകൂടി പട്ടിണിയാകും.!

2005 സെപ്തംബര്‍ മാസം: വരാപ്പുഴ സെന്റ്‌ മേരീസ് പള്ളിയില്‍ മാതാവിന്റെ പെരുന്നാള്‍ കൊടികയറി ഇരിക്കുന്ന സമയം..

അന്നംക്കുട്ടി ചേടത്തി ജിജുവിനെയും കൊണ്ട് പുഞ്ചക്കുഴിയില്‍ അവന്‍ അപ്പന്റെ കടയിലേക്ക് ഓടുകയാണ്..ജിജു നെറ്റിയുടെ സൈഡില്‍ ഒരു കൈകൊണ്ടു പൊത്തിപ്പിടിചിട്ടുമുണ്ട് .. ജിജുവിനേം കൂട്ടിയുള്ള അന്നംകുട്ടി ചേടത്തിയുടെ ഓട്ടം കണ്ടു നാട്ടുകാരും ഒപ്പം കൂടി.. അന്തപ്പന്‍ ചേട്ടന്റെ പെട്ടിക്കട എത്തിയതോടുകൂടി അന്നകുട്ടി ചേടത്തിയുടെ കരച്ചില്‍ അണപൊട്ടി..

“കണ്ടാ..നമ്മടെ മോന്റെ തല തല്ലിപ്പൊളിചു വെച്ചേക്കണാത് കണ്ടാ മനുഷ്യാ…” അന്നംകുട്ടി ചേടത്തി അലമുറയിടാന്‍ തുടങ്ങി..

“ആരാടാ മോനെ..?ആരാടാ എന്റ മോന്റെ തലക്കിട്ടു അടിച്ചത്..?” ഇതും ചോദിച്ചു അന്തപ്പന്‍ ചേട്ടന്‍ പെട്ടിക്കടയില്‍ ചാടി ഇറങ്ങി!

“അപ്പച്ചാ..റിപ്പര്‍..” ജിജു ഒരു ഞരങ്ങിയ ശബ്ദം പുറപ്പെടുവിച്ചു..

“ങേ!ഹെന്ത്!റിപ്പറാ..?”..

പട്ടിണി കാരണം അന്തപ്പന്‍ ചേട്ടന്റെ അകതോട്ടുതള്ളിപ്പോയ രണ്ടു കണ്ണുകളും റിപ്പര്‍ എന്ന് കേട്ടനിമിഷം പുറത്തേക്ക് തുറിച്ചുവന്നു!
അന്നംകുട്ടി ചേടത്തിയുടെ കരച്ചില്‍ പടേന്ന് സ്റ്റോപ്പ്‌ ആയിട്ട് പകരം വാ പൊളിഞ്ഞു വന്നു ! സകലര്‍ക്കും നിന്ന നില്‍പ്പില്‍ രോമം തരിച്ചു! കൂടി നിന്നവരുടെ മുഖത്ത്‌ പ്രകാശം .! റിപ്പര്‍ വരാപുഴയില്‍ എത്തിയിരിക്കുന്നു.. കൂടി നിന്നവരെല്ലാം വന്നിട്ട് “മോനെ ജിജൂ..കലക്കിയടാ ..” എന്നാ രീതിയില്‍ പുറത്തൊക്കെ തട്ടിയിട്ടു പോയി.!വരുന്നവരെല്ലാം അന്തപ്പന്‍ ചേട്ടനെ നോക്കിയിട്ട് “ചേട്ടാ,നമ്മക്കും ചെലവു വേണോട്ടാ..” എന്നാ രീതിയില്‍ തലയൊന്നു ആട്ടും..അതുകണ്ട അന്തപ്പന്‍ ചേട്ടന്‍ “നമ്മക്ക് ശേരിയാക്കാന്നെ” എന്നാ രീതിയില്‍ തിരിച്ചും തലയാട്ടി ഒരു കണ്ണ്ഒക്കെ ഇറുക്കിക്കാണിച്ചു ആകെ വണ്ടറടിച്ചു നില്‍ക്കുന്നു!

അന്തപ്പന്‍ ചേട്ടന്‍ പിന്നെ ഒരു നിമിഷം ആലോചിച്ചു നിന്നില്ല.!അവിടെ കാഴ്ച്ചേം കണ്ടുനിന്ന ഏതോ ഒരുത്തന്റെ സൈക്കിളും വാങ്ങി ജിജുവിനെ ബ്യാക്കില്‍ ഇരുത്തി ഒരു പാച്ചില്‍! പയ്യനെ ആശൂത്രിയില്‍ കാണിക്കാന്‍ കൊണ്ടുപോവുകായിരിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി! ഞങ്ങടെ അവിടെ നടക്കുന്ന അനധികൃത മണല്‍വാരല്‍-പോലീസ് ഒത്തുകളി റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി കള്ളപ്പേരില്‍ വാടകവീട്ടില്‍ താമസിക്കുന്ന ഒരു മനോരമ റിപ്പോര്‍ട്ടര്‍ ഉണ്ടായിരുന്നു,മനോരമയില്‍ ആണ് കള്ളപ്പേര് ആണ് എന്നൊക്കെ വരാപ്പുഴക്കാര് അറിഞ്ഞത് പുള്ളി അവിടത്തെ ഏതോ പെണ്ണ്കേസില്‍ പെട്ട് നാട്ടുകാര് കുനിച്ചുനിര്‍ത്തി റിപ്പോര്‍ട്ട് എടുത്തപ്പോഴാണ്.!വരാപുഴയെ മനോരമ വഴി ഹിറ്റ്‌ ആക്കിക്കൊള്ളാം എന്ന് പുള്ളിയെകൊണ്ട് ഇടിച്ചു പ്രോമിസ് ചെയ്യിപ്പിച്ചതിനു ശേഷം മണല്‍വാരല്‍ ഒഴിച്ച് ബാക്കിയെല്ലാം പുള്ളി നല്ല വൃത്തിയായി പത്രത്തില്‍ കൊടുത്തിരുന്നു! റിപ്പര്‍ എന്നൊക്കെ കേട്ടാല്‍ പുള്ളി മനോരമയില്‍ കവിത എഴുതി മരിക്കും! അന്തപ്പന്‍ ചേട്ടന്‍ ജിജുവിനെയും കൊണ്ട് ചെന്ന് ഒരു മഹാകാവ്യത്തിനുള്ള സംഗതികള്‍ കയ്യീന്ന് ഇട്ടു റിപ്പര്‍ ആക്രമണത്തിന്റെ വിവിധഘട്ടങ്ങള്‍ എന്നൊക്കെ പറഞ്ഞു ഒരു രേഖചിത്രം വരയ്ക്കുന്നതിനും വേണ്ടിയുള്ള നാലഞ്ചു ഫോട്ടോസും എടുപ്പിച്ചു തിരിച്ചു പോന്നു!

ഞാനും ബാക്കി പരപ്പിലെ ലോക്കല്‍ കൂതറകളും സംഭവം അറിഞ്ഞു അന്തപ്പന്‍ ചേട്ടന്റെ വീട്ടിലേക്ക് ഓടി ചെന്നപ്പോഴേക്കും ഒരു പള്ളിപ്പെരുന്നളിനു കൂടാന്‍ ഉള്ള ജനം അവിടെ നില്‍ക്കുന്നുണ്ട്!ഇതിനിടയ്ക്ക് അതി ഭീകരവും കരലളിയിപ്പിക്കുന്നതുമായ പല കഥകളും നാട്ടുകാര്‍ അടിച്ചിറക്കി കഴിഞ്ഞു! ജിജുവിനെ ഒരു വെള്ളേംവെള്ളേം ഒക്കെ ഇടീച്ചു തലമുടിയൊക്കെ സൈടിലെക്കൊക്കെ ചീവി വീടിന്റെ മുന്‍വശത്ത് കൊണ്ടുവന്നു ഇരുത്തിയിട്ടുണ്ട്.!തലയില്‍ ഒരു കെട്ടും പിന്നെ സൈഡില്‍ ഒരു “റിപ്പര്‍ ദുരിതാശ്വാസ സഹായനിധി ” എന്നൊക്കെ എഴുതി ഒട്ടിച്ച ബക്കറ്റും ! കൊറേ തള്ളമാര്‍ ഒന്നും മിണ്ടാതെ ജിജുവിനേം നോക്കി നെടുവീര്‍പ്പിട്ടു നില്‍ക്കുന്നു!

അന്നേരം ആണ് റോഡില്‍ പോലീസ്ജീപ്പ് ആഞ്ഞു ചവിട്ടിയ സൌണ്ട് കേട്ടത്!ജീപ്പില്‍ നിന്ന് എസ്സൈ ഷണ്‍മുഗന്‍ ചാടിഇറങ്ങിയത് കണ്ടപാടെ അവിടെ നിന്നിരുന്ന കൊറേ എണ്ണങ്ങള്‍ ഒരു ആവശ്യവും ഇല്ലാതെ ഓടിക്കളഞ്ഞു!ലോവേസ്റ്റും ഇറക്കംകുറഞ്ഞ ഷര്‍ട്ടും ഒക്കെഇട്ടു വെള്ള ഷഡ്ഡിയും കാട്ടി ലോക്കല്‍ യോയോകള്‍ എസ്സൈയെ കണ്ടപ്പാടെ ജീന്‍സ് കയറ്റി ഇട്ടു! പണ്ടൊരുത്തനെ ലോ വേസ്റ്റ് ഇട്ടു ഷഡ്ഡി കാണിച്ചെന്ന കേസും പറഞ്ഞു ചന്തക്കവലയില്‍ ഷര്‍ട്ട് ഊരിപിടിച്ചു നിന്നോളാന്‍ പറഞ്ഞ മനുഷ്യന്‍ ആണ് എസ്സൈ ഷണ്‍മുഗന്‍!പുള്ളിക്ക് കലിവരുന്ന വഴികള്‍ മിക്ക വരാപ്പുഴക്കാര്‍ക്കും ഇപ്പൊ കാണാപ്പാടം ആണ്.!

റിപ്പര്‍ ഇടിച്ചവന്റെ അപ്പന്‍ ഞാനാണ് എന്നാ മുഖഭാവത്തോടെ ചിരിച്ചു നിന്ന അന്തപ്പന്‍ ചേട്ടനോട് “ഇങ്ങോട്ട് മാറി നിക്കടാ” ന്നു എസ്സൈ പറഞ്ഞതോടെ പുള്ളി മാനസികമായി തകര്‍ന്നു വളഞ്ഞു കൂനിനിന്നു ! ജിജു ഒടനെ കസേരയില്‍ നിന്ന് ചാടി എണീച്ചു..!അന്നംകുട്ടി ചേടത്തി പെരയ്ക്ക് അകത്തോട്ടോടി!

“എന്താടാ ഉണ്ടായത്?..സത്യം പറയടാ.?” ഷണ്മുഖന്‍ ആസ് യൂഷ്വല്‍ അലറലോടലറല്‍..

“സാറെ..ഇവന്‍ ആ കുരിശുംതോട്ടി കഴിഞ്ഞുള്ള വളവു കഴിഞ്ഞപ്പ ഒരു റിപ്പര് ചാടിവന്നു ഇവന്റെ തലക്കിട്ടു ചുറ്റിക വെച്ച അടിച്ചു.. ഇവന്റെ പോക്കറ്റില്‍ ഉണ്ടാര്‍ന്ന നൂറിന്റെ നോട്ടും എടുത്തു ഓടിക്കളഞ്ഞു സാര്‍..പള്ളിപ്പെരുന്നളിനു ചുമ്മാ പോക്കെറ്റില്‍ ഇട്ടോ,ചെലവാക്കരുതെന്നു ഞാന്‍ പ്രത്യകം പറഞ്ഞിട്ട് കൊടുത്തയച്ച കാശായിരുന്നു സാറേ..” അന്തപ്പന്‍ ചേട്ടന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..

“ഫ!പെളിസാണ്ടി മോനെ..ഞാന്‍ ഇവനോടല്ലേ ചോദിച്ചത്..” വീണ്ടും അലര്‍ച്ച !

ജിജു നിന്ന് മുട്ടുകൂട്ടിയിടിച്ചു വിറക്കുകയാണ്..

“ചുറ്റിക വെച്ചാണോഡാ നിന്നെ റിപ്പര്‍ ആക്രമിച്ചത്..എന്നിട്ട് അതിനുള്ള പരിക്ക് ഒന്നും കാണാന്‍ ഇല്ലല്ലോടാ..ആ തലയിലെ കെട്ടൊന്നു അഴിച്ചേ..”
വെറും ഒരു നൂറു രൂപയ്ക്ക് വേണ്ടി കൊച്ചു പയ്യന്റെ തല ചുറ്റിക വെച്ച് അടിച്ചു പൊളിക്കാന്‍ വേണ്ടി മാത്രം മണ്ടന്‍ ഒന്നും ആയിരിക്കില്ല റിപ്പര്‍! എസ്സൈ ഷണ്മുഖന്റെ ഉള്ളിലെ കേരള പോലീസ് ഉണര്‍ന്നു..

റിപ്പര്‍ അടിച്ചിട്ട് തലപൊട്ടി തലച്ചോറ് വെളിയില്‍ വന്നിരിക്കുന്നത് കെട്ടിവെചെക്കുവാനെന്നാണ് നാട്ടില്‍ ഇറങ്ങിയിരിക്കുന്ന കഥ!എസ്സൈ വന്നിട്ട് ജിജുവിന്റെ തലയിലെ കെട്ടഴിച്ചാല്‍ കാണാന്‍ പോകുന്ന കാഴ്ച്ചയെ ആദ്യം തന്നെ മനസ്സിലൂഹിച്ചു ഫ്രെണ്ടില്‍ നിന്ന ഒരു ചേടത്തി ബോധംകെട്ടു വീണു..!

എസ്സൈ ഒന്ന് പേടിപ്പിച്ചപ്പോ അന്തപ്പന്‍ ചേട്ടന്‍ ജിജുവിന്റെ തലയിലെ കെട്ടു അഴിച്ചു!
ചെറുതായി ഒന്ന് തൊലി പോയിട്ടുണ്ട്..

“ഇതാണോടാ..ചുറ്റികയ്ക്ക് ഇടിച്ച സ്ഥലം?” അലര്‍ച്ച !

“സാറേ ..കല്ല്‌ വെച്ചാണ് റിപ്പര് എന്നെ ഇടിച്ചത്..” ജിജു മോങ്ങലിന്റെ വക്കില്‍ എത്തി..

“കല്ലാ..എന്ത് കല്ല്‌? ഡാ..മോനെ..എന്താ നടന്നതെന്ന് മര്യാദയ്ക്ക് പറഞ്ഞോ?
അല്ലെങ്കി നിന്നെ ഇടിച്ചു തല പൊളിക്കുന്നത് ഞാന്‍ ആയിരിക്കും..ആ നൂറു രൂപ നീ എന്ത് ചെയ്താടാ..?”

“സാറേ..എന്നെ ഒന്ന് ചെയ്യല്ലേ..ഞാന്‍ ആ പൈസ എടുക്കാന്‍ വേണ്ടി പറഞ്ഞുണ്ടാക്കിയതാ സാറേ !!
നൂറു രൂവ എന്റെ ഇന്‍സ്ട്രുമെന്റ് ബോക്സിന്റെ ഉള്ളില്‍ വെച്ചിട്ടുണ്ട്..
തലയില്‍ കല്ല്‌ വെച്ച് ഇടിച്ചത് ഞാന്‍ തന്നെയാണ്..” ജിജു മോങ്ങാന്‍ ആരംഭിച്ചു..

മോന്‍ പറഞ്ഞ കഥ കേട്ട് അന്തപ്പന്‍ ചേട്ടന്‍ തലയ്ക്കു കയ്യും കൊടുത്തു കുന്തംകാലില്‍ നിലത്തു ഇരിപ്പായി! എസ്സൈ ഷണ്മുഖന്‍ തിരിഞ്ഞു നിന്നിട്ട് “കണ്ടാ കണ്ടാ സിമ്പിള്‍ ആയിട്ട് പൊക്കിയത് കണ്ടാ ” എന്നാ മുഖഭാവവുമായി നാട്ടുകാരെ മൊത്തം ഒന്ന് നോക്കി ! വരാപ്പുഴയില്‍ റിപ്പര്‍ ഇതുവരെ ഇല്ലാ എന്നാ സത്യം മനസ്സിലാക്കിയ നാട്ടുകാര്‍ വിങ്ങുന്ന ഹൃദയത്തോടെ അവരവരുടെ വീട്ടിലേക്ക് പോയി..

അന്ന് മുതല്‍ ജിജുവിനു പേര് വീണു..റിപ്പര്‍ ജിജു.. വിളിച്ചു വിളിച്ചു ലോപിച് അവസാനം റിപ്പറിജു ആയി മാറി.!


download_pdf

37 Responses to റിപ്പറിജു

  1. [vinuxavier]™ മാര്‍ച്ച് 31, 2010 -ല്‍ 1:14 am

    പെണ്ണ് കേസ് തിരുകി കയറ്റാത്ത ആദ്യത്തെ പോസ്റ്റ്‌..

  2. Ranjith K Avarachan മാര്‍ച്ച് 31, 2010 -ല്‍ 7:34 am

    ഈശ്വരാ വിനു നന്നായോ ??.. എന്തായാലും റിപ്പരിജു കലക്കി

  3. Jobin Basani മാര്‍ച്ച് 31, 2010 -ല്‍ 7:40 am

    കാഴ്ച കാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ഉണ്ടക്കണ്ണി നീനുവിനെയും ചേര്‍ക്കാമായിരുന്നു…

    നല്ല പോസ്റ്റ്‌ …!

  4. aji മാര്‍ച്ച് 31, 2010 -ല്‍ 7:57 am

    ഞാനാരോടും പറയില്ല.. ഏത് പെണ്ണിനെ കുരിചെഴുതിയതിനാ അന്ന് പാലത്തിന്റെ മേല്‍ വെച്ച തല്ലു കൊണ്ടത്? അപ്പൊ ഇനി പെണ്ണ് കേസ് ബ്ലോഗ്‌ എഴുതുകപോലുമില്ലേ?

  5. ശ്രീ മാര്‍ച്ച് 31, 2010 -ല്‍ 8:12 am

    റിപ്പറിജു ആളു കൊള്ളാം

  6. ചെലക്കാണ്ട് പോടാ മാര്‍ച്ച് 31, 2010 -ല്‍ 9:27 am

    ഒന്നൂടെ നോക്കട്ടെ എവിടേലും കേസ് ഉണ്ടെങ്കിലോ?

  7. Hari Krishnan മാര്‍ച്ച് 31, 2010 -ല്‍ 9:46 am

    Ithu kollam! Adhikam painkili onnum illayirunnallo, enthupatti? :D

  8. ധനേഷ് മാര്‍ച്ച് 31, 2010 -ല്‍ 11:05 am

    “തലയിലെ കെട്ടഴിച്ചാല്‍ കാണാന്‍ പോകുന്ന കാഴ്ച്ചയെ ആദ്യം തന്നെ മനസ്സിലൂഹിച്ചു ഫ്രെണ്ടില്‍ നിന്ന ഒരു ചേടത്തി ബോധംകെട്ടു വീണു..!”
    ഹഹ.. :-)
    കൊള്ളാം..

  9. Aravind മാര്‍ച്ച് 31, 2010 -ല്‍ 11:43 am

    കലക്കീരാ! ശരിക്കും! :-)

  10. രതീഷ് മാര്‍ച്ച് 31, 2010 -ല്‍ 11:49 am

    വരാപ്പുഴക്കാര് പിടിച്ച് പഞ്ഞിക്കിടാതെ നോക്കണം ഭായി..! ഈ ജിജുവെങ്ങാനുമിതറിഞ്ഞാലുണ്ടല്ലോ, ലവന്‍‌ ഒറിജിനല്‍‌‌ റിപ്പറാകാനുള്ള ചാന്‍‌സുണ്ട്! ഓടി രക്ഷപ്പെട്ടോ.. ! :-)

  11. കുട്ടിച്ചാത്തന്‍ മാര്‍ച്ച് 31, 2010 -ല്‍ 11:49 am

    ചാത്തനേറ്: പെണ്ണ് കേസ് ഇല്ലാത്തതുകൊണ്ടാണോ കമന്റ് വരവ് കമ്മി! ചുരുങ്ങിയപക്ഷം ആ 100 രൂപ റിപ്പറിജു ലൈനിന്റെ കൂടെ നാരങ്ങാമുട്ടായി വാങ്ങാന്‍ അടിച്ച് മാറ്റിയതാണെന്നെങ്കിലും എഴുതടെ. നിന്റെ ബ്ലോഗിനെപ്പറ്റി(നിന്നെപ്പറ്റി) ഉള്ള ധാരണ തിരുത്തിക്കുറിക്കാതെ.

  12. sss മാര്‍ച്ച് 31, 2010 -ല്‍ 11:55 am

    കൊള്ളാം , രസിച്ച് വായിച്ചു.

  13. ബിനോയ്//HariNav മാര്‍ച്ച് 31, 2010 -ല്‍ 2:37 pm

    “..എങ്ങാനും ഇവന് വല്ല റാങ്കും കിട്ടിപോയാ കുടുംബം വീണ്ടും കൊറേ കൊല്ലത്തേക്കുകൂടി പട്ടിണിയാകും.!..”

    ഹി ഹി ഹി!!

  14. വിഷ്ണു മാര്‍ച്ച് 31, 2010 -ല്‍ 3:05 pm

    എന്ത് പെണ്ണിലാത്ത ഒരു വിനു പോസ്ടോ? എന്തായാലും മച്ചു റിപ്പജിജു കലക്കി…ഞാന്‍ ലാസ്റ്റ് ഒന്ന് ഡൌട്ട് അടിച്ചു ഇനി നീ ജിജുനു ഒരു പ്രണയം കൂടി ഇടക്ക് തിരുകുമോ എന്നോര്‍ത്ത്!!

  15. Sulthan | സുൽത്താൻ മാര്‍ച്ച് 31, 2010 -ല്‍ 3:26 pm

    കിണ്ണംകാച്ചിയ ഊമകൾ, അല്ല ഉപമകൾ.

    നീ ആള്‌ കൊള്ളാല്ലോ ഗഡീ.

    ഇനി വാരപ്പുഴക്ക്‌ പഠിക്കണമല്ലോഷ്ടാ.

    Sulthan | സുൽത്താൻ

  16. Dileep മാര്‍ച്ച് 31, 2010 -ല്‍ 4:15 pm

    കൊള്ളാം കിടിലം! ഇനിയും പോരട്ടെ :)

  17. ragesh മാര്‍ച്ച് 31, 2010 -ല്‍ 8:29 pm

    നല്ല ചിരിക്കഥ :)
    ഉപമകളും വര്‍ണനകളും ഒരിത്തിരി അധികമായില്ലേ എന്നൊരു തോന്നല്‍ :)

  18. KP മാര്‍ച്ച് 31, 2010 -ല്‍ 9:35 pm

    തലക്കടിക്കുന്ന കോമഡികളുമായി റിപ്പവിനു വീണ്ടും… :D

  19. വേദ വ്യാസന്‍ മാര്‍ച്ച് 31, 2010 -ല്‍ 9:56 pm

    ഇതു വേറെ ആരേലും എഴുതിയതാണോ വിനൂ :P പെണ്ണ്കേസില്ലാത്ത പോസ്റ്റ് :)

  20. രാംജി മാര്‍ച്ച് 31, 2010 -ല്‍ 10:13 pm

    റിപ്പറിജു ആളു കൊള്ളമല്ലൊ..?

  21. sher മാര്‍ച്ച് 31, 2010 -ല്‍ 11:38 pm

    poda pulle… translate it or use manglish…

  22. Rindo ഏപ്രില്‍ 1, 2010 -ല്‍ 5:23 am

    Sathyam para…ripper riju alla, ripper vinu alle sherikkum? ;)

    Yevideda nooru rupa?! :P

  23. പഥികന്‍ ഏപ്രില്‍ 1, 2010 -ല്‍ 12:09 pm

    മച്ചൂ, എവിടെങ്കിലും ഒരു പെണ്ണു കേറിയിരുന്നെങ്കില്‍ കുറച്ചുകൂടി ഉഷാറായേനെ. പെണ്ണില്ലാത്ത പോസ്റ്റെഴുതുന്നതില്‍ നിനക്കൊരു താല്പര്യക്കുറവുണ്ടോയെന്നൊരു സംശയം.

    കഥ ചിരിപ്പിച്ചു….. ആശംസകള്‍

  24. വെമ്പള്ളി ഏപ്രില്‍ 1, 2010 -ല്‍ 12:47 pm

    വിനൂ, ചിരിച്ച് ഒരു പരുവായി

  25. എ വി വിഷ്ണു ഏപ്രില്‍ 1, 2010 -ല്‍ 1:32 pm

    പെണ്ണ് കേസ് ഇല്ലാത്തോണ്ട് ഒരു സുഖക്കുറവ്.!! :)
    നീ പെണ്ണ് കേസ് എഴുതാന്‍ ആടാ കിടു..!!

  26. Divine ഏപ്രില്‍ 1, 2010 -ല്‍ 3:19 pm

    aliya vinoo… ni ni allatakunnu…vinooo thambakk.. pennu case illatha ni ni alla.. !!
    itinte idak aa chekknu oru pottiya line case ittu kodukkairunnu…

  27. IDUKKIKARAN ഏപ്രില്‍ 2, 2010 -ല്‍ 11:50 am

    Ripper Vinu..sorry, ripperiju kalakkeetta. Pinne thala karangi veenathu nammude Ampatte Theyyamma chedathy alle?

  28. Siju ഏപ്രില്‍ 3, 2010 -ല്‍ 3:58 pm

    oru blog varaan kurachadikam samayam eduthallo

  29. ഭായി ഏപ്രില്‍ 3, 2010 -ല്‍ 5:07 pm

    ഹ ഹ ഹാ….സംഭവം ചിരിപ്പിച്ചു :-)

  30. രഞ്ജിത് വിശ്വം ഏപ്രില്‍ 3, 2010 -ല്‍ 5:33 pm

    റിപ്പവിനുന്നാണോ കഥാനായകന്റെ ഒറിജിനല്‍ പേര്. ഓക്കൂട്ടില്‍ നിന്റെ ഫോട്ടോയില്‍ നെറ്റിയേലെ മുറിവ് നല്ലോണം തെളിഞ്ഞു കാണാം.
    കഥ (അനുഭവ) നന്നായി വിനൂ

  31. lijo ഏപ്രില്‍ 9, 2010 -ല്‍ 12:22 am

    അല്ല.. ഒരു സംശയം. ഇതൊക്കെ എഴുതിയിട്ട് എങ്ങനെയാ നാട്ടില്‍ പോകുന്നെ ? അതോ ഓരോ പ്രാവശ്യം നാട്ടില്‍ പോകുമ്പോഴും വരാപ്പുഴയിലെ നാട്ടുകാര്‍ കുനിച്ചു നിര്‍ത്തി റിപ്പോര്‍ട്ട് തരരുണ്ടോ? ഇത് വായിച്ചാല്‍ റിപ്പരിജു ശരിക്കും റിപ്പര്‍ ആകും.
    അപാരം..

  32. Jayesh Ambali ഡിസംബര്‍ 16, 2011 -ല്‍ 3:12 pm

    accidentally kittiyathanu ee bloginte link. valare nannayittundu (malayalathil engane type cheyyum ?)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.

Join 29 other followers